Every question from the Malayalam Literature Optional papers of UPSC Mains 2022, placed in its syllabus unit and checked against all questions asked from 2013 to 2021. See what was familiar, what came back and what was new.
Other years:
What stood out in 2022
- More marks than usual: പ്രാചീന-മധ്യകാല സാഹിത്യം (80 marks, against an average of 61).
- Fewer marks than usual: മലയാളത്തിന്റെ മാനകീകരണം (60 marks, against an average of 76); ആധുനികസാഹിത്യം: ഗദ്യം (70 marks, against an average of 80).
- Every question came from a topic UPSC had asked recently.
Which units got the marks in 2022
Marks asked from each unit in 2022 (dark bar) against its average for 2013–2021 (grey bar).
Paper I
| Unit | 2022 | Average 2013–21 |
|---|---|---|
| മലയാളഭാഷയുടെ ആദ്യഘട്ടം | 70 | 64 |
| ഭാഷാസവിശേഷതകൾ | 70 | 61 |
| മലയാളത്തിന്റെ മാനകീകരണം | 60 | 76 |
| പ്രാചീന-മധ്യകാല സാഹിത്യം | 80 | 61 |
| ആധുനികസാഹിത്യം: കവിത | 50 | 56 |
| ആധുനികസാഹിത്യം: ഗദ്യം | 70 | 80 |
Paper II
| Unit | 2022 | Average 2013–21 |
|---|---|---|
| പ്രാചീന-മധ്യകാല കവിത | 65 | 72 |
| ആധുനികകവിത i | 75 | 68 |
| ആധുനികകവിത ii | 60 | 60 |
| നോവൽ | 70 | 68 |
| കഥ, നാടകം | 70 | 65 |
| ഗദ്യം | 60 | 67 |
A question that fits two units is split equally between them.
Paper I
Q1a. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. “‘അനുനാസികാതിപ്രസരം’ മലയാളഭാഷയിൽ സംഭവിച്ച ചരിത്രപരമായ ആഭ്യന്തര പരിണാമമാണു്” എന്ന നിരീക്ഷണത്തെ വിമർശാത്മകമായി വിലയിരുത്തുക. (10 marks)
Q1b. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളഭാഷയുടെ രൂപീകരണത്തെ സംബന്ധിച്ച ‘പൂർവ്വതമിഴ് മലയാളവാദം’ എന്തെന്നു് വിശദമാക്കുക. (10 marks)
Q1c. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ലീലാതിലകത്തിലെ മണിപ്രവാള ചർച്ചയിൽ നിന്നും ലഭ്യമാകുന്ന മലയാളഭാഷയെ സംബന്ധിച്ച നിരീക്ഷണങ്ങൾ എന്തെല്ലാം? (10 marks)
Q1d. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മാപ്പിളപ്പാട്ടുകളുടെ ഭാഷാപരമായ സവിശേഷതകൾ വിവരിക്കുക. (10 marks)
Q1e. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. നവമാദ്ധ്യമങ്ങൾ സമകാലമലയാളത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ സ്വഭാവം നിർണ്ണയിക്കുക. (10 marks)
Q2a. “താലവ്യാദേശത്തിനു് മലയാളഭാഷയുടെ ഉത്പത്തിചിന്തയിൽ ഭാഗികപ്രസക്തിയേ കല്പിയ്ക്കാനാവൂ” എന്ന നിരീക്ഷണത്തിന്റെ ഔചിത്യമെന്ത്? (20 marks)
Q2b. രാമചരിതത്തിൽനിന്നു് കൃഷ്ണഗാഥയിലെത്തുമ്പോൾ മലയാളഭാഷയ്ക്കു സംഭവിച്ച വികാസപരിണാമങ്ങൾ എന്തെല്ലാം? (15 marks)
Q2c. പാട്ടുകാവ്യങ്ങളുടെ ഭാഷാപരമായ സവിശേഷതകളെ കുറിച്ചുള്ള ലീലാതിലകത്തിലെ ശ്രദ്ധേയങ്ങളായ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുക. (15 marks)
Q3a. പ്രാചീന ചമ്പുക്കളിലെ ഭാഷാപരമായ സവിശേഷതകൾ സോദാഹരണം വിശദമാക്കുക. (20 marks)
Q3b. വടക്കൻപാട്ടുകളെ മുൻനിർത്തി ഉത്തരകേരളത്തിലെ ഭാഷാസവിശേഷതകൾ വിവരിക്കുക. (15 marks)
Q3c. ഭാഷാകൗടലീയത്തിൽനിന്നു് ആദ്യകാലമലയാളത്തെ കുറിച്ച് ലഭ്യമാകുന്ന വിവരങ്ങൾ എന്തെല്ലാം? (15 marks)
Q4a. തുള്ളൽകാവ്യങ്ങളിലെ നാട്ടുമൊഴികളെ ആസ്പദമാക്കി ഒരു ഉപന്യാസം തയ്യാറാക്കുക. (20 marks)
Q4b. ബഞ്ചമിൻ ബയ്ലി, ഹെർമൻ ഗുണ്ടർട്ടു്, ജോർജ് മാത്തൻ, ഫ്രോൺമെയർ എന്നിവർ മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ച് വിശദമാക്കുക. (15 marks)
Q4c. ഭരണഭാഷ എന്ന നിലയിൽ മലയാളം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ? (15 marks)
Q5a. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. അഭിനയസാഹിത്യം എന്ന നിലയിൽ ആട്ടക്കഥാസാഹിത്യത്തിന്റെ സവിശേഷതകൾ വ്യക്തമാക്കുക. (10 marks)
Q5b. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മഹാകാവ്യലക്ഷണം ഉദ്ധരിച്ചു് മഹാകാവ്യപ്രസ്ഥാനത്തെ പരിചയപ്പെടുത്തുക. (10 marks)
Q5c. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ‘മുക്തകം’ എന്നാൽ എന്തു്? ഒരു മുക്തകം ഉദ്ധരിച്ചു് സവിശേഷതകൾ വിവരിക്കുക. (10 marks)
Q5d. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ ‘പ്രഹസന’ശാഖയ്ക്കു് സി.വി. രാമൻപിള്ള നൽകിയ സംഭാവന വിലയിരുത്തുക. (10 marks)
Q5e. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ആദ്യകാല മലയാള ചെറുകഥയുടെ പ്രമേയപരവും പ്രതിപാദനപരവുമായ സവിശേഷതകൾ വിശകലനം ചെയ്യുക. (10 marks)
Q6a. മലയാള സാഹിത്യചരിത്രത്തിൽ കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ സംഭാവനയെത്രത്തോളമെന്നു് വിശദമാക്കുക. (20 marks)
Q6b. സന്ദേശകാവ്യങ്ങളുടെ ചരിത്രപരവും ദേശപരവുമായ പ്രാധാന്യത്തെക്കുറിച്ച് ഉപവാദിക്കുക. (15 marks)
Q6c. നാടോടിഗാനസാഹിത്യത്തിൽ തോററംപാട്ടുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നു് സ്പഷ്ടമാക്കുക. (15 marks)
Q7a. ദേശീയപ്രസ്ഥാനവും നവോത്ഥാനദർശനങ്ങളും കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നീ കവികളുടെ രചനകളെ എത്രത്തോളം സ്വധീനിച്ചിട്ടുണ്ടു്? ചർച്ച ചെയ്യുക. (20 marks)
Q7b. മലയാള കവിതയിൽ ആധുനികതാവാദത്തിന്റെ സവിശേഷതകൾ പ്രകടമായത് എങ്ങനെയൊക്കെ? വ്യക്തമാക്കുക. (15 marks)
Q7c. ‘പച്ചമലയാളപ്രസ്ഥാനം’ മലയാളകാവ്യചരിത്രത്തിൽ വരുത്തിയ പരിണാമത്തെക്കുറിച്ചു് ലഘുവിവരണം തയ്യാറാക്കുക. (15 marks)
Q8a. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി എന്നിവരുടെ രചനകളെ മുൻനിർത്തി മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ പ്രത്യേകതകൾ വിവരിക്കുക. (20 marks)
Q8b. സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘രാമായണനാടകത്രയം’ മലയാള നാടകസാഹിത്യത്തിലും നാടകവേദിയിലും കൊണ്ടുവന്ന പുതുമയെന്ത്? (15 marks)
Q8c. മലയാളത്തിലെ ആധുനിക സാഹിത്യനിരുപണം സൈദ്ധാന്തികമാകുന്നുണ്ടോ? ദളിത്, സ്ത്രീ, പരിസ്ഥിതി സിദ്ധാന്തങ്ങളുടെ സ്വാധീനം അതിൽ എത്രത്തോളമുണ്ടെന്നു് വിശദമാക്കുക. (15 marks)
Paper II
Q1a. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘എന്റെല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റ നേരം
കുന്റിച്ചെങ്ങും കുയിൽ നിനദവും കൂവുമക്കാവുതോറും;
ഒന്റിച്ചുച്ചൈരയുഗശരനോടാർത്തു വണ്ടിൻ നിനാദൈ-
രെന്റല്ലപ്പോഴൊരു പടുകുലൈക്കാരി വന്നാൻ വസന്തൻ.’ (10 marks)
Q1b. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘വന്നതറിഞ്ഞ് ഉരചെയ്താൻ പണ്ട് അതി-
ബാലകനായ കുമാരമഹാമുനി;
നന്നതു ചെയ്ക നമുക്കതിനൊരു വഴി
നരപതിയേ ! ഇതുകേട്ടരുൾ’ എന്നാൻ.’ (10 marks)
Q1c. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘അനുചിതമിതറിക നൃപകുലമതിനു നല്ലത-
ല്ലയ്യോ നിനക്കു ദുഷ്കീർത്തിയുണ്ടായ്വരും.’ (10 marks)
Q1d. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘അതു സത്യപരായണത്വമാ-
മിതു ധർമ്മവ്യസനിത്വമെന്നുമാം
പൊതുവിൽ ഗുണമാക്കിടാം ജനം
ചതുരന്മാരുടെ ചാപലങ്ങളും.’ (10 marks)
Q1e. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ
ചൊൽപ്പടിക്കെന്നെബ്ബലികൊടുക്കുന്നു ഞാൻ !’ (10 marks)
Q2a. ‘രാമചരിത’ത്തിലെ ഭാഷയെപ്പറ്റിയുള്ള പണ്ഡിതന്മാരുടെ വ്യത്യസ്താഭിപ്രായങ്ങൾ പരിശോധിക്കുക. (20 marks)
Q2b. പ്രതിഭയും പാണ്ഡിത്യവും തികച്ചും വളർന്നുകഴിഞ്ഞ പരിണത പ്രഭാവനായ കവിയെയാണ് നാം എഴുത്തച്ഛന്റെ ‘മഹാഭാരത’ത്തിൽ കാണുന്നത്. ‘ഭീഷ്മപർവ്വ’ത്തെ ആസ്പദമാക്കി ഈ ആശയം പരിശോധിക്കുക. (15 marks)
Q2c. അധൃഷ്യമായ കാവ്യചോദനയും സർഗ്ഗാത്മകതയും കൂടിക്കലർന്ന കവിത്വത്തിന്റെ പ്രതീകാത്മകമായ ആവിഷ്കരണമാണ് മേഘരൂപൻ’. ചർച്ച ചെയ്യുക. (15 marks)
Q3a. വെറുപ്പും മടുപ്പും ആധുനിക നാഗരികത സൃഷ്ടിച്ച മൂല്യസംഘർഷങ്ങളും ‘കുരുക്ഷേത്രം’ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് വിമർശാത്മകമായി പരിശോധിക്കുക. (20 marks)
Q3b. ‘അടിക്കുന്നുണ്ടെന്നാലുമെൻ നെഞ്ചിലാരോ കൊട്ടു-
വടികൊണ്ടിപ്പോളേതോ കൂരാണിയിളക്കുവാൻ’
പെരുംതച്ചന്റെ മനോവ്യാപാരങ്ങളുടെ സംഗ്രഹം ഈ വരികളിലൂടെ കവി ആവിഷ്കരിച്ചിരിക്കുന്നതെങ്ങനെ? (15 marks)
Q3c. സാർവ്വലൗകികതയും സമകാലപ്രസക്തിയും ഏറെയുള്ള കവിതയാണ് ‘ഭൂമിക്കൊരു ചരമഗീതം’. നിരൂപിക്കുക. (15 marks)
Q4a. “മർദ്ദകനിണസ്വാദിനെയോർക്കും
കത്തിയാലാത്മഹത്യചെയ്യാതെ
പോകഞങ്ങൾ കിനാവുകണ്ടോരാ
സ്നേഹമാർഗ്ഗം വഴിയിനി നിങ്ങൾ”
ഈ ആശയത്തിന്റെ സാക്ഷാത്കാരമാണോ ‘കുടിയൊഴിക്കൽ’? പരിശോധിക്കുക. (20 marks)
Q4b. “സ്ഫുടമിങ്ങനെ ഹന്ത ! ബുദ്ധിയിൽ
പടരും ചിന്തകളാൽ തുടിച്ചിതേ
പുടവയ്ക്കു പിടിച്ച തീ ചുഴ-
ന്നുടൽ കത്തുന്നൊരു ബാലപോലവൾ”
സീതയുടെ ബുദ്ധിയിൽ പടർന്ന ചിന്തകളെ ‘ചിന്താവിഷ്ടയായ സീത’യിൽ അനാവരണം ചെയ്യുന്നതെങ്ങനെ? (15 marks)
Q4c. ജീവിതത്തിന്റെ കയ്പും ചവർപ്പും മാധുര്യവും ‘തീവണ്ടിയിലെ പാട്ടി’ൽ പ്രതിഫലിക്കുന്നതെങ്ങനെ? വിശകലനം ചെയ്യുക. (15 marks)
Q5a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. “കാവ്യരചനയെസംബന്ധിക്കുന്ന കാല്പനികാദർശം അതിന്റെ ശരിയായ രൂപത്തിൽ മലയാളത്തിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണ്.” ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതിയിൽ ഈ ആശയം സമർത്ഥിക്കുന്നതെങ്ങനെ? (10 marks)
Q5b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ആദ്യത്തെ മുക്കുവൻ കൊടുങ്കാറ്റിലകപ്പെട്ടിട്ടും തിരിച്ചുവന്നില്ലേ? പണ്ടുപണ്ട് അയാളുടെ മുക്കുവത്തിയുടെ തപശ്ചര്യകൊണ്ട് ! ഈ മിത്തിന്റെ കലാപരമായ ആവിഷ്കരണം ‘ചെമ്മീനി’ൽ സാക്ഷാത്കരിച്ചിരിക്കുന്നതെങ്ങനെ? (10 marks)
Q5c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. “ഒരാൾ കർത്തവ്യസന്ദേഹത്തിൽ തനിക്കുതാൻ പോരുമയോടെ തിരഞ്ഞെടുക്കുന്നതേതും ധർമ്മവും, മറിച്ചുള്ളതേതും അധർമ്മവുമെന്നായി.” ‘നേശേ ബലസ്യേതി ചരേദധർമ്മം’ എന്ന ലേഖനത്തിൽ മാരാർ ഈ ആശയം സമർത്ഥിക്കുന്നതെങ്ങനെ? (10 marks)
Q5d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. “മലയാളത്തിലെ നിസ്തുലമായ ആത്മകഥ. ഇത്രമാത്രം ഉള്ളിൽതട്ടുന്ന ഒരു ആത്മകഥാപുസ്തകം മലയാളത്തിൽ ഏറെ ഉണ്ടായിട്ടില്ല.” ‘കണ്ണീരും കിനാവും’ എന്ന ആത്മകഥയെ ആസ്പദമാക്കി ഈ അഭിപ്രായം പരിശോധിക്കുക. (10 marks)
Q5e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. പ്രമേയം, ഇതിവൃത്തം, ഭാഷ എന്നിവയിലെ നൂതനത്വം ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ വ്യതിരിക്തമായ നോവലാക്കി മാറ്റി. ചർച്ച ചെയ്യുക. (10 marks)
Q6a. മരണത്തെപ്പറ്റിയുള്ള വിചിത്രമായ ഒരു വേദാന്തമാണ് ‘1128-ൽ ക്രൈം 27’ എന്ന നാടകം അവതരിപ്പിക്കുന്നത്. വിചിന്തനം ചെയ്യുക. (20 marks)
Q6b. ‘ശാപം പറ്റിയ ഗന്ധർവ്വനോ?’ എന്ന് ചങ്ങമ്പുഴയെപ്പറ്റി സന്ദേഹിക്കുവാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തൊക്കെ? (15 marks)
Q6c. ‘നാലാം ലോകം’ ചർച്ച ചെയ്യുന്ന രാഷ്ട്രീയപ്രമേയത്തെ കേരളീയപശ്ചാത്തലം കൂടുതൽ മിഴിവുറ്റതാക്കുന്നു. പരിശോധിക്കുക. (15 marks)
Q7a. “ചന്തുമേനവൻ ഏതെങ്കിലും പക്ഷപാതം കാണിക്കുന്നുണ്ടെങ്കിൽ അതു പാശ്ചാത്യമോ പൗരസ്ത്യമോ അല്ലെന്നും യഥാർത്ഥപരിഷ്കാരത്തിൽ മാത്രമേ അദേഹത്തിനു പക്ഷപാതം ഉള്ളൂവെന്നും അനുമാനിക്കാവുന്നതാണ്.” ഇന്ദുലേഖയെ ആസ്പദമാക്കി ഈ അഭിപ്രായം പരിശോധിക്കുക. (20 marks)
Q7b. “എന്നാൽ വ്യാസൻ ലോകത്തിലെ അമ്മമാർക്കുള്ള സന്ദേശം നല്കിയിട്ടുള്ളത് കൃഷ്ണന്റെ പിതൃഷ്വസാവായ കുന്തിയിലൂടെയാണെന്നു തീർത്തുപറയാം.” ‘ധൃതരാഷ്ട്രപ്രവർജ്യ’ എന്ന ലേഖനത്തിൽ ഈ ആശയത്തെ കുട്ടികൃഷ്ണമാരാർ സമർത്ഥിക്കുന്നതെങ്ങനെ? (15 marks)
Q7c. മിത്തുകളും ഐതിഹ്യങ്ങളും പ്രാദേശികചരിത്രങ്ങളും കൊണ്ടു സവിശേഷമായ ഒരനുഭവതലം നല്കുവാൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനു കഴിയുന്നു. വിശകലനം ചെയ്യുക. (15 marks)
Q8a. ജീവിതത്തിന്റെ അപരാഹ്നത്തിൽ നിന്നു് യൗവ്വനത്തിന്റെ തീക്ഷ്ണതയിലേക്കുള്ള ഒരു മടക്കയാത്രയുടെ ഗൃഹാതുരത്വം നിറഞ്ഞ അനുഭവം ‘വാനപ്രസ്ഥം’ എന്ന കഥയിൽ അനാവരണം ചെയ്യുന്നതെങ്ങനെ? (20 marks)
Q8b. സ്വയം ഹിഗ്വിറ്റയായി മാറിയ ഒരു വ്യക്തിത്വത്തിന്റെ ആന്തരിക പരിണാമം ആവിഷ്കരിക്കുന്നതിലെ മികവ് ‘ഹിഗ്വിറ്റ’യെ ആകർഷകമായ ഒരു കഥയാക്കി മാറ്റി. വിശകലനം ചെയ്യുക. (15 marks)
Q8c. “കറുത്തമ്മയുടെ മനസ്സ് അത്യധികം അസ്വസ്ഥമായിരുന്നു. എന്നാണ്, എങ്ങനെയാണ് അവൾക്ക് ഒരു സ്വാസ്ഥ്യം കിട്ടുന്നത്.” കറുത്തമ്മയുടെ മനഃസംഘർഷത്തെ ‘ചെമ്മീനി’ൽ ആവിഷ്കരിച്ചിരിക്കുന്നതെങ്ങനെ? (15 marks)
Spotted something wrong?
If a question is in the wrong unit or a match looks wrong, please report an error.
Related: Overall Malayalam Literature PYQ analysis · Year-wise question papers · Topic-wise PYQs

