Every question from the Malayalam Literature Optional papers of UPSC Mains 2026, placed in its syllabus unit and checked against all questions asked from 2013 to 2025. See what was familiar, what came back and what was new.
Other years:
What stood out in 2026
- More marks than usual: പ്രാചീന-മധ്യകാല കവിത (95 marks, against an average of 72); ആധുനികസാഹിത്യം: ഗദ്യം (95 marks, against an average of 74); ഗദ്യം (85 marks, against an average of 66).
- Fewer marks than usual: നോവൽ (50 marks, against an average of 70); ആധുനികകവിത i (55 marks, against an average of 68); പ്രാചീന-മധ്യകാല സാഹിത്യം (50 marks, against an average of 62).
- Every question came from a topic UPSC had asked recently.
Which units got the marks in 2026
Marks asked from each unit in 2026 (dark bar) against its average for 2013–2025 (grey bar).
Paper I
| Unit | 2026 | Average 2013–25 |
|---|---|---|
| മലയാളഭാഷയുടെ ആദ്യഘട്ടം | 60 | 69 |
| ഭാഷാസവിശേഷതകൾ | 55 | 62 |
| മലയാളത്തിന്റെ മാനകീകരണം | 85 | 71 |
| പ്രാചീന-മധ്യകാല സാഹിത്യം | 50 | 62 |
| ആധുനികസാഹിത്യം: കവിത | 55 | 59 |
| ആധുനികസാഹിത്യം: ഗദ്യം | 95 | 74 |
Paper II
| Unit | 2026 | Average 2013–25 |
|---|---|---|
| പ്രാചീന-മധ്യകാല കവിത | 95 | 72 |
| ആധുനികകവിത i | 55 | 68 |
| ആധുനികകവിത ii | 50 | 59 |
| നോവൽ | 50 | 70 |
| കഥ, നാടകം | 65 | 63 |
| ഗദ്യം | 85 | 66 |
A question that fits two units is split equally between them.
Paper I
Q1a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. മലയാള ഭാഷോല്പത്തിസിദ്ധാന്തങ്ങളിൽ സംസ്കൃതജന്യവാദത്തിന് പ്രസക്തിയുണ്ടോ? വിമർശാത്മകമായി പരിശോധിക്കുക. (10 marks)
Q1b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. തമിഴ് മലയാളമായി പരിണമിച്ചുകൊണ്ടിരുന്ന അന്തരാള ദശയിലെ ഭാഷയാണ് ഭാഷാകൗടിലീയത്തിലേത് എന്ന പണ്ഡിതമതത്തിന്റെ സാംഗത്യം എന്ത്? (10 marks)
Q1c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. ലീലാതിലകം നൽകുന്ന പാട്ടിന്റെ ലക്ഷണം രാമചരിതത്തിനും നിരണം കൃതികൾക്കും എത്രത്തോളം യോജിക്കുന്നുണ്ടെന്ന് വിശകലനം ചെയ്യുക. (10 marks)
Q1d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. പതിനാറാം ശതകംവരെ കേരളത്തിൽ പ്രബലമായിരുന്ന പാട്ട്, മണിപ്രവാളം എന്നീ പ്രസ്ഥാനങ്ങളിൽ നിന്ന് കൃഷ്ണഗാഥയിലെ ഭാഷ എങ്ങനെ വ്യത്യസ്തമാകുന്നു? (10 marks)
Q1e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. ശാസ്ത്രവിഷയങ്ങളുടെ ആവിഷ്കരണത്തിനും വിനിമയത്തിനും മലയാളഭാഷ എത്രത്തോളം സജ്ജമായിട്ടുണ്ടെന്ന് വിലയിരുത്തുക. (10 marks)
Q2a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കേവലമായ തർജ്ജമയ്ക്കുപരി നവീനമായ ഒരു ഭാഷാവതരണരീതിയും സാംസ്കാരികോഗ്രഥനവുമാണ് എഴുത്തച്ഛന്റെ കാവ്യപ്രസ്ഥാനം – ഉപപാദിക്കുക. (20 marks)
Q2b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. തെക്കൻപാട്ടുകളുടെയും വടക്കൻ പാട്ടുകളുടെയും ഭാഷാപരമായ പ്രത്യേകതകൾ തുലനം ചെയ്ത് വിശദീകരിക്കുക. (15 marks)
Q2c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളഭാഷയുടെ ഉല്പത്തിസംബന്ധമായി ആറ്റൂർ കൃഷ്ണപിഷാരടി അവതരിപ്പിച്ച സിദ്ധാന്തം യുക്തിസഹമോ എന്നു് പര്യാലോചിക്കുക. (15 marks)
Q3a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പണ്ഡിതപാമരഭേദമെന്യേ എല്ലാവർക്കും പ്രാപ്യമായ ഒരു ഭാഷാനിർമ്മിതിയിലൂടെ കഥാകഥനം നടത്തുകയാണ് തുള്ളൽ കൃതികളിലൂടെ കുഞ്ചൻ നമ്പ്യാർ ചെയ്തത് – ചർച്ച ചെയ്യുക. (20 marks)
Q3b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മണിപ്രവാളത്തിലെ കേരളഭാഷയുടെ സ്വരൂപത്തെ സംബന്ധിച്ച് ലീലാതിലകം നൽകുന്ന ഉൾക്കാഴ്ചകൾ എന്തൊക്കെ? (15 marks)
Q3c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കേരളപാണിനി അവതരിപ്പിച്ച ആറു നയങ്ങളിൽ സ്വരസംവരണം, വിലോപസംഗ്രഹം എന്നിവ വിശദീകരിക്കുക. (15 marks)
Q4a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ക്രിസ്തീയ മിഷണറിമാരുടെ മലയാളഭാഷാപോഷണ യത്നങ്ങളെക്കുറിച്ച് വിവരിക്കുക. (20 marks)
Q4b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അവ്യവസ്ഥിതമായ ഒരു ഭാഷാശൈലിയാണ് പ്രാചീന ചമ്പുക്കളിൽ പ്രകടമാകുന്നത് എന്ന നിരീക്ഷണത്തിന്റെ സാധുത പരിശോധിക്കുക. (15 marks)
Q4c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മാതൃഭാഷയാണ് ഭരണഭാഷയാകേണ്ടത് എന്ന വാദത്തിന്റെ പ്രസക്തിയെന്ത്? വിമർശാത്മകമായി വിലയിരുത്തുക. (15 marks)
Q5a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. ലാളിത്യത്തിന്റെയും ആത്മാർത്ഥതയുടെയും മുഖമുദ്രകളാണ് നാടൻപാട്ടുകളെ ഏറെ ആകർഷകമാക്കുന്നത് – വിചിന്തനം ചെയ്യുക. (10 marks)
Q5b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. കാവ്യഭാഷയെ ജനകീയമാക്കുന്നതിൽ വെണ്മണിക്കവികൾ വഹിച്ച പങ്കെന്തെന്ന് വ്യക്തമാക്കുക. (10 marks)
Q5c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. കോട്ടയം തമ്പുരാന്റെ ആട്ടക്കഥകളെ കൂടുതൽ രംഗപ്രയോഗക്ഷമമാക്കിയത് അവയിലെ അനിതരസാധാരണമായ രചനാവൈഭവമാണ് – സമർത്ഥിക്കുക. (10 marks)
Q5d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. മലയാളത്തിലെ ജീവചരിത്രസാഹിത്യപ്രസ്ഥാനത്തെ വ്യവസ്ഥാപിതമാക്കുന്നതിൽ പി. കെ. പരമേശ്വരൻനായർ വഹിച്ച പങ്കെന്ത്? (10 marks)
Q5e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും മാനവികതാബോധവും ഉള്ളൂർക്കവിതയിൽ പ്രതിഫലിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുക. (10 marks)
Q6a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സി. എൻ. ശ്രീകണ്ഠൻ നായരുടെ രാമായണനാടകങ്ങൾ ഭാഷയിൽ നവീനമായ ഒരു നാടകാവബോധം സൃഷ്ടിക്കുവാൻ പര്യാപ്തമായതെങ്ങനെ? (20 marks)
Q6b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മദ്ധ്യകാല മലയാളകവിതയിലെ ആദ്യ സോദ്ദേശ രചനയായി നിരണം കൃതികളെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ട്? (15 marks)
Q6c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ എസ്. കെ. പൊറ്റെക്കാട്ട് സമ്പന്നമാക്കിയതെങ്ങനെ? (15 marks)
Q7a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ശുദ്ധകാല്പനികതയുടെ ശക്തിദൗർബല്യങ്ങൾ ചങ്ങമ്പുഴക്കവിതയിൽ എങ്ങനെയൊക്കെയാണ് പ്രകടമാകുന്നതെന്ന് വിശദീകരിക്കുക. (20 marks)
Q7b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ആദ്യകാല പത്രമാസികകൾ മലയാളനിരൂപണത്തെ പരിപോഷിപ്പിച്ചതെങ്ങനെ? (15 marks)
Q7c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ബിംബകല്പനകളുടെ സമൃദ്ധിയെക്കാൾ വാക്കുകളുടെ വൈകാരികതയും തീക്ഷ്ണമായ വൈയക്തികാനുഭൂതികളും ആവിഷ്കരിച്ച കവയിത്രിയാണ് സുഗതകുമാരി – വിശകലനം ചെയ്യുക. (15 marks)
Q8a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സാമൂഹികാനുഭവങ്ങളിൽ നിന്നും വൈയക്തികമായ ജീവിതാവസ്ഥകളുടെ ആഖ്യാനത്തിലേക്ക് മലയാളകഥാസാഹിത്യം പരിണമിച്ചതെങ്ങനെയെന്ന് ആധുനിക ചെറുകഥകളെ മുൻനിർത്തി വിലയിരുത്തുക. (20 marks)
Q8b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭാഷയിലെ മഹാകാവ്യപ്രസ്ഥാനം ഏറെ വിമർശനങ്ങൾക്കു വിധേയമായതും പിൽക്കാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതും എന്തുകൊണ്ട്? (15 marks)
Q8c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അസാധാരണമായ സംവേദനക്ഷമതയും മനുഷ്യസ്നേഹാധിഷ്ഠിതവും ശക്തിസംവർദ്ധകവുമായ വിചാരധാരയുമാണ് ഉറൂബിന്റെ നോവലുകളുടെ ഹൃദ്യതയ്ക്കു നിദാനം എന്ന ആശയം പര്യാലോചനയ്ക്കു വിധേയമാക്കുക. (15 marks)
Paper II
Q1a. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. ചരനമൊടു പൊരുവതിനു വരിക വരികാരുംനീ
ചാകാന്നനാഇല്ല ഞാനും പിറന്നിതു. (10 marks)
Q1b. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. അതിനാലന്നു തുടങ്ങി മഹാമുനി
യവിടെപ്പൂകാൻ ഭാര്യയുമായേ
മനിമാനാകിയ മുനിവനെയിവിടെ
വരുന്നുവനിന്നിനിയെളു തുനമുക്കും. (10 marks)
Q1c. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. വട്ടത്തിൽ ചേർന്നടയ നുടലിൽ ചേരുമഴുച്ചോരിവെണും
മുട്ടക്കോരിക്കഴുകുമെ പാറും കുടിയ്ക്കും പ്രകാരം
വെട്ടിക്കീറിപ്പടയിലുടവാൾ കൊണ്ടുവേറിട്ടുകുറി-
ട്ടൊട്ടൊട്ടേടം രുപ പറവറിന്നം വിരുന്നൺമരുണ്ടോ? (10 marks)
Q1d. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. ചെറ്റയാം വിടൻ ഞാനിനിമേലിൽ
കഷ്ട മെങ്ങനെ കണ്ണാടി നോക്കും. (10 marks)
Q1e. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. ചരിതാർത്ഥനയാർന്ന ദേഹിയിൻ
തിരിയെ ശ്ശോഭനമല്ല ജീവിതം
പിരിയേണ മരങ്ങിൽ നിന്നുടൻ
ശരിയായിക്കളി തീർന്ന നട്ടുവൻ. (10 marks)
Q2a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാട്ടുസാഹിത്യത്തിന്റെ സർവ്വലക്ഷണങ്ങളും തികഞ്ഞ കൃതിയാണ് രാമചരിതമെന്ന് പാഠഭാഗത്തെ മുൻനിർത്തി സ്ഥാപിക്കുക. (20 marks)
Q2b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അമുഠബിതകല്പനകളുടെ തിളക്കവും ഭാവനാ വിലാസത്തിന്റെ മിന്നലാട്ടങ്ങളും ഉണ്ണുനീലിസന്ദേശത്തിൽ ദർശിക്കാം. കാവ്യത്തെ അനുധാവനം ചെയ്തു് വിലയിരുത്തുക. (15 marks)
Q2c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ബാലകാണ്ഡത്തിലെ ഓരോ വരിയിലും നിറഞ്ഞു നിൽക്കുന്ന ഹൃദ്യമായ ശബ്ദ സുഖവും, ഗംഭീരമായ അർഥചമൽക്കാരങ്ങളും സോദാഹരണം ചൂണ്ടിക്കാട്ടുക. (15 marks)
Q3a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. തച്ചനും, അച്ഛനും തമ്മിലുള്ള സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും വിക്ഷുബ്ധാവസ്ഥയും, അവസാനം തച്ചനും, അച്ഛനും സംഭവിക്കുന്ന പതനവും ഒരു മനഃശാസ്ത്രജ്ഞന്റെ ഉൾക്കാഴ്ചയോടെ ശങ്കരക്കുറുപ്പ് എങ്ങനെ വരച്ചുകാട്ടുന്നു? (20 marks)
Q3b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. തീവണ്ടിയിലെ മകുടിയുനുന്നയുവാവും, അവന്റെ ഗാനധാരയിൽ ആകൃഷ്ടയായി അരികിലെത്തുന്ന യുവതിയും, അവരുടെ വേർപാടും, മകുടിയുടെ ദഹനവുമെല്ലാം കാല്പനികസങ്കല്പങ്ങളുടെ നിരർഥകതയെയാണോ സൂചിപ്പിക്കുന്നത്? (15 marks)
Q3c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ തകർച്ച മനുഷ്യനും അവന്റെ ആവാസ വ്യവസ്ഥയ്ക്കും സംഭവിക്കുന്ന വിപത്തുകൾ, അത്യന്തികമായി ഭൂമിയുടെ സർവ്വനാശം – ഈ പ്രമേയങ്ങളിലൂടെ ഭാവിയുടെ ഒരു ദീർഘദർശനം നടത്തുകയാണ്, ഭൂമിക്കൊരു ചരമ ഗീതത്തിൽ ഓ.എൻ.വി വിശദമാക്കുക. (15 marks)
Q4a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ’ – ഈ വരികളുടെ ആർഥികവിവക്ഷകളിലൂടെ പണ്ടത്തെ മേശാന്തിയുടെ ഭാവാന്തരീക്ഷത്തെ വിശകലനം ചെയ്യുക. (20 marks)
Q4b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. എഴുത്തച്ഛന്റെ യുദ്ധവർണ്ണനാപാടവം ഭീഷ്മപർവ്വത്തെ ആധാരമാക്കി വിശദമാക്കുക. (15 marks)
Q4c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ആധുനിക കവിതയെ നവഭാവുകത്വത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്കു് എത്തിച്ചതിൽ അയ്യപ്പപ്പണിക്കർക്കും ആറ്റൂർ രവിവർമ്മയ്ക്കുമുള്ള പങ്കെന്ത്? (15 marks)
Q5a. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. മുണ്ടശ്ശേരി, കേസരി, സഞ്ജയൻ എന്നിവർ ചങ്ങമ്പുഴയുടെ ജീവിതത്തിൽ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തി? (10 marks)
Q5b. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. പാവം സാധുമാധവൻ അന്ധനായി പ്ലാറ്റ്ഫോമിൽ കുറെ നിന്നു. വണ്ടിയും പോയി. സ്വത്തുക്കൾ സകലവും അലഹബാദിലെ സബ്ബ് ജഡ്ജിയും പോയി. രാജ്യസഞ്ചാരത്തിനിടയിൽ മാധവനു സംഭവിച്ച ഏതു ദുര്യോഗത്തെയാണ് ഇതു ലേഖാകാരൻ സൂചിപ്പിക്കുന്നത്? (10 marks)
Q5c. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. കുറ്റാന്വേഷണം എന്ന വിഷയത്തെ, സി.ജെ. തോമസ് ക്രൈം നാടകത്തിൽ എങ്ങനെ സമർഥമായി ഉൾച്ചേർത്തിരിക്കുന്നു? (10 marks)
Q5d. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. ‘അതോടു സത്തിയം എന്ന’ – ഖസാക്കിലെ കഥാപാത്രങ്ങൾ നിരന്തരം അന്വേഷിക്കുന്ന ഈ ‘സത്തിയ’ത്തിനു് നോവലിന്റെ ഭാവഘടനയിലുള്ള സ്ഥാനമെന്ത്? (10 marks)
Q5e. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. ‘ഇതാണ് കർണ്ണനെ മഹാത്മാവാക്കുന്ന ത്യാഗം എന്നു ഞാൻ പറയും’ – ഏതു ത്യാഗത്തെയാണ് കുട്ടികൃഷ്ണമാരാർ സൂചിപ്പിക്കുന്നത്? (10 marks)
Q6a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. ആൾക്കൂട്ടത്തെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് ഉഴിഞ്ഞനുഗ്രഹിച്ച്, കുമ്മാണി കുളത്തിന്റെ അടിത്തട്ടിലേക്ക് ധൈര്യത്തോടെ കുതിച്ച ചെറിയാട്ടി; അവളിലൂടെ സുകൃതം കാത്തുനിന്ന ഒരു സമൂഹത്തെത്തന്നെ പരിഹസിക്കുകയായിരുന്നു – സുകൃതം എന്ന കഥയെ ഈ കാഴ്ചപ്പാടിലൂടെ അപഗ്രഥിക്കുക. (20 marks)
Q6b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. അമ്മുക്കുട്ടിയുമായുള്ള പ്രണയത്തെയും അതിന്റെ തകർച്ചയേയും വി.ടി. ഭട്ടതിരിപ്പാട് എങ്ങനെ വിവരിക്കുന്നു? (15 marks)
Q6c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. കറുത്തമ്മയും പരീക്കുട്ടിയും പളനിയും ചെമ്പൻകുഞ്ഞും സ്വന്തം ഇച്ഛകളുടെയും തൃഷ്ണകളുടെയും ശവപ്പറമ്പിൽ നഗ്നപാദരായി നടന്നവരാണ്. ആരും ഒന്നും നേടിയുമില്ല. ഈ നിരീക്ഷണം യുക്തിസഹമാണോ? (15 marks)
Q7a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അർഥ ഗഹനതയുള്ളതും ധ്വന്യത്മകത നിറഞ്ഞതുമായ സംഭാഷണങ്ങളിലൂടെ പ്രമേയ ഗതിയെ മുന്നോട്ടുനയിക്കുക എന്ന രചനാതന്ത്രമാണ് വാനപ്രസ്ഥം എന്ന സമാഹാരത്തിലെ കഥകളുടെ അടിസ്ഥാന പ്രത്യേകത എന്നു പറയാമോ? (20 marks)
Q7b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അച്ഛനും അമ്മയും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. വി.ടി. എങ്ങനെയാണ് അവരുടെ സ്വത്വങ്ങളെ വെളിവാക്കുന്നത്? (15 marks)
Q7c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘നേരേ ബലസ്യേതി ചരേദ ധർമ്മം’ എന്ന മാർക്കണ്ഡേയവാക്യത്തിന് മാരാർ കണ്ടെത്തുന്ന അർഥവിവക്ഷകൾ വ്യക്തമാക്കുക. (15 marks)
Q8a. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. ചങ്ങമ്പുഴയെ വെള്ളപൂശുന്നില്ല; എന്നാൽ അമിതദോഷാരോപണവുമില്ല. നിഷ്പക്ഷതയും നിർമ്മമതയും പരമാവധി പുലർത്തുന്ന നക്ഷത്രങ്ങളുടെ സ്നേഹഭാജനം ജീവചരിത്ര രചനയിൽ ഒരു വഴിമാറി നടപ്പാണ് – പരിശോധിക്കുക. (20 marks)
Q8b. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. കേവലമായ ഒരു ദുരന്ത പ്രേമകഥയുടെ തലത്തിൽ നിന്ന് ചെമ്മീൻ എന്ന നോവലിനെ ഉയർത്തുന്ന മിത്തിനെ വിശകലനം ചെയ്ത്, നോവലിന്റെ കാല്പനിക ഗൗരവത്തെയും, സൗന്ദര്യത്തെയും എങ്ങനെ ജ്വലിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക. (15 marks)
Q8c. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. ഹിഗ്വിറ്റയിലെ കാർമെൻ എന്ന കഥയിൽ കഥകളിയുടെയും ഇന്ത്യൻ ഗ്രഹസ്ഥിതിയുടെയും സാംസ്കാരികാന്തീരക്ഷവും, കാർമെന്റെ പെൺമനസ്സും എങ്ങനെ ഗാഢമായി ഉൾച്ചേർന്നിരിക്കുന്നു? (15 marks)
Spotted something wrong?
If a question is in the wrong unit or a match looks wrong, please report an error.
Related: Overall Malayalam Literature PYQ analysis · Year-wise question papers · Topic-wise PYQs

