Menu Close

കഥ, നാടകം – Malayalam Literature Optional PYQs (Paper II, Unit 5)

Here are all 74 questions on കഥ, നാടകം asked in UPSC Malayalam Literature Optional Paper II (2009–2026), arranged under the 3 topics of this unit. Within each topic the latest questions come first.

Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

Topic-wise weightage graph of കഥ, നാടകം, Malayalam Literature Optional Paper II
Topic-wise weightage of കഥ, നാടകം (Malayalam Literature Optional Paper II) – share of marks asked from each topic.

5.1] എം.ടി. വാസുദേവൻ നായർ

23 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. ആൾക്കൂട്ടത്തെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് ഉഴിഞ്ഞനുഗ്രഹിച്ച്, കുമ്മാണി കുളത്തിന്റെ അടിത്തട്ടിലേക്ക് ധൈര്യത്തോടെ കുതിച്ച ചെറിയാട്ടി; അവളിലൂടെ സുകൃതം കാത്തുനിന്ന ഒരു സമൂഹത്തെത്തന്നെ പരിഹസിക്കുകയായിരുന്നു – സുകൃതം എന്ന കഥയെ ഈ കാഴ്ചപ്പാടിലൂടെ അപഗ്രഥിക്കുക. [2026/20m/6a]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അർഥ ഗഹനതയുള്ളതും ധ്വന്യത്മകത നിറഞ്ഞതുമായ സംഭാഷണങ്ങളിലൂടെ പ്രമേയ ഗതിയെ മുന്നോട്ടുനയിക്കുക എന്ന രചനാതന്ത്രമാണ് വാനപ്രസ്ഥം എന്ന സമാഹാരത്തിലെ കഥകളുടെ അടിസ്ഥാന പ്രത്യേകത എന്നു പറയാമോ? [2026/20m/7a]

  3. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. “എല്ലാം അമ്മ നിശ്ചയിച്ചതാണ് നേരത്തേ നിശ്ചയിച്ചതാണ്” ഈ വാക്യങ്ങൾക്ക് വാനപ്രസ്ഥത്തിന്റെ പ്രമേയ വികാസത്തിലുള്ള സ്ഥാനമെന്ത്? [2025/10m/5a]

  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “ഒരു പോയകാലത്തിന്റെ ദേശസംസ്കൃതിയും ആചാരവിശേഷങ്ങളുടെ നിറവുമാണ്” സുകൃതം എന്ന എം.ടി. കഥയെ വ്യത്യസ്തമാക്കുന്നത് – ശരിയോ? [2025/15m/7c]

  5. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ഒരു രഹസ്യത്തിന്റെ സാഹസമുണ്ട് ഈ യാത്രയിൽ” ഗുരുവിന്റെയും ശിഷ്യയുടെയും കുടജാദ്രിയിലേക്കുള്ള സാഹസികയാത്ര, പറയാതെപോയ പൂർവ്വകാല പ്രണയത്തിലേക്കും യൗവനത്തിന്റെ ഗൃഹാതുര സ്മൃതികളിലേക്കു മുള്ള മടക്കയാത്രയാകുന്നത് എത്രത്തോളം ഭാവഭദ്രമായാണ് എം.ടി. അവതരിപ്പിക്കുന്നതെന്ന് പരിശോധിക്കുക. [2024/15m/6c]

  6. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. മുതിർന്നവരുടെ ലോകത്തിലെ പതിവുവഴക്കങ്ങളെ ഇളംതെന്നലിന്റെ സ്വാതന്ത്ര്യ ത്തോടുകൂടിഗൂഢമായി വിചാരണ ചെയ്യുന്ന ജാനകിക്കുട്ടിയുടെ കഥയാണു് ‘ചെറിയചെറിയ ഭൂകമ്പങ്ങൾ’. വിശദമാക്കുക. [2023/15m/6b]

  7. ജീവിതത്തിന്റെ അപരാഹ്നത്തിൽ നിന്നു് യൗവ്വനത്തിന്റെ തീക്ഷ്ണതയിലേക്കുള്ള ഒരു മടക്കയാത്രയുടെ ഗൃഹാതുരത്വം നിറഞ്ഞ അനുഭവം ‘വാനപ്രസ്ഥം’ എന്ന കഥയിൽ അനാവരണം ചെയ്യുന്നതെങ്ങനെ? [2022/20m/8a]

  8. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ഐതിഹ്യങ്ങളും മാഹാത്മ്യകഥകളും മറ്റും ഉണ്ടാകുന്നതിനു് ഒന്നാംതരം ഉദാഹരണമാണു് എം.ടി. യുടെ ‘സുകൃതം’ എന്ന കഥ. ഉപപാദിക്കുക. [2021/20m/6a]

  9. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘പെരുമഴയുടെ പിറ്റേന്നു്’ എന്ന കഥയിൽ ആവിഷ്കരിച്ചിരിക്കുന്ന തേഞ്ഞുമാഞ്ഞുപോകുന്ന മാനുഷീക ബന്ധങ്ങളും അവയുടെ അവശേഷിപ്പുകളും പിതൃമനസ്സുകളിൽ ഉളവാക്കുന്ന ആനന്ദം സമകാലീന സാമൂഹികജീവിതം പശ്ചാത്തലമാക്കി വിശകലനം ചെയ്യുക. [2021/15m/8c]

  10. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. കഥയെ കവിതയോളമെത്തിക്കുന്ന ഭാവാത്മകതയുടെ ടെക്നിക്കിൽ വാനപ്രസ്ഥം എപ്രകാരം പൂർണ്ണതയിലെത്തുന്നുവെന്നു് പരിശോധിക്കുക. [2020/10m/5e]

  11. കഥയുടെ രചനാതന്ത്രത്തിന്റെ കാര്യത്തിൽ വാനപ്രസ്ഥവും ഹിഗ്വിറ്റയും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടുക. [2020/15m/8b]

  12. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ചെറുകഥാശില്പമെന്നനിലയിൽ ‘വാനപ്രസ്ഥ’ത്തിന്റെ പ്രത്യേകതകളെന്തെല്ലാം? [2019/10m/5d]

  13. “എല്ലാം അമ്മ നിശ്ചയിച്ചതാണു്. നേരത്തേ നിശ്ചയിച്ചതാണു്.” വാനപ്രസ്ഥം എന്ന കഥ അവസാനിപ്പിക്കുന്ന ഈ വാക്യങ്ങളിൽ കഥയുടെ ആത്മാവിനെത്തന്നെയാണു് കാഥികൻ വെളിവാക്കുന്നതു് എന്നുപറയാമോ? [2019/15m/6c]

  14. “മാനസിക വളർച്ചയെത്താത്ത ‘ജാനകിക്കുട്ടി’യുടെ പാത്രരചനയിൽ എം.ടി. വാസുദേവൻ നായർ സ്വീകരിയ്ക്കുന്ന മിഥ്യയും യാഥർത്ഥ്യവും ഇഴചേർന്ന ആഖ്യാന രചനാതന്ത്രം ‘ചെറിയ ചെറിയ ഭുകമ്പങ്ങൾ’ എന്ന കഥയുടെ സംവേദനം കൂടുതൽ വൈകാരികമാകാൻ സഹായിക്കുന്നുണ്ടു്.” സമർത്ഥിയ്ക്കുക. [2018/15m/7b]

  15. “എം.ടി. യുടെ കഥാപാത്രങ്ങൾ പൊതുവെ ഏകാകികളും അന്തർമുഖരുമാണു്” എന്ന പ്രസ്താവനയുടെ സാധുത ‘വാനപ്രസ്ഥ’ത്തിലെ കഥകളെ മുൻനിറുത്തി പരിശോധിക്കുക. [2017/20m/7a]

  16. കഥയുടെ അന്തരീക്ഷ സൃഷ്ടിയിൽ എം.ടി. പുലർത്തുന്ന സൂക്ഷ്മത [?] ‘വാനപ്രസ്ഥം’ എന്ന കഥയിൽ എങ്ങനെ വെളിപ്പെടുന്നു? വിശദമാക്കുക. [2016/15m/7b]

  17. താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: മലയാളചെറുകഥ ഘടനാപരമായ ഭദ്രത കൈവരിക്കുന്നതു് എം.ടി. യുടെ കഥകളിലാണു്. ‘ചെറിയ, ചെറിയ ഭൂകമ്പങ്ങൾ’ എന്ന കഥയെ ആസ്പദമാക്കി പരിശോധിക്കുക. [2015/10m/5c]

  18. ‘ഒരു രഹസ്യം സൂക്ഷിക്കാൻ കിട്ടിയതിൽ ആഹ്ലാദം.’ വാനപ്രസ്ഥം എന്ന കഥയിലെ ആ രഹസ്യം എന്തായിരുന്നു? [2015/15m/7c]

  19. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– ഭ്രമകല്പനകളുടെ സൗന്ദര്യമാണ് ‘ചെറിയ ചെറിയ ഭൂകമ്പങ്ങൾ’ എന്ന കഥയുടെ ജീവൻ – വ്യക്തമാക്കുക. [2014/10m/5e]

  20. ക്ഷേത്ര പരിസരത്തിന്റെ വിശുദ്ധാന്തരീക്ഷവും വിധിയുടെ അലംഘനീയമായ ആകസ്മികതയും ചേർന്നൊരുക്കിയ അപൂർവ്വ കാല്പനിക ഭംഗിയാണ് വാനപ്രസ്ഥത്തെ ജീവസ്സുറ്റതാക്കുന്നത് – ശരിയോ? [2014/10m/7c]

  21. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– സ്നേഹിക്കുന്ന മനസ്സുകളിലെ ദൈന്യത്തിന്റെ ആഴവും ദുരന്തതീവ്രതയും അനുഭവപ്പെടുത്തുന്നതിൽ ‘വാനപ്രസ്ഥം’ എത്രമാത്രം വിജയിച്ചിരിക്കുന്നുവെന്ന് ചർച്ച ചെയ്യുക. [2013/16.7m/7a]

  22. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- എം.റ്റി. വാസുദേവൻനായരുടെ കഥകളുടെ മുഖ്യ സവിശേഷതകൾ പാഠ്യഗ്രന്ഥത്തെ ആസ്പദമാക്കി വിവരിക്കുക. [2012/20m/7c]

  23. ‘കഥയുടെ ശില്പത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു കഥാകൃത്താണ് എം.ടി. വാസുദേവൻ നായർ” – ‘വാനപ്രസ്ഥ’ത്തിലെ കഥകളെ ആസ്പദമാക്കി പര്യാലോചിക്കുക. [2009/60m/7]

Cover of the UPSC Prelims Topic-wise PYQ book with detailed explanations

From the Optional Province team

Preparing for Prelims too?

Our UPSC Prelims Topic-wise PYQ Book covers every Prelims question with detailed explanations, so you can see exactly where UPSC asks from. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

5.2] എൻ.എസ്. മാധവൻ

24 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. ഹിഗ്വിറ്റയിലെ കാർമെൻ എന്ന കഥയിൽ കഥകളിയുടെയും ഇന്ത്യൻ ഗ്രഹസ്ഥിതിയുടെയും സാംസ്കാരികാന്തീരക്ഷവും, കാർമെന്റെ പെൺമനസ്സും എങ്ങനെ ഗാഢമായി ഉൾച്ചേർന്നിരിക്കുന്നു? [2026/15m/8c]

  2. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. മിന്നൽ വേഗത്തിൽ ഗോൾകൊയ്യുന്ന ഹിഗ്വിറ്റയുടെ ആക്ഷനുമായി പാതിരിയുടെ മനോവേഗങ്ങളെ കഥാകൃത്ത് സമന്വയിപ്പിക്കുന്നതെങ്ങനെ? [2025/10m/5b]

  3. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ചരിത്രത്തിലെ കറുത്തദിനങ്ങളുടെ തീവ്രാനുഭവം ചെറുകഥയുടെ ശില്പ ഘടനയിലേക്കു കൊണ്ടുവരുമ്പോൾ എൻ.എസ്. മാധവൻ എന്ന കഥാകൃത്ത് കൂടുതൽ കരുത്തനാകുന്നു. ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കഥ ഈ നിരീക്ഷണത്തെ എത്രത്തോളം സാധൂകരിക്കുന്നുണ്ട്? [2024/10m/5b]

  4. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. സ്ത്രീയുടെ സ്വത്വത്തെക്കുറിച്ചും ശക്തിയെ ക്കുറിച്ചുമുള്ള എൻ.എസ്. മാധവന്റെ കാഴ്ചപ്പാടുകൾ ‘കാണി’ എന്ന കഥയിൽ പ്രതിഫലികുന്നതു് വിമർശാത്മകമായി വിലയിരുത്തുക. [2023/15m/6c]

  5. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. പിതൃമനസ്സുകളുടെ ധാർമ്മികനിയമങ്ങൾ ലംഘിക്കുന്ന പിതാക്കന്മാരുടെ പ്രതീകമാണു് ‘എന്റെ മകൾ ഒരു സ്ത്രീ’ എന്ന കഥയിലെ അച്ഛൻ. ഈ കഥ സമകാലിനസാമൂഹികപശ്ചാത്തലത്തിൽ പരിശോധിക്കുക. [2023/15m/8b]

  6. ‘നാലാം ലോകം’ ചർച്ച ചെയ്യുന്ന രാഷ്ട്രീയപ്രമേയത്തെ കേരളീയപശ്ചാത്തലം കൂടുതൽ മിഴിവുറ്റതാക്കുന്നു. പരിശോധിക്കുക. [2022/15m/6c]

  7. സ്വയം ഹിഗ്വിറ്റയായി മാറിയ ഒരു വ്യക്തിത്വത്തിന്റെ ആന്തരിക പരിണാമം ആവിഷ്കരിക്കുന്നതിലെ മികവ് ‘ഹിഗ്വിറ്റ’യെ ആകർഷകമായ ഒരു കഥയാക്കി മാറ്റി. വിശകലനം ചെയ്യുക. [2022/15m/8b]

  8. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ധ്വന്യാത്മകമായ മിതവചസ്കതയാണു് എൻ.എസ്. മാധവന്റെ ‘കാണി’ എന്ന കഥയുടെ ആഖ്യാന സവിശേഷത. ശരിയോ? സ്വമതം സ്ഥാപിക്കുക. [2021/15m/6b]

  9. കലാകൗശലത്തിന്റെ സമഗ്രമായ വിജയമാണു് ഹിഗ്വിറ്റ എന്ന കഥയെ ശ്രദ്ധേയമാക്കുന്നതു് – സമർഥിക്കുക. [2020/15m/7c]

  10. കഥയുടെ രചനാതന്ത്രത്തിന്റെ കാര്യത്തിൽ വാനപ്രസ്ഥവും ഹിഗ്വിറ്റയും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടുക. [2020/15m/8b]

  11. കഥാപാത്രമനസ്സുകളുടെ ചടുലമായ സഞ്ചാരങ്ങളെ മിന്നൽ വേഗത്തിൽ ഗോൾ കൊയ്യുന്ന ഹിഗ്വിറ്റയുമായി സമന്വയിപ്പിക്കുന്ന തന്ത്രം എൻ.എസ്. മാധവൻ എങ്ങനെ സമർഥമായി വിന്യസിപ്പിച്ചിട്ടുണ്ട്? [2019/20m/7a]

  12. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുത്: “ഞാൻ മുറിച്ചുകളഞ്ഞ മുടി അവനു് ഗർഭപാത്രത്തിൽ കുരുത്തതാണെന്ന അറിവു് എന്നെ വീർപ്പുമുട്ടിയ്ക്കുവാൻ തുടങ്ങി.” സിസ്റ്റർ അഗതയുടെ വാക്കുകളിലെ ആന്തരാർത്ഥം വ്യക്തമാക്കുക. [2018/10m/5d]

  13. കഥകളിയുടെ അന്തരീക്ഷവും സംസ്കാരവും ‘കാർമെൻ’ എന്ന കഥയെ ആദ്യവസാനം ഭവോജ്ജ്വലമാക്കുന്നതെങ്ങനെ എന്നു് വിശദമാക്കുക. [2018/15m/7c]

  14. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്: “പ്രമേയത്തിലും ജിവിത സമീപനത്തിലും കാണുന്ന ജാഗ്രതപോലെ ശ്രദ്ധേയമാണ് എൻ.എസ്. മാധവന്റെ കഥകളുടെ സാങ്കേതിക സൂക്ഷ്മതയും.” ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കഥയെ അടിസ്ഥാനമാക്കി ചർച്ചചെയ്യുക. [2017/10m/5b]

  15. “ഏകാഗ്രമായ ഘടന, സംക്ഷിപ്തവും ധ്വന്യാത്മകവുമായ വിവരണം, അഗാധവർത്തിയായ നാടകീയത, കോറലുകളിലൂടെ തിളക്കിയെടുക്കുന്ന കഥാപാത്രങ്ങൾ മുതലായവ എൻ.എസ്. മാധവന്റെ കഥകളുടെ മുഖ്യ സവിശേഷതകളാണ്.” ‘ഹിഗ്വിറ്റ’യിലെ കഥകളെ ആധാരമാക്കി നിരൂപിക്കുക. [2017/15m/7b]

  16. കഥാപാത്രാവിഷ്കരണത്തിലും അന്തരീക്ഷചിത്രീകരണത്തിലും ഏറെ ശ്രദ്ധിക്കുന്ന ഒരു ചെറുകഥാകൃത്താണ് എൻ.എസ്. മാധവൻ എന്ന് ‘ഹിഗ്വിറ്റ’യിലെ കഥകളെ അടിസ്ഥാനമാക്കി പറയാമോ? പരിശോധിക്കുക. [2016/15m/7c]

  17. വിഷയവൈവിധ്യവും ആഖ്യാന ചാതുരിയുമാണു് എൻ.എസ്. മാധവന്റെ കഥകളുടെ സവിശേഷത. ‘ഹിഗ്വിറ്റ’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി പരിശോധിക്കുക. [2015/15m/6b]

  18. ഫുട്ബോൾ കളിയുടെ സംസ്കാരം ഹിഗ്വിറ്റയുടെ ഘടനയെ എങ്ങനെ വ്യത്യസ്തമാക്കുന്നു? [2014/10m/6c]

  19. ഹിഗ്വിറ്റയിലെ കഥകളിൽ ചരിത്രവും രാഷ്ട്രീയവും എൻ.എസ്. മാധവൻ എങ്ങനെ ചിത്രീകരിക്കുന്നു? [2014/10m/8c]

  20. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– കലാപത്തിന്റെ ഭീതിയും വിഹ്വലതകളും ആശങ്കകളും കലാത്മകമായി ആഖ്യാനം ചെയ്യാൻ എൻ.എസ്. മാധവനു കഴിയുന്നുണ്ട്. ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കഥയെ മുൻനിർത്തി പരിശോധിക്കുക. [2013/10m/5d]

  21. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– ശില്പ സൗന്ദര്യമാണ് എൻ.എസ്. മാധവന്റെ കഥകളെ വ്യത്യസ്തമാക്കുന്നത് – ‘കാർമെൻ’ എന്ന കഥയെ മുൻനിർത്തി വിശദീകരിക്കുക. [2013/16.7m/7b]

  22. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- കാഥികന്റെ രചനാ തന്ത്രംകൊണ്ടാണ് ‘ഹിഗ്വിറ്റ’ ആവർത്തിച്ച പാരായണത്തിന് വിധേയമാകുന്നത് – ചർച്ച ചെയ്യുക. [2012/20m/7b]

  23. മൂന്നുചോദ്യങ്ങൾക്കു് ഉത്തരമെഴുതുക. ഓരോന്നും ഇരുനുറു് വാക്കിൽ കവിയരുതു്: ചരിത്ര സംഭവത്തിനു് സ്വകിയമായ ഭാവനാരൂപം നല്കി അനശ്വര കലാസൃഷ്ടിയാക്കി മാററാൻ കലാകാരനു് സാധിക്കും – ഇതിന്റെ മികച്ച ഉദാഹരണമാന്നു് ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കഥ. – ഈ അഭിപ്രായം പരിശോധിക്കുക. [2010/20m/5c]

  24. മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓരോന്നും ഇരുനൂറ് വാക്കിൽ കവിയരുത്:- ‘ഒരു ഉത്തരാധുനിക രചന’ എന്ന വിശേഷണം ‘ഹിഗ്വിറ്റ’യിലെ കഥകൾക്ക് യോജിക്കുമോ? വിശകലനം ചെയ്യുക. [2009/20m/5d]

5.3] സി.ജെ. തോമസ്

28 questions

  1. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. കുറ്റാന്വേഷണം എന്ന വിഷയത്തെ, സി.ജെ. തോമസ് ക്രൈം നാടകത്തിൽ എങ്ങനെ സമർഥമായി ഉൾച്ചേർത്തിരിക്കുന്നു? [2026/10m/5c]

  2. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. ജീവിതം മിഥ്യയാണെന്ന ദാർശനികാശയത്തിന്റെ നാടകീയാവിഷ്കാരമായി 1128-ൻ ക്രൈം 27 മാറുന്നതെങ്ങനെ? [2025/10m/5d]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “പത്രമാഹീസിൽ മാധ്യമവൃത്തിവിചാരണചെയ്യപ്പെടുന്നു കോടതയിൽ കോടതിതന്നെ വിചാരണയ്ക്കു വിധേയമാകുന്നു.” ഈ വൈരുദ്ധ്യങ്ങളെ സി.ജെ. തോമസ്സ് ആക്ഷേപഹാസ്യ രൂപത്തിൽ എങ്ങനെ ആവിഷ്ക്കരിക്കുന്നു? [2025/15m/7b]

  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അഗാധമായ ജീവിതദർശനവും തീവ്രമായ ഭാവസങ്കീർണ്ണതയും അനുപമമായ ശില്പവൈചിത്ര്യവുമാണ് സി.ജെ. തോമസിന്റെ നാടകങ്ങൾക്കു് വ്യക്തിത്വം പകരുന്നത്. ‘1128 ൽ ക്രൈം 27’ എന്ന നാടകത്തെ മുൻനിർത്തി വിലയിരുത്തുക. [2024/20m/7a]

  5. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘1128-ൽ ക്രൈം നമ്പർ 27‘എന്ന നാടകത്തിൽ സി.ജെ. തോമസ് കഥാപാത്രങ്ങളുടെ ധ്വന്യാത്മകമായ സംഭാഷണങ്ങളിലൂടെയും വിരുദ്ധോക്തീകളി ലൂടെയും ജീവിത-മരണങ്ങളുടെ നിരർത്ഥകത വെളിച്ചത്തുകൊണ്ടുവരുന്നു. സോദാഹരണം വിലയിരുത്തുക. [2023/20m/8a]

  6. മരണത്തെപ്പറ്റിയുള്ള വിചിത്രമായ ഒരു വേദാന്തമാണ് ‘1128-ൽ ക്രൈം 27’ എന്ന നാടകം അവതരിപ്പിക്കുന്നത്. വിചിന്തനം ചെയ്യുക. [2022/20m/6a]

  7. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ഒരു കൊലപാതകത്തിന്റെ കഥപറയാൻ കോറസ്, പ്രതീകങ്ങൾ തുടങ്ങിയ നവീനസങ്കേതങ്ങളെ ‘1128-ൽ ക്രൈം 27’ എന്ന നാടകത്തിൽ സി.ജെ. തോമസ് എങ്ങനെ പ്രയോഗിച്ചു ഫലിപ്പിച്ചിരിക്കുന്നു എന്നു് വിശദമാക്കുക. [2021/20m/7a]

  8. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ‘1128 ൽ ക്രൈം 27’ എന്നനാടകത്തിലെ ഗുരു – ശിഷ്യ സംവാദത്തിന്റെ ബൗദ്ധിക തലങ്ങൾ ചൂണ്ടിക്കാട്ടുക. [2020/10m/5a]

  9. മരണം – അവനവന്റെ മരണം – ഒരു തമാശയാണെന്ന എക്സിസ്റ്റ്യൻഷ്യലിസ്റ്റ് ആശയം ചിത്രീകരിക്കുകയാണ് ക്രൈം നാടകത്തിൽ സി.ജെ. ചെയ്യുന്നതെന്നു പറയാമോ? വിശദമാക്കുക. [2020/15m/6c]

  10. രൂപത്തിലും ഭാവത്തിലും പരമ്പരാഗതവും പരിചിതവുമായ നാടകശൈലികളെ പൂർണ്ണമായി നിഷേധിച്ചു എന്നതാണു് ‘1128 ൽ ക്രൈം 27’ എന്ന നാടകത്തിന്റെ പ്രസക്തി. നിരൂപിക്കുക. [2019/20m/6a]

  11. ജീവിതമരണങ്ങളുടെ അർഥമാണു് ‘1128 ൽ ക്രൈം 27’ എന്ന നാടകത്തിൽ അന്വേഷിക്കുന്നതു് എന്ന നിരീക്ഷണം പ്രമേയസന്ധികളിലൂടെ പരിശോധിക്കുക. [2019/15m/8b]

  12. “നാടകമുൾപ്പെടെയുള്ള വ്യവസ്ഥാപിത സ്ഥാപനങ്ങളുടേയും സ്ഥാപനവൽകൃത വ്യവസ്ഥകളുടേയും പൊള്ളത്തരത്തേയും അസംബന്ധത്തേയും കണക്കിനു പരിഹസിയ്ക്കുമ്പോൾ തന്നെ ജനന – മരണങ്ങളുടെ പൊരുൾതേടുന്ന ഒരു ദാർശനിക നാടകമായി നിലയുറപ്പിയ്ക്കുവാനും ‘1128 ൽ ക്രൈം 27’ എന്ന നാടകത്തിനു് സാദ്ധ്യമാകുന്നുണ്ടു്.” സമർത്ഥിക്കുക. [2018/20m/7a]

  13. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്: ക്രൈം നാടകത്തിലെ ഗുരുശിഷ്യ സംവാദത്തിന്റെ പ്രാധാന്യം വിശദമാക്കുക. [2017/10m/5c]

  14. മലയാള നാടക സാഹിത്യചരിത്രത്തിൽ ‘1128-ൽ ക്രൈം 27’ എന്ന നാടകത്തിനുള്ള സ്ഥാനം അടയാളപ്പെടുത്തുക. [2017/15m/7c]

  15. താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: നാടക നിഷേധപരമായ നാടകമാണു് സീ.ജെ. തോമസ്സിന്റെ ‘1128-ൽ ക്രൈം 27’. പരിശോധിക്കുക. [2016/10m/5e]

  16. “മരിക്കുന്നവനെ സംബന്ധിച്ചിടത്തോളം മരണം ഒരു ഫലിതമാണെന്നും മറ്റുള്ളവർക്കു് അത് പലതരം അനുഭവങ്ങളായേക്കാമെന്നും വ്യക്തമാക്കിത്തരുന്ന ഒരു നാടകമാണ് ‘1128-ൽ ക്രൈം 27’.” നിരൂപിക്കുക. [2016/20m/7a]

  17. ആക്ഷേപഹാസ്യം വളരെ ഫലപ്രദമായി ഉപയോഗിച്ച നാടകങ്ങളിൽ മുൻപന്തിയിൽ നില്ക്കുന്നു ‘1128-ൽ ക്രൈം 27’. പരിശോധിക്കുക. [2015/20m/7a]

  18. നിയമ സംഹിതതയ്ക്കു നേരെയുള്ള വെല്ലുവിളിയായിമാറുന്ന ക്രൈം നാടകത്തിന്റെ വർത്തമാനകാല പ്രസക്തി വിലയിരുത്തുക. [2014/20m/7a]

  19. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– നാടകമെന്ന നിലയിൽ സി.ജെ തോമസ്സിന്റെ പരീക്ഷണം വിജയമായിരുന്നു എന്നു കരുതാൻ കഴിയുമോ? ‘ക്രൈം 27’ എന്ന നാടകത്തെ മുൻനിർത്തി പരിശോധിക്കുക. [2013/16.7m/7c]

  20. ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- ‘നാടക നിഷേധപരമായ നാടകമാണ് സി.ജെ. തോമസിന്റെ ‘1128-ൽ ക്രൈം-27’. ആധുനിക നാടക തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുക. [2012/12m/5b]

  21. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ആത്യന്തികമായി മനുഷ്യൻ ഒറ്റയ്ക്കാണെന്ന് സി.ജെ. വിശ്വസിച്ചിരുന്നതായി കരുതാമോ? ക്രൈം. 27-നെ ആസ്പദമാക്കി ചർച്ച ചെയ്യുക. [2012/20m/7a]

  22. ‘1128-ൽ ക്രൈം 27’ അടിസ്ഥാനപ്പെടുത്തി താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്കു് ഉത്തരം എഴുതുക. നാടകനിഷേധപരമായ നാടകമാണിതു് എന്ന പ്രസ്താവം എത്രമാത്രം സാധുവാണു്. [2011/20m/7a]

  23. ‘1128-ൽ ക്രൈം 27’ അടിസ്ഥാനപ്പെടുത്തി താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്കു് ഉത്തരം എഴുതുക. വധശിക്ഷയ്ക്കാസ്പദമായ നിയമസംഹിത അപര്യാപ്തമെന്നു് നാടകകൃത്തു് കരുതുന്നുണ്ടോ? [2011/20m/7b]

  24. ‘1128-ൽ ക്രൈം 27’ അടിസ്ഥാനപ്പെടുത്തി താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്കു് ഉത്തരം എഴുതുക. നാടകത്തിന്റെ സവിശേഷമായ രൂപ ഘടനയ്ക്കും രുപ ഭദ്രതയ്ക്കും കോട്ടം തട്ടാത്തവിധം ക്രൈം നാടകം അംഗാംഗിപ്പൊരുത്തത്തോടെ നിലകൊള്ളുന്നതെങ്ങനെ? [2011/20m/7c]

  25. ‘1128-ൽ ക്രൈം 27’നെ ആധാരപ്പെടുത്തി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മരണം ഒരു തമാശയാണെന്നു പത്രം ആപ്പീസിലെ സീൻ ഉപയോഗിച്ച് തെളിയിക്കുക. [2010/20m/6a]

  26. ‘1128-ൽ ക്രൈം 27’നെ ആധാരപ്പെടുത്തി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കോടതി രംഗത്തെ ആധാരമാക്കി മരണം ഒരു തമാശയാണെന്നു സ്ഥാപിക്കുക. [2010/20m/6b]

  27. ‘1128-ൽ ക്രൈം 27’നെ ആധാരപ്പെടുത്തി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മതം. കുടുംബം എന്നീ സാമൂഹികസ്ഥാപനങ്ങളുടെ പ്രഹസനത്വം ചുണ്ടിക്കാണിക്കാൻ ‘ക്രൈം’ നാടകത്തിലൂടെ സി.ജെ. ശ്രമിച്ചിട്ടുണ്ട് – തെളിയിക്കുക. [2010/20m/6c]

  28. മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓരോന്നും ഇരുനൂറ് വാക്കിൽ കവിയരുത്:- നാടക നിഷേധപരമായ നാടകമാണ് സി.ജെ തോമസിന്റെ ‘1128-ൽ ക്രൈം 27’ – ആധുനിക നാടക തത്ത്വങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുക. [2009/20m/5b]

Cover of the UPSC Mains Topic-wise and Year-wise PYQs book (2013–2026)

From the Optional Province team

Strengthen your GS papers

Our UPSC Mains Topic-wise & Year-wise PYQ Book (2013–2026) maps every GS question to the syllabus, so you know what UPSC asks and how often. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Spotted an error? Tell us.

We classify every PYQ with care, but mistakes can slip in. If a question is in the wrong topic, has a typo, the wrong year, or is missing, let us know. We review every report and update the page.

Report an Error

« Previous: നോവൽ · Next: ഗദ്യം »

Back to: Malayalam Literature Optional PYQs – Topic-wise

Last updated: 2 November 2026