Menu Close

Malayalam Literature Optional 2025 Paper Analysis

Every question from the Malayalam Literature Optional papers of UPSC Mains 2025, placed in its syllabus unit and checked against all questions asked from 2013 to 2024. See what was familiar, what came back and what was new.

Other years:

What stood out in 2025

  • More marks than usual: മലയാളഭാഷയുടെ ആദ്യഘട്ടം (95 marks, against an average of 67); ആധുനികസാഹിത്യം: കവിത (75 marks, against an average of 58); പ്രാചീന-മധ്യകാല കവിത (85 marks, against an average of 71).
  • Fewer marks than usual: ആധുനികസാഹിത്യം: ഗദ്യം (55 marks, against an average of 76); മലയാളത്തിന്റെ മാനകീകരണം (55 marks, against an average of 73); ആധുനികകവിത i (55 marks, against an average of 70).
  • One question was a close repeat of an earlier paper: Q1a (Paper II), first seen in 2019.
  • Every question came from a topic UPSC had asked recently.

Which units got the marks in 2025

Marks asked from each unit in 2025 (dark bar) against its average for 2013–2024 (grey bar).

Paper I

Paper II

A question that fits two units is split equally between them.

Cover of the UPSC Prelims Topic-wise PYQ book with detailed explanations

From the Optional Province team

Preparing for Prelims too?

Our UPSC Prelims Topic-wise PYQ Book covers every Prelims question with detailed explanations, so you can see exactly where UPSC asks from. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Paper I

Q1a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. പുരുഷഭേദനിരാസം സംബന്ധിച്ച വിവിധ വാദമുഖങ്ങൾ ക്രോഡീകരിക്കുക. (10 marks)

Asked 17 times in 2013–2024, most recently in 2024.

Q1b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. വടക്കൻപാട്ടുകൾ മലയാളഭാഷയുടെ വികാസപരിണാമത്തിന്റെ ഏതു ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു് സോദാഹരണം വിശദമാക്കുക. (10 marks)

Asked 15 times in 2013–2024, most recently in 2024.

Q1c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. നവമാദ്ധ്യമഭാഷയുടെ പ്രത്യേകതകൾ മലയാള ഭാഷയുടെ ആധുനികനിലയെ സ്വാധീനിക്കുന്നതെങ്ങനെ? (10 marks)

Asked 19 times in 2013–2024, most recently in 2024.

Q1d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ഭരണഭാഷയുടെ പ്രാക്തനനില ഭാഷാ കനടലീയത്തെ ഉദാഹരണമാക്കി വിശകലനം ചെയ്യുക. (10 marks)

Asked 17 times in 2013–2024, most recently in 2024.

Q1e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. സംബന്ധികാവിഭക്തിപ്രത്യയത്തിന്റെ രൂപപരിണാമം ഭാഷോല്പത്തിവാദത്തിൻ പ്രസക്തമാകുന്നുണ്ടോ? (10 marks)

Asked 20 times in 2013–2024, most recently in 2024.

Q2a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. രാമചരിതഭാഷയെയും കൃഷ്ണഗാഥാഭാഷയെയും ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയിൽ നിരണംകവിതകളെ പരിഗണിക്കാനാകുമോ? (20 marks)

Asked 24 times in 2013–2024, most recently in 2024.

Q2b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ചമ്പുക്കളുടെയും ആട്ടക്കഥകളുടെയും രംഗഭാഷാവഴക്കം ചർച്ച ചെയ്യുക. (15 marks)

Asked 23 times in 2013–2024, most recently in 2024.

Q2c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അനുനാസികാതിപ്രസരവും താലവ്യാദേശവും സന്ധിവികാരം മാത്രമാണോ? കേരളപാണിനീയത്തെ മുൻനിറുത്തി പരിശോധിക്കുക. (15 marks)

Asked 17 times in 2013–2024, most recently in 2024.

Q3a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ലീലാതിലകത്തിലെ ‘കൂന്തൽവാദ’ത്തിനു ഭാഷോല്പത്തിപഠനത്തിലുള്ള പ്രാധാന്യമെന്തു്? (20 marks)

Asked 17 times in 2013–2024, most recently in 2024.

Q3b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളഗദ്യഭാഷാവികാസത്തിൽ മിഷണറിമാരുടെ സംഭാവനകൾ വിലയിരുത്തുക. (15 marks)

Asked 16 times in 2013–2024, most recently in 2024.

Q3c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാനപ്പാട്ടുകൾ മലയാളത്തിലെ നാടോടിവഴക്കവുമായി ഇണങ്ങുന്നതാണോ? (15 marks)

Asked 21 times in 2013–2024, most recently in 2024.

Q4a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭാഷയെ ജനകീയമാക്കുന്നതിൽ ‘കൃഷ്ണഗാഥ’ വഹിച്ച പങ്ക് വിശദമാക്കുക. (20 marks)

Asked 24 times in 2013–2024, most recently in 2024.

Q4b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘അറബിമലയാളം’ – വംശീയഭാഷാവഴക്കമെന്ന നിലയിൽ ഇതിന്റെ പ്രസക്തി നിർണ്ണയിക്കുക. (15 marks)

Asked 15 times in 2013–2024, most recently in 2024.

Q4c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ശാസ്ത്രസാങ്കേതികവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മലയാളഭാഷ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്തെല്ലാം? (15 marks)

Asked 19 times in 2013–2024, most recently in 2024.

Q5a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. കാവ്യത്തെ വിനോദമായി മാത്രം കണ്ടവരാണു് വെണ്മണിക്കവികളെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുക. (10 marks)

Asked 12 times in 2013–2024, most recently in 2024.

Q5b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. സംസ്കൃതസാഹിത്യസങ്കേതങ്ങളുടെ തനിയാവർത്തനം മാത്രമായിരുന്നു മലയാളത്തിലെ മഹാകാവ്യപ്രസ്ഥാനമെന്നതു ശരിയാണോ? (10 marks)

Asked 17 times in 2013–2024, most recently in 2024.

Q5c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ജീവിതത്തിന്റെ ദാർശനികാവിഷ്കാരങ്ങളായിരുന്നു ഒ.വി. വിജയന്റെ നോവലുകൾ – വിശദമാക്കുക. (10 marks)

Asked 21 times in 2013–2024, most recently in 2024.

Q5d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. കാല്പനികതാതിപ്രസരം ചങ്ങമ്പുഴക്കവിതകളെ ജീവിതയാഥാർത്ഥ്യങ്ങളിൽനിന്നു അകറ്റുന്നുവെന്ന നിരീക്ഷണത്തിന്റെ സാംഗത്യമെന്തു്? (10 marks)

Asked 14 times in 2013–2024, most recently in 2024.

Q5e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ഭക്തിയുടെ ഉദാത്താവിഷ്കാരങ്ങളെന്ന നിലയിൽ നിരണംകവിതകൾ വേറിട്ടുനില്ക്കുന്നു – ശരിയോ? (10 marks)

Asked 12 times in 2013–2024, most recently in 2024.

Q6a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കാല്പനികതയുടെ പോരായ്മകളെ തിരുത്തിനവജീവിതമാതൃക അടയാളപ്പെടുത്തിയ കവിയെന്ന വിശേഷണം ഇടശ്ശേരിക്കു നല്കാനാകുമോ? (20 marks)

Asked 14 times in 2013–2024, most recently in 2024.

Q6b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. വാങ്മയസാഹിത്യമെന്ന നിലയിൽ പഴഞ്ചൊല്ലുകളുടെ പ്രത്യേകതകളെന്തെല്ലാം? (15 marks)

Asked 8 times in 2013–2024, most recently in 2024.

Q6c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അസ്തിത്വപ്രശ്നം നേരിടുന്ന മലയാളമനസ്സിന്റെ സ്വത്വാവിഷ്കാരങ്ങളായിരുന്നു എം.ടി. യുടെ കഥകൾ – ശരിയോ? (15 marks)

Asked 15 times in 2013–2024, most recently in 2023.

Q7a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സംസ്കൃതസാഹിത്യസംസ്കാരം മലയാളത്തിലേയ്ക്കു പകർത്തുന്നതിൽ മണിപ്രവാളകവിതകൾ വഹിച്ച പങ്കെന്തു്? (20 marks)

Asked 18 times in 2013–2024, most recently in 2024.

Q7b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാള കവിതാസാഹിത്യത്തിൽ ആധുനികത വരുത്തിയ മാറ്റങ്ങളെന്തെല്ലാം? (15 marks)

Asked 9 times in 2013–2024, most recently in 2024.

Q7c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളനാടകത്തിന് കാവാലം നാരായണപ്പണിക്കർ ചെയ്ത സംഭാവനകൾ വിശദമാക്കുക. (15 marks)

Asked 14 times in 2013–2024, most recently in 2024.

Q8a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. നവോത്ഥാനകാലചിന്തകൾക്കു കവിത്രയം നല്കിയ സംഭാവനകളെന്തെല്ലാം? (20 marks)

Asked 15 times in 2013–2024, most recently in 2024.

Q8b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘ഭക്തിയിലൂടെ മുക്തി’ എന്ന സമീപനം അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ കൂടുതൽ ജനകീയമാക്കിയെന്നു കരുതാമോ? (15 marks)

Asked 17 times in 2013–2024, most recently in 2024.

Q8c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സൂക്ഷ്മവും കൃത്യവും കർക്കശവുമാണു് കുട്ടി കൃഷ്ണമാരാരുടെ വിമർശനസ്വഭാവം-ഭാരതപര്യടനത്തെ ഉദാഹരണമാക്കി പരിശോധിക്കുക. (15 marks)

Asked 7 times in 2013–2024, most recently in 2024.
Cover of the UPSC Mains Topic-wise and Year-wise PYQs book (2013–2026)

From the Optional Province team

Strengthen your GS papers

Our UPSC Mains Topic-wise & Year-wise PYQ Book (2013–2026) maps every GS question to the syllabus, so you know what UPSC asks and how often. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Paper II

Q1a. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “ഉല്ലാസത്തൊടുവിനതാതനയ –
നുയർന്നുപറന്നാകാശേമറ്റൊരു
പൊല്ലാമക്ഷികതന്നാലാവതു
പൊങ്ങുവതിന്നാരേമുനിയുന്നോർ” (10 marks)

Asked before: a similar question came in 2019.

Q1b. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “തേന്മാവിന്മേൽപ്പരഭുതകുലം ഭംഗമാലാപലാശേ
മാരൻ ക്രുരമ്പുള ചുഴലവും ചെമ്പകക്കാവുതോറും
തെന്റൽ കന്റുണ്ടിനിയ ബകുളേകിംശുകേ കിംശുകാളീ
നാജീകത്താൻ നളിനിയി, ലവനെങ്ങു നോക്കാവുതന്റ്” (10 marks)

Asked 18 times in 2013–2024, most recently in 2024.

Q1c. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “മറകളുടെ മറപൊരുൾ കളറിവതിനു ചതുരനാം
മാമുനിശ്രേഷ്ഠനും പോയ്മറഞ്ഞീടിനാൻ” (10 marks)

Asked 21 times in 2013–2024, most recently in 2024.

Q1d. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “തിരിയും രസബിന്ദുപോലെയും
പൊരിയും നെൻമണിയെന്നപോലെയും
ഇരിയാതെ മനം ചലിപ്പുഹാ!
ഗുരുവായും ലഘുവായുമാർത്തിയാൽ” (10 marks)

Topic: ആധുനികകവിത i › കുമാരനാശാൻ
Asked 19 times in 2013–2024, most recently in 2024.

Q1e. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “അണുധൂളിപ്രസാരത്തി –
ന്നവിശുദ്ധദിനങ്ങളിൽ
മുങ്ങിക്കിടന്നു നീപൂർവ്വ
പുണ്യത്തിന്റെ കയങ്ങളിൽ” (10 marks)

Topic: ആധുനികകവിത ii › ആറ്റൂർ രവിവർമ്മ
Asked 11 times in 2013–2024, most recently in 2024.

Q2a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “പണ്ടത്തെമേശാന്തി നിന്നുതിരിയുന്നു ചണ്ടിത്തമേറുമീ ഫാക്ടറിക്കുള്ളിൽ ഞാൻ” എന്തായിരുന്നു ആ പരിണാമചരിത്രം? (20 marks)

Topic: ആധുനികകവിത ii › അക്കിത്തം
Asked 13 times in 2013–2024, most recently in 2024.

Q2b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭൂതകാലത്തിൽ നിന്നു വഴിതെറ്റിവന്നതെന്നു തോന്നിപ്പിക്കുന്ന വൃദ്ധനെ തീവണ്ടിയിലെ പാട്ടിന്റെ തുടക്കത്തിൽ കവി അവതരിപ്പിക്കുന്നതെങ്ങനെ? (15 marks)

Topic: ആധുനികകവിത i › എൻ.വി. കൃഷ്ണവാരിയർ
Asked 11 times in 2013–2024, most recently in 2024.

Q2c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ആയിരം മണിയുടെ നാക്കടക്കിടാ, മൊറ്റ –
വായിലെനാവാർക്കാനും കെട്ടുവാൻ കഴിയുമോ?”
തച്ചന്റെ ഈ ചിന്തയുടെ പൊരുളെന്ത്? (15 marks)

Topic: ആധുനികകവിത i › ജി. ശങ്കരക്കുറുപ്പ്
Asked 16 times in 2013–2024, most recently in 2024.

Q3a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “വ്യംഗ്യ വ്യഞ്ജകങ്ങളുടെ പ്രയോഗത്തിൽ നിരന്തരം ശ്രദ്ധേയനായ കവിമിത വാഗ്വിഭവനാണ്. വാചാലനാകുന്ന സന്ദർഭങ്ങളേയില്ല. അർത്ഥപുഷ്കലങ്ങളും ആശയവ്യഞ്ജകളുമായ വാക്കുകൾ.” കണ്ണശ്ശരാമായണം മുൻനിർത്തിവിവരിക്കുക. (20 marks)

Asked 13 times in 2013–2024, most recently in 2023.

Q3b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ചാകാത്തനാളല്ല ഞാനും പിറന്നിതു
പൊട്ടന ത്രേനീസുയോധനാ നിർണ്ണയം”
ഭീഷ്മ വാക്യങ്ങളുടെ അർത്ഥതലങ്ങൾ വ്യക്തമാക്കുക. (15 marks)

Asked 21 times in 2013–2024, most recently in 2024.

Q3c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സർവ്വംസഹയായ ഭൂമിയെ സർവ്വംസഹയായ മാതാവിലേക്ക് ഒ.എൻ.വി. കുറുപ്പ് സംക്രമിപ്പികുന്നതെങ്ങനെ? (15 marks)

Topic: ആധുനികകവിത ii › ഒ.എൻ.വി.
Asked 12 times in 2013–2024, most recently in 2024.

Q4a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാഠ്യഭാഗത്തെ ആസ്പദമാക്കി രാമചരിതഭാഷയുടെ സാമാന്യ സ്വഭാവം വിശദീകരിക്കുക. (20 marks)

Asked 14 times in 2013–2024, most recently in 2024.

Q4b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കുടിയൊഴിക്കലിലെ ജന്മിയെയും തൊഴിലാളിയെയും വൈലോപ്പിള്ളി കണ്ടെടുത്തത് കേരള ചരിത്രത്തിന്റെ സാമൂഹികഭൂമികയിൽ നിന്നാണെന്ന് പറയാമോ? (15 marks)

Topic: ആധുനികകവിത i › വൈലോപ്പിള്ളി
Asked 11 times in 2013–2024, most recently in 2024.

Q4c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പ്രമേയം, ഭാഷ, ആഖ്യാനം എന്നിവയിൽ തികച്ചും പുതുമപുലർത്തുന്ന കാവ്യമാണ് ‘കുരുക്ഷേത്രം’ സോദാഹരണം വിശദീകരിക്കുക. (15 marks)

Topic: ആധുനികകവിത ii › അയ്യപ്പപ്പണിക്കർ
Asked 13 times in 2013–2024, most recently in 2024.

Q5a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. “എല്ലാം അമ്മ നിശ്ചയിച്ചതാണ് നേരത്തേ നിശ്ചയിച്ചതാണ്” ഈ വാക്യങ്ങൾക്ക് വാനപ്രസ്ഥത്തിന്റെ പ്രമേയ വികാസത്തിലുള്ള സ്ഥാനമെന്ത്? (10 marks)

Asked 17 times in 2013–2024, most recently in 2024.

Q5b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. മിന്നൽ വേഗത്തിൽ ഗോൾകൊയ്യുന്ന ഹിഗ്വിറ്റയുടെ ആക്ഷനുമായി പാതിരിയുടെ മനോവേഗങ്ങളെ കഥാകൃത്ത് സമന്വയിപ്പിക്കുന്നതെങ്ങനെ? (10 marks)

Asked 19 times in 2013–2024, most recently in 2024.

Q5c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഇന്ദുലേഖയിൽ ചന്തുമേനോൻ ഊട്ടിയുറപ്പിക്കുന്നുണ്ടോ? വിശദീകരിക്കുക. (10 marks)

Asked 24 times in 2013–2024, most recently in 2024.

Q5d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. ജീവിതം മിഥ്യയാണെന്ന ദാർശനികാശയത്തിന്റെ നാടകീയാവിഷ്കാരമായി 1128-ൻ ക്രൈം 27 മാറുന്നതെങ്ങനെ? (10 marks)

Asked 16 times in 2013–2024, most recently in 2024.

Q5e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. “ഈ കിളിയ്ക്ക് എന്നും സന്ധ്യയാണുമാഷേ. എന്നാലോ കുടൊട്ടുപറ്റൂമില്ല” മാധവൻ നായരുടെ ഈ വാക്കുകളിലൂടെ അപ്പുക്കിളിയെ പരിചയപ്പെടുത്തുക. (10 marks)

Asked 16 times in 2013–2024, most recently in 2024.

Q6a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. മാരാരുടെ യുക്തിബോധവും പാണ്ഡിത്യവും മനഃശാസ്ത്രഞ്ജാനവും മഹാഭാരത കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും സമീപിക്കുമ്പോൾ അഭിവ്യക്തമാകുന്നതെങ്ങനെ? (20 marks)

Asked 24 times in 2013–2024, most recently in 2024.

Q6b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “വി.ടി. ഭട്ടതിരിപ്പാടിന്റെ ഓജസ്സാർന്ന ഗദ്യശൈലിയ്ക്കുദാഹരണമാണ് ‘കണ്ണീരും കിനാവും’ എന്ന കൃതി” – സമർത്ഥിക്കുക. (15 marks)

Asked 16 times in 2013–2024, most recently in 2024.

Q6c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “ദുരന്തങ്ങളുടെ കൊടുങ്കാറ്റുകൾ വിതയ്ക്കുകയും കൊയ്യുകയും ചെയ്ത കഥാപാത്രമാണ് ചെമ്പൻകുഞ്ഞ്. അയാൾ ഒരു ട്രാജിക് ഹീറോതന്നെ” – സമർത്ഥികുക. (15 marks)

Asked 22 times in 2013–2024, most recently in 2024.

Q7a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “പലർക്കും രുചിക്കാത്ത പലകാര്യങ്ങളും ഇതിലെഴുതിപ്പോയിട്ടുണ്ട്. ക്ഷമിക്കൂ പരമ്പരാഗത സദാചാരബോധത്തിനപ്പുറം നിന്നുകൊണ്ടേ ഇതെഴുതാനാവൂ എന്നധാരണയാണ് എന്നിൽ ആധിപത്യം ചെലുത്തിയത്.” എം.കെ. സാനുവിന്റെ ഈ പ്രസ്താവന നക്ഷത്രങ്ങളുടെ ‘സ്നേഹഭാജന’ ത്തിലേക്കുള്ള പ്രവേശകമാണ്. ശരിയോ? (20 marks)

Asked 16 times in 2013–2024, most recently in 2024.

Q7b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “പത്രമാഹീസിൽ മാധ്യമവൃത്തിവിചാരണചെയ്യപ്പെടുന്നു കോടതയിൽ കോടതിതന്നെ വിചാരണയ്ക്കു വിധേയമാകുന്നു.” ഈ വൈരുദ്ധ്യങ്ങളെ സി.ജെ. തോമസ്സ് ആക്ഷേപഹാസ്യ രൂപത്തിൽ എങ്ങനെ ആവിഷ്ക്കരിക്കുന്നു? (15 marks)

Asked 16 times in 2013–2024, most recently in 2024.

Q7c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “ഒരു പോയകാലത്തിന്റെ ദേശസംസ്കൃതിയും ആചാരവിശേഷങ്ങളുടെ നിറവുമാണ്” സുകൃതം എന്ന എം.ടി. കഥയെ വ്യത്യസ്തമാക്കുന്നത് – ശരിയോ? (15 marks)

Asked 17 times in 2013–2024, most recently in 2024.

Q8a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം മാറ്റിനിർത്തിയാലും കഥാഗതിയ്ക്ക് ഒരു ന്യനതയുമുണ്ടാവില്ലെന്ന് ചിലർ. അത് ചന്തുമേനോന്റെ ശില്പചാതുരിക്കുതന്നെ ഉദാഹരണമാണെന്ന് മറ്റുചിലർ” സ്വപക്ഷം അവതരിപ്പിക്കുക. (20 marks)

Asked 24 times in 2013–2024, most recently in 2024.

Q8b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. കണ്ണീരുകൊണ്ടുതളരാതെയും കിനാവുകൊണ്ട് മയങ്ങിപ്പോകാതെയും ജീവിതത്തെ അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്നറിയാനുള്ള ഒരു പാഠപുസ്തകമാണ് വി.ടി.യുടെ ‘കണ്ണീരും കിനാവും’ – ഉള്ളടക്കം വിശകലനം ചെയ്ത് സ്ഥാപിക്കുക. (15 marks)

Asked 16 times in 2013–2024, most recently in 2024.

Q8c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “കാൽപ്പനികത തുളുമ്പുന്ന കടപ്പുറം ഭാഷ, കടൽ എന്ന പ്രതിഭാസത്തെ കഥാസന്ദർഭങ്ങളിൽ സന്നിവേശിപ്പിക്കുന്നശില്പതന്ത്രം, പെണ്ണിന്റെ പാതിവ്രത്യനിഷ്ഠ എന്നവിശ്വാസം” – ഇവമൂന്നും എങ്ങനെ ചെമ്മീനിൽ ഗാഢമായി ഉൾച്ചേർന്നിരിക്കുന്നു. (15 marks)

Asked 22 times in 2013–2024, most recently in 2024.

Spotted an error? Tell us.

We classify every PYQ with care, but mistakes can slip in. If a question is in the wrong topic, has a typo, the wrong year, or is missing, let us know. We review every report and update the page.

Report an Error

Spotted something wrong?

If a question is in the wrong unit or a match looks wrong, please report an error.

Related: Overall Malayalam Literature PYQ analysis · Year-wise question papers · Topic-wise PYQs

Subscribe
Notify of
guest

0 Comments
Oldest
Newest Most Voted