Every question from the Malayalam Literature Optional papers of UPSC Mains 2021, placed in its syllabus unit and checked against all questions asked from 2013 to 2020. See what was familiar, what came back and what was new.
Other years:
What stood out in 2021
- More marks than usual: ആധുനികകവിത i (80 marks, against an average of 66); പ്രാചീന-മധ്യകാല സാഹിത്യം (70 marks, against an average of 59).
- Fewer marks than usual: ആധുനികസാഹിത്യം: ഗദ്യം (70 marks, against an average of 82).
- One question was a close repeat of an earlier paper: Q1b (Paper II), first seen in 2011.
- Every question came from a topic UPSC had asked recently.
Which units got the marks in 2021
Marks asked from each unit in 2021 (dark bar) against its average for 2013–2020 (grey bar).
Paper I
| Unit | 2021 | Average 2013–20 |
|---|---|---|
| മലയാളഭാഷയുടെ ആദ്യഘട്ടം | 70 | 63 |
| ഭാഷാസവിശേഷതകൾ | 60 | 61 |
| മലയാളത്തിന്റെ മാനകീകരണം | 70 | 76 |
| പ്രാചീന-മധ്യകാല സാഹിത്യം | 70 | 59 |
| ആധുനികസാഹിത്യം: കവിത | 60 | 56 |
| ആധുനികസാഹിത്യം: ഗദ്യം | 70 | 82 |
Paper II
| Unit | 2021 | Average 2013–20 |
|---|---|---|
| പ്രാചീന-മധ്യകാല കവിത | 65 | 73 |
| ആധുനികകവിത i | 80 | 66 |
| ആധുനികകവിത ii | 55 | 61 |
| നോവൽ | 60 | 69 |
| കഥ, നാടകം | 70 | 64 |
| ഗദ്യം | 70 | 66 |
A question that fits two units is split equally between them.
Paper I
Q1a. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളഭാഷാരൂപീകരണത്തെപ്പറ്റിയുള്ള ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം സ്വീകാര്യമാണോ? (10 marks)
Q1b. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ബ്രഹ്മാണ്ഡപുരാണം എന്ന ഗദ്യത്തിന്റെ ഭാഷാപരമായ പ്രത്യേകതകൾ വിവരിക്കുക. (10 marks)
Q1c. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. അച്ചടിയുടെ കണ്ടുപിടിത്തം മലയാളഗദ്യപരിപോഷണത്തിനു് എത്രത്തോളം സഹായകമായെന്ന് വിലയിരുത്തുക. (10 marks)
Q1d. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. നവമാധ്യമങ്ങളിലെ ഭാഷ മലയാളത്തിന്റെ ‘തനിമ’ നഷ്ടപ്പെടുത്തുന്നു എന്ന പരാതിക്കു് അടിസ്ഥാനമുണ്ടോ? സ്വമതം വെളിപ്പെടുത്തുക. (10 marks)
Q1e. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. രാമചരിതഭാഷ ഒരു മിശ്രഭാഷയാണെന്ന അഭിപ്രായത്തിന്റെ യുക്തിപരിശോധിക്കുക. (10 marks)
Q2a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ദ്രാവിഡഭാഷകളിൽ മലയാളം തമിഴിനോടാണു് ഏറ്റവും അടുത്തുനിൽക്കുന്നതു് എന്നു് നിരീക്ഷിച്ചവരിൽ പ്രമുഖർ ആരെല്ലാം? അവരുടെ നിരീക്ഷണങ്ങൾക്കു് ഉപോദ്ബലകമായ കാര്യങ്ങൾ എന്തെല്ലാം? ചർച്ച ചെയ്യുക. (20 marks)
Q2b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കേരളപാണിനി നിർദ്ദേശിക്കുന്ന ‘അനുനാസികാതിപ്രസരം’ തുടങ്ങിയ ആറു നയങ്ങളും രാമചരിതത്തിൽ പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടോ? പരിശോധിക്കുക. (15 marks)
Q2c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളം സംസ്കൃതത്തിൽ നിന്നുണ്ടായ ഭാഷയാണു് എന്ന പണ്ഡിതാഭിപ്രായത്തെ വിമർശനവിധേയമാക്കുക. (15 marks)
Q3a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആദ്യകാലചമ്പുക്കളിൽ നിന്നു് മധ്യകാലചമ്പുക്കളിലെത്തുമ്പോൾ അവയിലെ ഭാഷയ്ക്കു് സംഭവിച്ച പരിണാമം വിശദീകരിക്കുക. (20 marks)
Q3b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളത്തിലെ നാടൻപാട്ടുകളെ വർഗ്ഗീകരിച്ചു് ഒരോ വിഭാഗത്തിലും പ്രകടമാകുന്ന ഭാഷാപരമായ പ്രത്യേകതകൾ വെളിപ്പെടുത്തുക. (15 marks)
Q3c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആട്ടപ്രകാരത്തിലും ക്രമദീപികയിലും പ്രതിഫലിക്കുന്ന പ്രാചീന മലയാളത്തിന്റെ സവിശേഷതകൾ വിവരിക്കുക. (15 marks)
Q4a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. എഴുത്തച്ഛനുമുമ്പുള്ള സാഹിത്യഭാഷാഭേദങ്ങളുടെ സവിശേഷതകൾ എടുത്തുകാട്ടി, ഭാഷയിൽ എഴുത്തച്ഛൻ വരുത്തിയ പരിവർത്തനങ്ങൾ എന്തൊക്കെയെന്നു് വിശദീകരിക്കുക. (20 marks)
Q4b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളഗദ്യത്തിന്റെ വളർച്ചയിൽ വിദേശ മിഷണറിമാർ അനുഷ്ഠിച്ച സേവനങ്ങളെക്കുറിച്ചു് വിവരിക്കുക. (15 marks)
Q4c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആധുനിക മലയാളഭാഷയിൽ ദൃശ്യമാകുന്ന പുതിയ പ്രവണതകൾ എന്തെല്ലാം? മലയാളഭാഷയെ ശക്തിപ്പെടുത്തുന്നതിൽ ഇവയ്ക്കെന്തെങ്കിലും സംഭാവനകൾ നൽകാൻ കഴിയുന്നുണ്ടോ? ചർച്ച ചെയ്യുക. (15 marks)
Q5a. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. സാമൂഹിക പരിഷ്കരണം മണിപ്രവാളകൃതികളുടെ ലക്ഷ്യമായിരുന്നു എന്നു പറയാമോ? നിരൂപണബുദ്ധ്യാ നിരീക്ഷിക്കുക. (10 marks)
Q5b. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ‘തനി മലയാളകൃതി’ എന്നു് വിശേഷിപ്പിക്കപ്പെടാറുള്ള കൃഷ്ണഗാഥയ്ക്കു് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചെന്നു് തോന്നുന്നുണ്ടോ? വിശദീകരികുക. (10 marks)
Q5c. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. കവിതയെ സാധാരണജനങ്ങളുമായി കൂടുതൽ അടുപ്പിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമമാണു് വെണ്മണിക്കവികളുടെ രചനകളിൽ കാണുന്നതു്. ശരിയോ? എന്തുകൊണ്ടു്? (10 marks)
Q5d. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ സ്ത്രീനാടകവേദിയുടെ ചരിത്രം സംഗ്രഹിക്കുക. (10 marks)
Q5e. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിൽ ഉപന്യാസശാഖ വേണ്ടത്ര വളർച്ച പ്രാപിച്ചിട്ടില്ല എന്ന വിലയിരുത്തൽ സ്വീകാര്യമോ? (10 marks)
Q6a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. “മലയാളകവിതയെ നാടോടിപാരമ്പര്യത്തിൽ നിന്നു് എപ്പിക് പാരമ്പര്യത്തിലേക്കു് പിടിച്ചുയർത്തിയ കവികളാണ് കണ്ണശ്ശന്മാർ.” നിരൂപിക്കുക. (20 marks)
Q6b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ഉണ്ണുനീലിസന്ദേശത്തിന് സന്ദേശകാവ്യം എന്ന പേരു് വെറും ‘പേരു്’ മാത്രമേ ആകുന്നുള്ളു എന്ന അഭിപ്രായത്തോട് യോജിക്കാൻ കഴിയുമോ? (15 marks)
Q6c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കുഞ്ചൻ നമ്പ്യാരുടെ കവിതയ്ക്കു് ഒരു സാർവ്വജനീനതയുണ്ടു്. ഒരേ സമയം തന്നെ അത് പണ്ഡിതന്മാരേയും പാമരന്മാരേയും രസിപ്പിക്കുന്നു; ഒരേ സമയം തന്നെ അതു് ഉദാത്തവും സാധാരണവുമാകുന്നു. ചർച്ച ചെയ്യുക. (15 marks)
Q7a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കാല്പനികതയിൽ നിന്നു് ആധുനികതയിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്തിയ കാവ്യരചനകളാണു് ഇടശ്ശേരി, വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ എന്നിവരുടേതു്. വിലയിരുത്തുക. (20 marks)
Q7b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ശബ്ദത്തെക്കാൾ അർത്ഥത്തിനും രൂപത്തെക്കാൾ ഭാവത്തിനും പ്രാധാന്യം നൽകി രാജരാജവർമ്മ പ്രസ്ഥാനക്കാർ നടത്തിയ പ്രാസവാദം മലയാളത്തിൽ കാല്പനികതയിലേക്കുള്ള പാത സജ്ജമാക്കിക്കൊടുത്തു. പരിശോധിക്കുക. (15 marks)
Q7c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. വള്ളത്തോളിനെ അനശ്വരനാക്കുന്നതു് അദ്ദേഹത്തിന്റെ കൃതികളിലെ ദേശീയതയോ അതോ അവയിലാവിഷ്കൃതമായ സൗന്ദര്യബോധമോ എന്നു് ചർച്ച ചെയ്യുക. (15 marks)
Q8a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളത്തിലെ ആധുനികകഥകളുടെ പ്രധാന അന്തർധാരകളിലൊന്നു് ഇരുണ്ട ഫലിതത്തിന്റേതാണു് എന്ന അഭിപ്രായത്തിന്റെ സാധുത എം.പി. നാരായണപിള്ള, ഒ.വി. വിജയൻ, വി.കെ.എൻ., സക്കറിയ എന്നിവരുടെ കഥകളെ മുൻനിർത്തി പരിശോധിക്കുക. (20 marks)
Q8b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. പാത്രസ്വഭാവം അനാവരണം ചെയ്യാൻ സംഭാഷണശൈലി പരമാവധി പ്രയോജനപ്പെടുത്തിയ ഒരു നോവലിസ്റ്റാണു് സി.വി. രാമൻപിള്ള. മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളെ ആധാരമാക്കി ഈ നിരീക്ഷണം യുക്തിഭദ്രമാണോ എന്നു് വിലയിരുത്തുക. (15 marks)
Q8c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. യുക്തിവിചാരം ചെയ്തു സ്വമതം സ്ഥാപിക്കുന്നതിലും നിരൂപണത്തെ ഒരു കലായായുയർത്തുന്നതിലും അസാധാരണ വിജയം കൈവരിച്ച ഒരു സാഹിത്യകാരനാണു് കുട്ടികൃഷ്ണമാരാർ. നിരൂപിക്കുക. (15 marks)
Paper II
Q1a. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ
ചിരങ്ങൾ പത്തുമങ്ങറുത്തമനുവീരചരിതം
പുകലുമെന്നെയിന്നു നോക്കിയരുൾ വാക്കുടയ വേൽ –
പൊരുതു ചേലിടഞ്ഞിഴുന്റീന കടക്കൺമുനയാൽ. (10 marks)
Q1b. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. നീർത്താനിന്ദൂപലമിവ, തെളിഞ്ഞാമ്പൽപോലെ ചിരിച്ചാൻ,
ആർത്താൻവണ്ടിൻകുലമിവ, വളർന്നാൻ പയോരാശിപോലെ
പീത്വാരൂപാമൃതമിളകീനാനേഷ ചെമ്പോത്തുപോലെ,
കൂഴ്ത്താൻ കാമിമദനനിവ, പോന്നാഗതേ വീരചന്ദ്രേ. (10 marks)
Q1c. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. മമ നിധനമതിനു വിധിവിഹിതമിതു നിർണ്ണയം
മാനിനിയാകിയോരംബാ നിയോഗത്താൽ. (10 marks)
Q1d. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ഉരപേറിയ കീഴ്നടപ്പിലായ്
മറയാം മാനവനാത്മവൈഭവം
ചിരബന്ധനമാർന്ന പക്ഷിതൻ –
ചിറകിൻശക്തി മറന്നുപോയിടാം. (10 marks)
Q1e. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. കാണായതപ്പടി കണ്ണനീരെങ്കിലും
ഞാനുയിർക്കൊള്ളുന്നു വിശ്വാസശക്തിയാൽ. (10 marks)
Q2a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. എഴുത്തച്ഛനുപോലും മാതൃകയായിട്ടുള്ള കണ്ണശ്ശരാമായണം സാഹിത്യപരമായി രാമചരിതത്തേക്കാളും മേലേ ആണു്. എന്നിട്ടും കണ്ണശ്ശരാമായണത്തിനു് സാമാന്യജനങ്ങളുടെ ഇടയിൽ വേണ്ടത്രപ്രചാരം കിട്ടിയില്ല. ചർച്ച ചെയ്യുക. (20 marks)
Q2b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. “വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീപദാവലി തോന്നേണം കാലേകാലേ”
എന്ന എഴുത്തച്ഛന്റെ പ്രാർത്ഥനയുടെ ഫലസിദ്ധി ‘ഭീഷ്മപർവ്വം’ മുൻനിർത്തി പരിശോധിക്കുക. (15 marks)
Q2c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘പുത്’ എന്ന നരകത്തിൽ നിന്നും ത്രാണം ചെയ്യേണ്ടുന്നവനെ അനിയന്ത്രിതമായ അഹം ബോധത്താൽ സംഹരിച്ചുപോയ ഒരു പിതാവിന്റെ മനോവൃത്തികൾ അപഗ്രഥിക്കുന്ന രചനയാണു് ‘പെരുന്തച്ചൻ’. വിമർശിക്കുക. (15 marks)
Q3a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ഭാരതീയസ്ത്രീത്വത്തിന്റെ വൈകാരികമായ അമർഷ പ്രകടനവും പുരുഷകേന്ദ്രിതമായ വ്യവസ്ഥാപിത ധർമ്മത്തെ സംബന്ധിച്ച വൈചാരികമായ നിരൂപണവും ‘ചിന്താവിഷ്ടയായ സീത’യിൽ ഏകീഭവിക്കുന്നു. സോദാഹരണം വിശദമാക്കുക. (20 marks)
Q3b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘ഇനിയും മരിക്കാത്ത ഭൂമി’യിൽ ജീവിക്കുന്നവർക്കു് ഒരു നവപാരിസ്ഥിതികാവബോധം പ്രദാനം ചെയ്യാൻ ‘ഭൂമിക്കൊരുചരമഗീതം’ എന്ന കവിത പര്യാപ്തമാണോ എന്നു് പര്യാലോചിക്കുക. (15 marks)
Q3c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. കവിതയുടെ സ്ഥാപിതരൂപ-ഭാവസങ്കല്പങ്ങളെ മാറ്റിമറിച്ചു് ശ്ലഥബിംബങ്ങളേയും ആക്ഷേപഹാസ്യകല്പനകളേയും നൂതനപദഘടനാരീതികളേയും കാവ്യവിഭവങ്ങളാക്കാൻ ‘കുരുക്ഷേത്ര’ത്തിൽ കവി കാണിക്കുന്ന സർഗ്ഗാത്മക വൈദഗ്ദ്ധ്യം വിശകലനം ചെയ്യുക. (15 marks)
Q4a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘തീവണ്ടി’, ‘പാട്ടു്’ എന്നീ ശീർഷകഭാഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന കവിമനസ്സിലെ ദ്വിമുഖഭാവങ്ങൾ ‘തീവണ്ടിയിലെ പാട്ടു്’ എന്ന കവിതയിൽ ‘കൂടികലരുന്നതു്’ അപഗ്രഥനാത്മകമായി പരിശോധിക്കുക. (20 marks)
Q4b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. പദങ്ങളുടേയും ഇമേജറികളുടേയും ദ്വയാർത്ഥ സങ്കല്പനങ്ങളും പാരിസ്ഥിതികവിഭവങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ‘മേഘരൂപൻ’ എന്ന കവിത ശയ്യാഗുണമുള്ള ഒരു സർഗ്ഗാത്മക സൃഷ്ടിയാണെന്നു കരുതുക വയ്യ. ഈ അഭിപ്രായത്തിന്റെ സാധുത നിരീക്ഷിക്കുക. (15 marks)
Q4c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. “ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം വിപ്ലവത്തോടുള്ള അവരുടെ മനോഭാവത്തിൽ ഒരു സമൂലപരിവർത്തനം വരുത്താൻ ‘കുടിയൊഴിക്ക’ലിനു് കഴിയുമെന്നു ഞാൻ കരുതുന്നു.” എൻ.വി. കൃഷ്ണവാരിയരുടെ ഈ അഭിപ്രായത്തെ വിമർശനാത്മകമായി വിലയിരുത്തുക. (15 marks)
Q5a. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. വിധിയുടേയും യാദൃച്ഛികസംഭവങ്ങളുടേയും ഒഴുക്കിൽപ്പെട്ടു് അലയുന്ന ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ മുഖ്യകഥാപാത്രത്തിന്റെ മാനസിക-ദാർശനികഭാവങ്ങൾക്കു് വേണ്ടത്ര ഉൾക്കരുത്തുള്ളതായി തോന്നുന്നില്ല. വിമർശിക്കുക. (10 marks)
Q5b. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “ഒമ്പതുവയസ്സുമുതൽ കടപ്പുറവുമായുള്ള അടുപ്പം” ഉള്ള തകഴി “ചൂടില്ലാത്ത ഭാര്യാഭർത്തൃബന്ധം ലോകത്തിലില്ലേ” എന്നു് ‘ചെമ്മീൻ’ എന്ന നോവലിൽ അർത്ഥഗർഭമായി ചോദിച്ചതു് കടപ്പുറത്തെ പളനി-കറുത്തമ്മമാരുടെ ജീവിതത്തെമാത്രം മുന്നിൽകണ്ടുകൊണ്ടാവുമോ? പര്യാലോചിക്കുക. (10 marks)
Q5c. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. യുധിഷ്ഠിരനു് ആകാശഗംഗാസ്നാനം കൊണ്ടുകൈവന്ന ദിവ്യഭാവം ദേവന്മാർ കനിഞ്ഞുനല്കിയ ഒരു സമ്മാനമല്ല, അദ്ദേഹത്തിന്റെ സ്നേഹപ്രവണതയുടെ സ്വാഭാവിക പരിണാമം മാത്രമാണു് എന്നു് ആർക്കും മനസ്സിലാക്കാം. ‘ഭാരതപര്യടന’ത്തിലെ ഈ നിരീക്ഷണം യുക്തിയധിഷ്ഠിതമോ? പരിശോധിക്കുക. (10 marks)
Q5d. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ആത്മകഥയ്ക്കു് ‘കണ്ണീരും കിനാവും’ എന്നു് വി.ടി. പേരുകൊടുത്തതിന്റെ ഔചിത്യം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുക. (10 marks)
Q5e. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “മനസ്സിനെ സ്വാധീനമാക്കി വയ്ക്കണം. അതാണ് ഒരു പുരുഷന്റെ യോഗ്യത,” “നിങ്ങൾ പുരുഷന്മാർ തന്റേടമുള്ളവരാണെങ്കിൽ സ്വജാതി സ്ത്രീകൾക്കു് ഈ വിധം അപമാനം ഉണ്ടാകുവാൻ എടവരുത്തുമോ?” ഇന്ദുലേഖയുടെ ഇത്തരം ‘പുരുഷനിരൂപണം’ ‘സ്വജാതി’ പുരുഷന്മാരുടെ നേർക്കു് ചന്തുമേനോൻ എയ്ത ഒളിയമ്പുകളാണു്. സമർത്ഥിക്കുക. (10 marks)
Q6a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ഐതിഹ്യങ്ങളും മാഹാത്മ്യകഥകളും മറ്റും ഉണ്ടാകുന്നതിനു് ഒന്നാംതരം ഉദാഹരണമാണു് എം.ടി. യുടെ ‘സുകൃതം’ എന്ന കഥ. ഉപപാദിക്കുക. (20 marks)
Q6b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ധ്വന്യാത്മകമായ മിതവചസ്കതയാണു് എൻ.എസ്. മാധവന്റെ ‘കാണി’ എന്ന കഥയുടെ ആഖ്യാന സവിശേഷത. ശരിയോ? സ്വമതം സ്ഥാപിക്കുക. (15 marks)
Q6c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. സാമൂഹിക വിപ്ലവകാരി എന്ന നിലയ്ക്കപ്പുറത്തുള്ള വി.ടി. എന്ന ‘പച്ചമനുഷ്യ’നെ അടുത്തറിയാൻ ‘കണ്ണീരും കിനാവും’ എന്ന കൃതി സഹായകമാണോ എന്നു് പരിശോധിക്കുക. (15 marks)
Q7a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ഒരു കൊലപാതകത്തിന്റെ കഥപറയാൻ കോറസ്, പ്രതീകങ്ങൾ തുടങ്ങിയ നവീനസങ്കേതങ്ങളെ ‘1128-ൽ ക്രൈം 27’ എന്ന നാടകത്തിൽ സി.ജെ. തോമസ് എങ്ങനെ പ്രയോഗിച്ചു ഫലിപ്പിച്ചിരിക്കുന്നു എന്നു് വിശദമാക്കുക. (20 marks)
Q7b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. മരയ്ക്കാന്മാരുടെ വിശ്വാസവും അത്യാഗ്രഹവും നെറികേടും അവകൊണ്ടുണ്ടാകുന്ന ദുരന്തങ്ങളും ആവിഷ്കരികുന്നതിനപ്പുറം ബാഹ്യ ഇടപെടലുകൾ കുറവായ ആ സമൂഹത്തിൽ സാംസ്കാരികപരിഷ്കരണം നടപ്പിൽ വരുത്തുവാനുള്ള ശ്രമം ‘ചെമ്മീൻ’ എന്ന നോവലിൽ കാണുന്നില്ല. വിമർശിക്കുക. (15 marks)
Q7c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. കർണ്ണനു് അർജ്ജുനനോടുള്ള ഈറയേക്കാളും വലുതു് ദുര്യോധനനോടുള്ള കൂറാണു് എന്നു് ‘ഭാരതപര്യടന’ത്തിൽ മാരാർ സമർത്ഥിക്കുന്നതെങ്ങനെ? പരിശോധിക്കുക. (15 marks)
Q8a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘മുന്തിരിച്ചാറുപോലുള്ളോരു ജീവിതം’ ചങ്ങമ്പുഴയുടെ സർഗ്ഗാത്മകതയെ ഉദ്ദീപിപ്പിച്ചിട്ടുണ്ടു്. ‘ചങ്ങമ്പുഴ കൃഷ്ണപിള്ള – നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതി ആസ്പദമാക്കി ചർച്ച ചെയ്യുക. (20 marks)
Q8b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. “ഈ നമ്പുതിരിമാരെല്ലാം ഒരു പ്രത്യേകജാതി മനുഷ്യരാണു മകളെ ! കുറെയെല്ലാം നാമറിഞ്ഞു പെരുമാറണം” എന്ന അമ്മയുടെ ഇന്ദുലേഖയോടുള്ള ഉപദേശം സൂരിനമ്പുതിരിപ്പാടു് സ്വവർഗ്ഗത്തിന്റെ പ്രതിനിധിയാണെന്നു സാക്ഷ്യപ്പെടുത്തുന്നുവോ? പര്യാലോചിക്കുക. (15 marks)
Q8c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘പെരുമഴയുടെ പിറ്റേന്നു്’ എന്ന കഥയിൽ ആവിഷ്കരിച്ചിരിക്കുന്ന തേഞ്ഞുമാഞ്ഞുപോകുന്ന മാനുഷീക ബന്ധങ്ങളും അവയുടെ അവശേഷിപ്പുകളും പിതൃമനസ്സുകളിൽ ഉളവാക്കുന്ന ആനന്ദം സമകാലീന സാമൂഹികജീവിതം പശ്ചാത്തലമാക്കി വിശകലനം ചെയ്യുക. (15 marks)
Spotted something wrong?
If a question is in the wrong unit or a match looks wrong, please report an error.
Related: Overall Malayalam Literature PYQ analysis · Year-wise question papers · Topic-wise PYQs

