Here are all 68 questions on ആധുനികസാഹിത്യം: കവിത asked in UPSC Malayalam Literature Optional Paper I (2009–2026), arranged under the 4 topics of this unit. Within each topic the latest questions come first.
Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

5.1] വെണ്മണിക്കവികളും സമകാലികരും
16 questions
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. കാവ്യഭാഷയെ ജനകീയമാക്കുന്നതിൽ വെണ്മണിക്കവികൾ വഹിച്ച പങ്കെന്തെന്ന് വ്യക്തമാക്കുക. [2026/10m/5b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. കാവ്യത്തെ വിനോദമായി മാത്രം കണ്ടവരാണു് വെണ്മണിക്കവികളെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുക. [2025/10m/5a]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. വെണ്മണിക്കവിതകൾ ‘മൂരിശൃംഗാരപ്രധാന’ മാണെന്ന അഭിപ്രായത്തെ വിമർശ ദൃഷ്ട്യാ വിലയിരുത്തുക. [2024/10m/5e]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. കേവലം വിനോദോപാധിയായി കവിതയെ കണ്ടവരായിരുന്നോ വെണ്മണിക്കവികൾ. [2023/10m/5d]
‘പച്ചമലയാളപ്രസ്ഥാനം’ മലയാളകാവ്യചരിത്രത്തിൽ വരുത്തിയ പരിണാമത്തെക്കുറിച്ചു് ലഘുവിവരണം തയ്യാറാക്കുക. [2022/15m/7c]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. കവിതയെ സാധാരണജനങ്ങളുമായി കൂടുതൽ അടുപ്പിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമമാണു് വെണ്മണിക്കവികളുടെ രചനകളിൽ കാണുന്നതു്. ശരിയോ? എന്തുകൊണ്ടു്? [2021/10m/5c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ശബ്ദത്തെക്കാൾ അർത്ഥത്തിനും രൂപത്തെക്കാൾ ഭാവത്തിനും പ്രാധാന്യം നൽകി രാജരാജവർമ്മ പ്രസ്ഥാനക്കാർ നടത്തിയ പ്രാസവാദം മലയാളത്തിൽ കാല്പനികതയിലേക്കുള്ള പാത സജ്ജമാക്കിക്കൊടുത്തു. പരിശോധിക്കുക. [2021/15m/7b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. വെണ്മണിക്കവികൾ ആരൊക്കെ? അവർ കാവ്യഭാഷയെ പരിഷ്കരിച്ചതെങ്ങനെ? [2020/10m/5d]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. പച്ചമലയാള പ്രസ്ഥാനത്തിലെ പ്രമുഖ കവികൾ ആരെല്ലാമായിരുന്നു? അവരുടെ രചനാസവിശേഷതകൾ എന്തെല്ലാം? [2019/10m/5a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളത്തിന്റെ നവോത്ഥാനദശയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാനും എ.ആർ. രാജരാജവർമ്മയും നല്കിയ ഉത്തേജനങ്ങളെപ്പറ്റി വിവരിക്കുക. [2019/15m/7c]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: വെൺമണി പ്രസ്ഥാനത്തിന്റെ അപചയത്തിനുള്ള കാരണങ്ങൾ വ്യക്തമാക്കുക. [2018/10m/5c]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ‘പച്ചമലയാളപ്രസ്ഥാന’ത്തിനു മലയാളസാഹിത്യത്തിലുള്ള സ്ഥാനം പരിശോധിക്കുക. [2017/20m/6a]
വെണ്മണിക്കവികൾക്ക് മലയാള കവിതാ ചരിത്രത്തിലുള്ള സ്ഥാനമെന്ത്? [2015/12.5m/6b]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: മലയാള കവിതയിൽ വെണ്മണിപ്രസ്ഥാനം വരുത്തിയ മാറ്റങ്ങൾ സംഗ്രഹിച്ചെഴുതുക. [2014/10m/5b]
മലയാള കവിതയിലെ കാല്പനിക പൂർവ്വാവസ്ഥയെ വിമർശനാത്മകമായി വിലയിരുത്തുക. [2011/30m/4b]
വെണ്മണിക്കവികളെപ്പറ്റി ഒരുപന്യാസം ഏഴുതുക. [2011/30m/6a]
5.2] കാല്പനികതയുടെ ആവിർഭാവം: കവിത്രയം
21 questions
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും മാനവികതാബോധവും ഉള്ളൂർക്കവിതയിൽ പ്രതിഫലിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുക. [2026/10m/5e]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. നവോത്ഥാനകാലചിന്തകൾക്കു കവിത്രയം നല്കിയ സംഭാവനകളെന്തെല്ലാം? [2025/20m/8a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. വള്ളത്തോൾ, ആശാൻ എന്നിവരുടെ കവിതകളിൽ നിന്ന് ഉള്ളൂർക്കവിത വ്യത്യസ്തമാകുന്നതെങ്ങനെ? നിരൂപണ ദൃഷ്ട്യാ വിശദീകരിക്കുക. [2024/20m/7a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘വാക്യം രസാത്മകം കാവ്യം’ എന്ന സാഹിത്യപരികല്പന വള്ളത്തോൾക്കവിതകൾക്കു യോജിക്കുമോ? [2023/15m/6b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആശയപ്രചാരണമാദ്ധ്യമമാക്കി കവിതയെ കുമാരനാശാൻ പരിഷ്ക്കരിച്ചതിന്റെ സാംഗത്യം പരിശോധിക്കുക. [2023/20m/7a]
ദേശീയപ്രസ്ഥാനവും നവോത്ഥാനദർശനങ്ങളും കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നീ കവികളുടെ രചനകളെ എത്രത്തോളം സ്വധീനിച്ചിട്ടുണ്ടു്? ചർച്ച ചെയ്യുക. [2022/20m/7a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. വള്ളത്തോളിനെ അനശ്വരനാക്കുന്നതു് അദ്ദേഹത്തിന്റെ കൃതികളിലെ ദേശീയതയോ അതോ അവയിലാവിഷ്കൃതമായ സൗന്ദര്യബോധമോ എന്നു് ചർച്ച ചെയ്യുക. [2021/15m/7c]
പതിത സ്ത്രീകളുടെ കഥപറയുന്ന കാവ്യങ്ങളെന്നനിലയിൽ മഗ്ദലനമറിയം, കരുണ എന്നികൃതികളെ താരതമ്യം ചെയ്യുക. [2020/15m/6b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ മഹാകവികൾ സമാരംഭിച്ച കാല്പനിക നവോത്ഥാനം പില്കാല കവികളെ ഏതെല്ലാം പ്രകാരത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് വിവരിക്കുക. [2019/20m/8a]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ‘ആശാൻ ആശയഗംഭീരൻ’ എന്ന ചൊല്ലിനെ സാധൂകരിക്കുന്നതിനുള്ള തെളിവുകൾ നിരത്തുക. [2018/10m/5d]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായുള്ള സമ്പർക്കംകൊണ്ട് മലയാളത്തിൽ നൂതന സാഹിത്യപ്രസ്ഥാനങ്ങൾ ഉടലെടുത്തു. വിലയിരുത്തുക. [2017/15m/4c]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ഭാവഗീതങ്ങളുടെ ഉദാത്താവിഷ്കാരങ്ങളായി വള്ളത്തോളിന്റെ ‘സാഹിത്യമഞ്ജരി’യെ പരിഗണിക്കാമോ? [2017/15m/6b]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: കാല്പനികകാവ്യമെന്ന നിലയിൽ ‘വീണപൂവി’ന്റെ സ്ഥാനമെന്തു്? [2017/15m/6c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: മലയാളികളുടെയിടയിൽ ദേശീയബോധം വളർത്താനുതകുന്ന കവിതകൾ രചിച്ചു പ്രശസ്തിനേടിയ വള്ളത്തോൾ നാരായണ മേനോന്റെ കൃതികളെക്കുറിച്ചു ചർച്ചചെയ്യുക. [2016/20m/6a]
നാടകീയമായ അവതരണമാണ് വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങളെ ശ്രദ്ധേയമാക്കുന്നത് എന്ന പ്രസ്താവം പരിശോധിക്കുക. [2015/12.5m/7b]
സാക്ഷാത്ക്കരിക്കാനാകാത്ത പ്രണയത്തിന്റെ കവിയാണു് കുമാരനാശാൻ. ഈ അഭിപ്രായത്തെ വിമർശനപരമായി പരിശോധിക്കുക. [2014/20m/6b]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. ദാർശനികത്വവും കവിത്വവും കുമാരനാശാന്റെ കവിതകളിൽ എങ്ങനെ സമ്മേളിച്ചിരിക്കുന്നു? [2013/20m/6b]
താഴെ നൽകിയിട്ടുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും ഇരുന്നൂറുവാക്കിൽ കവിയരുതു്. ഓരോന്നിനും പതിനഞ്ച് മാർക്കു വീതം: ‘വള്ളത്തോൾ ശബ്ദ സുന്ദരൻ’ – വിശദീകരിക്കുക. [2011/15m/5a]
താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിനു് ഉത്തരമെഴുതുക. ഒരോ ഉത്തരവും ഇരുന്നുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു വീതം: വെൺ മണിയുടെ ഘട്ടത്തിൽ ഉത്തമ പുരുഷൻ കാവ്യ വിഷയമായിരുന്നെങ്കിലും വ്യക്തിയുടെ സുവേതരാനുഭൂതികൾ അന്തസ്സുറ്റ കാവ്യ വിഷയമല്ലെന്ന സങ്കല്പം നിലവിലുണ്ടായിരുന്നു. ഇതിൽ നിന്നൊരു വ്യതിയാനമാണു് ഖണ്ഡകാവ്യങ്ങൾ – ഉപവാദിക്കുക. [2010/20m/5a]
വിശാലമായ അർഥത്തിലുള്ള ദേശീയ ബോധം ആശാനിലും ഉള്ളുരിലും വള്ളത്തോളിലും വ്യത്യസ്ത സ്വഭാവങ്ങളോടു കുടിയാണു് ഉൾച്ചേർന്നിരിക്കുന്നത്. മുവരുടെയും ആശയലോകങ്ങൾ തുലനം ചെയ്തു് നിരൂപിക്കുക. [2010/60m/8]
താഴെ നൽകിയിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്. ഓരോന്നിനും ഇരുപതു മാർക്കുവീതം: ‘ആശാൻ ആശയ ഗംഭീരൻ’ – വിശദീകരിക്കുക. [2009/20m/5a]
5.3] കവിത്രയത്തിനുശേഷമുള്ള കവിത
19 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ശുദ്ധകാല്പനികതയുടെ ശക്തിദൗർബല്യങ്ങൾ ചങ്ങമ്പുഴക്കവിതയിൽ എങ്ങനെയൊക്കെയാണ് പ്രകടമാകുന്നതെന്ന് വിശദീകരിക്കുക. [2026/20m/7a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ബിംബകല്പനകളുടെ സമൃദ്ധിയെക്കാൾ വാക്കുകളുടെ വൈകാരികതയും തീക്ഷ്ണമായ വൈയക്തികാനുഭൂതികളും ആവിഷ്കരിച്ച കവയിത്രിയാണ് സുഗതകുമാരി – വിശകലനം ചെയ്യുക. [2026/15m/7c]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. കാല്പനികതാതിപ്രസരം ചങ്ങമ്പുഴക്കവിതകളെ ജീവിതയാഥാർത്ഥ്യങ്ങളിൽനിന്നു അകറ്റുന്നുവെന്ന നിരീക്ഷണത്തിന്റെ സാംഗത്യമെന്തു്? [2025/10m/5d]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കാല്പനികതയുടെ പോരായ്മകളെ തിരുത്തിനവജീവിതമാതൃക അടയാളപ്പെടുത്തിയ കവിയെന്ന വിശേഷണം ഇടശ്ശേരിക്കു നല്കാനാകുമോ? [2025/20m/6a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “സ്വന്തം വേദനകളെയും പാപങ്ങളെയും അന്തരാത്മാവിന്റെ മൂശയിലുരുക്കി സൃഷ്ടിച്ചവയാണ് ചങ്ങമ്പുഴക്കവിത.” വിശദീകരിക്കുക. [2024/15m/6c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ചങ്ങംമ്പുഴക്കവിതകൾ പ്രകടമാകുന്ന ‘കാല്പനികസ്വഭാവം’ വയലാർ, ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്ക്കരൻ എന്നിവരെ സ്വാധീനിച്ചത് എപ്രകാരമായിരുന്നു? [2023/15m/8c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കാല്പനികതയിൽ നിന്നു് ആധുനികതയിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്തിയ കാവ്യരചനകളാണു് ഇടശ്ശേരി, വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ എന്നിവരുടേതു്. വിലയിരുത്തുക. [2021/20m/7a]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ചങ്ങമ്പുഴയുടെയും പി. യുടെയും കാല്പനിക ഭാവുകത്വത്തെ താരതമ്യം ചെയ്യുക.? [2020/10m/5c]
കാല്പനികതയുടെ മൃദുലഭാവങ്ങളെക്കാൾ ജീവിതയാഥാർത്ഥ്യങ്ങളുടെ പരുക്കൻ വശങ്ങളെയാണ് ഇടശ്ശേരിയും വൈലോപ്പിള്ളിയും സ്വകവിതകളിൽ ആവിഷ്കരിച്ചത്. വിചിന്തനം ചെയ്യുക. [2020/15m/8b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ജി. ശങ്കരക്കുറുപ്പിന്റെ കവിതയുടെ ചാരുത ഏതെല്ലാം ഘടകങ്ങളെ അശ്രയിച്ചിരിക്കുന്നു? വിവരിക്കുക. [2019/10m/5d]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. എൻ.വി. കൃഷ്ണവാരിയരുടെ കവിതകളിൽ പ്രതിഫലിതമാകുന്ന ആധുനിക ജീവിതത്തിന്റെ മുഖം എന്തെന്നു വ്യക്തമാക്കുക. [2019/10m/5e]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ മഹാകവികൾ സമാരംഭിച്ച കാല്പനിക നവോത്ഥാനം പില്കാല കവികളെ ഏതെല്ലാം പ്രകാരത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് വിവരിക്കുക. [2019/20m/8a]
ഒ.എൻ.വി.യുടെ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയുടെ സമകാലിക പ്രസക്തി വിലയിരുത്തുക. [2018/15m/7b]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ചങ്ങമ്പുഴയുടെ ‘വാഴക്കുല’യെന്ന കവിതയെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ കവിതകളുടെ സ്വഭാവ സവിശേഷതകൾ വിലയിരുത്തുക. [2016/10m/5d]
ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– മലയാളകവിതയുടെ മാധുര്യവും പദസൗന്ദര്യവും നിറഞ്ഞൊഴുകുന്നതാണ് ചങ്ങമ്പുഴയുടെ കവിതകൾ – നിരൂപിക്കുക. [2015/10m/5c]
കാല്പനികതയുടെ ഏതെല്ലാം ഘടകങ്ങളാണ് പി. കൂഞ്ഞിരാമൻ നായരുടെ കവിതയിൽ കാണുന്നത്? [2015/12.5m/8c]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: കാല്പനിക കവിതയിൽ വസന്തകാലം സൃഷ്ടിച്ചതു് ചങ്ങമ്പുഴയാണു്. ശരിയോ? [2014/10m/5d]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. ചങ്ങമ്പുഴക്കവിത പിൽക്കാല കവികളെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടോ? [2013/20m/7a]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- മലയാളത്തിലെ കാല്പനിക വിരുദ്ധതയ്ക്കു എൻ.വി. കൃഷ്ണ വാരിയരുടെയും ആനന്ദിന്റെയും കൃതികൾ ഉദാഹരിക്കാമോ? [2012/20m/6c]
5.4] ആധുനികത മലയാളകവിതയിൽ
13 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാള കവിതാസാഹിത്യത്തിൽ ആധുനികത വരുത്തിയ മാറ്റങ്ങളെന്തെല്ലാം? [2025/15m/7b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. മലയാളകവിതയിൽ ‘സച്ചിദാനന്ദൻ’, ‘കെ.ജി. ശങ്കരപ്പിള്ള’ എന്നിവരുടെ കവിതകളിൽ പ്രകടമാവുന്ന പ്രത്യയശാസ്ത്രപരമായ നിലപാടുകൾ ചർച്ചചെയ്യുക. [2024/10m/5d]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ആധുനികതാ പ്രസ്ഥാനം മലയാള കവിതയുടെ ആസ്വാദനക്ഷമതയിൽ വരുത്തിയ മാററങ്ങൾ എന്തെല്ലാം? [2024/15m/8b]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളകവിതയിലെ ആധുനികതാ പ്രസ്ഥാനത്തിൽ അതിത്തം അയ്യപ്പപണിക്കർ, മാധവൻ അയ്യപ്പത്ത്, ചെറിയാൻ കെ ചെറിയാൻ എന്നിവർ വഹിച്ച പങ്ക് വ്യക്തമാക്കുക. [2023/10m/5c]
മലയാള കവിതയിൽ ആധുനികതാവാദത്തിന്റെ സവിശേഷതകൾ പ്രകടമായത് എങ്ങനെയൊക്കെ? വ്യക്തമാക്കുക. [2022/15m/7b]
മലയാള കവിതയിലെ ആധുനിക പ്രവണതകൾ എന്തൊക്കെ? അയ്യപ്പപ്പണിക്കർ, എൻ.എൻ. കക്കാട്ട്, സച്ചിദാനന്ദൻ എന്നിവരുടെ രചനകളെ ആസ്പദമാക്കി വിശദീകരിക്കുക. [2020/20m/7a]
‘പുതിയ കവിതയുടെ ആത്മഭാവങ്ങൾ വ്യഞ്ജിപ്പിക്കുന്നവയാണു് റഫീക്ക് അഹമ്മദ്, എസ്. ജോസഫ്, അൻവർ അലി എന്നിവരുടെ കവിതകൾ’. പരിശോധിക്കുക. [2018/20m/7a]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ‘ആധുനിക കവിത’ എന്ന വീക്ഷണം അയ്യപ്പപ്പണിക്കരുടെ കവിതകൾക്കിണങ്ങുമോ? പരിശോധിക്കുക. [2017/20m/8a]
മലയാള കവിതയിൽ ദൃശ്യമാകുന്ന ആധുനിക പ്രവണതകളെപ്പറ്റി പ്രതിപാദിക്കുക. [2015/12.5m/6c]
ആധുനിക കവിതയുടെ ഏതെല്ലാം പ്രവണതകളാണു് എൻ.എൻ. കക്കാടിന്റെയും സച്ചിദാനന്ദന്റെയും കവിതകളിൽ കാണാനാവുക? [2014/10m/7c]
താഴെ നൽകിയിട്ടുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും ഇരുന്നൂറുവാക്കിൽ കവിയരുതു്. ഓരോന്നിനും പതിനഞ്ച് മാർക്കു വീതം: ‘ആധുനികത’ (Modernity) എന്നതിനു് സാഹിത്യചർച്ചയിൽ എന്താണു് പ്രസക്തി? ആധുനിക മലയാള കവിതകളിൽ നിന്നു് ഉദാഹരണം നൽകി വിശദമാക്കുക. [2011/15m/5d]
ഉന്നരാധുനിക പരിസരത്തിലെ കവികളുടെ പുതുരചനകൾ അന്തർഭാവ പരവും ശില്പപരവുവായ ബഹു സ്വരത എങ്ങനെ പ്രകടിപ്പിക്കുന്നു എന്നു് അന്വേഷിക്കുക. [2010/60m/6]
താഴെ നൽകിയിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്. ഓരോന്നിനും ഇരുപതു മാർക്കുവീതം: ‘ആധുനികത’ (Modernity) എന്നതുകൊണ്ട് സാഹിത്യ ചർച്ചയിൽ എന്താണുദ്ദേശിക്കുന്നത്? മലയാള കവിതകളിൽനിന്ന് ഉദാഹരണം നൽകി വിവരിക്കുക. [2009/20m/5d]
« Previous: പ്രാചീന-മധ്യകാല സാഹിത്യം · Next: ആധുനികസാഹിത്യം: ഗദ്യം »
Back to: Malayalam Literature Optional PYQs – Topic-wise
Last updated: 2 November 2026

