Here are all 75 questions on പ്രാചീന-മധ്യകാല സാഹിത്യം asked in UPSC Malayalam Literature Optional Paper I (2009–2026), arranged under the 4 topics of this unit. Within each topic the latest questions come first.
Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

4.1] പാട്ട്
15 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മദ്ധ്യകാല മലയാളകവിതയിലെ ആദ്യ സോദ്ദേശ രചനയായി നിരണം കൃതികളെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ട്? [2026/15m/6b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ഭക്തിയുടെ ഉദാത്താവിഷ്കാരങ്ങളെന്ന നിലയിൽ നിരണംകവിതകൾ വേറിട്ടുനില്ക്കുന്നു – ശരിയോ? [2025/10m/5e]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. നിരണം കാവ്യങ്ങളിൽനിന്നു് കൃഷ്ണഗാഥയിലേക്കെത്തുമ്പോൾ പാട്ടുപ്രസ്ഥാനത്തിനു് സംഭവിക്കുന്ന പരിണാമങ്ങൾ എന്തെല്ലാം? [2024/20m/8a]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ വിവർത്തന സാഹിത്യചരിത്രത്തിൽ പാട്ടുസാഹിത്യപ്രസ്ഥാനത്തിന്റെ സംഭാവനകൾ പരിശോധിക്കുക. [2023/10m/5a]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ‘തനി മലയാളകൃതി’ എന്നു് വിശേഷിപ്പിക്കപ്പെടാറുള്ള കൃഷ്ണഗാഥയ്ക്കു് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചെന്നു് തോന്നുന്നുണ്ടോ? വിശദീകരികുക. [2021/10m/5b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. “മലയാളകവിതയെ നാടോടിപാരമ്പര്യത്തിൽ നിന്നു് എപ്പിക് പാരമ്പര്യത്തിലേക്കു് പിടിച്ചുയർത്തിയ കവികളാണ് കണ്ണശ്ശന്മാർ.” നിരൂപിക്കുക. [2021/20m/6a]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ഭക്തിയോടൊപ്പം ശൃംഗാരത്തിനും പ്രാധാന്യം നല്കപ്പെട്ടിട്ടുള്ള കാവ്യമാണു് കൃഷ്ണഗാഥ – ഈ അഭിപ്രായം വസ്തുതാപരമാണോ? [2020/10m/5a]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാളത്തിലെ ശ്രദ്ധേയമായ ആദ്യത്തെ സാഹിത്യകൃതി ‘രാമചരിത’മാണ് എന്ന അഭിപ്രായം സ്വീകാര്യമോ? എന്തുകൊണ്ട്? [2018/10m/5a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ഭാഷാസാഹിത്യത്തിലെ തെക്കും വടക്കും ഭേദങ്ങളെ കണ്ണശ്ശകൃതികളും കൃഷ്ണഗാഥയും പ്രതിനിധീകരിക്കുന്നുണ്ടോ? [2017/10m/5b]
ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– സംക്ഷേപണ കലയുടെ മഹത്തായ വിജയമാണ് കണ്ണശ്ശരാമായണത്തെ അവിസ്മരണീയമാക്കുന്നതു – ഉദാഹരണങ്ങൾ നല്കി സമർത്ഥിക്കുക. [2015/10m/5a]
‘കൃഷ്ണഗാഥ’യ്ക്ക് കുടിൽതൊട്ട് കൊട്ടാരം വരെ പ്രചാരം ലഭിക്കാൻ സഹായകമായിത്തീർന്ന ഘടകങ്ങൾ എന്തെല്ലാം? [2015/12.5m/6a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: കൃഷ്ണഗാഥയിൽ ലയിച്ചുചേർന്ന നാടോടിത്തമുദ്രകൾ എത്രത്തോളം ഉണ്ടെന്നു് കണ്ടെത്തുക. [2014/10m/5a]
നിരണം കൃതികൾ ഏവ? അവയ്ക്കു് മലയാള കവിതാചരിത്രത്തിലുള്ള സ്ഥാനം എന്ത്? [2014/20m/7a]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി ‘കൃഷ്ണഗാഥ’യെ പരിഗണിക്കാമോ? [2013/10m/5b]
താഴെ നൽകിയിട്ടുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും ഇരുന്നൂറുവാക്കിൽ കവിയരുതു്. ഓരോന്നിനും പതിനഞ്ച് മാർക്കു വീതം: പ്രാചീന മലയാള കവിതാ സാഹിത്യത്തിൽ ‘രാമചരിതം’ എന്ന കൃതിക്കുള്ള സ്ഥാനമെന്തു്? [2011/15m/5b]
4.2] മണിപ്രവാളം
22 questions
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. കോട്ടയം തമ്പുരാന്റെ ആട്ടക്കഥകളെ കൂടുതൽ രംഗപ്രയോഗക്ഷമമാക്കിയത് അവയിലെ അനിതരസാധാരണമായ രചനാവൈഭവമാണ് – സമർത്ഥിക്കുക. [2026/10m/5c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സംസ്കൃതസാഹിത്യസംസ്കാരം മലയാളത്തിലേയ്ക്കു പകർത്തുന്നതിൽ മണിപ്രവാളകവിതകൾ വഹിച്ച പങ്കെന്തു്? [2025/20m/7a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളത്തിലെ ചമ്പൂകാവ്യ ചരിത്രത്തിൽ മദ്ധ്യകാലചമ്പുക്കളുടെ സ്ഥാനം വ്യക്തമാക്കുക. [2024/15m/7c]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. സമകാലിക സാമൂഹികചരിത്രത്തിന്റെ അവതരണമെന്ന നിലയിൽ മണിപ്രവാളകൃതികളുടെ പ്രധാന്യമെന്തു്? [2023/10m/5b]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. അഭിനയസാഹിത്യം എന്ന നിലയിൽ ആട്ടക്കഥാസാഹിത്യത്തിന്റെ സവിശേഷതകൾ വ്യക്തമാക്കുക. [2022/10m/5a]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ‘മുക്തകം’ എന്നാൽ എന്തു്? ഒരു മുക്തകം ഉദ്ധരിച്ചു് സവിശേഷതകൾ വിവരിക്കുക. [2022/10m/5c]
സന്ദേശകാവ്യങ്ങളുടെ ചരിത്രപരവും ദേശപരവുമായ പ്രാധാന്യത്തെക്കുറിച്ച് ഉപവാദിക്കുക. [2022/15m/6b]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. സാമൂഹിക പരിഷ്കരണം മണിപ്രവാളകൃതികളുടെ ലക്ഷ്യമായിരുന്നു എന്നു പറയാമോ? നിരൂപണബുദ്ധ്യാ നിരീക്ഷിക്കുക. [2021/10m/5a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ഉണ്ണുനീലിസന്ദേശത്തിന് സന്ദേശകാവ്യം എന്ന പേരു് വെറും ‘പേരു്’ മാത്രമേ ആകുന്നുള്ളു എന്ന അഭിപ്രായത്തോട് യോജിക്കാൻ കഴിയുമോ? [2021/15m/6b]
മണിപ്രവാളകവിതയുടെ എല്ലാ സ്വാഭാവ സവിശേഷതകളും ഒത്തിണങ്ങിയവയാണു് ചമ്പുക്കൾ – സമർത്ഥിക്കുക. [2020/20m/8a]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. “സന്ദേശം അതൊന്നേയുള്ളൂ” എന്ന നിരൂപകമതത്തെ സാധൂകരിക്കാമോ? സന്ദേശകാവ്യ പ്രസ്ഥാനത്തെ ആസ്പദമാക്കി ചർച്ച ചെയ്യുക. [2019/10m/5b]
‘കേരളത്തിന്റെ സംസ്കരിക ജീർണ്ണത പ്രതിഫലിപ്പിക്കുന്നവയാണ് മണിപ്രവാളകൃതികൾ’. ഈ പരാമർശം ശരിയോ? ചർച്ചചെയ്യുക. [2018/20m/6a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ആട്ടക്കഥാപ്രസ്ഥാനത്തിനു് ഉണ്ണായി വാര്യർ നൽകിയ സംഭാവനയെന്തെന്നു് വിശദീകരിക്കുക. [2017/10m/5a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാള കവിതയുടെ വളർച്ചയിൽ ചമ്പുക്കൾ വഹിച്ച പങ്കിനെക്കുറിച്ചു് വിവരിക്കുക. [2016/10m/5e]
ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– മദ്ധ്യകാല ചമ്പുക്കളുടെ സാഹിത്യപരമായ മികവ് പരിശോധിക്കുക. [2015/10m/5b]
‘ഗണികാവർണ്ണനപരമായ കാവ്യങ്ങളുടെ ഉത്സവമേളയിൽ ഉണ്ടായ ഒടുക്കത്തെ കൂട്ടവെടിയാണ് ചന്ദ്രോത്സവം’ – ഈ നിരൂപകാഭിപ്രായം ചർച്ച ചെയ്യുക. [2015/12.5m/7a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: പ്രാചീനചമ്പുക്കൾ ഏവ? അവയുടെ സാഹിത്യപരമായ പ്രത്യേകതകൾ പരിശോധിക്കുക. [2014/10m/5e]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ‘നളചരിത’ത്തെ ‘കേരളീയശാകുന്തളം’ എന്നു വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്തു്? [2013/10m/5e]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. ‘ലീലാതിലക’ത്തിന്റെ സാഹിത്യചരിത്രപ്രാധാന്യം എന്തു്? [2013/20m/6a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. ചമ്പുക്കളിലെ ‘നാടോടിത്തം’ വിവരിക്കുക. [2013/10m/6c]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- പ്രാചീനമണിപ്രവാള ചമ്പുക്കളിലെ അങ്ങാടി വർണ്ണനകളുടെ പ്രാധാന്യം എന്ത്? [2012/12m/5a]
ചമ്പുക്കളെ ആദ്യകാല ചമ്പുക്കൾ, പിൽക്കാല ചമ്പുക്കൾ എന്ന് വേർതിരിച്ച് പറയുന്നതിനുള്ള കാരണങ്ങൾ സോദാഹരണം വിവരിക്കുക. [2009/60m/7]
4.3] നാടോടിസാഹിത്യം
14 questions
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. ലാളിത്യത്തിന്റെയും ആത്മാർത്ഥതയുടെയും മുഖമുദ്രകളാണ് നാടൻപാട്ടുകളെ ഏറെ ആകർഷകമാക്കുന്നത് – വിചിന്തനം ചെയ്യുക. [2026/10m/5a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. വാങ്മയസാഹിത്യമെന്ന നിലയിൽ പഴഞ്ചൊല്ലുകളുടെ പ്രത്യേകതകളെന്തെല്ലാം? [2025/15m/6b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ‘കഥാഗാനങ്ങൾ’ എന്നാലെന്ത്? ചരിത്രകഥാഗാനങ്ങളുടെ സവിശേഷതകൾ എന്തൊക്കെ? [2024/10m/5c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളത്തിലെ കൃഷിപ്പാട്ടുകളുടെ പ്രത്യേകതകളും അവ നിറവേറ്റിയ ധർമ്മവും എന്തെന്നു വിശദമാക്കുക. [2023/15m/8b]
നാടോടിഗാനസാഹിത്യത്തിൽ തോററംപാട്ടുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നു് സ്പഷ്ടമാക്കുക. [2022/15m/6c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. നാടൻപാട്ടുകളിൽ പ്രതിഫലിക്കുന്ന സാമൂഹിക ജീവിതത്തെക്കുറിച്ച് വിശകലനം ചെയ്യുക. [2019/15m/6c]
വടക്കൻ പാട്ടുകളിൽ ദൃശ്യമാകുന്ന കേരളീയ സമുദായത്തിന്റെ പ്രത്യേകതകൾ എന്തെല്ലം? [2018/15m/6b]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാളത്തിലെ നാടൻപാട്ടുകളെ വർഗ്ഗീകരിച്ച് സാമാന്യസ്വഭാവം വ്യക്തമാക്കുക. [2017/10m/5d]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: വടക്കൻ പാട്ടുകളുടെ സാഹിത്യപരമായ സവിശേഷതകളും സാംസ്കാരിക-ചരിത്ര പശ്ചാത്തലവും കണ്ടെത്തുക. [2016/10m/5a]
സാമൂഹിക ജീവിതത്തിന്റെ നേർക്കു തിരിച്ചുപിടിച്ച കണ്ണാടിയായി നാടൻ പാട്ടുകളെ വിശേഷിപ്പിക്കുന്നതിന്റെ പൊരുളെന്ത്? [2015/12.5m/8a]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- നാടോടി സാഹിത്യത്തിലെ പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ ഏവ? സോദാഹരണം പരിചയപ്പെടുത്തുക. [2012/20m/2c]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- മലയാളത്തിലെ നാടോടിപ്പാട്ടുകളുടെ സാഹിത്യ സവിശേഷതകൾ എന്തെല്ലാം? [2012/20m/6a]
‘ഭക്തിയുടെയും പീരാരാധനയുടെയും ഒരുതരം വഴിഞ്ഞൊഴുകലാണു് നാടൻ പാട്ടുകൾ’ – നിരൂപണം ചെയ്യുക. [2011/30m/2b]
നാടൻ പാട്ടുകൾക്ക് സാഹിത്യത്തിലുള്ള പ്രാധാന്യം, വടക്കൻ പാട്ടുകളെ ആസ്പദമാക്കി വിവരിക്കുക. [2009/60m/6]
4.4] കിളിപ്പാട്ട്, തുള്ളൽ, മഹാകാവ്യം
24 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭാഷയിലെ മഹാകാവ്യപ്രസ്ഥാനം ഏറെ വിമർശനങ്ങൾക്കു വിധേയമായതും പിൽക്കാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതും എന്തുകൊണ്ട്? [2026/15m/8b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. സംസ്കൃതസാഹിത്യസങ്കേതങ്ങളുടെ തനിയാവർത്തനം മാത്രമായിരുന്നു മലയാളത്തിലെ മഹാകാവ്യപ്രസ്ഥാനമെന്നതു ശരിയാണോ? [2025/10m/5b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘ഭക്തിയിലൂടെ മുക്തി’ എന്ന സമീപനം അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ കൂടുതൽ ജനകീയമാക്കിയെന്നു കരുതാമോ? [2025/15m/8b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാള ക്ലാസിൽ കാവ്യ പാരമ്പര്യത്തിൽ മഹാകാവ്യങ്ങളുടെ സംഭാവനയെന്തെന്നു് വിവരിക്കുക. [2024/20m/6a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘മലയാളത്തിലെ മഹാകാവ്യപ്രസ്ഥാനം’ – സംക്ഷിപ്തചരിത്രം തയ്യാറാക്കുക. [2023/15m/7c]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മഹാകാവ്യലക്ഷണം ഉദ്ധരിച്ചു് മഹാകാവ്യപ്രസ്ഥാനത്തെ പരിചയപ്പെടുത്തുക. [2022/10m/5b]
മലയാള സാഹിത്യചരിത്രത്തിൽ കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ സംഭാവനയെത്രത്തോളമെന്നു് വിശദമാക്കുക. [2022/20m/6a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കുഞ്ചൻ നമ്പ്യാരുടെ കവിതയ്ക്കു് ഒരു സാർവ്വജനീനതയുണ്ടു്. ഒരേ സമയം തന്നെ അത് പണ്ഡിതന്മാരേയും പാമരന്മാരേയും രസിപ്പിക്കുന്നു; ഒരേ സമയം തന്നെ അതു് ഉദാത്തവും സാധാരണവുമാകുന്നു. ചർച്ച ചെയ്യുക. [2021/15m/6c]
നമ്പ്യാർക്കവിതകളിൽ അക്കാലഘട്ടത്തിലെ കേരളീയ സാമൂഹിക ജീവിതം പ്രതിഫലിക്കുന്നതെങ്ങനെ? [2020/20m/3a]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. സംസ്കൃതാചാര്യന്മാർ മഹാകാവ്യത്തിനു് നല്കിയ ലക്ഷണം മുൻനിർത്തി മലയാളത്തിലെ മഹാകാവ്യങ്ങളുടെ ശക്തിദൗർബ്ബല്യങ്ങൾ പരിശോധിക്കുക. [2020/10m/5b]
ആദ്ധ്യാത്മികചിന്തയും ഭക്തിയും പരസ്പരം ലയിപ്പിച്ചു് ഉദാത്തമായ കാവ്യലോകം സൃഷ്ടിച്ചു എന്നതാണ് എഴുത്തച്ഛനെ സാഹിത്യ ചരിത്രത്തിന്റെ ഉന്നതസ്ഥാനത്തു് പ്രതിഷ്ഠിക്കുവാൻ കാരണം – ശരിയോ? [2020/20m/6a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. എഴുത്തച്ഛൻ ഭക്തി പ്രസ്ഥാനത്തിനു നല്കിയ സംഭാവനകളെ വിശദമാക്കുക. [2019/15m/6b]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: തുള്ളൽക്കവിതകളിലെ ലോകോക്തികളും സാരോപദേശങ്ങളും പരിചയപ്പെടുത്തുക. [2018/10m/5b]
‘മഹാകാവ്യങ്ങൾ മലയാളത്തിൽ’ എന്ന വിഷയത്തെപ്പറ്റി ഉപന്യസിക്കുക. [2018/15m/6c]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ഭക്തിസാഹിത്യമെന്ന നിലയിൽ ‘അദ്ധ്യാത്മരാമായണ’ത്തിന്റെ പ്രസക്തിയെന്തു്? [2017/15m/8b]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാളത്തിലെ പ്രമുഖമായ മഹാകാവ്യങ്ങൾ ഏവ? അവ ഏതെല്ലാം കാവ്യപ്രവണതകളെയാണു് പ്രതിനിധാനം ചെയ്യുന്നത്? [2016/10m/5c]
എഴുത്തച്ഛന്റെ കിളിപ്പാട്ടുകൾ പിൽക്കാല കവികളെ ഏതെല്ലാം തരത്തിൽ സ്വാധീനിച്ചിട്ടുണ്ട് – ചർച്ച ചെയ്യുക. [2015/12.5m/8b]
കിളിപ്പാട്ട്സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികൾ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും ഭാരതവും തന്നെ. എന്തുകൊണ്ടു്? [2014/20m/6a]
മലയാളത്തിലെ നിയോക്ലാസിക്കു് കവിതയ്ക്കു് മികച്ച ദൃഷ്ടാന്തമാണു് മഹാകാവ്യങ്ങൾ. ശരിയോ? വിശദീകരിക്കുക. [2014/20m/7b]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ‘കുചേലവൃത്തം’ വഞ്ചിപ്പാട്ടിന്റെ മൗലികത എന്തു്? [2013/10m/5d]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- പുരാണ പുനരാഖ്യാനശൈലി പരിഗണിച്ചു കുഞ്ചൻ നമ്പ്യാരെ സംസ്കാര ദൂഷകൻ എന്നു വിളിച്ചതു ന്യായീകരിക്കാമോ? [2012/12m/5d]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- മഹാകാവ്യശാഖയിൽ ഉമാകേരളത്തിനുള്ള പദവി എന്ത്? [2012/20m/7a]
പുരാണകഥയിൽ വരുത്തിയ കേരളീയത്വവും അതിനെ മുൻനിർത്തിയുള്ള സാമുഹ്യ വിമർശനവുമാണു് തുള്ളൽ കൃതികൾക്കു് ഇത്രമാത്രം ജനപ്രീതി നേടിക്കൊടുത്തതു് – ശരിയോ? [2011/30m/3b]
ആട്ടക്കഥ, ചമ്പു, തുള്ളൽ തുടങ്ങിയ പ്രസ്ഥാനങ്ങളെപ്പോലെയാണോ മലയാള കവിതാ സാഹിത്യത്തിൽ കിളിപ്പാട്ടിനുള്ള സ്ഥാനം? ഉപന്യസിക്കുക. [2009/60m/8]
« Previous: മലയാളത്തിന്റെ മാനകീകരണം · Next: ആധുനികസാഹിത്യം: കവിത »
Back to: Malayalam Literature Optional PYQs – Topic-wise
Last updated: 2 November 2026

