Every question from the Malayalam Literature Optional papers of UPSC Mains 2023, placed in its syllabus unit and checked against all questions asked from 2013 to 2022. See what was familiar, what came back and what was new.
Other years:
What stood out in 2023
- More marks than usual: ആധുനികസാഹിത്യം: കവിത (70 marks, against an average of 56); മലയാളഭാഷയുടെ ആദ്യഘട്ടം (78 marks, against an average of 64).
- Fewer marks than usual: ആധുനികസാഹിത്യം: ഗദ്യം (60 marks, against an average of 79); പ്രാചീന-മധ്യകാല സാഹിത്യം (50 marks, against an average of 62); ആധുനികകവിത ii (50 marks, against an average of 60).
- Every question came from a topic UPSC had asked recently.
Which units got the marks in 2023
Marks asked from each unit in 2023 (dark bar) against its average for 2013–2022 (grey bar).
Paper I
| Unit | 2023 | Average 2013–22 |
|---|---|---|
| മലയാളഭാഷയുടെ ആദ്യഘട്ടം | 78 | 64 |
| ഭാഷാസവിശേഷതകൾ | 65 | 62 |
| മലയാളത്തിന്റെ മാനകീകരണം | 78 | 74 |
| പ്രാചീന-മധ്യകാല സാഹിത്യം | 50 | 62 |
| ആധുനികസാഹിത്യം: കവിത | 70 | 56 |
| ആധുനികസാഹിത്യം: ഗദ്യം | 60 | 79 |
Paper II
| Unit | 2023 | Average 2013–22 |
|---|---|---|
| പ്രാചീന-മധ്യകാല കവിത | 75 | 72 |
| ആധുനികകവിത i | 75 | 69 |
| ആധുനികകവിത ii | 50 | 60 |
| നോവൽ | 75 | 69 |
| കഥ, നാടകം | 65 | 66 |
| ഗദ്യം | 60 | 66 |
A question that fits two units is split equally between them.
Paper I
Q1a. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ‘ഭാഷാപിതാവു്’ എന്നു് എഴുത്തച്ഛനെ വിശേഷിപ്പിക്കാനാകുമോ? കിളിപ്പാട്ടുപ്രസ്ഥാനത്തെ മുൻ നിറുത്തി വിശകലനം ചെയ്യുക. (10 marks)
Q1b. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. തുള്ളൽക്കവിതകളിലെ ഭാഷാപരമായ സവിശേഷതകൾ എന്തെല്ലാം? (10 marks)
Q1c. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. പുരുഷഭേദനിരാസം – വിവിധ ഭാഷോല്പാത്തിവാദങ്ങളിലെ നിഗമനങ്ങൾ എന്തെല്ലാം? (10 marks)
Q1d. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. കൂന്തൽവാദവും ആറുനയങ്ങളും താരതമ്യം ചെയ്യുക. (10 marks)
Q1e. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മാപ്പിളമലയാളം ഒരു ഭാഷാ വഴക്കമായിത്തീരുന്നതിന്റെ അടിസ്ഥാനം മാപ്പിളപ്പാട്ടുകളെ മുൻനിറുത്തി പരിശോധിക്കുക. (10 marks)
Q2a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. പാട്ടുഭാഷയും മണിപ്രവാളഭാഷയും തമ്മിലുള്ള സംയോജനമായിരുന്നു നിരണംകാവ്യങ്ങളിൽ സംഭവിച്ചതെന്നു പറയാമോ? (20 marks)
Q2b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സാമൂഹിക മദ്ധ്യമങ്ങളിലെ ഭാഷാസവിശേഷതകൾ മലയാളഭാഷയുടെ അപചയത്തിനു കാരണമാകുന്നുണ്ടോ? (15 marks)
Q2c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘ഭാഷാസംക്രമണവാദം’ – വിശദമാക്കുക. (15 marks)
Q3a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ലീലാതിലകത്തിലെ മണിപ്രവാളലക്ഷണം വർഗ്ഗീകരിച്ചു വിശദമാക്കുക. (20 marks)
Q3b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളഗദ്യത്തിന്റെ പൂർവകാല വിനിമയസവിശേഷതകൾ സോദാഹരണം വെളിപ്പെടുത്തുക. (15 marks)
Q3c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘മലയാളകാവ്യഭാഷാപരിണാമം’ – രാമചരിതം കണ്ണശ്ശകൃതികൾ, കിളിപ്പാട്ടുകൃതികൾ എന്നിവയെ മുൻനിറുത്തി പരിശോധിക്കുക. (15 marks)
Q4a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സാമാന്യഭാഷയിൽനിന്നു ഭരണഭാഷ പ്രകടമാക്കുന്ന വ്യത്യാസങ്ങളെന്തെല്ലാം? (20 marks)
Q4b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘മലയാളഭാഷാവ്യാകരണം’ – മിഷണറിമാരുടെ സംഭാവന വിലയിരുത്തുക. (15 marks)
Q4c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളഭാഷയുടെ ‘തനിമ’ പ്രകടമാക്കുന്ന കൃതിയായി കൃഷ്ണഗാഥയെ പരിഗണിക്കാനാകുമോ? (15 marks)
Q5a. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ വിവർത്തന സാഹിത്യചരിത്രത്തിൽ പാട്ടുസാഹിത്യപ്രസ്ഥാനത്തിന്റെ സംഭാവനകൾ പരിശോധിക്കുക. (10 marks)
Q5b. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. സമകാലിക സാമൂഹികചരിത്രത്തിന്റെ അവതരണമെന്ന നിലയിൽ മണിപ്രവാളകൃതികളുടെ പ്രധാന്യമെന്തു്? (10 marks)
Q5c. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളകവിതയിലെ ആധുനികതാ പ്രസ്ഥാനത്തിൽ അതിത്തം അയ്യപ്പപണിക്കർ, മാധവൻ അയ്യപ്പത്ത്, ചെറിയാൻ കെ ചെറിയാൻ എന്നിവർ വഹിച്ച പങ്ക് വ്യക്തമാക്കുക. (10 marks)
Q5d. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. കേവലം വിനോദോപാധിയായി കവിതയെ കണ്ടവരായിരുന്നോ വെണ്മണിക്കവികൾ. (10 marks)
Q5e. ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളനാടകസാഹിത്യ ചരിത്രത്തിൽ തനതുനാടകവേദിയുടെ സംഭാവന എന്തു്? (10 marks)
Q6a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. അവതരണകലകൾക്ക് അനുയോജ്യമായ ‘രംഗഭാഷാവഴക്കം’ ചമ്പു ആട്ടക്കഥ എന്നിവയെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുക. (20 marks)
Q6b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘വാക്യം രസാത്മകം കാവ്യം’ എന്ന സാഹിത്യപരികല്പന വള്ളത്തോൾക്കവിതകൾക്കു യോജിക്കുമോ? (15 marks)
Q6c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സി.വി. യുടെ ചരിത്രനോവലുകളിൽ ചരിത്രവും ഭാവനയും സംയോജിപ്പിച്ചത് എങ്ങനെ? (15 marks)
Q7a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആശയപ്രചാരണമാദ്ധ്യമമാക്കി കവിതയെ കുമാരനാശാൻ പരിഷ്ക്കരിച്ചതിന്റെ സാംഗത്യം പരിശോധിക്കുക. (20 marks)
Q7b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സാംസ്കാരികവിനിമയമെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ സഞ്ചാരസാഹിത്യകൃതികൾക്കുള്ള പങ്കെന്ത്? (15 marks)
Q7c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘മലയാളത്തിലെ മഹാകാവ്യപ്രസ്ഥാനം’ – സംക്ഷിപ്തചരിത്രം തയ്യാറാക്കുക. (15 marks)
Q8a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സ്ത്രീപക്ഷ രചനകളെന്നനിലയിൽ കെ. സരസ്വതിയമ്മയുടെ ചെറുകഥകൾ മലയാളസാഹിത്യചരിത്രത്തിൽ വ്യത്യസ്തമാകുന്നത് എങ്ങനെ? (20 marks)
Q8b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളത്തിലെ കൃഷിപ്പാട്ടുകളുടെ പ്രത്യേകതകളും അവ നിറവേറ്റിയ ധർമ്മവും എന്തെന്നു വിശദമാക്കുക. (15 marks)
Q8c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ചങ്ങംമ്പുഴക്കവിതകൾ പ്രകടമാകുന്ന ‘കാല്പനികസ്വഭാവം’ വയലാർ, ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്ക്കരൻ എന്നിവരെ സ്വാധീനിച്ചത് എപ്രകാരമായിരുന്നു? (15 marks)
Paper II
Q1a. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. തുണയെനക്കിതു മിക്കവരുമുക്കേനമറ –
ച്ചുരുങ്കിനോരകുതിയെന്ററിഞ്ഞു നല്ലവരെല്ലാം
പണിമിതർക്കിവനെനക്കരുതിനൊയ്യവർകളും
പകയരാവതിനറപ്പരെന്നൊടൊപ്പമുടയോർ. (10 marks)
Q1b. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. അരുതരുതിതൊഴീക കരുതുകൊരു സത്യവുണ്ടാനന്ദമൂർത്തേ
മറന്നിതോ മാനമ്പേ. (10 marks)
Q1c. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. അഥവാ ക്ഷമപോലെ നന്മചെ –
യ്തരുളാൻ നോറെറാരു നല്ല ബന്ധുവും
വൃഥപോലറിവോതിടുന്ന സദ് –
ഗുരുവും മർത്യനുവേറെയില്ലതാൻ. (10 marks)
Q1d. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. തത്ത്വശാസ്ത്രങ്ങൾ തേടുന്ന ബുദ്ധികൾ
ചുററുപാടും തളർന്നു കിടക്കവേ
ആരുവേവിച്ചു നല്കുമിപ്പുത്തൻ
വേദവാക്യം? കടുകുവറുക്കണോ? (10 marks)
Q1e. സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. എനിക്കുകൊതി നിൻവാലിൻ
രോമംകൊണ്ടൊതു മോതിരം. (10 marks)
Q2a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. പ്രതിപാദ്യവിഷയമല്ല, മനോഹരമായവർണ്ണനകളും ചരിത്രപരമായി അതിനുലഭിച്ചപ്രാധാന്യവുമാണ് ഉണ്ണുനീലി സംന്ദശത്തെ ശ്രദ്ധേയമാക്കിയത്. ചർച്ചചെയ്യുക. (20 marks)
Q2b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ഇനിയും മരിക്കാത്ത ഭൂമിക്കുവേണ്ടി പുതിയൊരു പാരിസ്ഥിതികാവബോധം ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയിൽ കവി ആവിഷ്കരിക്കുന്നുണ്ടു്. വിശദമാക്കുക. (15 marks)
Q2c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘പണ്ടത്തെ മേശ്ശാത്തി’ യിൽ അടിമത്തത്തിന്റെ കണ്ണീർ ആമാശയത്തിലകപ്പെട്ട ഇരുമ്പു സൂചിയായി രൂപം കൊള്ളുന്നു. വിമർശന ബുദ്ധ്യാ വിലയിരുത്തുക. (15 marks)
Q3a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. കണ്ണശ്ശരാമായണത്തിലെ ഭാഷ പാട്ടുസാഹിത്യത്തിലെ ഇതര കൃതികളിൽനിന്നും എങ്ങനെ വ്യത്യസ്തമായിരിക്കുന്നു അതിന്റെ കാരണങ്ങൾ എന്ത്? (20 marks)
Q3b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. വാത്സല്യവും അഹംബോധവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ‘പെരുന്തച്ചൻ’ എന്ന കവിതയിലെ അടിസ്ഥാന പ്രമേയം; പ്രതിപാദ്യമാവട്ടെ മനുഷ്യമനസ്സിലെ വൈകാരിക സംഘർഷവും. ചർച്ചചെയ്യുക. (15 marks)
Q3c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ബാഹ്യയാഥാർത്ഥ്യമല്ല വിപ്ലവാത്മകമായ ആന്തരികയാഥാർത്ഥ്യമാണു് ‘കുടിയൊഴിക്കൽ’ എന്നകാവ്യത്തെ പ്രസക്തമാക്കുന്നതു്. വിമർശിക്കുക. (15 marks)
Q4a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. രാമായണകാവ്യത്തിലെ സീതാപരിത്യാഗവും ധർമ്മാധർമ്മങ്ങളെക്കുറിചുള്ള ഗൗരവമായ ചർച്ചകളും തന്നെയാണ് ചിന്താവിഷ്ടയായ സീതയുടെ പൊരുൾ. വിശകലനം ചെയ്യുക. (20 marks)
Q4b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. പദങ്ങളുടെ മേൽ അധീശത്വം കൈവരിച്ച കവിയാണ് തുഞ്ചത്തെഴുത്തച്ഛൻ. ‘ഭീഷ്മപർവ്വ’ ത്തിലെ പദവിന്യാസചാതൂരി വിശകലനം ചെയ്തു് സ്ഥാപിക്കുക. (15 marks)
Q4c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. റിയലിസ്റ്റിക് കവിയായ എൻവി. യുടെ തീവണ്ടിയിലെപാട്ട് എന്ന കവിതയിൽ കാല്പനികതയുടെ അംശങ്ങൾ കടന്നുവരുന്നുണ്ടോ എന്ന് അപഗ്രഥനാത്മകമായി പരിശോധിക്കുക. (15 marks)
Q5a. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘ഇന്ദുലേഖ’ യിലെ ഏററവും വിജയിച്ച കഥാപാത്രം ശീനുപ്പട്ടരും പരാജയപ്പെട്ടകഥാപാത്രം ചെറുശ്ശേരി നമ്പൂതിരിയുമാണ് എന്ന നിരീക്ഷണം യുക്തിസഹമോ? വിലയിരുത്തുക. (10 marks)
Q5b. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. അമ്മയായ ചക്കിയുടെ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നതു് ‘മൊലേം തലേം’ വന്നകറുത്തമ്മയെക്കുറിച്ചുള്ള ആകുലതകളും ഉൽക്കണ്ഠയുമാണ്. പര്യാലോചിക്കുക. (10 marks)
Q5c. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. “വ്യാസൻ സ്വർഗ്ഗനരക ങ്ങളിൽവെച്ചും മനുഷ്യകഥാനുഗായിതന്നെ.” ‘ഭാരതപര്യടന’ ത്തിലെ ഈ നിരീക്ഷണത്തിന് അടിസ്ഥാനമായ വസ്തുതകൾ വിവരിക്കുക. (10 marks)
Q5d. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. തീവ്രമായ അനുഭവങ്ങളിൽനിന്നുരുത്തിരിഞ്ഞ രൂക്ഷമായ ആക്ഷേപങ്ങൾ ‘കണ്ണീരും കീനാവും’ എന്ന ആത്മകഥയിൽ തെളിഞ്ഞുകാണാം. സോദാഹരണം വ്യക്തമാക്കുക. (10 marks)
Q5e. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘പാടുന്ന പിശാച്’ എന്ന കാവ്യഞ്ഞ ‘പ്രഥപനം’ എന്നു് അതിന്റെ അവസാനഭാഗത്തു് ചങ്ങമ്പുഴതന്നെ വിശേഷിപ്പിച്ചതിനു് എം.കെ. സാനു ചൂണ്ടിക്കാണിച്ചകാരണങ്ങൾ യുക്തി സഹവോ? പരിശോധിക്കുക. (10 marks)
Q6a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ജീവിതത്തിന്റെ അർത്ഥഗൂന്യത, നിഷ്ഫലത എന്നിവയെപ്പറ്റിയുള്ള അവബോധമാണ് ഖസാക്കിന്റെ ഇതിഹാസം അവശേഷിപ്പിക്കുന്നുത്. ചർച്ചയെയ്യുക. (20 marks)
Q6b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. മുതിർന്നവരുടെ ലോകത്തിലെ പതിവുവഴക്കങ്ങളെ ഇളംതെന്നലിന്റെ സ്വാതന്ത്ര്യ ത്തോടുകൂടിഗൂഢമായി വിചാരണ ചെയ്യുന്ന ജാനകിക്കുട്ടിയുടെ കഥയാണു് ‘ചെറിയചെറിയ ഭൂകമ്പങ്ങൾ’. വിശദമാക്കുക. (15 marks)
Q6c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. സ്ത്രീയുടെ സ്വത്വത്തെക്കുറിച്ചും ശക്തിയെ ക്കുറിച്ചുമുള്ള എൻ.എസ്. മാധവന്റെ കാഴ്ചപ്പാടുകൾ ‘കാണി’ എന്ന കഥയിൽ പ്രതിഫലികുന്നതു് വിമർശാത്മകമായി വിലയിരുത്തുക. (15 marks)
Q7a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. സ്ത്രീകേന്ദ്രീതമായ ഒരു പഴയ തത്ത്വശാസ്ത്രത്തെ ബലപ്പെടുത്തുന്നതിനുവേണ്ടി കടലമ്മയ്ക്കു ബലികൊടുത്ത പളനിയാണ് ‘ചെമ്മീ’ നിലെ യഥാർത്ഥ അന്തകഥാപാത്രം. സ്ഥാപിക്കുക. (20 marks)
Q7b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘ഇന്ദുലേഖ’ യുടെ സ്വീകാര്യതയ്ക്ക നിമിത്തം അതിൽ പ്രതിഫലിക്കുന്ന ആധുനിക വിദ്യാഭ്യാസവും തജ്ജന്യമായ സ്വാതന്ത്ര്യബോധവുമാണു്. ചർച്ചചെയ്യുക. (15 marks)
Q7c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. കാമവികാരത്തിന്റെ മദാന്ധമായ പ്രയാണം മൂലം താളംതെററിയ ജീവിത മായിരുന്നു ചങ്ങമ്പുഴയുടേതു്. ‘ചങ്ങമ്പുഴ കൃഷ്ണപിള്ള – നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതി ആസ്പദമാക്കി ആ ജീവിതത്തിന്റെ സ്വഭാവം വിശകലനം ചെയ്യുക. (15 marks)
Q8a. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘1128-ൽ ക്രൈം നമ്പർ 27‘എന്ന നാടകത്തിൽ സി.ജെ. തോമസ് കഥാപാത്രങ്ങളുടെ ധ്വന്യാത്മകമായ സംഭാഷണങ്ങളിലൂടെയും വിരുദ്ധോക്തീകളി ലൂടെയും ജീവിത-മരണങ്ങളുടെ നിരർത്ഥകത വെളിച്ചത്തുകൊണ്ടുവരുന്നു. സോദാഹരണം വിലയിരുത്തുക. (20 marks)
Q8b. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. പിതൃമനസ്സുകളുടെ ധാർമ്മികനിയമങ്ങൾ ലംഘിക്കുന്ന പിതാക്കന്മാരുടെ പ്രതീകമാണു് ‘എന്റെ മകൾ ഒരു സ്ത്രീ’ എന്ന കഥയിലെ അച്ഛൻ. ഈ കഥ സമകാലിനസാമൂഹികപശ്ചാത്തലത്തിൽ പരിശോധിക്കുക. (15 marks)
Q8c. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. “ലോകത്തിൽ ‘സുയോധനൻ, ദുര്യോധനൻ’ എനുരണ്ടുപേരില്ല – യുദ്ധത്തിനു നല്ല (ധർമ്മ) യുദ്ധം എന്നൊരുവിഭാഗമില്ല,” മാരാരുടെ ഈ നിഗമനത്തിനു അടിസ്ഥാനമായ യുക്തികൾ ‘ഭീഷ്മരുടെ ധർമ്മനിശ്ചയം’ എന്ന ലേഖനം മുൻനിർത്തിവിശകലനം ചെയ്യുക. (15 marks)
Spotted something wrong?
If a question is in the wrong unit or a match looks wrong, please report an error.
Related: Overall Malayalam Literature PYQ analysis · Year-wise question papers · Topic-wise PYQs

