Menu Close

ആധുനികകവിത i – Malayalam Literature Optional PYQs (Paper II, Unit 2)

Here are all 84 questions on ആധുനികകവിത i asked in UPSC Malayalam Literature Optional Paper II (2009–2026), arranged under the 4 topics of this unit. Within each topic the latest questions come first.

Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

Topic-wise weightage graph of ആധുനികകവിത i, Malayalam Literature Optional Paper II
Topic-wise weightage of ആധുനികകവിത i (Malayalam Literature Optional Paper II) – share of marks asked from each topic.

2.1] കുമാരനാശാൻ

29 questions

  1. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. ചരിതാർത്ഥനയാർന്ന ദേഹിയിൻ
    തിരിയെ ശ്ശോഭനമല്ല ജീവിതം
    പിരിയേണ മരങ്ങിൽ നിന്നുടൻ
    ശരിയായിക്കളി തീർന്ന നട്ടുവൻ. [2026/10m/1e]

  2. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “തിരിയും രസബിന്ദുപോലെയും
    പൊരിയും നെൻമണിയെന്നപോലെയും
    ഇരിയാതെ മനം ചലിപ്പുഹാ!
    ഗുരുവായും ലഘുവായുമാർത്തിയാൽ” [2025/10m/1d]

  3. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “സ്ഥുടതാരകൾ കൂരിരുട്ടിലു –
    ണ്ടിടയിൽ ദ്വീപുകളുണ്ടു സിസുവിൽ
    ഇടർതീർപ്പതിനേക ഹേതുവ –
    ന്നിടയാമേതു മഹാവിപത്തിലും” [2024/10m/1d]

  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സാർവ്വത്രിക പ്രീതിനേടിയ മഹേതിഹാസത്തിലെ നാടകീയമായ ഒരു മുഹൂർത്തം കണ്ടെടുത്ത് ഉദാത്തമായ നായികയുടെ മാനസിക വ്യാപാരങ്ങളെ അതിന്റെ തീക്ഷ്ണതയും രൂക്ഷതയും മയപ്പെടുത്താതെ ആവിഷ്ക്കരിക്കാനുള്ള ശ്രമമാണ് ‘ചിന്താവിഷ്ടയായ സീത’ യിൽ കുമാരനാശാൻ നടത്തിയത് – ഈ അഭിപ്രായത്തിന്റെ സാംഗത്വം പഠനവിധേയമാക്കുക. [2024/20m/4a]

  5. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. അഥവാ ക്ഷമപോലെ നന്മചെ –
    യ്തരുളാൻ നോറെറാരു നല്ല ബന്ധുവും
    വൃഥപോലറിവോതിടുന്ന സദ് –
    ഗുരുവും മർത്യനുവേറെയില്ലതാൻ. [2023/10m/1c]

  6. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. രാമായണകാവ്യത്തിലെ സീതാപരിത്യാഗവും ധർമ്മാധർമ്മങ്ങളെക്കുറിചുള്ള ഗൗരവമായ ചർച്ചകളും തന്നെയാണ് ചിന്താവിഷ്ടയായ സീതയുടെ പൊരുൾ. വിശകലനം ചെയ്യുക. [2023/20m/4a]

  7. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘അതു സത്യപരായണത്വമാ-
    മിതു ധർമ്മവ്യസനിത്വമെന്നുമാം
    പൊതുവിൽ ഗുണമാക്കിടാം ജനം
    ചതുരന്മാരുടെ ചാപലങ്ങളും.’ [2022/10m/1d]

  8. “സ്ഫുടമിങ്ങനെ ഹന്ത ! ബുദ്ധിയിൽ
    പടരും ചിന്തകളാൽ തുടിച്ചിതേ
    പുടവയ്ക്കു പിടിച്ച തീ ചുഴ-
    ന്നുടൽ കത്തുന്നൊരു ബാലപോലവൾ”
    സീതയുടെ ബുദ്ധിയിൽ പടർന്ന ചിന്തകളെ ‘ചിന്താവിഷ്ടയായ സീത’യിൽ അനാവരണം ചെയ്യുന്നതെങ്ങനെ? [2022/15m/4b]

  9. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ഉരപേറിയ കീഴ്നടപ്പിലായ്
    മറയാം മാനവനാത്മവൈഭവം
    ചിരബന്ധനമാർന്ന പക്ഷിതൻ –
    ചിറകിൻശക്തി മറന്നുപോയിടാം. [2021/10m/1d]

  10. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ഭാരതീയസ്ത്രീത്വത്തിന്റെ വൈകാരികമായ അമർഷ പ്രകടനവും പുരുഷകേന്ദ്രിതമായ വ്യവസ്ഥാപിത ധർമ്മത്തെ സംബന്ധിച്ച വൈചാരികമായ നിരൂപണവും ‘ചിന്താവിഷ്ടയായ സീത’യിൽ ഏകീഭവിക്കുന്നു. സോദാഹരണം വിശദമാക്കുക. [2021/20m/3a]

  11. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “സുപരീക്ഷിതമായ രാഗവും
    കൃപയും കൂടിമറന്നു കേവലം
    കൃപണോക്തികൾ കേട്ടു മ്പുദ്ധികെ [?] –
    ട്ടപകൃത്യത്തിനു ചാടുമേ ചിലർ” [2020/10m/1a]

  12. “ശ്രിരാമനോടുള്ള അദമ്യമായ പ്രണയവും കീഴടങ്ങാൻ കൂട്ടാക്കാത്ത അഹംബോധവും തമ്മിലുള്ള സംഘർഷമാണു് ചിന്താവിഷ്ടയായ സീതയെ നാടകീയമാക്കുന്നതു്.” ഈ അഭിപ്രായത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുക. [2019/15m/3c]

  13. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുതു്: അതിപാവനമാം വിവാഹമേ!
    ശ്രുതിമന്ദാരമനോജ്ഞപുഷ്പമായ്
    ക്ഷിതിയിൽ സുഖമേകിനിന്ന നിൻ –
    ഗതി കാൺകെത്രയധഃപതിച്ചു നീ! [2018/10m/1c]

  14. “രണ്ടു സീതമാരുള്ള ഒരു സീതാകാവ്യമാണു് കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’. കവിപ്രതിഭയുടെ മഹത്തായ സവിശേഷതകളെയും മേന്മകളേയും പരാധീനതകളേയും സ്പഷ്ടമായുദാഹരിക്കുന്ന ഒരു കാവ്യപരാജയമാണതു്.” പി.കെ. ബാലകൃഷ്ണന്റെ ഈ നിരീക്ഷണത്തിന്റെ സാധുത വ്യക്തമാക്കുക. [2018/15m/3b]

  15. ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തിലെ അലങ്കാരകല്പനകൾ, ധ്വനി, കാവ്യഗുണങ്ങൾ, ശില്പരചന, ഇതിവൃത്തസ്വീകരണം, വൃത്തം എന്നിവയെ മുൻനിറുത്തി കുമാരനാശാന്റെ കാവ്യകലയുടെ ഏകലമായ പ്രത്യേകതകൾ വിവരിക്കുക. [2017/20m/3a]

  16. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: ഒരു നിശ്ചയമില്ലയൊന്നിനും
    വരുമോരോ ദശ വന്നപോലെ പോം
    വിരയുന്നു മനുഷ്യനേതിനോ
    തിരിയാ ലോക രഹസ്യമാർക്കുമേ. [2016/10m/1d]

  17. നാടകീയ സ്വഹതാഖ്യാനം എന്ന നിലയിൽ ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയ്ക്കു് ഒരു ആസ്വാദനം തയ്യാറാക്കുക. [2016/20m/3a]

  18. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: അതിവിസ്തൃതകാലദേശജസ്ഥിതിയാൽ നീതി വിഭിന്നമാകിലും
    ക്ഷിതിനാഥ ! പരാർത്ഥ ജീവികൾക്കെതിരില്ലാത്ത നിദർശനം ഭവാൻ. [2015/10m/1b]

  19. ‘അനിയന്ത്രിതമായ്ച്ചിലപ്പോഴീ
    മനമോടാത്ത കുമാർഗ്ഗമില്ലെടോ.’
    ഈ പ്രസ്താവം സീതയുടെ ചിന്തകളെ ന്യായീകരിക്കുന്നുണ്ടോ? [2015/20m/3a]

  20. ചിന്താവിഷ്ടയായ സീതയിൽ സ്വയം മറന്നിരിക്കുന്ന സീതയെ കവി എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു? [2014/20m/3b]

  21. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– സീതയുടെ അന്തരാത്മാവിന്റെ അഗാധതകളിൽ നിന്നുയരുന്ന ചിന്തകളിൽ അസ്വാഭാവികത തോന്നുന്നുണ്ടോ? – ‘ചിന്താവിഷ്ടയായ സീത’യെ മുൻനിർത്തി പരിശോധിക്കുക. [2013/16.7m/3a]

  22. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- ഒരു വേള പഴക്കമേറിയാ-
    ലിരുളും മെല്ലെ വെളിച്ചമായ് വരാം
    ശരിയായ് മധുരിച്ചിടാം സ്വയം
    പരിശീലിപ്പൊരു കയ്പുതാനുമേ. [2012/12m/1c]

  23. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ‘ചിന്താവിഷ്ടയായ സീത’യിൽ, വികാര വിചാരങ്ങളുടെ ഗാഢമായ സമന്വയത്തിന് കാവ്യരൂപം നൽകിയിരിക്കുകയാണ്’ – പരിശോധിക്കുക. [2012/20m/3a]

  24. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുന്നൂറു് വാക്കിൽ കവിയരുതു്: ചരിതാർത്ഥതയാർന്ന ദേഹിയിൽ
    തിരിയെശ്ശോഭനമല്ല ജീവിതം
    പിരിയേണമരങ്ങിൽനിന്നുടൻ
    ശരിയായിക്കളിതീർന്ന നട്ടുവൻ. [2011/20m/1c]

  25. ഭർതൃപരിത്യക്തമായ സീതാദേവി വാല്മീകിയുടെ ആശ്രമത്തിൽ ഒരു ഏകാന്തസ്ഥലത്തിരുന്നു് ചെയ്യുന്ന ചിന്തകളാണു് ‘ചിന്താവിഷ്ടമായ സീത’ എന്ന കൃതിയുടെ പ്രധാനവിഷയം എന്നുള്ള ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തോടു് നിങ്ങൾ യോജിക്കുന്നുവോ? താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതി വിശദമാക്കുക. നമുക്കു സൂപരിചിതമായ സീതയാണോ ഖണ്ഡകാവ്യത്തിലെ സീത? [2011/20m/3a]

  26. ഭർതൃപരിത്യക്തമായ സീതാദേവി വാല്മീകിയുടെ ആശ്രമത്തിൽ ഒരു ഏകാന്തസ്ഥലത്തിരുന്നു് ചെയ്യുന്ന ചിന്തകളാണു് ‘ചിന്താവിഷ്ടമായ സീത’ എന്ന കൃതിയുടെ പ്രധാനവിഷയം എന്നുള്ള ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തോടു് നിങ്ങൾ യോജിക്കുന്നുവോ? താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതി വിശദമാക്കുക. വാല്മീകിയുടെ സീതയുടെ മഹത്വത്തിനും ദിവ്യതയ്ക്കും മങ്ങൽ ഏല്പിക്കാത്തതാണു് ആശാന്റെ സീതയുടെ വിചാരഗതികൾ എന്നവകാശപ്പെടാമോ? [2011/20m/3b]

  27. ഭർതൃപരിത്യക്തമായ സീതാദേവി വാല്മീകിയുടെ ആശ്രമത്തിൽ ഒരു ഏകാന്തസ്ഥലത്തിരുന്നു് ചെയ്യുന്ന ചിന്തകളാണു് ‘ചിന്താവിഷ്ടമായ സീത’ എന്ന കൃതിയുടെ പ്രധാനവിഷയം എന്നുള്ള ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തോടു് നിങ്ങൾ യോജിക്കുന്നുവോ? താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതി വിശദമാക്കുക. വാല്മികി നിലം ഉഴുതുമറിച്ചു വിത്തിറക്കിയതിന്റെ വിളവു് ആശാൻ കൊയ്തെടുത്തതാണു് ‘ചിന്താവിഷ്ടയായ സീത’ എന്ന വാദം അതിർകടന്നതല്ലേ? [2011/20m/3c]

  28. മൂന്നെണ്ണത്തിന്റെ സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുനൂറു് വാക്കിൽ കവിയരുതു്: ക്ഷണമാത്ര വിയോഗ മുൾത്തടം
    വ്രണമാക്കും പടി വാച്ചതെങ്കിലും
    പ്രണയം തലപൊക്കിടാതെയി-
    ന്നണലിപ്പാമ്പു കണക്കെ നിദ്രയായ് [2010/20m/1c]

  29. വാങ്മയ ചിത്രം സൃഷ്ടിക്കുവാൻ കുമാരനാശനുള്ള കഴിവ് ‘ചിന്താവിഷ്ടയായ സീത’യെ അടിസ്ഥാനമാക്കി വിവരിക്കുക. [2009/60m/3]

Cover of the UPSC Prelims Topic-wise PYQ book with detailed explanations

From the Optional Province team

Preparing for Prelims too?

Our UPSC Prelims Topic-wise PYQ Book covers every Prelims question with detailed explanations, so you can see exactly where UPSC asks from. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

2.2] വൈലോപ്പിള്ളി

16 questions

  1. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. ചെറ്റയാം വിടൻ ഞാനിനിമേലിൽ
    കഷ്ട മെങ്ങനെ കണ്ണാടി നോക്കും. [2026/10m/1d]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കുടിയൊഴിക്കലിലെ ജന്മിയെയും തൊഴിലാളിയെയും വൈലോപ്പിള്ളി കണ്ടെടുത്തത് കേരള ചരിത്രത്തിന്റെ സാമൂഹികഭൂമികയിൽ നിന്നാണെന്ന് പറയാമോ? [2025/15m/4b]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ചഞ്ചലിപ്പൂ ഞാനിപ്പൊഴേ രാഗ –
    വഞ്ചനത്തിനു യുക്തികൾ കാണ്മൂ”
    കുടിയൊഴിക്കലിലെ നായകൻ കണ്ടെത്തുന്ന യുക്തികൾ എന്തൊക്കെ? [2024/15m/2c]

  4. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ബാഹ്യയാഥാർത്ഥ്യമല്ല വിപ്ലവാത്മകമായ ആന്തരികയാഥാർത്ഥ്യമാണു് ‘കുടിയൊഴിക്കൽ’ എന്നകാവ്യത്തെ പ്രസക്തമാക്കുന്നതു്. വിമർശിക്കുക. [2023/15m/3c]

  5. “മർദ്ദകനിണസ്വാദിനെയോർക്കും
    കത്തിയാലാത്മഹത്യചെയ്യാതെ
    പോകഞങ്ങൾ കിനാവുകണ്ടോരാ
    സ്നേഹമാർഗ്ഗം വഴിയിനി നിങ്ങൾ”
    ഈ ആശയത്തിന്റെ സാക്ഷാത്കാരമാണോ ‘കുടിയൊഴിക്കൽ’? പരിശോധിക്കുക. [2022/20m/4a]

  6. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. “ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം വിപ്ലവത്തോടുള്ള അവരുടെ മനോഭാവത്തിൽ ഒരു സമൂലപരിവർത്തനം വരുത്താൻ ‘കുടിയൊഴിക്ക’ലിനു് കഴിയുമെന്നു ഞാൻ കരുതുന്നു.” എൻ.വി. കൃഷ്ണവാരിയരുടെ ഈ അഭിപ്രായത്തെ വിമർശനാത്മകമായി വിലയിരുത്തുക. [2021/15m/4c]

  7. ‘കൂടിയൊഴിക്കൽ’ എന്ന കവിതയുടെ പ്രമേയത്തിനു് സർവ്വകാലപ്രസക്തിയും സമകാലപ്രസക്തിയുമുണ്ട് – സമർത്ഥിക്കുക. [2020/15m/2c]

  8. മദ്ധ്യവർഗ്ഗ ദുരന്തമാണു് കുടിയൊഴിക്കലിലെ നിരീക്ഷണത്തിന്റെ മർമ്മം. ചർച്ച ചെയ്യുക. [2019/15m/4b]

  9. രാഷ്ട്രീയമായും സാമൂഹികമായും സർഗ്ഗാത്മകമായും നായകൻ അനുഭവിക്കുന്ന ആന്തരിക സംഘർഷത്തെ ആത്മനിന്ദയിലൂടെയും ആത്മ വിമർശനത്തിലൂടെയും സ്വയം വിചാരണയിലൂടെയും സത്യസന്ധമായി വെളിപ്പെടുത്തുന്ന ‘കുടിയൊഴിക്കൽ’ എന്ന കാവ്യത്തിന്റെ രചനാതന്ത്രം ഉദാഹരണങ്ങൾ ഉദ്ധരിച്ചു് വിശദമാക്കുക. [2018/20m/3a]

  10. ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരുജ്ജ്വല നാടകീയ ഭാവകാവ്യമാണു് ‘കുടിയൊഴിക്കൽ’. ചർച്ചചെയ്യുക. [2016/15m/3c]

  11. വിപ്ലവത്തിന്റെ നിർമ്മാണപരവും വിധ്വംസനപരവുമായ വശങ്ങൾ ‘കുടിയൊഴിക്കൽ’ എന്ന കാവ്യത്തിലൂടെ അനുഭവിച്ചറിയാൻ കഴിയുന്നുണ്ടു്. വിശദീകരിക്കുക. [2015/15m/3b]

  12. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– പ്രാകൃതൻ നിന്നെ ഞാൻ പ്രഹരിക്കിൽ
    ലോകമൊക്കയുമാധ്വനി കേൾക്കും.
    എൻ ഹൃദയ കഠാരിയെ നിന്റെ
    ചങ്കിലാഴ്ത്തിത്തറപ്പുഞാൻ നീചാ. [2014/10m/1e]

  13. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– ‘കുടിയൊഴിക്ക’ലിൽ മദ്ധ്യവർഗ്ഗത്തിന്റെ ധർമ്മസങ്കടം ആവിഷ്കൃതമാകുന്നതെങ്ങനെയെന്നു നിരൂപിക്കുക. [2013/16.7m/3b]

  14. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- നിൻ കുടിയെഴിഞ്ഞീടണ മീ ഞാൻ
    നിൻ കുടിയൊഴിപ്പിക്കുമല്ലെങ്കിൽ! [2012/12m/1e]

  15. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ‘കുടിയൊഴിപ്പിക്കൽ’ എന്ന കൃതിയിൽ തന്റെ മൂല്യ ദർശനത്തിന് ശാശ്വത സ്മാരകം നിർമ്മിക്കാൻ കവിയ്ക്ക് സാധിച്ചിരിക്കുന്നു’. ചർച്ച ചെയ്യുക. [2012/20m/3c]

  16. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുന്നൂറു് വാക്കിൽ കവിയരുതു്: വിശ്വസംസ്കാര പാലകരാകും
    വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ;
    ആകുമോ ഭവാന്മാർക്കു നികത്താൻ
    ലോകസാമൂഹ്യ ദുർന്നിയമങ്ങൾ
    സ്നേഹസുന്ദരപാതയിലൂടെ?
    വേഗമാവട്ടെ, വേഗമാവട്ടെ. [2011/20m/1a]

2.3] ജി. ശങ്കരക്കുറുപ്പ്

23 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. തച്ചനും, അച്ഛനും തമ്മിലുള്ള സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും വിക്ഷുബ്ധാവസ്ഥയും, അവസാനം തച്ചനും, അച്ഛനും സംഭവിക്കുന്ന പതനവും ഒരു മനഃശാസ്ത്രജ്ഞന്റെ ഉൾക്കാഴ്ചയോടെ ശങ്കരക്കുറുപ്പ് എങ്ങനെ വരച്ചുകാട്ടുന്നു? [2026/20m/3a]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ആയിരം മണിയുടെ നാക്കടക്കിടാ, മൊറ്റ –
    വായിലെനാവാർക്കാനും കെട്ടുവാൻ കഴിയുമോ?”
    തച്ചന്റെ ഈ ചിന്തയുടെ പൊരുളെന്ത്? [2025/15m/2c]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഉളിയന്തൂർ പെരുന്തച്ചനിലെ പിതാവും കലാകാരനും നേരിടുന്ന ആത്മസംഘർഷത്തിന്റെ ഭാവതലങ്ങൾ ജി.ശങ്കരങ്കറുപ്പ് ആവിഷ്കരിച്ചിരിക്കുന്നത് എങ്ങനെയെന്ന് അപഗ്രഥിക്കുക. [2024/15m/3b]

  4. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. വാത്സല്യവും അഹംബോധവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ‘പെരുന്തച്ചൻ’ എന്ന കവിതയിലെ അടിസ്ഥാന പ്രമേയം; പ്രതിപാദ്യമാവട്ടെ മനുഷ്യമനസ്സിലെ വൈകാരിക സംഘർഷവും. ചർച്ചചെയ്യുക. [2023/15m/3b]

  5. ‘അടിക്കുന്നുണ്ടെന്നാലുമെൻ നെഞ്ചിലാരോ കൊട്ടു-
    വടികൊണ്ടിപ്പോളേതോ കൂരാണിയിളക്കുവാൻ’
    പെരുംതച്ചന്റെ മനോവ്യാപാരങ്ങളുടെ സംഗ്രഹം ഈ വരികളിലൂടെ കവി ആവിഷ്കരിച്ചിരിക്കുന്നതെങ്ങനെ? [2022/15m/3b]

  6. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘പുത്’ എന്ന നരകത്തിൽ നിന്നും ത്രാണം ചെയ്യേണ്ടുന്നവനെ അനിയന്ത്രിതമായ അഹം ബോധത്താൽ സംഹരിച്ചുപോയ ഒരു പിതാവിന്റെ മനോവൃത്തികൾ അപഗ്രഥിക്കുന്ന രചനയാണു് ‘പെരുന്തച്ചൻ’. വിമർശിക്കുക. [2021/15m/2c]

  7. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “എങ്കിൽ, ഞാൻ മുഴക്കോലുമുളിയും പണിക്കൂറിൽ –
    പ്പങ്കിടാറുള്ളാഹ്ളാദമിപ്പൊഴും നുണഞ്ഞേനേ” [2020/10m/1e]

  8. മനസ്സിന്റെ നിഗൂഢ വ്യാപാരങ്ങളും സംഘർഷാത്മകതയും വ്യക്തിയുടെ അഹംബുദ്ധിയിൽ നിന്നുണ്ടാകുന്ന ആത്മീയ വ്യഥയും ‘പെരുന്തച്ചനി’ൽ എങ്ങനെ വിളക്കിച്ചേർത്തിരിക്കുന്നു? [2020/15m/2b]

  9. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ആയിരം മണിയുടെ നാക്കടക്കിടാ, മൊറ്റ
    വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ? [2019/10m/1e]

  10. ബോധമനസ്സും അബോധചേതനയും തമ്മിലുള്ള വടംവലിയാണു് പെരുന്തച്ചനിൻ അത്യന്തം സൂക്ഷ്മമായ ശില്പഘടനയായി മാറുന്നതു് എന്ന നിരീക്ഷണം അപഗ്രഥിക്കുക. [2019/15m/4c]

  11. “പരമ്പരകളായി തുടർന്നുപോരുന്ന തലമുറകൾ തമ്മിലുള്ള ദാർശനികമായ അകലത്തിന്റേയും കലഹത്തിന്റേയും സർഗ്ഗാത്മകമായ സംഘർഷമാണു് ‘പെരുന്തച്ച’നിലെ പ്രമേയം.” വിലയിരുത്തുക. [2018/15m/3c]

  12. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: “പോരുവാൻ തോന്നീ, പക്ഷേ പോന്നി; -ല്ലാകാലത്തോള-
    മാരുമോതാറില്ലെന്നോടന്യനോടാലോചിക്കാൻ.” [2017/10m/1d]

  13. ഒരു പിതാവിന്റെ കുറ്റബോധം മാത്രമാണോ ‘പെരുന്തച്ചനി’ൽ ജി. ശങ്കരക്കുറുപ്പു് ആവിഷ്കരിച്ചിട്ടുള്ളതു്? പരിശോധിക്കുക. [2017/15m/3b]

  14. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: “പൊടിയോ മറ്റോ വീണോ കണ്ണി? … ലിന്നെന്താ വെള്ളം
    പൊടിയാൻ? ചൂൽ കാണിച്ചിട്ടേറെനാളായീ മച്ചിൽ.” [2016/10m/1c]

  15. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: ഇടമില്ലാകാശത്തു രണ്ടു തിങ്കളിന്നെന്നും;
    കുടിവിട്ടവൻ പോയി ‘നാനി’ കണ്ണീരായ് നില്ക്കേ
    ഉമിനീറുംപോൽ നീറിയെന്മനം; – എന്നാലും
    ഞാനുരിയാടിയില്ലൊറ്റയക്ഷരം പിരിയുമ്പോൾ. [2015/10m/1d]

  16. വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള ത്വര അച്ഛനും മകനും ഒരുപോലെയാണ്. രണ്ടാൾക്കും ജയിക്കാനുമാവില്ല. ഈ അനിവാര്യതയുടെ മനഃശാസ്ത്രപരമായ ആവിഷ്ക്കാരം പെരുന്തച്ചനിൽ എങ്ങനെ സാധിച്ചിരിക്കുന്നു? [2014/20m/4b]

  17. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– ചന്ദനത്തയ്യാണെങ്കിലുരഞ്ഞാൽ മണം പൊങ്ങും
    നിന്ദയാലല്ലെൻ കുഞ്ഞും തൻ മിടുക്കുടൻ കാട്ടി. [2013/10m/1d]

  18. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– ‘ജീവിതത്തിൽ നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങളുടെ സാന്ദ്രതയാണ് ‘പെരുന്തച്ച’ന്റെ ആദ്ധ്യാനമികവിനു നിദാനം’ – ഈ പ്രസ്താവത്തിന്റെ സാദ്ധ്യത പരിശോധിക്കുക. [2013/16.7m/3c]

  19. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- ആയിരം മണിയുടെ നാവടക്കിടാ മൊറ്റ
    വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ? [2012/12m/1d]

  20. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ‘പെരുന്തച്ചൻ’ ഒരു മിത്തിന്റെ ആവിഷ്കാരമാണ്’ – ചർച്ച ചെയ്യുക. [2012/20m/3b]

  21. ‘ചെരുന്തച്ചൻ’ എന്ന കവിതയെ ആധാരമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പെരുന്തച്ചൻ എന്ന മിത്ത് കവിതയാക്കിയപ്പോൾ ജി. ശങ്കരക്കുറുപ്പു വരുത്തിയ മാറ്റങ്ങൾ വിവരിക്കുക. [2010/20m/3a]

  22. ‘ചെരുന്തച്ചൻ’ എന്ന കവിതയെ ആധാരമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. നാടകീയ സ്വഗതാഖ്യാനം (dramatic monologue) എന്ന സങ്കേതം ഉപയോഗിച്ചതുകൊണ്ട് ആഖ്യാന പരമായി എന്തു പ്രയോജനമാണു് കവിതയ്ക്കുണ്ടായത്? [2010/20m/3b]

  23. ‘ചെരുന്തച്ചൻ’ എന്ന കവിതയെ ആധാരമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കലാകാരന്റെ അഹന്തയും പിതാവിന്റെ പശ്ചാത്താപവും തമ്മിലുള്ള സംഘർഷത്തിന്റെ ആവിഷ്കാരമാണ് ‘പെരുന്തച്ചൻ’ – സമർത്ഥിക്കുക. [2010/20m/3c]

2.4] എൻ.വി. കൃഷ്ണവാരിയർ

16 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. തീവണ്ടിയിലെ മകുടിയുനുന്നയുവാവും, അവന്റെ ഗാനധാരയിൽ ആകൃഷ്ടയായി അരികിലെത്തുന്ന യുവതിയും, അവരുടെ വേർപാടും, മകുടിയുടെ ദഹനവുമെല്ലാം കാല്പനികസങ്കല്പങ്ങളുടെ നിരർഥകതയെയാണോ സൂചിപ്പിക്കുന്നത്? [2026/15m/3b]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭൂതകാലത്തിൽ നിന്നു വഴിതെറ്റിവന്നതെന്നു തോന്നിപ്പിക്കുന്ന വൃദ്ധനെ തീവണ്ടിയിലെ പാട്ടിന്റെ തുടക്കത്തിൽ കവി അവതരിപ്പിക്കുന്നതെങ്ങനെ? [2025/15m/2b]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കാല്പനിക കവിതയുടെ രൂപശില്പവും ഭാവവും തമ്മിലുള്ള ബന്ധം “തീവണ്ടിയിലെ പാട്ടി” നെ ഉദാഹരണമാക്കിക്കൊണ്ട് വിവരിക്കുക. [2024/15m/4c]

  4. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. റിയലിസ്റ്റിക് കവിയായ എൻവി. യുടെ തീവണ്ടിയിലെപാട്ട് എന്ന കവിതയിൽ കാല്പനികതയുടെ അംശങ്ങൾ കടന്നുവരുന്നുണ്ടോ എന്ന് അപഗ്രഥനാത്മകമായി പരിശോധിക്കുക. [2023/15m/4c]

  5. ജീവിതത്തിന്റെ കയ്പും ചവർപ്പും മാധുര്യവും ‘തീവണ്ടിയിലെ പാട്ടി’ൽ പ്രതിഫലിക്കുന്നതെങ്ങനെ? വിശകലനം ചെയ്യുക. [2022/15m/4c]

  6. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘തീവണ്ടി’, ‘പാട്ടു്’ എന്നീ ശീർഷകഭാഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന കവിമനസ്സിലെ ദ്വിമുഖഭാവങ്ങൾ ‘തീവണ്ടിയിലെ പാട്ടു്’ എന്ന കവിതയിൽ ‘കൂടികലരുന്നതു്’ അപഗ്രഥനാത്മകമായി പരിശോധിക്കുക. [2021/20m/4a]

  7. മകുടിയൂതുന്ന കുറവയുവാവ്, ആ ഗാനധാരയിൽ ആകൃഷ്ടയായി അരികിലെത്തുന്ന യുവതി, അവരുടെ വേർപാടും മകുടിയുടെ ദഹനവും – ഈ ബിംബങ്ങൾ കാല്പനികതയുടെ നിരർഥകതയെ എങ്ങനെ സമർഥമായി സൂചിപ്പിക്കുന്നു. [2020/20m/3a]

  8. തീവണ്ടിയിലെ പാട്ടിൽ കവി ഒരു കഥ മാത്രമേ പറയുന്നുള്ളൂ. “പക്ഷേ പ്രേമിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത സമുദായഘടനെയെ വായനക്കാരൻ വെറുക്കുകകൂടി ചെയ്യുന്നുണ്ട്.” ഈ നിരീക്ഷണത്തെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? [2019/15m/2c]

  9. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുതു്: കുഴൽവിളി നിർത്തുവതെങ്ങനെ? തുടരുവ –
    തെങ്ങനെ? പോംവഴിയൊന്നറിയാതെ
    കുറവൻ സംഭ്രമമാർന്നു, രാവി –
    ന്നറുതിവരാറായ്, വെള്ളിയുദിച്ചു; [2018/10m/1d]

  10. ‘തീവണ്ടിയിലെ പാട്ടി’നെ മുൻനിറുത്തി കാല്പനികതയോടല്ല, അതിന്റെ ദൗർബ്ബല്യങ്ങളോടാണ് എൻ.വി. കൃഷ്ണവാരിയർ കലാപം കാട്ടിയതു് എന്ന് പറയാമോ? എന്തുകൊണ്ട്? [2017/15m/3c]

  11. ‘തീവണ്ടിയിലെ പാട്ടു്’ എന്ന കവിതയുടെ സാംസ്കാരിക പശ്ചാത്തലം വിവരിക്കുക. [2016/15m/3b]

  12. ‘തീവണ്ടിയിലെ പാട്ട്’ എന്ന കവിതയിൽ പ്രകടമാകുന്ന എൻ.വി. കൃഷ്ണവാരിയരുടെ കവിതയുടെ സാമാന്യധർമ്മങ്ങൾ ഏതൊക്കെയാണ്? [2015/15m/3c]

  13. കേവല കഥാഗാനത്തിനപ്പുറത്ത് ‘തീവണ്ടിയിലെ പാട്ടിനെ’ എത്തിക്കുന്ന ഘടകങ്ങൾ ചൂണ്ടിക്കാണിക്കുക. [2014/10m/3c]

  14. ‘തീവണ്ടിയിലെ പാട്ട്’ എന്ന കവിതയെ ആസ്പദമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഈ കവിതയുടെ സാംസ്കാരികപശ്ചാത്തലം വിശദീകരിക്കുക. [2010/20m/4a]

  15. ‘തീവണ്ടിയിലെ പാട്ട്’ എന്ന കവിതയെ ആസ്പദമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കാല്പനിക കവിതയുടെ രൂപശില്പവും ഭാവവും തമ്മിലുള്ള ബന്ധം ‘തീവണ്ടിയിലെ പാട്ടി’നെ ഉദാഹരണമാക്കിക്കൊണ്ട് വിവരിക്കുക. [2010/20m/4b]

  16. ‘തീവണ്ടിയിലെ പാട്ട്’ എന്ന കവിതയെ ആസ്പദമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭാവതാരള്യം കാല്പനിക കവിതയ്ക്കു് ഗുണമോ ദോഷമോ എന്നു് ‘തീവണ്ടിയിലെ പാട്ടി’നെ ആസ്പദമാക്കി പരിശോധിക്കുക. [2010/20m/4c]

Cover of the UPSC Mains Topic-wise and Year-wise PYQs book (2013–2026)

From the Optional Province team

Strengthen your GS papers

Our UPSC Mains Topic-wise & Year-wise PYQ Book (2013–2026) maps every GS question to the syllabus, so you know what UPSC asks and how often. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Spotted an error? Tell us.

We classify every PYQ with care, but mistakes can slip in. If a question is in the wrong topic, has a typo, the wrong year, or is missing, let us know. We review every report and update the page.

Report an Error

« Previous: പ്രാചീന-മധ്യകാല കവിത · Next: ആധുനികകവിത ii »

Back to: Malayalam Literature Optional PYQs – Topic-wise

Last updated: 2 November 2026