Here are all 91 questions on ആധുനികസാഹിത്യം: ഗദ്യം asked in UPSC Malayalam Literature Optional Paper I (2009–2026), arranged under the 5 topics of this unit. Within each topic the latest questions come first.
Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

6.1] നാടകം
18 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സി. എൻ. ശ്രീകണ്ഠൻ നായരുടെ രാമായണനാടകങ്ങൾ ഭാഷയിൽ നവീനമായ ഒരു നാടകാവബോധം സൃഷ്ടിക്കുവാൻ പര്യാപ്തമായതെങ്ങനെ? [2026/20m/6a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളനാടകത്തിന് കാവാലം നാരായണപ്പണിക്കർ ചെയ്ത സംഭാവനകൾ വിശദമാക്കുക. [2025/15m/7c]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. മലയാള നാടകചരിത്രത്തിൽ ‘അടുക്കളയിൽ നിന്നു് അരങ്ങത്തേക്കു്’ എന്ന നാടകത്തിന്റെ പ്രസക്തി വിശദമാക്കുക. [2024/10m/5a]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളനാടകസാഹിത്യ ചരിത്രത്തിൽ തനതുനാടകവേദിയുടെ സംഭാവന എന്തു്? [2023/10m/5e]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ ‘പ്രഹസന’ശാഖയ്ക്കു് സി.വി. രാമൻപിള്ള നൽകിയ സംഭാവന വിലയിരുത്തുക. [2022/10m/5d]
സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘രാമായണനാടകത്രയം’ മലയാള നാടകസാഹിത്യത്തിലും നാടകവേദിയിലും കൊണ്ടുവന്ന പുതുമയെന്ത്? [2022/15m/8b]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ സ്ത്രീനാടകവേദിയുടെ ചരിത്രം സംഗ്രഹിക്കുക. [2021/10m/5d]
മലയാളനാടക സാഹിത്യത്തെ സി.ജെ. തോമസ്-സമ്പന്നമാക്കിയത് എങ്ങനെ? [2020/15m/7b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്, മറക്കുടയ്ക്കുള്ളിലെ മഹാനരകം എന്നീ നാടകങ്ങളുടെ സാമൂഹികപ്രസക്തി എന്ത്? [2019/10m/5c]
സി.എൻ. ശ്രീകണ്ഠൻനായരുടെ രാമായണനാടകത്രയം ചർച്ചയ്ക്കു് വിധേയമാക്കുക. [2018/15m/8b]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ‘മലയാളത്തിലെ ഇബ്സൺ’ എന്നു എൻ. കൃഷ്ണപിള്ളയെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ടു്? [2017/15m/7c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: സീ.ജെ. തോമസ്സിന്റെ “അവൻ വീണ്ടും വരുന്നു” എന്ന നാടകത്തിന്റെ സവിശേഷതകൾ ഏവ? [2016/10m/7c]
സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ കഥാധിഷ്ഠിത നാടകങ്ങളെ പരിചയപ്പെടുത്തുക. [2015/12.5m/6d]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: മലയാള നാടകവേദിയെ സജീവവും ജനകീയവും ആക്കുന്നതിൽ സാമൂഹ്യനാടകങ്ങൾ പ്രധാന പങ്കുവഹിച്ചു. സമർത്ഥിക്കുക. [2014/10m/5c]
‘തനതു നാടകവേദി മലയാള നാടകപ്രസ്ഥാനത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി.’ ഈ പ്രസ്താവന ശരിയോ? വിശദീകരിക്കുക. [2014/10m/8c]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. എൻ. കൃഷ്ണപിള്ളയുടെ നാടകസങ്കല്പം വിശദീകരിക്കുക. [2013/10m/5a]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- സി.ജെ. തോമസിന്റെയും സി.എൻ. ശ്രീകണ്ഠൻ നായരുടെയും നാടകങ്ങൾ താരതമ്യബുദ്ധ്യാ വിലയിരുത്തുക. [2012/20m/7c]
താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിനു് ഉത്തരമെഴുതുക. ഒരോ ഉത്തരവും ഇരുന്നുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു വീതം: നാടക വേദിയും നാടകസാനിത്യവും തമ്മിലുള്ള പരസ്പര ഗുരകത്വത്തിന്റെ അഭാവം മലയാളത്തിലെ നാടക സാനിത്യത്തിന്റെ വികാസപരിണാമങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? [2010/20m/5d]
6.2] നോവൽ
28 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അസാധാരണമായ സംവേദനക്ഷമതയും മനുഷ്യസ്നേഹാധിഷ്ഠിതവും ശക്തിസംവർദ്ധകവുമായ വിചാരധാരയുമാണ് ഉറൂബിന്റെ നോവലുകളുടെ ഹൃദ്യതയ്ക്കു നിദാനം എന്ന ആശയം പര്യാലോചനയ്ക്കു വിധേയമാക്കുക. [2026/15m/8c]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ജീവിതത്തിന്റെ ദാർശനികാവിഷ്കാരങ്ങളായിരുന്നു ഒ.വി. വിജയന്റെ നോവലുകൾ – വിശദമാക്കുക. [2025/10m/5c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം മറ്റ് അദ്ധ്യായങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുക. [2024/15m/6b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സി.വി. യുടെ ചരിത്രനോവലുകളിൽ ചരിത്രവും ഭാവനയും സംയോജിപ്പിച്ചത് എങ്ങനെ? [2023/15m/6c]
തകഴി, കേശവദേവ്, പൊൻകുന്നം വർക്കി എന്നിവരുടെ രചനകളെ മുൻനിർത്തി മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ പ്രത്യേകതകൾ വിവരിക്കുക. [2022/20m/8a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. പാത്രസ്വഭാവം അനാവരണം ചെയ്യാൻ സംഭാഷണശൈലി പരമാവധി പ്രയോജനപ്പെടുത്തിയ ഒരു നോവലിസ്റ്റാണു് സി.വി. രാമൻപിള്ള. മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളെ ആധാരമാക്കി ഈ നിരീക്ഷണം യുക്തിഭദ്രമാണോ എന്നു് വിലയിരുത്തുക. [2021/15m/8b]
സമകാലിക ജീവിതത്തെ ഗ്രസിച്ച നൈതിക പ്രശ്നങ്ങളെ ആനന്ദ് എന്ന നോവലിസ്റ്റു് എങ്ങനെയാണു് സമീപിക്കുന്നത്? ഏതെങ്കിലും ഒരു നോവലിനെ അടിസ്ഥാനമാക്കി ചർച്ചചെയ്യുക. [2020/15m/6c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. എം.ടി. വാസുദേവൻ നായർ മലയാളത്തിലെ നോവൽസാഹിത്യത്തിനു് നൽകിയ സംഭാവനകളെക്കുറിച്ച് ഉപന്യസിക്കുക. [2019/20m/6a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളത്തിലെ ആഖ്യായികാചരിത്രത്തിൽ ചരിത്രത്തിനും സാമൂഹികജീവിതത്തിനും എത്ര സ്ഥാനം ലഭിച്ചു? സി.വി. യുടെയും ചന്തുമേനോന്റെയും കൃതികളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യുക. [2019/15m/7b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. തകഴി ശിവശങ്കരപ്പിള്ളയുടെയും വി.കെ.എൻ.-ന്റെയും രചനാരീതികളെ താരതമ്യം ചെയ്യുക. [2019/15m/8c]
“സങ്കീർണ്ണമായ ജീവിത ബന്ധങ്ങളേയും അപൂർവ്വങ്ങളായ വ്യക്തിത്വങ്ങളേയും ആവിഷ്കരിക്കുന്നതിൽ സി.വി. പ്രകടിപ്പിച്ച മികവാണ് അദ്ദേഹിത്തിന്റെ നോവലുകളെ ആകർഷകമാക്കുന്നതു്.” നിരൂപിക്കുക. [2018/20m/8a]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായുള്ള സമ്പർക്കംകൊണ്ട് മലയാളത്തിൽ നൂതന സാഹിത്യപ്രസ്ഥാനങ്ങൾ ഉടലെടുത്തു. വിലയിരുത്തുക. [2017/15m/4c]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനു് മലയാള നോവൽസാഹിത്യചരിത്രത്തിലെ സ്ഥാനമെന്തു്? [2017/20m/7a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: തകഴിയും കേശവദേവും ബഷീറും മലയാള നോവൽ സാഹിത്യത്തിൽ വരുത്തിയ മാറ്റങ്ങൾ വിശദമാക്കുക. [2016/20m/6b]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ സി.വി. രാമൻപിള്ളയുടെ ചരിത്രനോവലുകൾക്കുള്ള സ്ഥാനം അടയാളപ്പെടുത്തുക. [2016/10m/6c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: ‘ഇന്ദുലേഖയും’ ‘നാലുകെട്ടും’ വ്യത്യസ്തകാലങ്ങളിൽ രചിക്കപ്പെട്ടവയാണെങ്കിലും അവയിലെ സാമൂഹ്യ ജീവിത പ്രതിപാദനത്തിന് സമാനതകളുണ്ടു്. ഈ പ്രസ്താവനയുടെ സാധുത്വം വിമർശനബുദ്ധ്യാ പരിശോധിക്കുക. [2016/20m/7a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: രാജലക്ഷ്മിയും മാധവിക്കുട്ടിയും സാറാ ജോസഫും തങ്ങളുടെ കൃതികളിലൂടെ സ്ത്രീപക്ഷ ചിന്തകൾക്കു നൽകിയ സംഭാവനകൾ വിലയിരുത്തുക. [2016/20m/8a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാളിയുടെ നോവൽ സങ്കല്പത്തിൽ ഒരു വഴിത്തിരിവായിരുന്നു. ചർച്ചചെയ്യുക. [2016/20m/8b]
ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– മലയാളനോവൽ സാഹിത്യചരിത്രത്തിൽ സി.വി. രാമൻപിള്ളയുടെ ചരിത്രനോവലുകൾക്കുള്ള സ്ഥാനം അടയാളപ്പെടുത്തുക. [2015/10m/5d]
മലയാള നോവൽ സാഹിത്യ ചരിത്രത്തെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനു മുമ്പും പിമ്പും എന്നു വേർതിരിക്കുന്നതിന്റെ യുക്തി എന്ത്? [2015/12.5m/7c]
ഒ.വി. വിജയൻ മലയാളിയുടെ നോവൽസങ്കല്പത്തെ നവികരിച്ചു എന്നു് പറയാമോ? വിമർശനപരമായി പരിശോധിക്കുക. [2014/20m/8b]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. ‘ഇന്ദുലേഖ’യ്ക്കു് മുമ്പും മലയാളത്തിൽ നോവലുകൾ ഉണ്ടായിട്ടുണ്ട് – ശരിയോ? എന്തുകൊണ്ട്? [2013/20m/7b]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. യാത്രാനുഭവങ്ങൾ നോവൽ രചനയ്ക്കും കഥാസൃഷ്ടിക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തിയ ഒരെഴുത്തുകാരനാണ് എസ്.കെ. പൊറ്റക്കാട് – നിരൂപിക്കുക. [2013/10m/8c]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- പാവങ്ങളുടെ വിവർത്തനം മലയാള സാഹിത്യത്തിലുണ്ടാക്കിയ ചലനങ്ങൾ വിലയിരുത്തുക. [2012/12m/5b]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- മലയാളത്തിലെ കാല്പനിക വിരുദ്ധതയ്ക്കു എൻ.വി. കൃഷ്ണ വാരിയരുടെയും ആനന്ദിന്റെയും കൃതികൾ ഉദാഹരിക്കാമോ? [2012/20m/6c]
ആധുനിക മലയാള നോവൽ സാഹിത്യത്തിന്റെ ശക്തികേന്ദ്രങ്ങൾ സൂചിപ്പിച്ചുകൊണ്ടു് വിശദമായ ഒരു ആമുഖം തയ്യാറാക്കുക. [2011/30m/7a]
താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിനു് ഉത്തരമെഴുതുക. ഒരോ ഉത്തരവും ഇരുന്നുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു വീതം: ആധുനികാനന്തരകാലഘട്ടത്തിൽ മലയാള നോവലിന്റെ ആധാരശ്രുതിയിൽ സംഭവിച്ചിരിക്കുന്നമാറ്റം ആധുനികതയുടെ അടിസ്ഥാനഭാവങ്ങളിൽനിന്നു് ഏറെ ഭിന്നവും മൗലികവുമാണു് – ശരിയോ? [2010/20m/5c]
താഴെ നൽകിയിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്. ഓരോന്നിനും ഇരുപതു മാർക്കുവീതം: ‘പുരോഗമന സാഹിത്യ പ്രസ്ഥാനം’ എന്നാലെന്ത്? മലയാള നോവൽ സാഹിത്യത്തിന്റെ വളർച്ചയിൽ അതിനുള്ള സ്വാധീനത എത്രമാത്രം? പരിശോധിക്കുക. [2009/20m/5b]
6.3] ചെറുകഥ
20 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സാമൂഹികാനുഭവങ്ങളിൽ നിന്നും വൈയക്തികമായ ജീവിതാവസ്ഥകളുടെ ആഖ്യാനത്തിലേക്ക് മലയാളകഥാസാഹിത്യം പരിണമിച്ചതെങ്ങനെയെന്ന് ആധുനിക ചെറുകഥകളെ മുൻനിർത്തി വിലയിരുത്തുക. [2026/20m/8a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അസ്തിത്വപ്രശ്നം നേരിടുന്ന മലയാളമനസ്സിന്റെ സ്വത്വാവിഷ്കാരങ്ങളായിരുന്നു എം.ടി. യുടെ കഥകൾ – ശരിയോ? [2025/15m/6c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സ്ത്രീപക്ഷ രചനകളെന്നനിലയിൽ കെ. സരസ്വതിയമ്മയുടെ ചെറുകഥകൾ മലയാളസാഹിത്യചരിത്രത്തിൽ വ്യത്യസ്തമാകുന്നത് എങ്ങനെ? [2023/20m/8a]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ആദ്യകാല മലയാള ചെറുകഥയുടെ പ്രമേയപരവും പ്രതിപാദനപരവുമായ സവിശേഷതകൾ വിശകലനം ചെയ്യുക. [2022/10m/5e]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളത്തിലെ ആധുനികകഥകളുടെ പ്രധാന അന്തർധാരകളിലൊന്നു് ഇരുണ്ട ഫലിതത്തിന്റേതാണു് എന്ന അഭിപ്രായത്തിന്റെ സാധുത എം.പി. നാരായണപിള്ള, ഒ.വി. വിജയൻ, വി.കെ.എൻ., സക്കറിയ എന്നിവരുടെ കഥകളെ മുൻനിർത്തി പരിശോധിക്കുക. [2021/20m/8a]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിലെ ആദ്യകാല കഥാകൃത്തുക്കളെ ‘രസികന്മാരായ തറവാടികൾ’ എന്നു് ഒരു സാഹിത്യ ചരിത്രകാരൻ വിശേഷിപ്പിക്കുകയുണ്ടായി – ഈ വിശേഷണം എത്രത്തോളം ശരിയാണ്? [2020/10m/5e]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കഥാസാഹിത്യശാഖയിൽ ലളിതാംമ്പിക അന്തർജ്ജനം, രാജലക്ഷ്മി എന്നിവരുടെ രചനകളുടെ സ്ഥാനവും മൂല്യവും നിർണ്ണയിക്കുക. [2019/15m/8b]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാളത്തിലെ ആദ്യകാല ചെറുകഥകളുടെ പൊതുസ്വഭാവം വിവരിക്കുക. [2018/10m/5e]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ഉപരിപ്ലവമായ ആശയങ്ങളും വിരസമായ ആഖ്യാന സമ്പ്രദായവുമായിരുന്നു ആദ്യകാല ചെറുകഥകളുടെ മുഖമുദ്ര. ഈ അഭിപ്രായത്തോടുള്ള നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക. [2017/10m/5e]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ആധുനിക മാധ്യമസംസ്കാരത്തിന്റെ സ്വാധീനം ചെറുകഥകളിൽ ഏതളവിൽ പ്രകടമാണെന്നു് കണ്ടെത്തുക. [2017/15m/8c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുകഥകളുടെ പ്രത്യേകതകൾ കണ്ടെത്തുക. [2016/20m/7b]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: രാജലക്ഷ്മിയും മാധവിക്കുട്ടിയും സാറാ ജോസഫും തങ്ങളുടെ കൃതികളിലൂടെ സ്ത്രീപക്ഷ ചിന്തകൾക്കു നൽകിയ സംഭാവനകൾ വിലയിരുത്തുക. [2016/20m/8a]
കാരൂർ, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ കഥകളെ മുൻനിർത്തി നവോത്ഥാനകാല ചെറുകഥകളൂടെ സ്വഭാവം വ്യക്തമാക്കുക. [2015/12.5m/8d]
മലയാളത്തിലെ ചെറുകഥാശാഖയുടെ വളർച്ചയിൽ രാജലക്ഷ്മി, ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി എന്നീ എഴുത്തുകാരികളുടെ സംഭാവനകൾ വിലയിരുത്തുക. [2014/20m/8a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. പൊൻകുന്നം വർക്കിയുടെ കഥകൾക്കുള്ള തനതു് സവിശേഷതകൾ എന്തെല്ലാം? [2013/10m/7c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. മലയാളചെറുകഥയിലെ ഹാസ്യപാരമ്പര്യത്തെക്കുറിച്ച് ബഷീർ, വി.കെ. എൻ, സക്കറിയ എന്നിവരുടെ കൃതികൾ ഉദാഹരിച്ച് ഉപന്യസിക്കുക. [2013/20m/8a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. യാത്രാനുഭവങ്ങൾ നോവൽ രചനയ്ക്കും കഥാസൃഷ്ടിക്കും ഫലപ്രദമായി പ്രയോജനപ്പെടുത്തിയ ഒരെഴുത്തുകാരനാണ് എസ്.കെ. പൊറ്റക്കാട് – നിരൂപിക്കുക. [2013/10m/8c]
ഓരോ ചോദ്യത്തിനും നാനൂറു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- മലയാള കഥാസാഹിത്യത്തിന്റെ വളർച്ചയിൽ മാധവിക്കുട്ടിയും സാറാ ജോസഫും നൽകിയ സംഭാവനകൾ വിലയിരുത്തുക. [2012/30m/8b]
മലയാളചെറുകഥയിൽ പ്രതിപാദ്യത്തിനും പ്രതിപാദനത്തിനും സംഭവിച്ച മാറ്റങ്ങളുടെ സ്വഭാവം വിവരിക്കുക. [2011/30m/7b]
താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിനു് ഉത്തരമെഴുതുക. ഒരോ ഉത്തരവും ഇരുന്നുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു വീതം: ചെറുകഥയുടെ ആഖ്യാന തന്ത്രത്തിലും ആവിഷ്കാര രീതിയിലും മലയാളത്തിൽ ധീരമായ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട് – ആധുനിക കഥയുടെ വെളിച്ചത്തിൽ പരിചിന്തിക്കുക. [2010/20m/5b]
6.4] ജീവചരിത്രം, യാത്രാവിവരണം, ഉപന്യാസം
14 questions
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. മലയാളത്തിലെ ജീവചരിത്രസാഹിത്യപ്രസ്ഥാനത്തെ വ്യവസ്ഥാപിതമാക്കുന്നതിൽ പി. കെ. പരമേശ്വരൻനായർ വഹിച്ച പങ്കെന്ത്? [2026/10m/5d]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ എസ്. കെ. പൊറ്റെക്കാട്ട് സമ്പന്നമാക്കിയതെങ്ങനെ? [2026/15m/6c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിൽ ‘കവിയുടെ കാല്പാടുകൾ’ വ്യത്യസ്തമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുക. [2024/15m/7b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. സാംസ്കാരികവിനിമയമെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ സഞ്ചാരസാഹിത്യകൃതികൾക്കുള്ള പങ്കെന്ത്? [2023/15m/7b]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളത്തിൽ ഉപന്യാസശാഖ വേണ്ടത്ര വളർച്ച പ്രാപിച്ചിട്ടില്ല എന്ന വിലയിരുത്തൽ സ്വീകാര്യമോ? [2021/10m/5e]
ഒരു നോവൽവായനയുടെ സുഖം നൽകുന്നവയാണ് എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യ കൃതികൾ എന്തുകൊണ്ട്? [2020/15m/7c]
‘ആത്മകഥാസാഹിത്യം മലയാളത്തിൽ’ എന്ന വിഷയത്തെപ്പറ്റി ഒരു ലഘുവിവരണം തയ്യാറാക്കുക. [2018/15m/7c]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: ആത്മകഥാസാഹിത്യത്തിലെ അവിസ്മരണീയമായ കൃതിയാണ് എസ്. ഗുപ്തൻനായരുടെ ‘മനസാസ്മരാമി’. ശരിയോ? [2017/15m/7b]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: എസ്.കെ. പൊറ്റെക്കാടു് മലയാളത്തിലെ ഏറ്റവും മികച്ച സഞ്ചാര സാഹിത്യകാരനാണു്. എങ്ങനെ? [2016/10m/8c]
ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– കാവ്യാത്മക വർണ്ണനകളും നൈസർഗ്ഗികമായ നർമ്മബോധവുമാണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങളെ വ്യത്യസ്തമാക്കുന്നത്. – ചർച്ച ചെയ്യുക. [2015/10m/5e]
മലയാളത്തിലെ ഉപന്യാസശാഖയെ പോഷിപ്പിച്ചവർ ആരൊക്കെ? അവരുടെ സംഭാവാനകൾ വിലയിരുത്തുക. [2014/10m/4c]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- സ്ത്രീകളുടെ ആത്മകഥകൾ മലയാളിയുടെ സാഹിത്യസങ്കല്പത്തെ നവീകരിച്ചോ? [2012/12m/5c]
താഴെ നൽകിയിട്ടുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും ഇരുന്നൂറുവാക്കിൽ കവിയരുതു്. ഓരോന്നിനും പതിനഞ്ച് മാർക്കു വീതം: ‘മലയാളത്തിൽ യാത്രാവിവരണ സാഹിത്യ കൃതികൾ താരതമ്യേന കുറവാണു്’ – ഈ പ്രസ്താവം ശരിയോ? പരിശോധിക്കുക. [2011/15m/5c]
ജീവചരിത്ര സാഹിത്യം മലയാളത്തിൽ വേണ്ടത്ര ശക്തി പ്രാപിച്ചിട്ടില്ല എന്ന അഭിപ്രായം പരിശോധിക്കുക. [2011/30m/8b]
6.5] നിരൂപണം
13 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ആദ്യകാല പത്രമാസികകൾ മലയാളനിരൂപണത്തെ പരിപോഷിപ്പിച്ചതെങ്ങനെ? [2026/15m/7b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സൂക്ഷ്മവും കൃത്യവും കർക്കശവുമാണു് കുട്ടി കൃഷ്ണമാരാരുടെ വിമർശനസ്വഭാവം-ഭാരതപര്യടനത്തെ ഉദാഹരണമാക്കി പരിശോധിക്കുക. [2025/15m/8c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാള നിരൂപണത്തിൽ എം.എൻ. വിജയൻ, ഡോ. എം. ലീലാവതി എന്നിവരുടെ സമീപനരീതികൾ താരതമ്യം ചെയ്യുക. [2024/15m/8c]
മലയാളത്തിലെ ആധുനിക സാഹിത്യനിരുപണം സൈദ്ധാന്തികമാകുന്നുണ്ടോ? ദളിത്, സ്ത്രീ, പരിസ്ഥിതി സിദ്ധാന്തങ്ങളുടെ സ്വാധീനം അതിൽ എത്രത്തോളമുണ്ടെന്നു് വിശദമാക്കുക. [2022/15m/8c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. യുക്തിവിചാരം ചെയ്തു സ്വമതം സ്ഥാപിക്കുന്നതിലും നിരൂപണത്തെ ഒരു കലായായുയർത്തുന്നതിലും അസാധാരണ വിജയം കൈവരിച്ച ഒരു സാഹിത്യകാരനാണു് കുട്ടികൃഷ്ണമാരാർ. നിരൂപിക്കുക. [2021/15m/8c]
ഇന്നത്തെ സാഹിത്യനിരൂപണം സമകാലിക സാഹിത്യത്തെ വിലയിരുത്തുന്നതിൽ എത്രത്തോളം വിജയിക്കുന്നുണ്ട്? [2020/15m/8c]
മാരാരുടെയും മുണ്ടശ്ശേരിയുടെയും നിരൂപണരീതി താരതമ്യം ചെയ്യുക. [2018/15m/8c]
മാരാരുടെയും മുണ്ടശ്ശേരിയുടെയും നിരുപണരീതി താരതമ്യം ചെയ്യുക. [2015/12.5m/7d]
‘പത്രമാസികകൾ മലയാള സാഹിത്യനിരൂപണത്തെ സമ്പന്നമാക്കി.’ നിരൂപണത്തിന്റെ ആദ്യകാലത്തെ അടിസ്ഥാനമാക്കി ചർച്ചചെയ്യുക. [2014/10m/6c]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- എം.പി. പോളിന്റെ നിരൂപണ ശൈലിയുടെ പ്രത്യേകതകൾ എന്തെല്ലാം? [2012/12m/5e]
ഓരോ ചോദ്യത്തിനും നാനൂറു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- കേരള സാഹിത്യ ചരിത്രത്തിന്റെ പേരും ഉള്ളടക്കവും പരിശോധിക്കുക. [2012/30m/8a]
സാഹിത്യ വിമർശനത്തിനു് ശരിയായ ഒരടിത്തറ പണിയുന്നതിൻ മലയാളത്തിലെ പഴയപത്രമാസികകൾ ഏത്രത്തോളം സഹായിച്ചിട്ടുണ്ട്? [2010/60m/7]
താഴെ നൽകിയിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്. ഓരോന്നിനും ഇരുപതു മാർക്കുവീതം: മലയാളത്തിൽ നാടകനിരൂപണം ഇതര നിരൂപണ ശാഖകളെപ്പോലെ ഫലപ്രദമായിട്ടുണ്ടോ? ചർച്ച ചെയ്യുക. [2009/20m/5c]
« Previous: ആധുനികസാഹിത്യം: കവിത · Next: പ്രാചീന-മധ്യകാല കവിത »
Back to: Malayalam Literature Optional PYQs – Topic-wise
Last updated: 2 November 2026

