Every question from the Malayalam Literature Optional papers of UPSC Mains 2020, placed in its syllabus unit and checked against all questions asked from 2013 to 2019. See what was familiar, what came back and what was new.
Other years:
What stood out in 2020
- More marks than usual: മലയാളഭാഷയുടെ ആദ്യഘട്ടം (100 marks, against an average of 58); പ്രാചീന-മധ്യകാല സാഹിത്യം (80 marks, against an average of 56); ആധുനികസാഹിത്യം: കവിത (70 marks, against an average of 54).
- Fewer marks than usual: മലയാളത്തിന്റെ മാനകീകരണം (30 marks, against an average of 83); ആധുനികകവിത ii (45 marks, against an average of 63); ആധുനികസാഹിത്യം: ഗദ്യം (70 marks, against an average of 83).
- Every question came from a topic UPSC had asked recently.
Which units got the marks in 2020
Marks asked from each unit in 2020 (dark bar) against its average for 2013–2019 (grey bar).
Paper I
| Unit | 2020 | Average 2013–19 |
|---|---|---|
| മലയാളഭാഷയുടെ ആദ്യഘട്ടം | 100 | 58 |
| ഭാഷാസവിശേഷതകൾ | 50 | 63 |
| മലയാളത്തിന്റെ മാനകീകരണം | 30 | 83 |
| പ്രാചീന-മധ്യകാല സാഹിത്യം | 80 | 56 |
| ആധുനികസാഹിത്യം: കവിത | 70 | 54 |
| ആധുനികസാഹിത്യം: ഗദ്യം | 70 | 83 |
Paper II
| Unit | 2020 | Average 2013–19 |
|---|---|---|
| പ്രാചീന-മധ്യകാല കവിത | 85 | 71 |
| ആധുനികകവിത i | 70 | 66 |
| ആധുനികകവിത ii | 45 | 63 |
| നോവൽ | 65 | 70 |
| കഥ, നാടകം | 65 | 64 |
| ഗദ്യം | 70 | 66 |
A question that fits two units is split equally between them.
Paper I
Q1a. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മൂലദ്രാവിഡഭാഷയിൽ നിന്നും ഉണ്ടായ സ്വതന്ത്ര ശാഖയാണ് മലയാളം എന്നു് വാദിക്കുന്ന പണ്ഡിതന്മാർ ആരൊക്കെ? അവരുടെ വാദങ്ങൾ സംഗ്രഹിച്ചു് അവ എത്രത്തോളം സ്വീകാര്യമാണു് എന്ന് പരിശോധിക്കുക. (10 marks)
Q1b. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മണിപ്രവാളം ഭാഷാമിശ്രത്തിൽ നിന്ന് എങ്ങനെ വ്യത്യാസ്തമാവുന്നു? ലീലാതിലകകാരന്റെ അഭിപ്രായം മുൻനിർത്തി വിവരിക്കുക. (10 marks)
Q1c. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. പാട്ടിന്റെ നിർവ്വചനമെന്തു്! അതു പൂർണമായും രാമചരിതം ഉൾക്കൊള്ളുന്നുണ്ടോ? (10 marks)
Q1d. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ആട്ടകഥകളിൽ ദൃശ്യമാവുന്ന ഭാഷാപരമായ പ്രത്യേകതകൾ ഏവ? ഉണ്ണായിവാരിയരുടെ നളചരിതത്തിലെഭാഷ ഇവയിൽനിന്നു് വ്യത്യസ്തമാണോ? (10 marks)
Q1e. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. കൊടുന്തമിഴ് മലയാളമായി പരിണമിക്കുന്നതിനിടയിലുള്ള കാലത്തെ വ്യത്യസ്തഘട്ടങ്ങളായി ഏ.ആർ. വിഭജിക്കുന്നതിന്റെ യുക്തി പരിശോധിക്കുക. (10 marks)
Q2a. നിരണം കൃതികളുടെ ഭാഷാപരമായ സവിശേഷതകൾ വ്യക്തമാക്കുക? (20 marks)
Q2b. പ്രധാനപ്പെട്ട തെക്കൻ പാട്ടുകൾ ഏവ? അവയുടെ ഭാഷാപരമായ പ്രാദേശിക മുദ്രകൾ കണ്ടെത്തുക. (15 marks)
Q2c. കേരളീയരായ ക്രിസ്ത്യൻ മിഷനറിമാർ മലയാളഭാഷയുടെ പരിപോഷണത്തിനു് നല്കിയ സംഭാവനകൾ വിശദമാക്കുക. (15 marks)
Q3a. നമ്പ്യാർക്കവിതകളിൽ അക്കാലഘട്ടത്തിലെ കേരളീയ സാമൂഹിക ജീവിതം പ്രതിഫലിക്കുന്നതെങ്ങനെ? (20 marks)
Q3b. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ഉത്ഭവത്തോടുബന്ധപ്പെട്ട് ലീലാതിലകത്തിൽനിന്ന് ലഭിക്കുന്ന വസ്തുതകൾ എന്തെല്ലാം? (15 marks)
Q3c. മലയാള ഭാഷയ്ക്ക് തമിഴുമായുള്ള ബന്ധത്തെപ്പറ്റി പി. ഗോവിന്ദപ്പിള്ള, ഏ.ആർ. എന്നിവർ പുറപ്പെടുവിച്ച അഭിപ്രായത്തിന്റെ യുക്തി പരിശോധിക്കുക. (15 marks)
Q4a. എ.ആർ. രാജരാജ വർമ്മ അവതരിപ്പിക്കുന്ന ആറു് നയങ്ങൾ ഏതൊക്കെ? അവ കൊടുന്തമിഴിൽ നിന്നു് മലയാളമുണ്ടായി എന്ന് സ്ഥാപിക്കാൻ സമർത്ഥമാണോ? (20 marks)
Q4b. പ്രാചീന മലയാളഗദ്യം എത്രത്തോളം സമ്പന്നമാണ്? ഭാഷാ കൗടലീയം, ബ്രഹ്മാണ്ഡ പുരാണം; ആട്ടപ്രകാരം, ക്രമദീപിക എന്നിവയെ അടിസ്ഥാനമാക്കി ചർച്ചചെയുക. (15 marks)
Q4c. ഭരണഭാഷ മലയാളമാകുമ്പോൾ സാമാന്യമായി ഉയർന്നുവരാവുന്ന പ്രശ്നങ്ങൾ എന്തൊക്കെ? അവയ്ക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുക. (15 marks)
Q5a. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ഭക്തിയോടൊപ്പം ശൃംഗാരത്തിനും പ്രാധാന്യം നല്കപ്പെട്ടിട്ടുള്ള കാവ്യമാണു് കൃഷ്ണഗാഥ – ഈ അഭിപ്രായം വസ്തുതാപരമാണോ? (10 marks)
Q5b. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. സംസ്കൃതാചാര്യന്മാർ മഹാകാവ്യത്തിനു് നല്കിയ ലക്ഷണം മുൻനിർത്തി മലയാളത്തിലെ മഹാകാവ്യങ്ങളുടെ ശക്തിദൗർബ്ബല്യങ്ങൾ പരിശോധിക്കുക. (10 marks)
Q5c. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ചങ്ങമ്പുഴയുടെയും പി. യുടെയും കാല്പനിക ഭാവുകത്വത്തെ താരതമ്യം ചെയ്യുക.? (10 marks)
Q5d. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. വെണ്മണിക്കവികൾ ആരൊക്കെ? അവർ കാവ്യഭാഷയെ പരിഷ്കരിച്ചതെങ്ങനെ? (10 marks)
Q5e. ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ ആദ്യകാല കഥാകൃത്തുക്കളെ ‘രസികന്മാരായ തറവാടികൾ’ എന്നു് ഒരു സാഹിത്യ ചരിത്രകാരൻ വിശേഷിപ്പിക്കുകയുണ്ടായി – ഈ വിശേഷണം എത്രത്തോളം ശരിയാണ്? (10 marks)
Q6a. ആദ്ധ്യാത്മികചിന്തയും ഭക്തിയും പരസ്പരം ലയിപ്പിച്ചു് ഉദാത്തമായ കാവ്യലോകം സൃഷ്ടിച്ചു എന്നതാണ് എഴുത്തച്ഛനെ സാഹിത്യ ചരിത്രത്തിന്റെ ഉന്നതസ്ഥാനത്തു് പ്രതിഷ്‌ഠിക്കുവാൻ കാരണം – ശരിയോ? (20 marks)
Q6b. പതിത സ്ത്രീകളുടെ കഥപറയുന്ന കാവ്യങ്ങളെന്നനിലയിൽ മഗ്ദലനമറിയം, കരുണ എന്നികൃതികളെ താരതമ്യം ചെയ്യുക. (15 marks)
Q6c. സമകാലിക ജീവിതത്തെ ഗ്രസിച്ച നൈതിക പ്രശ്നങ്ങളെ ആനന്ദ് എന്ന നോവലിസ്റ്റു് എങ്ങനെയാണു് സമീപിക്കുന്നത്? ഏതെങ്കിലും ഒരു നോവലിനെ അടിസ്ഥാനമാക്കി ചർച്ചചെയ്യുക. (15 marks)
Q7a. മലയാള കവിതയിലെ ആധുനിക പ്രവണതകൾ എന്തൊക്കെ? അയ്യപ്പപ്പണിക്കർ, എൻ.എൻ. കക്കാട്ട്, സച്ചിദാനന്ദൻ എന്നിവരുടെ രചനകളെ ആസ്പദമാക്കി വിശദീകരിക്കുക. (20 marks)
Q7b. മലയാളനാടക സാഹിത്യത്തെ സി.ജെ. തോമസ്-സമ്പന്നമാക്കിയത് എങ്ങനെ? (15 marks)
Q7c. ഒരു നോവൽവായനയുടെ സുഖം നൽകുന്നവയാണ് എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യ കൃതികൾ എന്തുകൊണ്ട്? (15 marks)
Q8a. മണിപ്രവാളകവിതയുടെ എല്ലാ സ്വാഭാവ സവിശേഷതകളും ഒത്തിണങ്ങിയവയാണു് ചമ്പുക്കൾ – സമർത്ഥിക്കുക. (20 marks)
Q8b. കാല്പനികതയുടെ മൃദുലഭാവങ്ങളെക്കാൾ ജീവിതയാഥാർത്ഥ്യങ്ങളുടെ പരുക്കൻ വശങ്ങളെയാണ് ഇടശ്ശേരിയും വൈലോപ്പിള്ളിയും സ്വകവിതകളിൽ ആവിഷ്കരിച്ചത്. വിചിന്തനം ചെയ്യുക. (15 marks)
Q8c. ഇന്നത്തെ സാഹിത്യനിരൂപണം സമകാലിക സാഹിത്യത്തെ വിലയിരുത്തുന്നതിൽ എത്രത്തോളം വിജയിക്കുന്നുണ്ട്? (15 marks)
Paper II
Q1a. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “സുപരീക്ഷിതമായ രാഗവും
കൃപയും കൂടിമറന്നു കേവലം
കൃപണോക്തികൾ കേട്ടു മ്പുദ്ധികെ [?] –
ട്ടപകൃത്യത്തിനു ചാടുമേ ചിലർ” (10 marks)
Q1b. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “അതിനാലന്നു തുടങ്ങിമഹാമുനി
യവിടെപ്പുക്കാൻ ഭാര്യയുമായേ;
മതിമാനാകിയ മുനിവനെയിവിടെ
വരുത്തുവതിന്നിനിയെളുതു നമുക്കും”. (10 marks)
Q1c. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “കാളംപോലേ കുസുമധനുഷോ ഹന്ത പൂങ്കോഴികൂകീ
ചോളംപോലേചെതറിവിളറീതാരകാണാം നികായം
താളം പോലേ ചുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ
നാളം പോലേനളിന കുഹരാദുദ്ഗതാ ഭൃംഗരാജിഃ” (10 marks)
Q1d. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “ചരതമൊടു പൊരുവതിനു വരികവരികാശുനീ
ചാകാത്ത നാളല്ല ഞാനും പിറന്നിതു” (10 marks)
Q1e. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “എങ്കിൽ, ഞാൻ മുഴക്കോലുമുളിയും പണിക്കൂറിൽ –
പ്പങ്കിടാറുള്ളാഹ്ളാദമിപ്പൊഴും നുണഞ്ഞേനേ” (10 marks)
Q2a. ഭാഷാപരമായ പ്രത്യേകതകൾ കൊണ്ടുമാത്രമല്ല, സാഹിത്യഗുണം കൊണ്ടും രാമചരിതം പ്രാചീനകാവ്യങ്ങളിൽ പ്രഥമഗണനീയംതന്നെ – ചർച്ചചെയ്യുക. (20 marks)
Q2b. മനസ്സിന്റെ നിഗൂഢ വ്യാപാരങ്ങളും സംഘർഷാത്മകതയും വ്യക്തിയുടെ അഹംബുദ്ധിയിൽ നിന്നുണ്ടാകുന്ന ആത്മീയ വ്യഥയും ‘പെരുന്തച്ചനി’ൽ എങ്ങനെ വിളക്കിച്ചേർത്തിരിക്കുന്നു? (15 marks)
Q2c. ‘കൂടിയൊഴിക്കൽ’ എന്ന കവിതയുടെ പ്രമേയത്തിനു് സർവ്വകാലപ്രസക്തിയും സമകാലപ്രസക്തിയുമുണ്ട് – സമർത്ഥിക്കുക. (15 marks)
Q3a. മകുടിയൂതുന്ന കുറവയുവാവ്, ആ ഗാനധാരയിൽ ആകൃഷ്ടയായി അരികിലെത്തുന്ന യുവതി, അവരുടെ വേർപാടും മകുടിയുടെ ദഹനവും – ഈ ബിംബങ്ങൾ കാല്പനികതയുടെ നിരർഥകതയെ എങ്ങനെ സമർഥമായി സൂചിപ്പിക്കുന്നു. (20 marks)
Q3b. സ്ഥാപിതമായതിനെയെല്ലാം തിരസ്കരിച്ച് അവനവന്റെ മനഃസാക്ഷിക്കനുസരണമായ പാതകണ്ടെത്തുക എന്നതാണു് കുരുക്ഷേത്രം നൽകുന്ന ദർശനത്തിന്റെ സാരം – സമർഥിക്കുക. (15 marks)
Q3c. ഭൂമിയുടെ ചരമം എന്ന സങ്കല്പത്തിലേക്കു് കവിയെ എത്തിച്ച സംഘർഷങ്ങളും വ്യഥകളും നമ്മുടെ കാലത്തിന്റെ തന്നെ രോദനമായിത്തീർന്നിട്ടുണ്ട് – നിരൂപണംചെയ്യുക. (15 marks)
Q4a. എഴുത്തച്ഛന്റെ യുദ്ധവർണ്ണന ഒരു നേർക്കാഴ്ചയുടെ അനുഭവം നൽകുന്നു – സോദാഹരണം സ്ഥാപിക്കുക. (20 marks)
Q4b. വർണ്ണനകളുടെ നൈസർഗ്ഗികതയും അവയുടെ അലങ്കാര സൗഭഗവും ധാരാളിത്തവും എങ്ങനെ ‘ഉണ്ണുനീലിസന്ദേശ’ത്തിന്റെ ആത്മാവായിമാറുന്നു എന്നു് പാഠഭാഗനിരൂപണത്തിലൂടെ – ചുണ്ടിക്കാട്ടുക. (15 marks)
Q4c. ‘പണ്ടത്തെ മേശാന്തി’ ആഢ്യത്വത്തിന്റെയും നമ്പൂരിത്തത്തിന്റെയു അനുകമ്പാർഹമായ പതനം വെളിപ്പെടുത്തുന്നത് ഏതൊക്കെ വിധത്തിൽ? വിവരിക്കുക. (15 marks)
Q5a. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ‘1128 ൽ ക്രൈം 27’ എന്നനാടകത്തിലെ ഗുരു – ശിഷ്യ സംവാദത്തിന്റെ ബൗദ്ധിക തലങ്ങൾ ചൂണ്ടിക്കാട്ടുക. (10 marks)
Q5b. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ആംഗല വിദ്യാഭ്യാസം നൽകിയ സ്വാതന്ത്ര്യ ബോധത്തിന്റെ നികവാണു് ഇന്ദുലേഖയുടെയും മാധവന്റെയും വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയത് എന്നു പറയാമോ? നിരൂപിക്കുക. (10 marks)
Q5c. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ഭാഷയുടെ ദേശത്തനിമയും പ്രണയത്തിന്റെ ദുരന്തഭാവസ്ഥലികളുമാണു് ചെമ്മീൻ എന്ന നോവലിനെ കാലാനിവർത്തിയാക്കുന്നത് എന്ന നിരീക്ഷണം നിരൂപണ ബുദ്ധ്യാ പരിശോധിക്കുക. (10 marks)
Q5d. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ഖസാക്കിലെ രവിയെ പിൻതുടരുന്ന പാപമ്പോധത്തിന്റെ വ്യഥകളെ പ്രമേയ സന്ദർഭങ്ങളിലൂടെ പരിചയപ്പെടുത്തുക. (10 marks)
Q5e. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. കഥയെ കവിതയോളമെത്തിക്കുന്ന ഭാവാത്മകതയുടെ ടെക്നിക്കിൽ വാനപ്രസ്ഥം എപ്രകാരം പൂർണ്ണതയിലെത്തുന്നുവെന്നു് പരിശോധിക്കുക. (10 marks)
Q6a. ചങ്ങമ്പുഴ എന്ന റൊമാന്റിക് കവിയെപുതുതായി കണ്ടെത്താനും, കവിയുടെയും കവിതകളുടെയും സൂക്ഷ്മഭാവ ഗ്രന്ഥികളെ തൊട്ടുകാണിക്കാനും എം.കെ. സാനുവിനു് കഴിഞ്ഞിട്ടുണ്ട് എന്നു് ഗ്രന്ഥത്തിലെ സന്ദർഭങ്ങളെ മുൻനിർത്തി പരിശോധിക്കുക. (20 marks)
Q6b. കണ്ണീരുകൊണ്ടു തളരാതെയും, കിനാവുകൊണ്ട് മയങ്ങിപ്പോകാതെയും ജിവിതത്തെ അഭിമുഖീകരിച്ച വി.ടി. ഭട്ടതിരിപ്പാടിനെ ആത്മകഥാ സന്ദർഭങ്ങളിലൂടെ പരിചയപ്പെടുത്തുക. (15 marks)
Q6c. മരണം – അവനവന്റെ മരണം – ഒരു തമാശയാണെന്ന എക്സിസ്റ്റ്യൻഷ്യലിസ്റ്റ് ആശയം ചിത്രീകരിക്കുകയാണ് ക്രൈം നാടകത്തിൽ സി.ജെ. ചെയ്യുന്നതെന്നു പറയാമോ? വിശദമാക്കുക. (15 marks)
Q7a. മലയാള നോവൽസാഹിത്യത്തിന്റെ ദിശാസൂചിയായി മാറാൻ ഒ. ചന്ദുമേനോന്റെ ഇന്ദുലേഖയക്ക് സാധിച്ചതെങ്ങെനെയെന്ന് വിമർശാത്മകമായി വിലയിരുത്തുക. (20 marks)
Q7b. “അങ്ങനെ ഈ ഘോഷയാത്ര പ്രാകൃതത്വത്തിന്റെ പശ്ചാത്തലത്തിൽ ധർമ്മബോധത്തെ തെളിച്ചെഴുതിയ ഒരു വിശിഷ്ട സന്ദർഭമാണെന്നു വരുന്നു” – മാരാരുടെ ആശയങ്ങളിലൂടെ ആ ഘോഷയാത്രയെ പുനരാവിഷ്കരിക്കുക. (15 marks)
Q7c. കലാകൗശലത്തിന്റെ സമഗ്രമായ വിജയമാണു് ഹിഗ്വിറ്റ എന്ന കഥയെ ശ്രദ്ധേയമാക്കുന്നതു് – സമർഥിക്കുക. (15 marks)
Q8a. വ്യാസഭാരതത്തിലെ കഥാപാത്രങ്ങളെയും സന്ദർഭവിഷേങ്ങളെയും സന്ദേശങ്ങളെയും ഭാരതപര്യടനത്തിൽ സ്വതന്ത്രസുന്ദരമായി മാരാർ എങ്ങനെ വിമർശിക്കുന്നു എന്നു വ്യക്തമാക്കുക. (20 marks)
Q8b. കഥയുടെ രചനാതന്ത്രത്തിന്റെ കാര്യത്തിൽ വാനപ്രസ്ഥവും ഹിഗ്വിറ്റയും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടുക. (15 marks)
Q8c. മനുഷ്യന്റെ അസ്തിത്വത്തെ സംമ്പന്ധിച്ച ദാർശനികവ്യഥകളാണു് ഖസാക്കിനെ ഒരു ഇതിഹാസമാക്കിമാറ്റുന്നതു് – ചർച്ചചെയ്യുക. (15 marks)
Spotted something wrong?
If a question is in the wrong unit or a match looks wrong, please report an error.
Related: Overall Malayalam Literature PYQ analysis · Year-wise question papers · Topic-wise PYQs

