Menu Close

പ്രാചീന-മധ്യകാല കവിത – Malayalam Literature Optional PYQs (Paper II, Unit 1)

Here are all 92 questions on പ്രാചീന-മധ്യകാല കവിത asked in UPSC Malayalam Literature Optional Paper II (2009–2026), arranged under the 4 topics of this unit. Within each topic the latest questions come first.

Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

Topic-wise weightage graph of പ്രാചീന-മധ്യകാല കവിത, Malayalam Literature Optional Paper II
Topic-wise weightage of പ്രാചീന-മധ്യകാല കവിത (Malayalam Literature Optional Paper II) – share of marks asked from each topic.

1.1] ‘രാമചരിതം’

17 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാട്ടുസാഹിത്യത്തിന്റെ സർവ്വലക്ഷണങ്ങളും തികഞ്ഞ കൃതിയാണ് രാമചരിതമെന്ന് പാഠഭാഗത്തെ മുൻനിർത്തി സ്ഥാപിക്കുക. [2026/20m/2a]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാഠ്യഭാഗത്തെ ആസ്പദമാക്കി രാമചരിതഭാഷയുടെ സാമാന്യ സ്വഭാവം വിശദീകരിക്കുക. [2025/20m/4a]

  3. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “അണൈന്തൊരു നീലമഹാമേഘം പോലലറി –
    യതീവഭയം വരുമാറു
    നിണം കലരും കുടർമാലയണിന്തുനിലാ –
    വിലകും പിറപോലെകിറോടും
    ഉണർന്നു ചിനത്തൊടുമായകളെല്ലാമുടനവൾ
    ചെയ്തവയെയ്തു കെടുത്തു
    വണങ്ങിമുനീന്ദ്രനെയവനരുളാലേ മനുകുല
    നായകനവളുയിർ കൊണ്ടാൻ” [2024/10m/1b]

  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാട്ടുകൃതികളും മണിപ്രവാളകൃതികളും പുലർത്തുന്ന രൂപ-ഭാവ പരമായ അന്തരം രാമചരിതത്തെയും ഉണ്ണനീലിസന്ദേശത്തെയും തുലനം ചെയ്ത് വിശദീകരിക്കുക. [2024/20m/2a]

  5. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. തുണയെനക്കിതു മിക്കവരുമുക്കേനമറ –
    ച്ചുരുങ്കിനോരകുതിയെന്ററിഞ്ഞു നല്ലവരെല്ലാം
    പണിമിതർക്കിവനെനക്കരുതിനൊയ്യവർകളും
    പകയരാവതിനറപ്പരെന്നൊടൊപ്പമുടയോർ. [2023/10m/1a]

  6. ‘രാമചരിത’ത്തിലെ ഭാഷയെപ്പറ്റിയുള്ള പണ്ഡിതന്മാരുടെ വ്യത്യസ്താഭിപ്രായങ്ങൾ പരിശോധിക്കുക. [2022/20m/2a]

  7. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ
    ചിരങ്ങൾ പത്തുമങ്ങറുത്തമനുവീരചരിതം
    പുകലുമെന്നെയിന്നു നോക്കിയരുൾ വാക്കുടയ വേൽ –
    പൊരുതു ചേലിടഞ്ഞിഴുന്റീന കടക്കൺമുനയാൽ. [2021/10m/1a]

  8. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. എഴുത്തച്ഛനുപോലും മാതൃകയായിട്ടുള്ള കണ്ണശ്ശരാമായണം സാഹിത്യപരമായി രാമചരിതത്തേക്കാളും മേലേ ആണു്. എന്നിട്ടും കണ്ണശ്ശരാമായണത്തിനു് സാമാന്യജനങ്ങളുടെ ഇടയിൽ വേണ്ടത്രപ്രചാരം കിട്ടിയില്ല. ചർച്ച ചെയ്യുക. [2021/20m/2a]

  9. ഭാഷാപരമായ പ്രത്യേകതകൾ കൊണ്ടുമാത്രമല്ല, സാഹിത്യഗുണം കൊണ്ടും രാമചരിതം പ്രാചീനകാവ്യങ്ങളിൽ പ്രഥമഗണനീയംതന്നെ – ചർച്ചചെയ്യുക. [2020/20m/2a]

  10. തമിഴിൽ നിന്നും തികച്ചും വ്യതിരിക്തമായ കേരളീയ ഭാഷാ ശൈലിയിൽ ബ്രഹത്തായ രൂപശില്പവും മഹത്തായ ഭാവശില്പവും ഒത്തുചേരുംവണ്ണം വിരചിച്ച ആദികാവ്യം എന്നതാണു് രാമചരിതത്തിന്റെ പ്രാധാന്യം. പാട്ടിന്റെ ലക്ഷണ നിർവ്വചനം അതിൽ പൂർണ്ണമായും യോജിക്കുകയും ചെയ്യുന്നു. സമർഥിക്കുക. [2019/20m/2a]

  11. ഇതിവൃത്തം, വർണ്ണന, വൃത്തം, ഭാഷ എന്നിവയുടെ പ്രത്യേകതകൾ രാമചരിതത്തെ അടിസ്ഥാനമാക്കി വിവരിക്കുക. [2018/20m/2a]

  12. ‘രാമചരിതം’ ലക്ഷണയുക്തമായ ഒരു പാട്ടുകൃതിയാണോ എന്ന് പാഠ്യഭാഗത്തെ ആസ്പദമാക്കി വ്യക്തമാക്കുക. [2017/20m/2a]

  13. പാട്ടുകാവ്യങ്ങളും മണിപ്രവാളകാവ്യങ്ങളും സൗന്ദര്യരചനയിൽ വ്യതിരിക്തമാകുന്നതെങ്ങനെയെന്നു് ഉണ്ണുനീലിസന്ദേശത്തേയും രാമചരിതത്തേയും മുൻനിറുത്തി, പാഠ്യഭാഗങ്ങളിൽ നിന്നും ഉദാഹരണങ്ങൾ ഉദ്ധരിച്ചു് വിശദമാക്കുക. [2017/15m/2b]

  14. രാമചരിതം ഉൾപ്പെടുന്ന പാട്ടു സാഹിത്യശാഖയ്ക്കു് തമിഴ്ക്കവിതാ പാരമ്പര്യമാണുള്ളതു്. ഈ വാദം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? [2015/20m/2a]

  15. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– മാൽ പുനന്തവനറിന്തണഞ്ഞങ്ങങ്കുലീയവും.
    മാലവാർ കുഴലിലെഴും മണി കൈക്കൊള്ളും മുന്നേ
    വേൽ പൊരുന്ന മിഴിയാൾക്കു നൽകിയപ്പൊഴുതിലേ
    മേതിൽ വീഴ്ന്തടി പണിതു വിടയും തൊഴുതുപോയ്
    ചേൽ പൊരുന്തു മരി വീരനലയാഴി കടന്ന-
    ത്തീര മെയ്തിയിരുന്നൊൺ കവികൾ ചുഴ്ന്തിനിയപൈ-
    മ്പാൽ പൊരുന്തും മൊഴിയാൾ മൊഴിന്തനൻ തൊഴുതെല്ലാം
    പാർ മന്നൻ തന്നോടു മൈതിലിയുടെ ചരിതമേ [2014/10m/1a]

  16. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– രാമചരിതത്തേക്കാൾ കണ്ണശ്ശ രാമായണമാണ് പില്ക്കാല മലയാള കവിതക്ക് പ്രചോദകമായി ഭവിച്ചത് എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്ത്? [2013/16.7m/2a]

  17. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- രാമചരിതത്തിൽ നിന്ന് കണ്ണശ്ശകൃതികളിലേക്ക് കടക്കുമ്പോൾ ഭാഷയ്ക്കു സംഭവിക്കുന്ന പരിണാമം സോദാഹരണം വിവരിക്കുക. [2012/20m/2a]

Cover of the UPSC Prelims Topic-wise PYQ book with detailed explanations

From the Optional Province team

Preparing for Prelims too?

Our UPSC Prelims Topic-wise PYQ Book covers every Prelims question with detailed explanations, so you can see exactly where UPSC asks from. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

1.2] ‘കണ്ണശ്ശരാമായണം’

21 questions

  1. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. അതിനാലന്നു തുടങ്ങി മഹാമുനി
    യവിടെപ്പൂകാൻ ഭാര്യയുമായേ
    മനിമാനാകിയ മുനിവനെയിവിടെ
    വരുന്നുവനിന്നിനിയെളു തുനമുക്കും. [2026/10m/1b]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ബാലകാണ്ഡത്തിലെ ഓരോ വരിയിലും നിറഞ്ഞു നിൽക്കുന്ന ഹൃദ്യമായ ശബ്ദ സുഖവും, ഗംഭീരമായ അർഥചമൽക്കാരങ്ങളും സോദാഹരണം ചൂണ്ടിക്കാട്ടുക. [2026/15m/2c]

  3. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “ഉല്ലാസത്തൊടുവിനതാതനയ –
    നുയർന്നുപറന്നാകാശേമറ്റൊരു
    പൊല്ലാമക്ഷികതന്നാലാവതു
    പൊങ്ങുവതിന്നാരേമുനിയുന്നോർ” [2025/10m/1a]

  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “വ്യംഗ്യ വ്യഞ്ജകങ്ങളുടെ പ്രയോഗത്തിൽ നിരന്തരം ശ്രദ്ധേയനായ കവിമിത വാഗ്വിഭവനാണ്. വാചാലനാകുന്ന സന്ദർഭങ്ങളേയില്ല. അർത്ഥപുഷ്കലങ്ങളും ആശയവ്യഞ്ജകളുമായ വാക്കുകൾ.” കണ്ണശ്ശരാമായണം മുൻനിർത്തിവിവരിക്കുക. [2025/20m/3a]

  5. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. കണ്ണശ്ശരാമായണത്തിലെ ഭാഷ പാട്ടുസാഹിത്യത്തിലെ ഇതര കൃതികളിൽനിന്നും എങ്ങനെ വ്യത്യസ്തമായിരിക്കുന്നു അതിന്റെ കാരണങ്ങൾ എന്ത്? [2023/20m/3a]

  6. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘വന്നതറിഞ്ഞ് ഉരചെയ്താൻ പണ്ട് അതി-
    ബാലകനായ കുമാരമഹാമുനി;
    നന്നതു ചെയ്ക നമുക്കതിനൊരു വഴി
    നരപതിയേ ! ഇതുകേട്ടരുൾ’ എന്നാൻ.’ [2022/10m/1b]

  7. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. എഴുത്തച്ഛനുപോലും മാതൃകയായിട്ടുള്ള കണ്ണശ്ശരാമായണം സാഹിത്യപരമായി രാമചരിതത്തേക്കാളും മേലേ ആണു്. എന്നിട്ടും കണ്ണശ്ശരാമായണത്തിനു് സാമാന്യജനങ്ങളുടെ ഇടയിൽ വേണ്ടത്രപ്രചാരം കിട്ടിയില്ല. ചർച്ച ചെയ്യുക. [2021/20m/2a]

  8. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “അതിനാലന്നു തുടങ്ങിമഹാമുനി
    യവിടെപ്പുക്കാൻ ഭാര്യയുമായേ;
    മതിമാനാകിയ മുനിവനെയിവിടെ
    വരുത്തുവതിന്നിനിയെളുതു നമുക്കും”. [2020/10m/1b]

  9. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ഉല്ലാസത്തൊടു വിനതാതനയ-
    നുയർന്നു പറന്നാകാശേ മറ്റൊരു
    പൊല്ലാമക്ഷിക തന്നാലാവതു
    പൊങ്ങുവതിന്നാരേ മുനിയുന്നോർ. [2019/10m/1b]

  10. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുതു്: ഓർത്തൊരുപായമതിന്നു മഹീപതിയൊണ്ണുതലാരെ വിളിച്ചരുൾചയ്താൻ
    ആസ്ഥയൊടടവിയിൽ മുനിവരുമായ്ച്ചെന്റാശ്രമവാസി വിഭണ്ഡകപുത്രനെ
    നേത്രവിലോഭനമഴകൊടുചേർത്തിഹ നിങ്ങൾ വരുത്തുകയെന്നതിനവരും
    പേർത്തു മഹാപൂപാദികളോടെ പേടിയോഴിന്തു മഹാടവിപുക്കാർ. [2018/10m/1a]

  11. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: “അതുകാലം വരിഷവുമുണ്ടായവനന്തരമേ പുനരംഗാധിപനും
    വിധിയാലെ മകളാകിയ ശാന്തയെ വിരവൊടു വൈഭണ്ഡകനു കൊടുത്താൻ
    അതിനാലന്നുതുടങ്ങി മഹാമുനിയവിടെപ്പുക്കാൻ ഭാര്യയുമായേ;
    മതിമാനാകിയ മുനിവനെയിവിടെ വരുത്തുമതിന്നിനിയെളുതു നമുക്കും” [2017/10m/1a]

  12. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: ഊനമറ്റെഴുമി രാമചരിതത്തിലൊരു തെ-
    ല്ലൂഴിയിൽ ചെറിയവർക്കറിയുമാറുരചെയ്വാൻ
    നാനുടക്കിനതിനേണ നയനേ, നടമിടെൻ
    നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ. [2016/10m/1a]

  13. ഭാഷയെ നിജപ്പെടുത്തുന്നതിൽ നിരണം കൃതികൾ നൽകിയ സംഭാവനകൾ ‘കണ്ണശ്ശരാമായണം’ ബാലകാണ്ഡത്തെ ആസ്പദമാക്കി ചർച്ചചെയ്യുക. [2016/20m/2a]

  14. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: ചൊന്ന വസിഷ്ഠനിയോഗത്താലേ ശോഭനമാകിയ സരയൂതീരേ,
    മുന്നൽ മഹാ ഹയമേധമിയറ്റി മുനിപ്രവരൻ ക്രിയചെയ്വതുകാലം
    ഭിന്നാചാരമനത്തു ജഗത്തും പീഡിതമായിതു രാവണനാലേ;
    എന്നേ കഷ്ടമിതിനെന്തൊരുഗതിയെന്നമരകളയനോടരുൾ ചെയ്താർ. [2015/10m/1a]

  15. ഇഷ്ടദേവതാ വന്ദനം, ഭൂദേവ വന്ദനം, വിനയം, ആത്മവിശ്വാസം എന്നിവ കണ്ണശ്ശരാമായണകാരൻ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു? [2014/20m/2a]

  16. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– തിലകമതായേ ഭൂലോകത്തിനു
    തിറമുറു മുത്തുര കോസലവിഷയേ
    പല പല ഗുണഗണ മീടുമയോദ്ധ്യാ
    ഭവനമതീവ മനോഹരമായേ
    നലമൊടു സൂര്യ കുലോത്ഭവരാകും
    നരപതിമാർ മരുവീടു മതിന്നായ്
    അല മിതു മനുനാ നിർമ്മിതമാ-
    യുണ്ടായിതൊരമരാവതി സമമായേ. [2013/10m/1a]

  17. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– രാമചരിതത്തേക്കാൾ കണ്ണശ്ശ രാമായണമാണ് പില്ക്കാല മലയാള കവിതക്ക് പ്രചോദകമായി ഭവിച്ചത് എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്ത്? [2013/16.7m/2a]

  18. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- മന്ദപ്രജ്ഞന്മാർക്കറിവാനായ്
    മനു കുല തിലകനുടേ വൃത്താന്തമി-
    തന്ധൻ ഞാൻ കേവലമെങ്കിലുമൊ-
    ട്ടായ പ്രകാരം ചൊൽക തുനിഞ്ഞേൻ. [2012/12m/1a]

  19. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- രാമചരിതത്തിൽ നിന്ന് കണ്ണശ്ശകൃതികളിലേക്ക് കടക്കുമ്പോൾ ഭാഷയ്ക്കു സംഭവിക്കുന്ന പരിണാമം സോദാഹരണം വിവരിക്കുക. [2012/20m/2a]

  20. മൂന്നെണ്ണത്തിന്റെ സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുനൂറു് വാക്കിൽ കവിയരുതു്: ശാപം ചെയ്ത വചസ്സൊരു പദ്യ
    ശരീരമിതെന്നു് അരികേ നിന്നരുളിയ
    താപസനോടു പറഞ്ഞെഴുന്നരുളീ
    ധർമ്മാത്മാ നിയമങ്ങൾ മുടിച്ചേ
    ശോഭയൊടു ആശ്രമ മതിൽ വന്നവനൊടു
    ചൊല്ലിതപ്പൊഴുത് അയൻ അഖിലേശൻ
    “നിപരിചീടിന വാണിയിനാലേ
    നിരുപമ കാവ്യം നിർമ്മിക്ക്” എന്റേ [2010/20m/1a]

  21. മൂന്നെണ്ണത്തിന്റെ സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്:- എല്ലാ ജാതിയും ഇന്നിതു ചൊൽവാൻ
    ഏതും കുറവില്ലെന്നെപ്പോലെ
    ചൊല്ലാകിന്നവർ ഇതിന് ഒരു ദോഷം
    ചൊല്ലുകയില്ല സുഹൃജ്ജനസംഗാൽ. [2009/20m/1a]

1.3] ‘ഉണ്ണുനീലിസന്ദേശം’

26 questions

  1. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. വട്ടത്തിൽ ചേർന്നടയ നുടലിൽ ചേരുമഴുച്ചോരിവെണും
    മുട്ടക്കോരിക്കഴുകുമെ പാറും കുടിയ്ക്കും പ്രകാരം
    വെട്ടിക്കീറിപ്പടയിലുടവാൾ കൊണ്ടുവേറിട്ടുകുറി-
    ട്ടൊട്ടൊട്ടേടം രുപ പറവറിന്നം വിരുന്നൺമരുണ്ടോ? [2026/10m/1c]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അമുഠബിതകല്പനകളുടെ തിളക്കവും ഭാവനാ വിലാസത്തിന്റെ മിന്നലാട്ടങ്ങളും ഉണ്ണുനീലിസന്ദേശത്തിൽ ദർശിക്കാം. കാവ്യത്തെ അനുധാവനം ചെയ്തു് വിലയിരുത്തുക. [2026/15m/2b]

  3. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “തേന്മാവിന്മേൽപ്പരഭുതകുലം ഭംഗമാലാപലാശേ
    മാരൻ ക്രുരമ്പുള ചുഴലവും ചെമ്പകക്കാവുതോറും
    തെന്റൽ കന്റുണ്ടിനിയ ബകുളേകിംശുകേ കിംശുകാളീ
    നാജീകത്താൻ നളിനിയി, ലവനെങ്ങു നോക്കാവുതന്റ്” [2025/10m/1b]

  4. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “കോകശ്രേണീ വിരഹനിഹിതം തീനുറുങ്ങെന്റപോലേ
    തൂകിത്തൂകിത്തുഹിനകണികാം തൂർന്ന പൂങ്കാവിലൂടെ
    സ്തോകോന്മീലന്നളിന തെളിതേൻ കാള കൂടാംബുകോരി-
    ത്തേകിത്തോകിപ്പവനനവനെച്ചെന്റുകൊന്റാൻ തദാനീം” [2024/10m/1a]

  5. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പാട്ടുകൃതികളും മണിപ്രവാളകൃതികളും പുലർത്തുന്ന രൂപ-ഭാവ പരമായ അന്തരം രാമചരിതത്തെയും ഉണ്ണനീലിസന്ദേശത്തെയും തുലനം ചെയ്ത് വിശദീകരിക്കുക. [2024/20m/2a]

  6. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. പ്രതിപാദ്യവിഷയമല്ല, മനോഹരമായവർണ്ണനകളും ചരിത്രപരമായി അതിനുലഭിച്ചപ്രാധാന്യവുമാണ് ഉണ്ണുനീലി സംന്ദശത്തെ ശ്രദ്ധേയമാക്കിയത്. ചർച്ചചെയ്യുക. [2023/20m/2a]

  7. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘എന്റെല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റ നേരം
    കുന്റിച്ചെങ്ങും കുയിൽ നിനദവും കൂവുമക്കാവുതോറും;
    ഒന്റിച്ചുച്ചൈരയുഗശരനോടാർത്തു വണ്ടിൻ നിനാദൈ-
    രെന്റല്ലപ്പോഴൊരു പടുകുലൈക്കാരി വന്നാൻ വസന്തൻ.’ [2022/10m/1a]

  8. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. നീർത്താനിന്ദൂപലമിവ, തെളിഞ്ഞാമ്പൽപോലെ ചിരിച്ചാൻ,
    ആർത്താൻവണ്ടിൻകുലമിവ, വളർന്നാൻ പയോരാശിപോലെ
    പീത്വാരൂപാമൃതമിളകീനാനേഷ ചെമ്പോത്തുപോലെ,
    കൂഴ്ത്താൻ കാമിമദനനിവ, പോന്നാഗതേ വീരചന്ദ്രേ. [2021/10m/1b]

  9. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “കാളംപോലേ കുസുമധനുഷോ ഹന്ത പൂങ്കോഴികൂകീ
    ചോളംപോലേചെതറിവിളറീതാരകാണാം നികായം
    താളം പോലേ ചുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ
    നാളം പോലേനളിന കുഹരാദുദ്ഗതാ ഭൃംഗരാജിഃ” [2020/10m/1c]

  10. വർണ്ണനകളുടെ നൈസർഗ്ഗികതയും അവയുടെ അലങ്കാര സൗഭഗവും ധാരാളിത്തവും എങ്ങനെ ‘ഉണ്ണുനീലിസന്ദേശ’ത്തിന്റെ ആത്മാവായിമാറുന്നു എന്നു് പാഠഭാഗനിരൂപണത്തിലൂടെ – ചുണ്ടിക്കാട്ടുക. [2020/15m/4b]

  11. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. തേൻമാവിൻമേൽ പ്പരഭൂതകുലം ദൃംഗമാലാ പലാശേ,
    മാരൻ കൂരമ്പുള ചുഴലവും ചെമ്പകക്കാവുതോറും,
    തെന്റൽ കന്റുണ്ടിനിയ ബകളേ, കിംശുകേ കിംശുകാളീ,
    നാളീകത്താർനളിനിയിലവന്നെങ്ങു നോക്കാവുകന്റ്. [2019/10m/1c]

  12. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുതു്: കോകശ്രേണീ വിരഹനിഹിതം തീനുറുങ്ങെന്റപോലെ
    തൂകിത്തൂകിത്തുഹിനകണികാം തൂർന്ന പൂങ്കാവിലൂടെ
    സ്തോകോന്മീലന്നളിന തെളിതേൻ കാളകൂടാംബുകോരി –
    ത്തേകിത്തേകിപ്പവനനവനെച്ചെന്റു കൊന്റാൻ തദാനീം [2018/10m/1b]

  13. “മണിപ്രവാള കാവ്യപാരമ്പര്യത്തിന്റെ ഒരുത്തമ പ്രതിനിധിയാണു് ‘ഉണ്ണുനീലിസന്ദേശം’.” സമർത്ഥിക്കുക. [2018/15m/2b]

  14. പാട്ടുകാവ്യങ്ങളും മണിപ്രവാളകാവ്യങ്ങളും സൗന്ദര്യരചനയിൽ വ്യതിരിക്തമാകുന്നതെങ്ങനെയെന്നു് ഉണ്ണുനീലിസന്ദേശത്തേയും രാമചരിതത്തേയും മുൻനിറുത്തി, പാഠ്യഭാഗങ്ങളിൽ നിന്നും ഉദാഹരണങ്ങൾ ഉദ്ധരിച്ചു് വിശദമാക്കുക. [2017/15m/2b]

  15. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: “കാളംപോലേ കുസുമധനുഷോ ഹന്ത ! പൂങ്കോഴി കൂകീ
    ചോളംപോലേ ചെതറി വിളറീ താരകാണാം നികായം
    താളംപോലേ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസുര്യൗ
    നാളംപോലേ നളിനകുഹരാദുദ്ഗതാ ഭൃംഗരാജിഃ” [2016/10m/1b]

  16. ‘ഉണ്ണുനീലി സന്ദേശ’ത്തിന്റെ ആസ്വാദ്യതയ്ക്കു് അടിസ്ഥാനം അതിലെ അലങ്കാര കല്പനകളാണു്. ചർച്ചചെയ്യുക. [2016/15m/2c]

  17. മണിപ്രവാളസന്ദേശ കാവ്യങ്ങൾക്കു് സാഹിതീയമൂല്യത്തിനു് ഉപരിയായി മറ്റു ചില പ്രാധാന്യവും ഉണ്ടു്. ‘ഉണ്ണുനീലിസന്ദേശം’ പ്രമാണമാക്കി ഇതു വ്യക്തമാക്കുക. [2015/15m/2b]

  18. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– നീർത്താനിന്ദൂപലമിവ, തെളിഞ്ഞാമ്പൽപോലെ ചിരിച്ചാ-
    നാർത്താൻ വണ്ടിൻകുലമിവ, വളർന്നാൻ പയോരാശിപോലെ
    പീത്വാരൂപാ മൃത മിളകിനാനേഷ ചെർപ്പോത്തുപോലെ
    കൂഴ്ത്താൻ കാമീമദനനിവ പോന്നാഗതേ വീര ചന്ദ്രേ! [2014/10m/1c]

  19. ഉണ്ണുനീലിസന്ദേശത്തിലെ സ്ത്രീവർണ്ണനകൾ പലപ്പോഴും സഭ്യതയുടെ പരിധി ലംഘിക്കുന്നു എന്ന വാദം സാധുവോ? [2014/10m/2c]

  20. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– രാജ്യാനാമിങ്ങിനിയ പതിനെട്ടിന്നു മിന്റായുധാനാം
    വിദ്യാനാഞ്ച ത്വമസി പെരുമാൾ വീരസംഗ്രാമധീര
    നാലിന്നു മറ്ററുപതിനുമിന്റ ക്കലാ കൗശലാനാം
    ഗ്രാമാണാഞ്ച ശ്രയമനുദിനം വാഴ്ത്തുവോരാപ്തബന്ധോ. [2013/10m/1b]

  21. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– പ്രാചീന കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥിതികളെ ഉണ്ണുനീലി സന്ദേശം എപ്രകാരം പ്രതിഫലിപ്പിക്കുന്നുവെന്നു പരിശോധിക്കുക. [2013/16.7m/2b]

  22. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- എണ്ണിക്കൊള്ളാം പടയിലെഴുന്നള്ളത്തു
    കൊല്ലത്തു നിന്റോ
    കണ്ണിൽ കൂടാ തടയുരടൽ കൂറാളി
    തോവാള നിന്റോ
    വർണിച്ചേറ്റം ഭുജഗ ശയനം കണ്ടു
    കൈ കൂപ്പുവാനെൻ
    പുണ്യത്തിന്റെ പെരുമ നവരം
    നിൻ വരത്തെന്റു മന്യേ. [2012/12m/1b]

  23. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ‘ഉണ്ണുനീലി സന്ദേശത്തിന്റെ ആസ്വാദ്യതയ്ക്ക് അടിസ്ഥാനം അതിലെ അലങ്കാര കല്പനകളാണ്’ – ചർച്ച ചെയ്യുക. [2012/20m/2c]

  24. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുന്നൂറു് വാക്കിൽ കവിയരുതു്: നീർത്താനിന്ദൂപലമിവ, തെളിഞ്ഞാമ്പൽ
    പോലേ ചിരിച്ചാൻ,
    ആർത്താൻ വണ്ടിൻകുലമിവ,
    വളർന്നാൻ പയോരാശിപോലെ,
    പീത്വാ രൂപാ മൃതമിളകിനാനേഷ
    ചെമ്പോത്തൂ പോലെ,
    കൂഴ്ത്താൻ കാമീമദനനിവ,
    പോന്നാഗതേ വീരചന്ദ്രേ. [2011/20m/1b]

  25. മൂന്നെണ്ണത്തിന്റെ സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുനൂറു് വാക്കിൽ കവിയരുതു്: വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി-
    ന്നായാസം ചൈതമലതുരഗംനി കരേറും ദശായാം
    പ്രാണാപായം കരുതിന തുലിക്കൻപടക്കോപ്പിനെണ്ണം
    ചൊൽവുണ്ടെല്ലോ,
    സുരപരിഷദാമപ്പോടിച്ചാർത്തു ചെന്റു [2010/20m/1b]

  26. “സന്ദേശ കാവ്യങ്ങൾ പ്രായേണ ശൃംഗാര പ്രധാനമായ കൃതികൾ തന്നെയെങ്കിലും, അവയിൽ രചനാകാലത്തെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമൂഹികവുമായുള്ള പല കാര്യങ്ങളും വർണ്ണിച്ചിരിക്കുന്നതായി കാണാം” – ‘ഉണ്ണുനീലിസന്ദേശ’ത്തെ മുൻനിർത്തി ചർച്ചചെയ്യുക. [2009/60m/2]

1.4] ‘മഹാഭാരതം കിളിപ്പാട്ട്’

33 questions

  1. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. ചരനമൊടു പൊരുവതിനു വരിക വരികാരുംനീ
    ചാകാന്നനാഇല്ല ഞാനും പിറന്നിതു. [2026/10m/1a]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. എഴുത്തച്ഛന്റെ യുദ്ധവർണ്ണനാപാടവം ഭീഷ്മപർവ്വത്തെ ആധാരമാക്കി വിശദമാക്കുക. [2026/15m/4b]

  3. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “മറകളുടെ മറപൊരുൾ കളറിവതിനു ചതുരനാം
    മാമുനിശ്രേഷ്ഠനും പോയ്മറഞ്ഞീടിനാൻ” [2025/10m/1c]

  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ചാകാത്തനാളല്ല ഞാനും പിറന്നിതു
    പൊട്ടന ത്രേനീസുയോധനാ നിർണ്ണയം”
    ഭീഷ്മ വാക്യങ്ങളുടെ അർത്ഥതലങ്ങൾ വ്യക്തമാക്കുക. [2025/15m/3b]

  5. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “ശുഭമരണ സമയമയനം തെളിഞ്ഞുത്തരം
    ശോഭയിൽ വന്നേ മരിക്കാവുനിർണ്ണയം” [2024/10m/1c]

  6. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മഹാഭാരതം കിളിപ്പാട്ടിലെ ഭീഷ്മപർവ്വത്തിൽ വീരരസവും ഭക്തിഭാവവും ഒന്നിനൊന്നു മെച്ചമായ രീതിയിൽ പ്രതിഫലിക്കുന്നുണ്ട് – ഉപപാദിക്കുക. [2024/15m/4b]

  7. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. അരുതരുതിതൊഴീക കരുതുകൊരു സത്യവുണ്ടാനന്ദമൂർത്തേ
    മറന്നിതോ മാനമ്പേ. [2023/10m/1b]

  8. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. പദങ്ങളുടെ മേൽ അധീശത്വം കൈവരിച്ച കവിയാണ് തുഞ്ചത്തെഴുത്തച്ഛൻ. ‘ഭീഷ്മപർവ്വ’ ത്തിലെ പദവിന്യാസചാതൂരി വിശകലനം ചെയ്തു് സ്ഥാപിക്കുക. [2023/15m/4b]

  9. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘അനുചിതമിതറിക നൃപകുലമതിനു നല്ലത-
    ല്ലയ്യോ നിനക്കു ദുഷ്കീർത്തിയുണ്ടായ്വരും.’ [2022/10m/1c]

  10. പ്രതിഭയും പാണ്ഡിത്യവും തികച്ചും വളർന്നുകഴിഞ്ഞ പരിണത പ്രഭാവനായ കവിയെയാണ് നാം എഴുത്തച്ഛന്റെ ‘മഹാഭാരത’ത്തിൽ കാണുന്നത്. ‘ഭീഷ്മപർവ്വ’ത്തെ ആസ്പദമാക്കി ഈ ആശയം പരിശോധിക്കുക. [2022/15m/2b]

  11. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. മമ നിധനമതിനു വിധിവിഹിതമിതു നിർണ്ണയം
    മാനിനിയാകിയോരംബാ നിയോഗത്താൽ. [2021/10m/1c]

  12. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. “വാരിധിതന്നിൽ തിരമാലകളെന്നപോലെ
    ഭാരതീപദാവലി തോന്നേണം കാലേകാലേ”
    എന്ന എഴുത്തച്ഛന്റെ പ്രാർത്ഥനയുടെ ഫലസിദ്ധി ‘ഭീഷ്മപർവ്വം’ മുൻനിർത്തി പരിശോധിക്കുക. [2021/15m/2b]

  13. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “ചരതമൊടു പൊരുവതിനു വരികവരികാശുനീ
    ചാകാത്ത നാളല്ല ഞാനും പിറന്നിതു” [2020/10m/1d]

  14. എഴുത്തച്ഛന്റെ യുദ്ധവർണ്ണന ഒരു നേർക്കാഴ്ചയുടെ അനുഭവം നൽകുന്നു – സോദാഹരണം സ്ഥാപിക്കുക. [2020/20m/4a]

  15. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. പുനരമിതഹസിതമൊടുമൊന്നു ചൊല്ലീടിനാൻ
    പൊട്ടനത്രേ നീ സുയോധനാ നിർണ്ണയം. [2019/10m/1a]

  16. അജയ്യനെങ്കിലും വീരധർമ്മത്തിലുള്ള അതിയായ നിഷ്‌ഠ – ഭീഷ്മരെ അപൂർവ്വ കഥാപാത്രമാക്കുന്ന ഈ ധർമ്മനിഷ്‌ഠയുടെ അംശങ്ങളെ ഭീഷ്മപർവ്വത്തിൽ നിന്നും തെളിച്ചെടുക്കുക. [2019/20m/3a]

  17. അനുവാചകരിൽ വീരരസം ഉദ്ദീപ്തമാക്കുവാനുള്ള എഴുത്തച്ഛന്റെ യുദ്ധവർണ്ണനാപാടവം ഭീഷ്മപർവ്വത്തെ മുൻനിറുത്തി വിശദമാക്കുക. [2018/15m/2c]

  18. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: “അനുചിതമിതറിക നൃപകുലമതിനു നല്ലത-
    ല്ലയോ! നിനക്കു ദുഷ്ക്കീർത്തിയുണ്ടായ്‌വരും.” [2017/10m/1b]

  19. ഭക്തിയും തത്വചിന്തയും ‘മഹാഭാരതം’ കിളിപ്പാട്ടിൽ എത്രത്തോളമുണ്ടെന്ന് ‘ഭീഷ്മപർവ്വ’ത്തെ അടിസ്ഥാനമാക്കി പരിശോധിക്കുക. [2017/15m/2c]

  20. ഒരു സാഹിത്യപ്രസ്ഥാനമെന്ന നിലയിൽ കിളിപ്പാട്ടിന്റെ വളർച്ചയിൽ എഴുത്തച്ഛന്റെ ‘മഹാഭാരത’ത്തിന്റെ സ്ഥാനം ‘ഭീഷ്മപർവ്വ’ത്തെ അടിസ്ഥാനമാക്കി ചർച്ചചെയ്യുക. [2016/15m/2b]

  21. സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: മമ മനസി നിയതമഭിലഷിതമിതു മാധവാ !
    മറ്റെന്തു പിന്നെ വരേണ്ടതെനിക്കഹോ ! [2015/10m/1c]

  22. ഭാഷാപ്രയോഗത്തിലും സാഹിത്യ ദർശനത്തിലും അസാമാന്യമായ മികവു പ്രകടിപ്പിക്കാൻ എഴുത്തച്ഛനു് കഴിഞ്ഞു. ‘ഭീക്ഷ്മപർവ്വ’ത്തെ അടിസ്ഥാനമാക്കി പരിശോധിക്കുക. [2015/15m/2c]

  23. പ്രതിപാദ്യവിഷയത്തിന് ഉചിതമായ ഭാഷ സൃഷ്ടിച്ചതാണോ എഴുത്തച്ഛൻ കൃതികളുടെ മേന്മയ്ക്കു നിദാനം – ‘ഭീഷ്മപർവ്വ’ത്തെ മുൻനിർത്തി പരിശോധിക്കുക. [2014/20m/2b]

  24. സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– കുരുകുലജ ഭയമൊഴിക കുരുസമരമാശു നീ
    കുണ്ഠനായീടൊലാ കണ്ടതെല്ലാമഹം. [2013/10m/1c]

  25. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– സംസ്കാര ശുദ്ധിയുള്ള ജീവിത വീക്ഷണത്തിന്റെയും ഭാഷാപരമായ മലയാളിത്തത്തിന്റെയും സങ്കലനമാണ് എഴുത്തച്ഛന്റെ കവിതയെ ഉദാത്തമാക്കുന്നതെന്നു പറയാമോ? ചർച്ച ചെയ്യുക. [2013/16.7m/2c]

  26. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- എഴുത്തച്ഛന്റെ കൃതികളിൽ പ്രകടമാകുന്ന സംക്ഷേപണ സാമർഥ്യം ‘ഭാരതം കിളിപ്പാട്ടി’ലെ ‘ഭീഷ്മപർവ’ത്തെ ആസ്പദമാക്കി വിവരിക്കുക. [2012/20m/2b]

  27. തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു് മലയാളത്തിലെ പുരാണകഥാഖ്യാനങ്ങളായ ‘രാമചരിതം’, ‘കണ്ണശ്ശരാമായണം’ എന്നിവയെ ബഹുദൂരം പിന്നിലാക്കുവാൻ കഴിഞ്ഞതു് എങ്ങനെയെന്നു് താഴെപ്പറയുന്ന ചോദ്യങ്ങൾക്കു് പാഠ്യഭാഗങ്ങൾ ആസ്പദിച്ചു് ഉത്തരമെഴുതി സമർത്ഥിക്കുക. ഭാരതം കിളിപ്പാട്ടിന്റെ സംക്ഷേപണ വിഷയകമായ സവിശേഷതയെന്തു്? [2011/20m/2a]

  28. തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു് മലയാളത്തിലെ പുരാണകഥാഖ്യാനങ്ങളായ ‘രാമചരിതം’, ‘കണ്ണശ്ശരാമായണം’ എന്നിവയെ ബഹുദൂരം പിന്നിലാക്കുവാൻ കഴിഞ്ഞതു് എങ്ങനെയെന്നു് താഴെപ്പറയുന്ന ചോദ്യങ്ങൾക്കു് പാഠ്യഭാഗങ്ങൾ ആസ്പദിച്ചു് ഉത്തരമെഴുതി സമർത്ഥിക്കുക. സാഹിത്യഭംഗിമാത്രമല്ല ഭക്തിഭാവ ചിത്രണവും ജീവിതചിന്തയും ഭാരതം കിളിപ്പാട്ടിന്റെ പ്രധാന്യത്തിനു നിദാനമല്ലേ? [2011/20m/2b]

  29. തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു് മലയാളത്തിലെ പുരാണകഥാഖ്യാനങ്ങളായ ‘രാമചരിതം’, ‘കണ്ണശ്ശരാമായണം’ എന്നിവയെ ബഹുദൂരം പിന്നിലാക്കുവാൻ കഴിഞ്ഞതു് എങ്ങനെയെന്നു് താഴെപ്പറയുന്ന ചോദ്യങ്ങൾക്കു് പാഠ്യഭാഗങ്ങൾ ആസ്പദിച്ചു് ഉത്തരമെഴുതി സമർത്ഥിക്കുക. പ്രതിപാദ്യവിഷയത്തിനു് അനുയോജ്ജ്യമായതും നിലവാരമുള്ളതുമായ കാവ്യഭാഷ പ്രസ്തുത കൃതിയുടെ സാഹിത്യമൂല്യത്തിനു് പരിപോഷകമായിരുന്നില്ലേ? [2011/20m/2c]

  30. ‘ഭീഷ്മപർവ്വ’ത്തെ ആസ്പദമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കിളിപ്പാട്ട് എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ സ്വഭാവ സവിശേഷതകൾ വിവരിക്കുക. [2010/20m/2a]

  31. ‘ഭീഷ്മപർവ്വ’ത്തെ ആസ്പദമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. യുദ്ധം ഇതിവൃത്തമാകുമ്പോൾ രസാവിഷ്കാരത്തിനുള്ള സാധ്യത എത്രത്തോളമുണ്ടെന്നു് പരിശോധിക്കുക. [2010/20m/2b]

  32. ‘ഭീഷ്മപർവ്വ’ത്തെ ആസ്പദമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘വീരരസാവിഷ്കാരത്തിൽ എഴുത്തച്ഛന് ഒരു പ്രത്യേക വൈഭ്യവമുണ്ട്’ – ഇത് സോദാഹരണം തെളിയിക്കുക. [2010/20m/2c]

  33. മൂന്നെണ്ണത്തിന്റെ സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്:- “അനുചിതമിതറിക നൃപകുലമതിനുനല്ലത-
    ല്ലയ്യോ നിനക്കു ദുഷ്കീർത്തിയുണ്ടായ്വരും
    ഫലമതിനു നരകമൊരു ഗതി വരികയില്ലെടോ
    പാർത്ഥിവന്മാർക്കു യുദ്ധം വെടിഞ്ഞീടിനാൽ.” [2009/20m/1d]

Cover of the UPSC Mains Topic-wise and Year-wise PYQs book (2013–2026)

From the Optional Province team

Strengthen your GS papers

Our UPSC Mains Topic-wise & Year-wise PYQ Book (2013–2026) maps every GS question to the syllabus, so you know what UPSC asks and how often. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Spotted an error? Tell us.

We classify every PYQ with care, but mistakes can slip in. If a question is in the wrong topic, has a typo, the wrong year, or is missing, let us know. We review every report and update the page.

Report an Error

« Previous: ആധുനികസാഹിത്യം: ഗദ്യം · Next: ആധുനികകവിത i »

Back to: Malayalam Literature Optional PYQs – Topic-wise

Last updated: 2 November 2026