Here are all 82 questions on ഗദ്യം asked in UPSC Malayalam Literature Optional Paper II (2009–2026), arranged under the 3 topics of this unit. Within each topic the latest questions come first.
Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

6.1] കുട്ടിക്കൃഷ്ണമാരാർ
34 questions
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. ‘ഇതാണ് കർണ്ണനെ മഹാത്മാവാക്കുന്ന ത്യാഗം എന്നു ഞാൻ പറയും’ – ഏതു ത്യാഗത്തെയാണ് കുട്ടികൃഷ്ണമാരാർ സൂചിപ്പിക്കുന്നത്? [2026/10m/5e]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘നേരേ ബലസ്യേതി ചരേദ ധർമ്മം’ എന്ന മാർക്കണ്ഡേയവാക്യത്തിന് മാരാർ കണ്ടെത്തുന്ന അർഥവിവക്ഷകൾ വ്യക്തമാക്കുക. [2026/15m/7c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. മാരാരുടെ യുക്തിബോധവും പാണ്ഡിത്യവും മനഃശാസ്ത്രഞ്ജാനവും മഹാഭാരത കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും സമീപിക്കുമ്പോൾ അഭിവ്യക്തമാകുന്നതെങ്ങനെ? [2025/20m/6a]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. “അവസരം പോലെ മാറ്റിമറിക്കാവുന്ന സോപാധിക വ്യവസ്ഥയല്ല പ്രതിജ്ഞ.” ഭീഷ്മരുടെ ജീവിത കഥയെ ആസ്പദമാക്കി കുട്ടികൃഷ്ണമാരാർ ഈ വസ്തുത തെളിയിക്കുന്നതെങ്ങനെ? [2024/10m/5c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മഹാഭാരത സന്ദർഭങ്ങളെ ആസ്പദമാക്കി എഴുതിയ ‘യുദ്ധത്തിന്റെ ആയുധശാല’, ‘കർണ്ണന്റെ അരങ്ങേറ്റം’ എന്നീ ലേഖനങ്ങളിൽ കുട്ടി കൃഷ്ണമാരാർകണ്ടെത്തുന്ന യുദ്ധവിരുദ്ധ ആശയങ്ങൾ ക്രോഡീകരിക്കുക. [2024/20m/8a]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. “വ്യാസൻ സ്വർഗ്ഗനരക ങ്ങളിൽവെച്ചും മനുഷ്യകഥാനുഗായിതന്നെ.” ‘ഭാരതപര്യടന’ ത്തിലെ ഈ നിരീക്ഷണത്തിന് അടിസ്ഥാനമായ വസ്തുതകൾ വിവരിക്കുക. [2023/10m/5c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. “ലോകത്തിൽ ‘സുയോധനൻ, ദുര്യോധനൻ’ എനുരണ്ടുപേരില്ല – യുദ്ധത്തിനു നല്ല (ധർമ്മ) യുദ്ധം എന്നൊരുവിഭാഗമില്ല,” മാരാരുടെ ഈ നിഗമനത്തിനു അടിസ്ഥാനമായ യുക്തികൾ ‘ഭീഷ്മരുടെ ധർമ്മനിശ്ചയം’ എന്ന ലേഖനം മുൻനിർത്തിവിശകലനം ചെയ്യുക. [2023/15m/8c]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. “ഒരാൾ കർത്തവ്യസന്ദേഹത്തിൽ തനിക്കുതാൻ പോരുമയോടെ തിരഞ്ഞെടുക്കുന്നതേതും ധർമ്മവും, മറിച്ചുള്ളതേതും അധർമ്മവുമെന്നായി.” ‘നേശേ ബലസ്യേതി ചരേദധർമ്മം’ എന്ന ലേഖനത്തിൽ മാരാർ ഈ ആശയം സമർത്ഥിക്കുന്നതെങ്ങനെ? [2022/10m/5c]
“എന്നാൽ വ്യാസൻ ലോകത്തിലെ അമ്മമാർക്കുള്ള സന്ദേശം നല്കിയിട്ടുള്ളത് കൃഷ്ണന്റെ പിതൃഷ്വസാവായ കുന്തിയിലൂടെയാണെന്നു തീർത്തുപറയാം.” ‘ധൃതരാഷ്ട്രപ്രവർജ്യ’ എന്ന ലേഖനത്തിൽ ഈ ആശയത്തെ കുട്ടികൃഷ്ണമാരാർ സമർത്ഥിക്കുന്നതെങ്ങനെ? [2022/15m/7b]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. യുധിഷ്ഠിരനു് ആകാശഗംഗാസ്നാനം കൊണ്ടുകൈവന്ന ദിവ്യഭാവം ദേവന്മാർ കനിഞ്ഞുനല്കിയ ഒരു സമ്മാനമല്ല, അദ്ദേഹത്തിന്റെ സ്നേഹപ്രവണതയുടെ സ്വാഭാവിക പരിണാമം മാത്രമാണു് എന്നു് ആർക്കും മനസ്സിലാക്കാം. ‘ഭാരതപര്യടന’ത്തിലെ ഈ നിരീക്ഷണം യുക്തിയധിഷ്ഠിതമോ? പരിശോധിക്കുക. [2021/10m/5c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. കർണ്ണനു് അർജ്ജുനനോടുള്ള ഈറയേക്കാളും വലുതു് ദുര്യോധനനോടുള്ള കൂറാണു് എന്നു് ‘ഭാരതപര്യടന’ത്തിൽ മാരാർ സമർത്ഥിക്കുന്നതെങ്ങനെ? പരിശോധിക്കുക. [2021/15m/7c]
“അങ്ങനെ ഈ ഘോഷയാത്ര പ്രാകൃതത്വത്തിന്റെ പശ്ചാത്തലത്തിൽ ധർമ്മബോധത്തെ തെളിച്ചെഴുതിയ ഒരു വിശിഷ്ട സന്ദർഭമാണെന്നു വരുന്നു” – മാരാരുടെ ആശയങ്ങളിലൂടെ ആ ഘോഷയാത്രയെ പുനരാവിഷ്കരിക്കുക. [2020/15m/7b]
വ്യാസഭാരതത്തിലെ കഥാപാത്രങ്ങളെയും സന്ദർഭവിഷേങ്ങളെയും സന്ദേശങ്ങളെയും ഭാരതപര്യടനത്തിൽ സ്വതന്ത്രസുന്ദരമായി മാരാർ എങ്ങനെ വിമർശിക്കുന്നു എന്നു വ്യക്തമാക്കുക. [2020/20m/8a]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. അംമ്പയുടെ കഥയ്ക്കു് മാരാർ നൽകുന്ന പൊരുളെന്തു്? [2019/10m/5c]
ഗ്രന്ഥനിരൂപണം എന്ന നിലയിൽ മാത്രം കാണാവുന്ന ഒന്നാണോ ഭാരതപര്യടനം. ചർച്ച ചെയ്യുക. [2019/15m/7b]
ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുത്: “എന്നിട്ടും അർജ്ജുനന് ആ ഗാണ്ഡീവത്തിലും ആ ആവനാഴിയിലുമുള്ള മമതാഭിമാനം, അവ തനിയ്ക്കുണ്ടെന്ന ഊറ്റം ഉപേക്ഷിപ്പാൻ സാധിച്ചില്ലെന്നതാണു് ഈ വിഷാദകഥയുടെ അങ്ങേയറ്റം.” വിശദമാക്കുക. [2018/10m/5c]
“ഇതാണു് കർണ്ണനെ മഹാത്മാവാക്കുന്ന ത്യാഗമെന്നു് ഞാൻ പറയും. ഇവിടെ, തനിയ്ക്കു് അർജ്ജുനനോടുള്ള ഈറയേക്കാളും വലുതു് ദുര്യോധനനോടുള്ള കൂറാണെന്നു് ആ വീരൻ തെളിയിച്ചുവല്ലോ.” വിശദമാക്കുക. [2018/15m/8c]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്: ‘നിഷ്പക്ഷ നിരൂപണമെന്നൊന്നില്ല’ എന്ന കുട്ടിക്കൃഷ്ണമാരാരുടെ നിലപാടിനു് ബലംനൽകുന്നതാണോ ‘ഭാരതപര്യടന’ത്തിലെ ‘ഘോഷയാത്ര’ എന്ന ലേഖനം? പരിശോധിക്കുക. [2017/10m/5d]
നീതിയുടേയും ധർമ്മത്തിന്റേയും സദാചാരത്തിന്റേയും മാനവികപക്ഷത്തുനിന്നുള്ള മഹാഭാരതവിചാരണകളാണു് ‘ഭാരതപര്യടനം’. ഈ അഭിപ്രായത്തെ സാധൂകരിക്കുന്ന ഉദാഹരണങ്ങൾ ‘ഭാരതപര്യടന’ത്തിൽ നിന്നും ഉദ്ധരിച്ചു് സമർത്ഥിക്കുക. [2017/15m/8b]
താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: മഹാഭാരതകഥയിലെ അസാമാന്യ തേജസ്വിയായി മാരാർ കർണ്ണനെ അവരോധിച്ചതിലെ യുക്തി എന്തു്? [2016/10m/5d]
‘ഭാരത പര്യടനത്തിലെ ഭീഷ്മരുടെ ധർമ്മനിശ്ചയം’ എന്ന അദ്ധ്യായത്തിൽ മനുഷ്യന്റെ ധർമ്മസങ്കടങ്ങളാണു് മാരാർ വിശദീകരിക്കുന്നത്. ചർച്ചചെയ്യുക. [2016/20m/8a]
താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: ‘പണ്ടത്തെ രാജാധിപത്യകാലത്തെ വടംവലികൾ തന്നെ ഈ പ്രജാധിപത്യകാലത്തും ആവർത്തിക്കുന്നു’ എന്നു് മാരാർ നിരീക്ഷിക്കുന്നു. ഇതു് എത്രത്തോളം യുക്തിഭദ്രമാണു്? [2015/10m/5d]
‘വ്യാസന്റെ ചിരി’യിൽ മാരാരുടെ ഹാസ്യ സാഹിത്യ സങ്കല്പം അടങ്ങിയിട്ടുണ്ടു്. വ്യക്തമാക്കുക. [2015/15m/6c]
ലോകത്തിലെ അമ്മമാർക്കുള്ള സന്ദേശം വ്യാസൻ നൽകുന്നത് കുന്തിയിലൂടെയാണെന്ന് കുട്ടികൃഷ്ണമാരാർ സമർത്ഥിക്കുന്നതെങ്ങനെ? [2014/20m/6b]
‘വ്യാസന്റെ ചിരി’ എന്ന ലേഖനം നൽകുന്ന മാനുഷിക സന്ദേശത്തിന്റെ സാധുത പരിശോധിക്കുക. [2014/20m/7b]
‘ധർമ്മസ്യതത്വം നിഹിതം ഗുഹായാം’ – എന്ന ആശത്തെ ഭീഷ്മരുടെ ധർമ്മ തത്വവുമായി മാരാർ ബന്ധിപ്പിക്കുന്നതിന്റെ ഔചിത്യം നിരീക്ഷിക്കുക. [2014/20m/8a]
(a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– ‘നേശേ ബല സ്യേതി ചരേദ ധർമ്മം’ എന്ന വാക്യത്തെ വ്യാഖ്യാനിക്കുന്നതിൽ മാരാരുടെ ധർമ്മബോധവും യുക്തിചിന്തയുമാണ് പ്രകടമാകുന്നത് – ചർച്ച ചെയ്യുക. [2013/16.7m/8a]
ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- ‘വ്യാസന്റെ ചിരി’ വെളിപ്പെടുത്തുന്ന കുട്ടികൃഷ്ണ മാരാരുടെ ഹാസ്യ സങ്കല്പമെന്ത്? [2012/12m/5d]
ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപതു മാർക്കു വീതം:- ‘മനുഷ്യന്റെ ധർമ്മ സങ്കടങ്ങളാണ് മാരാർ വിശദീകരിക്കുന്നത്’. ‘ഭാരത പര്യടന’ത്തിലെ ‘ഭീഷ്മരുടെ ധർമ്മ നിശ്ചയം’ എന്ന അദ്ധ്യായത്തെ അടിസ്ഥാനമാക്കി ചർച്ച ചെയ്യുക. [2012/20m/8a]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നും ഇരുന്നൂറു് വാക്കിൽ കവിയരുതു്: മാരാരുടെ സാഹിത്യവിദ്യയോ സൗന്ദര്യബോധമോ അല്ല യുക്തിചിന്തയും ധർമ്മാ ധർമ്മ വിവേകവുമാണു് ‘ഭാരതപര്യടന’ ത്തിൻ പ്രകടമാകുന്നതു്. അംബ എന്ന പ്രബന്ധം അടിസ്ഥാനപ്പെടുത്തിനിരൂപിക്കുക. [2011/20m/5b]
‘ഭാരതപര്യടന’ത്തെ അടിസ്ഥാനപ്പെടുത്തി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അംബയോടു പരശുരാമൻ കൃപോദാരനായി പെരുമാറി എന്നു തോന്നുമെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തിക്കുമാർ കൊടുക്കുന്ന വ്യാഖ്യാനം എന്താണു്? വിവരിക്കുക. [2010/20m/7a]
‘ഭാരതപര്യടന’ത്തെ അടിസ്ഥാനപ്പെടുത്തി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘കർണ്ണന്റെ അരങ്ങേറ്റ’ത്തിൽ മഹാഭാരതവ്യാഖ്യാന ത്തോടൊപ്പം ജീവിതമുല്യങ്ങളുടെ വ്യാഖ്യാനവും മാരാർ നിർവഹിക്കുന്നുണ്ട് – സ്ഥാപിക്കുക. [2010/20m/7b]
‘ഭാരതപര്യടന’ത്തെ അടിസ്ഥാനപ്പെടുത്തി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘രണ്ട് അഭിവാദനങ്ങ’ളിൽ ആരുടെ അഭിവാദനമാണ് കുടുതൽ ശ്രേഷ്ഠം? എന്തുകൊണ്ട്? [2010/20m/7c]
മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓരോന്നും ഇരുനൂറ് വാക്കിൽ കവിയരുത്:- ‘ഭീഷ്മരുടെ ധർമ്മനിശ്ചയം’, ‘വ്യാസന്റെ ചിരി’ എന്നീ ലേഖനങ്ങളിൽ കുട്ടികൃഷ്ണമാരാർ ചർച്ചചെയ്തിട്ടുള്ള കാര്യങ്ങൾ യുക്തിഭദ്രമാണോ എന്ന് പരിശോധിക്കുക. [2009/20m/5c]
6.2] എം.കെ. സാനു
24 questions
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. മുണ്ടശ്ശേരി, കേസരി, സഞ്ജയൻ എന്നിവർ ചങ്ങമ്പുഴയുടെ ജീവിതത്തിൽ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തി? [2026/10m/5a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. ചങ്ങമ്പുഴയെ വെള്ളപൂശുന്നില്ല; എന്നാൽ അമിതദോഷാരോപണവുമില്ല. നിഷ്പക്ഷതയും നിർമ്മമതയും പരമാവധി പുലർത്തുന്ന നക്ഷത്രങ്ങളുടെ സ്നേഹഭാജനം ജീവചരിത്ര രചനയിൽ ഒരു വഴിമാറി നടപ്പാണ് – പരിശോധിക്കുക. [2026/20m/8a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “പലർക്കും രുചിക്കാത്ത പലകാര്യങ്ങളും ഇതിലെഴുതിപ്പോയിട്ടുണ്ട്. ക്ഷമിക്കൂ പരമ്പരാഗത സദാചാരബോധത്തിനപ്പുറം നിന്നുകൊണ്ടേ ഇതെഴുതാനാവൂ എന്നധാരണയാണ് എന്നിൽ ആധിപത്യം ചെലുത്തിയത്.” എം.കെ. സാനുവിന്റെ ഈ പ്രസ്താവന നക്ഷത്രങ്ങളുടെ ‘സ്നേഹഭാജന’ ത്തിലേക്കുള്ള പ്രവേശകമാണ്. ശരിയോ? [2025/20m/7a]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ‘സാഹിതീസദന’ത്തിലെ വാസകാലമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ ഘട്ടമെന്ന് ചങ്ങമ്പുഴ പറഞ്ഞിരുന്നതെന്തുകൊണ്ട്? [2024/10m/5d]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അരാജകവാസനകളുടെ വിളനിലമായ വ്യക്തി പ്രകൃതവും സ്വപ്നലോകങ്ങളിൽ വ്യാപരിക്കുന്ന കവിസ്വത്വവും ഇണങ്ങിച്ചേരുന്ന ചങ്ങമ്പുഴയുടെ ജീവിതത്തെ അതീവ സൂക്ഷ്മവും സത്യസന്ധവുമായി അടയാള പ്പെടുത്തുന്ന ഗ്രന്ഥമാണ് പ്രൊഫ. എം.കെ. സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ അപഗ്രഥനാത്മകമായി പരിശോധിക്കുക. [2024/15m/8b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘പാടുന്ന പിശാച്’ എന്ന കാവ്യഞ്ഞ ‘പ്രഥപനം’ എന്നു് അതിന്റെ അവസാനഭാഗത്തു് ചങ്ങമ്പുഴതന്നെ വിശേഷിപ്പിച്ചതിനു് എം.കെ. സാനു ചൂണ്ടിക്കാണിച്ചകാരണങ്ങൾ യുക്തി സഹവോ? പരിശോധിക്കുക. [2023/10m/5e]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. കാമവികാരത്തിന്റെ മദാന്ധമായ പ്രയാണം മൂലം താളംതെററിയ ജീവിത മായിരുന്നു ചങ്ങമ്പുഴയുടേതു്. ‘ചങ്ങമ്പുഴ കൃഷ്ണപിള്ള – നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതി ആസ്പദമാക്കി ആ ജീവിതത്തിന്റെ സ്വഭാവം വിശകലനം ചെയ്യുക. [2023/15m/7c]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. “കാവ്യരചനയെസംബന്ധിക്കുന്ന കാല്പനികാദർശം അതിന്റെ ശരിയായ രൂപത്തിൽ മലയാളത്തിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണ്.” ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതിയിൽ ഈ ആശയം സമർത്ഥിക്കുന്നതെങ്ങനെ? [2022/10m/5a]
‘ശാപം പറ്റിയ ഗന്ധർവ്വനോ?’ എന്ന് ചങ്ങമ്പുഴയെപ്പറ്റി സന്ദേഹിക്കുവാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തൊക്കെ? [2022/15m/6b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘മുന്തിരിച്ചാറുപോലുള്ളോരു ജീവിതം’ ചങ്ങമ്പുഴയുടെ സർഗ്ഗാത്മകതയെ ഉദ്ദീപിപ്പിച്ചിട്ടുണ്ടു്. ‘ചങ്ങമ്പുഴ കൃഷ്ണപിള്ള – നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതി ആസ്പദമാക്കി ചർച്ച ചെയ്യുക. [2021/20m/8a]
ചങ്ങമ്പുഴ എന്ന റൊമാന്റിക് കവിയെപുതുതായി കണ്ടെത്താനും, കവിയുടെയും കവിതകളുടെയും സൂക്ഷ്മഭാവ ഗ്രന്ഥികളെ തൊട്ടുകാണിക്കാനും എം.കെ. സാനുവിനു് കഴിഞ്ഞിട്ടുണ്ട് എന്നു് ഗ്രന്ഥത്തിലെ സന്ദർഭങ്ങളെ മുൻനിർത്തി പരിശോധിക്കുക. [2020/20m/6a]
ചങ്ങമ്പുഴക്കവിതകളുടെ അന്തർധാരകൾ വ്യക്തമാക്കുന്നതിൽ എം.കെ. സാനു എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നു പരിശോധിക്കുക. [2019/20m/8a]
ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുത്: “ചങ്ങമ്പുഴയുടെ ദാമ്പത്യജീവിതത്തിൽ നിലനിന്ന സംഘർഷാത്മകമായ അന്തരീക്ഷം അതേപടി ‘കളിത്തോഴി’യിലും ചിത്രീകൃതമായിട്ടുണ്ടു്.” വിശദമാക്കുക. [2018/10m/5e]
ചങ്ങമ്പുഴയും സഞ്ജയനും തമ്മിൽ ഉണ്ടായ കലഹത്തിന്റെ കാര്യകാരണങ്ങളും സ്വഭാവവും വിവരിക്കുക. [2018/15m/8b]
ചങ്ങമ്പുഴയുടെ ‘ശപിയ്ക്കപ്പെട്ട ഗന്ധർവ്വജീവിത’ത്തെ കവിതകളിൽനിന്നും ജീവചരിത്രത്തിൽനിന്നും എം.കെ. സാനു നിരീക്ഷിച്ചെടുക്കുന്നതെങ്ങനെ? വിശദീകരിക്കുക. [2017/20m/8a]
‘ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ഗ്രന്ഥ നാമം ആ കൃതിക്കു് അന്വർത്ഥമാണോ എന്ന് പരിശോധിക്കുക. [2016/15m/8c]
ചങ്ങമ്പുഴയുടെ വ്യക്തിജീവിതവും കാവ്യജീവിതവും ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നഷത്രങ്ങളുടെ സ്നേഹ ഭാജനം’ എന്ന കൃതിയിൽ എങ്ങനെ സമന്വയിപ്പിച്ചിരിക്കുന്നു? [2015/15m/7b]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– “പരമ്പരാഗത സദാചാര സങ്കല്പത്തിനപ്പുറം നിന്നുകൊണ്ടേ ഇതെഴുതാവൂ എന്ന ധാരണയാണ് എന്നിൽ ആധിപത്യം ചെലുത്തിയത്” എന്ന എം.കെ. സാനുവിന്റെ പ്രസ്താവനാവാക്യം ‘ചങ്ങമ്പുഴ കൃഷ്ണപിള്ള – നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ സാധുകരിച്ചുവോ? [2014/10m/5d]
(a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– കവിജീവിതവും കാവ്യജീവിതവും ഇഴചേർത്തുകൊണ്ടുള്ള രചനാതന്ത്രം ജീവചരിത്രത്തെ കാവ്യപഠനത്തിനുള്ള ഉപാദാനസാമാഗ്രിയാക്കി മാറ്റുന്നു – ‘ചങ്ങമ്പുഴ കൃഷ്ണപിള്ള-നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം’ എന്ന കൃതിയെ അടിസ്ഥാനമാക്കി പരിശോധിക്കുക. [2013/16.7m/8c]
ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപതു മാർക്കു വീതം:- എം.കെ.സാനു ചങ്ങമ്പുഴയെ വെള്ളപൂശുന്നുണ്ടോ? നിരുപിക്കുക. [2012/20m/8b]
‘ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതി ആസ്പദമാക്കി താഴെച്ചേർക്കുന്ന ചോദ്യങ്ങൾക്കു് ഉത്തരമെഴുതുക: ജീവചരിത്രമെന്ന നിലയിൽ ഈ കൃതിയെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? [2011/20m/8a]
‘ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതി ആസ്പദമാക്കി താഴെച്ചേർക്കുന്ന ചോദ്യങ്ങൾക്കു് ഉത്തരമെഴുതുക: ഈ കൃതിയിലെ കല്പിതാംശങ്ങൾ എന്നു കരുതാവുന്ന ഭാഗങ്ങൾക്കു് ചങ്ങമ്പുഴ എന്ന വ്യക്തിയുമായി എന്തു ബന്ധമാണുള്ളതു്? [2011/20m/8b]
‘ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതി ആസ്പദമാക്കി താഴെച്ചേർക്കുന്ന ചോദ്യങ്ങൾക്കു് ഉത്തരമെഴുതുക: ഗ്രന്ഥകാരന്റെ കവിപൂജ പ്രസ്തുത ജീവചരിത്രത്തിനു് നേട്ടമാണോ കോട്ടമാണോ വരുത്തിയതു്? [2011/20m/8c]
മൂന്നുചോദ്യങ്ങൾക്കു് ഉത്തരമെഴുതുക. ഓരോന്നും ഇരുനുറു് വാക്കിൽ കവിയരുതു്: ചങ്ങമ്പുഴ യുടെ ബാല്യകാലജിവിതത്തെക്കുറിച്ച് പ്രൊഫ. എം.കെ. സാനു നൽകുന്ന വിവരങ്ങൾ സംഗ്രഹിക്കുക. [2010/20m/5b]
6.3] വി.ടി. ഭട്ടതിരിപ്പാട്
24 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. അമ്മുക്കുട്ടിയുമായുള്ള പ്രണയത്തെയും അതിന്റെ തകർച്ചയേയും വി.ടി. ഭട്ടതിരിപ്പാട് എങ്ങനെ വിവരിക്കുന്നു? [2026/15m/6b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അച്ഛനും അമ്മയും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. വി.ടി. എങ്ങനെയാണ് അവരുടെ സ്വത്വങ്ങളെ വെളിവാക്കുന്നത്? [2026/15m/7b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “വി.ടി. ഭട്ടതിരിപ്പാടിന്റെ ഓജസ്സാർന്ന ഗദ്യശൈലിയ്ക്കുദാഹരണമാണ് ‘കണ്ണീരും കിനാവും’ എന്ന കൃതി” – സമർത്ഥിക്കുക. [2025/15m/6b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. കണ്ണീരുകൊണ്ടുതളരാതെയും കിനാവുകൊണ്ട് മയങ്ങിപ്പോകാതെയും ജീവിതത്തെ അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്നറിയാനുള്ള ഒരു പാഠപുസ്തകമാണ് വി.ടി.യുടെ ‘കണ്ണീരും കിനാവും’ – ഉള്ളടക്കം വിശകലനം ചെയ്ത് സ്ഥാപിക്കുക. [2025/15m/8b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘വിജ്ഞാനം നേടിയേ അടങ്ങൂ’ എന്ന ശപഥത്തിലേക്ക് എത്തിച്ചേർന്ന വി.ടി. ഭട്ടതിരിപ്പാട് അത് പ്രാവർത്തികമാക്കിയതെങ്ങനെ? [2024/15m/6b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. തീവ്രമായ അനുഭവങ്ങളിൽനിന്നുരുത്തിരിഞ്ഞ രൂക്ഷമായ ആക്ഷേപങ്ങൾ ‘കണ്ണീരും കീനാവും’ എന്ന ആത്മകഥയിൽ തെളിഞ്ഞുകാണാം. സോദാഹരണം വ്യക്തമാക്കുക. [2023/10m/5d]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. “മലയാളത്തിലെ നിസ്തുലമായ ആത്മകഥ. ഇത്രമാത്രം ഉള്ളിൽതട്ടുന്ന ഒരു ആത്മകഥാപുസ്തകം മലയാളത്തിൽ ഏറെ ഉണ്ടായിട്ടില്ല.” ‘കണ്ണീരും കിനാവും’ എന്ന ആത്മകഥയെ ആസ്പദമാക്കി ഈ അഭിപ്രായം പരിശോധിക്കുക. [2022/10m/5d]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ആത്മകഥയ്ക്കു് ‘കണ്ണീരും കിനാവും’ എന്നു് വി.ടി. പേരുകൊടുത്തതിന്റെ ഔചിത്യം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുക. [2021/10m/5d]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. സാമൂഹിക വിപ്ലവകാരി എന്ന നിലയ്ക്കപ്പുറത്തുള്ള വി.ടി. എന്ന ‘പച്ചമനുഷ്യ’നെ അടുത്തറിയാൻ ‘കണ്ണീരും കിനാവും’ എന്ന കൃതി സഹായകമാണോ എന്നു് പരിശോധിക്കുക. [2021/15m/6c]
കണ്ണീരുകൊണ്ടു തളരാതെയും, കിനാവുകൊണ്ട് മയങ്ങിപ്പോകാതെയും ജിവിതത്തെ അഭിമുഖീകരിച്ച വി.ടി. ഭട്ടതിരിപ്പാടിനെ ആത്മകഥാ സന്ദർഭങ്ങളിലൂടെ പരിചയപ്പെടുത്തുക. [2020/15m/6b]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. “ലഹള പിടിച്ച ഹോമാചാരത്തിന്നിടയിൽക്കൂടെ ദ്വിജനെന്ന രണ്ടാം ജൻമത്തിലേക്കു് ഞാൻ പദമൂന്നി.” ആ പരിണാമത്തെ ഭട്ടതിരിപ്പാട് എങ്ങനെ വരച്ചുകാട്ടുന്നു? [2019/10m/5e]
“ഒരു വ്യക്തിയുടെ കഥ മാത്രമല്ല ‘കണ്ണീരും കിനാവും’. ഒരു കാലഘട്ടത്തിന്റെ കഥയും അതുമായി പിണഞ്ഞുകിടക്കുന്ന ഒരു സമുദായത്തിന്റെ കഥയും കുടിയാണു്.” വിശദമാക്കുക.. [2018/20m/8a]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്: അമ്മുക്കുട്ടിയുമായുള്ള ആത്മബന്ധത്തിന്റെ കഥ വി.ടി. ഭട്ടതിരിപ്പാടു് വെളിപ്പെടുത്തുന്നതെങ്ങനെ? [2017/10m/5e]
വി.ടി. പരിചയപ്പെടുത്തുന്ന ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ സ്വഭാവസവിശേഷതകൾ വിവരിക്കുക. [2017/15m/8c]
“രാമൻ ചെയ്തതു് ഗുരുനിന്ദയാണു്. ഉമിത്തീയിൽ ദഹിച്ചാലും തീരാത്ത പാപകർമ്മമാണതു്.” ‘കണ്ണീരും കിനാവും’ എന്ന കൃതിയിൽ പരാമൃക്ഷ്ടമാകുന്ന ആ ഗുരുനിന്ദയെന്ത്? [2016/15m/8b]
താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: എഴുതുന്നയാളിന്റെ വികാരങ്ങളുടെയും അനുഭൂതികളുടെയും സത്യസന്ധമായ ആവിഷ്കാരമാണു് ആത്മകഥ. ‘വളർന്നുവരുന്ന ഒരാത്മാവ്’ എന്ന ഭാഗം അടിസ്ഥാനപ്പെടുത്തി പരിശോധിക്കുക. [2015/10m/5e]
ആത്മപ്രശംസ കൂടാതെ ഒരാൾക്കു് അവനവനെക്കുറിച്ചു് അധികനേരം സംസാരിക്കാനാവില്ല. ഇതിന്നൊരപവാദമാണു് ‘കണ്ണീരും കിനാവും’. ഈ അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ? [2015/15m/8b]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– ഞാനെന്ന ഭാവത്തിന്റെ അഭാവമാണ് ‘കണ്ണീരും കിനാവു’മെന്ന ആത്മകഥയെ വ്യതിരിക്തമാക്കുന്നതെന്ന് നിരീക്ഷിക്കാമോ? [2014/10m/5c]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– സാമൂഹിക നവോത്ഥാനത്തിന്റെയും സാമുദായിക പരിഷ്കരണത്തിന്റെയും പശ്ചാത്തലത്തിൽ വി.ടി. ഭട്ടതിരിപ്പാട് നയിച്ച പ്രസ്ഥാനത്തെ വിലയിരുത്തുക. [2013/10m/5e]
(a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– ‘സത്യം സ്വത്തിനേക്കാൾ വിലപിടിച്ച മൂലധനമാണെ’ന്ന വാക്കുകൾ അന്വർത്ഥമാക്കുന്ന ആത്മകഥയാണ് ‘കണ്ണീരും കിനാവും’ – എങ്ങനെ? [2013/16.7m/8b]
ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപതു മാർക്കു വീതം:- ‘കണ്ണീരും കിനാവും’ എന്ന കൃതിക്ക് ‘കിനാവും കണ്ണീരും’ എന്ന പേരാണ് കൂടുതൽ അനുയോജ്യം’. ചർച്ച ചെയ്യുക. [2012/20m/8c]
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നും ഇരുന്നൂറു് വാക്കിൽ കവിയരുതു്: ‘ആ അയ്യപ്പൻ കാവിലെ അന്തരീക്ഷത്തിൽ ആ തിയ്യാടിപ്പെൺകുട്ടി കൊളുത്തിത്തന്ന കെടാ വിളക്കാണു് പില്ക്കാല ജീവിതത്തിൽ എനിക്കു മാർഗ്ഗനിർദ്ദേശം നല്കിയ മഹാജ്യോതിസ്സ് !’ – ഈ വാക്യത്തിന്റെ പൊരുൾ എന്തെന്നു വിശദമാക്കുക. [2011/20m/5c]
മൂന്നുചോദ്യങ്ങൾക്കു് ഉത്തരമെഴുതുക. ഓരോന്നും ഇരുനുറു് വാക്കിൽ കവിയരുതു്: തന്റെ ഉപനയന കർമ്മവുമായി ബന്ധപ്പെട്ട് വി.ടി. ഭട്ടതിരിപ്പാടിന്റെ ഓർമ്മയിൽ തെളിയുന്ന അനുഭവങ്ങൾ വിവരിക്കുക. [2010/20m/5d]
‘കണ്ണീരും കിനാവും’ എന്ന ഗ്രന്ഥനാമത്തെ അന്വർത്ഥമാക്കുകയാണ് അതിലെ പ്രതിപാദ്യം – സമർത്ഥിക്കുക. [2009/60m/8]
« Previous: കഥ, നാടകം · Next: Other questions »
Back to: Malayalam Literature Optional PYQs – Topic-wise
Last updated: 2 November 2026

