Menu Close

നോവൽ – Malayalam Literature Optional PYQs (Paper II, Unit 4)

Here are all 85 questions on നോവൽ asked in UPSC Malayalam Literature Optional Paper II (2009–2026), arranged under the 3 topics of this unit. Within each topic the latest questions come first.

Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

Topic-wise weightage graph of നോവൽ, Malayalam Literature Optional Paper II
Topic-wise weightage of നോവൽ (Malayalam Literature Optional Paper II) – share of marks asked from each topic.

4.1] ഒ. ചന്തുമേനോൻ

33 questions

  1. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. പാവം സാധുമാധവൻ അന്ധനായി പ്ലാറ്റ്ഫോമിൽ കുറെ നിന്നു. വണ്ടിയും പോയി. സ്വത്തുക്കൾ സകലവും അലഹബാദിലെ സബ്ബ് ജഡ്ജിയും പോയി. രാജ്യസഞ്ചാരത്തിനിടയിൽ മാധവനു സംഭവിച്ച ഏതു ദുര്യോഗത്തെയാണ് ഇതു ലേഖാകാരൻ സൂചിപ്പിക്കുന്നത്? [2026/10m/5b]

  2. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഇന്ദുലേഖയിൽ ചന്തുമേനോൻ ഊട്ടിയുറപ്പിക്കുന്നുണ്ടോ? വിശദീകരിക്കുക. [2025/10m/5c]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം മാറ്റിനിർത്തിയാലും കഥാഗതിയ്ക്ക് ഒരു ന്യനതയുമുണ്ടാവില്ലെന്ന് ചിലർ. അത് ചന്തുമേനോന്റെ ശില്പചാതുരിക്കുതന്നെ ഉദാഹരണമാണെന്ന് മറ്റുചിലർ” സ്വപക്ഷം അവതരിപ്പിക്കുക. [2025/20m/8a]

  4. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. മലയാള കഥാസാഹിത്യ ചരിത്രത്തിലെ നാഴികകല്ലുകളാണ് “ഇന്ദുലേഖ” യും “നാലുകെട്ടും” എന്ന നോവലുകൾ. ഈ കൃതികളിലെ സമാനതകളും വൈജാത്യങ്ങളും വിലയിരുത്തി വിമർശനാരീതിയിൽ ചർച്ചചെയ്യുക. [2024/10m/5e]

  5. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. യൂറോപ്യൻ പ്രബുദ്ധതയും ശുദ്ധകേരളസംസ്കാരവും ഒന്നിച്ചുചേർന്ന സങ്കരസംസ്കാരത്തിന്റെ ഉത്പന്നങ്ങളാണ് ചന്തുമേനോന്റെ കൃതികൾ. ഈ വിമർശകാഭിപ്രായത്തിന്റെ വെളിച്ചത്തിൽ ഇന്ദുലേഖയെ പഠനവിധേയമാക്കുക. [2024/15m/7b]

  6. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “ഈ പുസ്തകം എഴുതീട്ടുള്ളത് ഞാൻ വീട്ടിൽ സംസാരിക്കുന്ന മലയാളഭാഷയിൽ ആകുന്നു” ഇന്ദുലേഖ ഒന്നാം പതിപ്പിന്റെ അവതാരികയിലെ ഈ പ്രസ്താവം ആസ്പദമാക്കി നോവലിസ്റ്റിന്റെ ഭാഷാസമീപനത്തെ നിർദ്ധാരണം ചെയ്യുക. [2024/15m/8c]

  7. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘ഇന്ദുലേഖ’ യിലെ ഏററവും വിജയിച്ച കഥാപാത്രം ശീനുപ്പട്ടരും പരാജയപ്പെട്ടകഥാപാത്രം ചെറുശ്ശേരി നമ്പൂതിരിയുമാണ് എന്ന നിരീക്ഷണം യുക്തിസഹമോ? വിലയിരുത്തുക. [2023/10m/5a]

  8. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘ഇന്ദുലേഖ’ യുടെ സ്വീകാര്യതയ്ക്ക നിമിത്തം അതിൽ പ്രതിഫലിക്കുന്ന ആധുനിക വിദ്യാഭ്യാസവും തജ്ജന്യമായ സ്വാതന്ത്ര്യബോധവുമാണു്. ചർച്ചചെയ്യുക. [2023/15m/7b]

  9. “ചന്തുമേനവൻ ഏതെങ്കിലും പക്ഷപാതം കാണിക്കുന്നുണ്ടെങ്കിൽ അതു പാശ്ചാത്യമോ പൗരസ്ത്യമോ അല്ലെന്നും യഥാർത്ഥപരിഷ്കാരത്തിൽ മാത്രമേ അദേഹത്തിനു പക്ഷപാതം ഉള്ളൂവെന്നും അനുമാനിക്കാവുന്നതാണ്.” ഇന്ദുലേഖയെ ആസ്പദമാക്കി ഈ അഭിപ്രായം പരിശോധിക്കുക. [2022/20m/7a]

  10. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “മനസ്സിനെ സ്വാധീനമാക്കി വയ്ക്കണം. അതാണ് ഒരു പുരുഷന്റെ യോഗ്യത,” “നിങ്ങൾ പുരുഷന്മാർ തന്റേടമുള്ളവരാണെങ്കിൽ സ്വജാതി സ്ത്രീകൾക്കു് ഈ വിധം അപമാനം ഉണ്ടാകുവാൻ എടവരുത്തുമോ?” ഇന്ദുലേഖയുടെ ഇത്തരം ‘പുരുഷനിരൂപണം’ ‘സ്വജാതി’ പുരുഷന്മാരുടെ നേർക്കു് ചന്തുമേനോൻ എയ്ത ഒളിയമ്പുകളാണു്. സമർത്ഥിക്കുക. [2021/10m/5e]

  11. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. “ഈ നമ്പുതിരിമാരെല്ലാം ഒരു പ്രത്യേകജാതി മനുഷ്യരാണു മകളെ ! കുറെയെല്ലാം നാമറിഞ്ഞു പെരുമാറണം” എന്ന അമ്മയുടെ ഇന്ദുലേഖയോടുള്ള ഉപദേശം സൂരിനമ്പുതിരിപ്പാടു് സ്വവർഗ്ഗത്തിന്റെ പ്രതിനിധിയാണെന്നു സാക്ഷ്യപ്പെടുത്തുന്നുവോ? പര്യാലോചിക്കുക. [2021/15m/8b]

  12. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ആംഗല വിദ്യാഭ്യാസം നൽകിയ സ്വാതന്ത്ര്യ ബോധത്തിന്റെ നികവാണു് ഇന്ദുലേഖയുടെയും മാധവന്റെയും വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയത് എന്നു പറയാമോ? നിരൂപിക്കുക. [2020/10m/5b]

  13. മലയാള നോവൽസാഹിത്യത്തിന്റെ ദിശാസൂചിയായി മാറാൻ ഒ. ചന്ദുമേനോന്റെ ഇന്ദുലേഖയക്ക് സാധിച്ചതെങ്ങെനെയെന്ന് വിമർശാത്മകമായി വിലയിരുത്തുക. [2020/20m/7a]

  14. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. രണ്ടു തലമുറകളുടെ സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷം ഇന്ദുലേഖയിൽ എങ്ങനെ ദൃശ്യമാകുന്നു? [2019/10m/5a]

  15. ജീർണ്ണമായ ജൻമിത്വ വ്യവസ്ഥിതിയുടെ പ്രാതിനിധ്യം വഹിക്കുന്ന പഞ്ചുമേനോന്റെ സ്വഭാവം പരിണമിക്കുന്നതിനിടയാക്കിയ കാരണങ്ങൾ ചൂണ്ടിക്കാട്ടുക. [2019/15m/7c]

  16. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുത്: ‘ഇന്ദുലേഖ’യിലെ പതിനെട്ടാമദ്ധ്യായത്തിലെ ചർച്ചയ്ക്കു് നോവലിലുള്ള പ്രസക്തിയെന്തെന്നു് ചൂണ്ടിക്കാണിയ്ക്കുക. [2018/10m/5a]

  17. ‘നോവൽ’ എന്ന സാഹിത്യശാഖയുടെ അടിസ്ഥാന ലക്ഷണങ്ങൾ എന്തു്? മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായി പരിഗണിക്കുന്ന ‘ഇന്ദുലേഖ’ നോവലിന്റെ ലക്ഷണങ്ങൾ അനുസരിയ്ക്കുന്നുണ്ടോ എന്നു് വിശദമാക്കുക. [2018/15m/6c]

  18. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്: ‘ഇന്ദുലേഖ’യിലെ നായികാനായകന്മാരുടെ ലക്ഷണങ്ങൾ കേരളീയമല്ല എന്ന ആക്ഷേപം അവഗണനാർഹമാണോ? പരിശോധിക്കുക. [2017/10m/5a]

  19. “അന്നത്തെ കേരളീയ സമൂഹത്തെക്കുറിച്ചുള്ള ചിത്രങ്ങൾ സമ്മാനിക്കുന്നുണ്ടെങ്കിലും മൊത്തമായി വിലയിരുത്തിയാൽ ‘ഇന്ദുലേഖ’ ഒരു യാഥാർത്ഥ്യമല്ല – ചന്തുമേനോന്റെ ഒരു സ്വപ്നമായിരുന്നു.” ഈ അഭിമതത്തോടു് യോജിക്കുന്നുണ്ടോ? [2017/15m/6b]

  20. താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: ‘ഇന്ദുലേഖ’യിലൂടെ സാമൂഹിക പരിഷ്കാരങ്ങൾക്കു് ബീജാവാപം ചെയ്തു ചന്തുമേനോൻ. പരിശോധിക്കുക. [2016/10m/5c]

  21. മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ ഇന്ദുലേഖയ്ക്കുള്ള സ്ഥാനം അടയാളപ്പെടുത്തുക. [2016/20m/6a]

  22. താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: ‘ഇന്ദുലേഖ’ എന്ന നോവലിൽ അന്തർദ്ധാരയായി വർത്തിക്കുന്നതു് സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണു്. ചർച്ചചെയ്യുക. [2015/10m/5a]

  23. സാഹിത്യത്തിലൂടെയുള്ള സാമൂഹിക പരിഷ്കരണം എന്ന ലക്ഷ്യം ‘ഇന്ദുലേഖ’യുടെ രചനയ്ക്കു പിന്നിൽ ഉണ്ടായിരുന്നുവോ? പരിശോധിക്കുക. [2015/15m/8c]

  24. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– കേരളീയ സമൂഹ ഘടനയിലെ ദായക്രമങ്ങളെപ്പറ്റി ‘ഇന്ദുലേഖ’ നൽകുന്ന പാഠങ്ങളേവ? [2014/10m/5a]

  25. മലയാള നോവലിന്റെ ഇതിവൃത്തത്തിലും പാത്രാവതരണത്തിലും പ്രതിപാദനരീതിയിലും സംഭവിച്ച മാറ്റങ്ങൾ ‘ഇന്ദുലേഖ’, ‘ചെമ്മീൻ’ ‘ഖസാക്കിന്റെ ഇതിഹാസം’ എന്നീ നോവലുകളെ മുൻനിർത്തി വിശദമാക്കുക. [2014/20m/8b]

  26. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– ഇൻഡ്യൻ ദേശീയതയെ അടയാളപ്പെടുത്തുന്ന ആദ്യ മലയാള നോവൽ എന്ന നിലയിൽ ‘ഇന്ദുലേഖ’യുടെ പ്രാധാന്യം എന്ത്? [2013/10m/5a]

  27. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– ചന്തുമേനോൻ മുന്നോട്ടുവെക്കുന്ന പ്രത്യയ ശാസ്ത്രമാണ് പതിനെട്ടാമധ്യായത്തിലെ ആശയ സംവാദത്തിൽ നിഴലിക്കുന്നത് – ചർച്ചചെയ്യുക [2013/16.7m/6a]

  28. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ‘കലയിൽകൂടി സാമൂഹ്യ പരിഷ്കരണം’ നടത്താനാവുമോ? ‘ഇന്ദുലേഖ’യെ അടിസ്ഥാനമാക്കി ചർച്ച ചെയ്യുക. [2012/20m/6a]

  29. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നും ഇരുന്നൂറു് വാക്കിൽ കവിയരുതു്: ‘ഇന്ദുലേഖയിലെ സാംസ്കാരികതലം (കുടുംബ പ്രശ്നങ്ങളും ആചാരമര്യാദകളും) വിശദമാക്കുക. [2011/20m/5a]

  30. ‘ഇന്ദുലേഖ’യെ ആധാരമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഇന്ദുലേഖയ്ക്കു ലഭിച്ച വിദ്യാഭ്യാസത്തിലെ ആധുനികരീതികൾ എന്തെല്ലാം? [2010/20m/8a]

  31. ‘ഇന്ദുലേഖ’യെ ആധാരമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഇന്ദുലേഖ എന്ന യുവതി പ്രതിനിധാനം ചെയ്യുന്ന സ്ത്രീസങ്കല്പം എങ്ങനെയുള്ളതാണു്? [2010/20m/8b]

  32. ‘ഇന്ദുലേഖ’യെ ആധാരമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ആധുനിക വിദ്യാഭ്യാസം സ്ത്രീപുരുഷബന്ധത്തിൽ വരുത്തിയ പരിവർത്തനങ്ങൾ സംഗ്രഹിച്ചെഴുതുക. [2010/20m/8c]

  33. മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓരോന്നും ഇരുനൂറ് വാക്കിൽ കവിയരുത്:- പതിനെട്ടാം അധ്യായം ‘ഇന്ദുലേഖ’യ്ക്ക് ഒരു കളങ്കമാണെന്നുള്ള അഭിപ്രായത്തെ പ്രസ്തുത നോവലിലെ ഇതിവൃത്തഘടനയുടെ പശ്ചാത്തലത്തിൽ വിലയിരുത്തുക. [2009/20m/5a]

Cover of the UPSC Prelims Topic-wise PYQ book with detailed explanations

From the Optional Province team

Preparing for Prelims too?

Our UPSC Prelims Topic-wise PYQ Book covers every Prelims question with detailed explanations, so you can see exactly where UPSC asks from. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

4.2] തകഴി

32 questions

  1. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. കറുത്തമ്മയും പരീക്കുട്ടിയും പളനിയും ചെമ്പൻകുഞ്ഞും സ്വന്തം ഇച്ഛകളുടെയും തൃഷ്ണകളുടെയും ശവപ്പറമ്പിൽ നഗ്നപാദരായി നടന്നവരാണ്. ആരും ഒന്നും നേടിയുമില്ല. ഈ നിരീക്ഷണം യുക്തിസഹമാണോ? [2026/15m/6c]

  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. കേവലമായ ഒരു ദുരന്ത പ്രേമകഥയുടെ തലത്തിൽ നിന്ന് ചെമ്മീൻ എന്ന നോവലിനെ ഉയർത്തുന്ന മിത്തിനെ വിശകലനം ചെയ്ത്, നോവലിന്റെ കാല്പനിക ഗൗരവത്തെയും, സൗന്ദര്യത്തെയും എങ്ങനെ ജ്വലിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക. [2026/15m/8b]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “ദുരന്തങ്ങളുടെ കൊടുങ്കാറ്റുകൾ വിതയ്ക്കുകയും കൊയ്യുകയും ചെയ്ത കഥാപാത്രമാണ് ചെമ്പൻകുഞ്ഞ്. അയാൾ ഒരു ട്രാജിക് ഹീറോതന്നെ” – സമർത്ഥികുക. [2025/15m/6c]

  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾകും ഉത്തരമെഴുതുക. “കാൽപ്പനികത തുളുമ്പുന്ന കടപ്പുറം ഭാഷ, കടൽ എന്ന പ്രതിഭാസത്തെ കഥാസന്ദർഭങ്ങളിൽ സന്നിവേശിപ്പിക്കുന്നശില്പതന്ത്രം, പെണ്ണിന്റെ പാതിവ്രത്യനിഷ്ഠ എന്നവിശ്വാസം” – ഇവമൂന്നും എങ്ങനെ ചെമ്മീനിൽ ഗാഢമായി ഉൾച്ചേർന്നിരിക്കുന്നു. [2025/15m/8c]

  5. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ‘ചെമ്മീൻ’ കേവലം ഒരു പ്രണയകഥയല്ല; മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ ദുരന്തസ്വഭാവം പ്രതിഫലിപ്പിക്കുന്ന വിശിഷ്ടരചനയാണ്. വിലയിരുത്തുക. [2024/10m/5a]

  6. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ധർമ്മനിഷ്ഠയില്ലാത്ത ധനാർജ്ജനത്തിന്റെയും ദുരയുടെയും വഴികളിലൂടെ സഞ്ചരിച്ച് തളർന്നു വീഴുന്ന ചെമ്മീനിലെ ചെമ്പൻകുഞ്ഞ് ആധുനികമനുഷ്യന്റെ ഭൗതികാസക്തിയുടെ പ്രതീകം തന്നെയാണ് പര്യാലോചിക്കുക. [2024/15m/7c]

  7. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. അമ്മയായ ചക്കിയുടെ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നതു് ‘മൊലേം തലേം’ വന്നകറുത്തമ്മയെക്കുറിച്ചുള്ള ആകുലതകളും ഉൽക്കണ്ഠയുമാണ്. പര്യാലോചിക്കുക. [2023/10m/5b]

  8. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. സ്ത്രീകേന്ദ്രീതമായ ഒരു പഴയ തത്ത്വശാസ്ത്രത്തെ ബലപ്പെടുത്തുന്നതിനുവേണ്ടി കടലമ്മയ്ക്കു ബലികൊടുത്ത പളനിയാണ് ‘ചെമ്മീ’ നിലെ യഥാർത്ഥ അന്തകഥാപാത്രം. സ്ഥാപിക്കുക. [2023/20m/7a]

  9. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ആദ്യത്തെ മുക്കുവൻ കൊടുങ്കാറ്റിലകപ്പെട്ടിട്ടും തിരിച്ചുവന്നില്ലേ? പണ്ടുപണ്ട് അയാളുടെ മുക്കുവത്തിയുടെ തപശ്ചര്യകൊണ്ട് ! ഈ മിത്തിന്റെ കലാപരമായ ആവിഷ്കരണം ‘ചെമ്മീനി’ൽ സാക്ഷാത്കരിച്ചിരിക്കുന്നതെങ്ങനെ? [2022/10m/5b]

  10. “കറുത്തമ്മയുടെ മനസ്സ് അത്യധികം അസ്വസ്ഥമായിരുന്നു. എന്നാണ്, എങ്ങനെയാണ് അവൾക്ക് ഒരു സ്വാസ്ഥ്യം കിട്ടുന്നത്.” കറുത്തമ്മയുടെ മനഃസംഘർഷത്തെ ‘ചെമ്മീനി’ൽ ആവിഷ്കരിച്ചിരിക്കുന്നതെങ്ങനെ? [2022/15m/8c]

  11. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. “ഒമ്പതുവയസ്സുമുതൽ കടപ്പുറവുമായുള്ള അടുപ്പം” ഉള്ള തകഴി “ചൂടില്ലാത്ത ഭാര്യാഭർത്തൃബന്ധം ലോകത്തിലില്ലേ” എന്നു് ‘ചെമ്മീൻ’ എന്ന നോവലിൽ അർത്ഥഗർഭമായി ചോദിച്ചതു് കടപ്പുറത്തെ പളനി-കറുത്തമ്മമാരുടെ ജീവിതത്തെമാത്രം മുന്നിൽകണ്ടുകൊണ്ടാവുമോ? പര്യാലോചിക്കുക. [2021/10m/5b]

  12. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. മരയ്ക്കാന്മാരുടെ വിശ്വാസവും അത്യാഗ്രഹവും നെറികേടും അവകൊണ്ടുണ്ടാകുന്ന ദുരന്തങ്ങളും ആവിഷ്കരികുന്നതിനപ്പുറം ബാഹ്യ ഇടപെടലുകൾ കുറവായ ആ സമൂഹത്തിൽ സാംസ്കാരികപരിഷ്കരണം നടപ്പിൽ വരുത്തുവാനുള്ള ശ്രമം ‘ചെമ്മീൻ’ എന്ന നോവലിൽ കാണുന്നില്ല. വിമർശിക്കുക. [2021/15m/7b]

  13. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ഭാഷയുടെ ദേശത്തനിമയും പ്രണയത്തിന്റെ ദുരന്തഭാവസ്ഥലികളുമാണു് ചെമ്മീൻ എന്ന നോവലിനെ കാലാനിവർത്തിയാക്കുന്നത് എന്ന നിരീക്ഷണം നിരൂപണ ബുദ്ധ്യാ പരിശോധിക്കുക. [2020/10m/5c]

  14. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ഒരു സാധാരണ പ്രേമകഥയിൽ നിന്നു് ചെമ്മീനിലെ പ്രമേയത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളെ ചൂണ്ടിക്കാട്ടുക. [2019/10m/5b]

  15. കഥാപാത്രങ്ങളുടെ അന്തർഗ്ഗത സഞ്ചാരപഥങ്ങളെ കടലിന്റെ ശാന്തവും രൗദ്രഭരിതവുമായ ഭാവങ്ങളുമായി സമന്വയിപ്പിക്കുന്ന ടെക്നിക്കാണു് ചെമ്മീൻ എന്ന രചനയുടെ ശക്തി. വിലയിരുത്തുക. [2019/15m/8c]

  16. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുത്: ചെമ്പൻകുഞ്ഞു് പറഞ്ഞു: “എനീക്കെനി ഒരു വാദ്ധ്യതെയേയൊള്ളു. തന്റെ കാശു്. എന്നെ നശിപ്പിക്കാനെക്കൊണ്ടു് താന് എന്റെ മൊകാളെ പെഴാപ്പിക്കാൻ വിജാരിച്ചു താന്ന കാശു്, ഇന്നാ.” ഈ സന്ദർഭം ചെമ്പൻകുഞ്ഞിന്റെ സ്വഭാവചിത്രീകരണത്തിലെ പരിവർത്തനമായി കാണാമോ? വിശദമാക്കുക. [2018/10m/5b]

  17. “നിസ്സഹായനായ ഒരുവനെ പറ്റം ചേർന്നു് ഒറ്റപ്പെടുത്തുന്ന ആൾക്കൂട്ടമാണു് ‘ചെമ്മീനി’ലെ സമൂഹം. അനാഥനായി ജനിയ്ക്കുകയും ജീവിയ്ക്കുകയും ചെയ്ത പളനിയെപ്പോലെ ഏകാകിയായ കഥാപാത്രം പിൽക്കാലത്തെ ആധുനീകസാഹിത്യത്തിൽ പോലും ഉണ്ടായിട്ടുണ്ടോ എന്നു് സംശയമാണു്.” വി.സി. ശ്രീജന്റെ ഈ നിരീക്ഷണത്തെ സമർത്ഥിക്കുക. [2018/15m/6b]

  18. മുക്കുവരുടെ നാടോടിഭാഷ, നാടോടിജീവിതം, പുരാവൃത്തം, സംസ്കാരം, പ്രദേശം തുടങ്ങിയ ആഖ്യാന പശ്ചാത്തലം ‘ചെമ്മീൻ’ എന്ന നോവലിന്റെ പ്രണയദുരന്ത പ്രമേയ ആവിഷ്കരണത്തിനു് ഗുണപരമായി പ്രവർത്തിയ്ക്കുന്നതെങ്ങനെയെന്നു് വിശദമാക്കുക. [2017/20m/6a]

  19. താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: കറുത്തമ്മയുടെ വ്യക്തിത്വം വേണ്ടവിധത്തിൽ പ്രകടമാക്കാൻ തകഴി ശ്രമിച്ചിട്ടില്ല എന്ന ആരോപണത്തിൽ കഴമ്പുണ്ടോ? വ്യക്തമാക്കുക. [2016/10m/5b]

  20. “ഒരു സംഘമെന്ന നിലയിൽ മുക്കുവരുടെ ദൈനംദിന പ്രവർത്തനങ്ങൾ സജീവമായി ചിത്രീകരിക്കുന്നതിൽ തകഴി അസൂയാർഹമായ വിജയം നേടിയിട്ടുണ്ടു്.” നിരൂപിക്കുക. [2016/15m/6b]

  21. താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: ‘ചെമ്മീൻ’ ഒരു അനശ്വര പ്രേമകഥ മാത്രമാണെന്നു കരുതാമോ? യുക്തിപൂർവ്വം നിരൂപിക്കുക. [2015/10m/5b]

  22. സാമൂഹിക യാഥാർത്ഥ്യങ്ങളെക്കാൾ ഭാവനാത്മകമായ കാല്പനിക ഭംഗിക്കാണു് ‘ചെമ്മീൻ’ എന്ന നോവലിൽ മുൻതൂക്കമുള്ളതു്. ചർച്ചചെയ്യുക. [2015/20m/6a]

  23. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– ‘ചെമ്മീൻ’ എന്ന നോവലിന് ഒരു പ്രത്യേക മാനം നൽകാൻ അതിലെ മിത്തിന് കഴിഞ്ഞുവോ? – പരിശോധിക്കുക. [2014/10m/5b]

  24. മലയാള നോവലിന്റെ ഇതിവൃത്തത്തിലും പാത്രാവതരണത്തിലും പ്രതിപാദനരീതിയിലും സംഭവിച്ച മാറ്റങ്ങൾ ‘ഇന്ദുലേഖ’, ‘ചെമ്മീൻ’ ‘ഖസാക്കിന്റെ ഇതിഹാസം’ എന്നീ നോവലുകളെ മുൻനിർത്തി വിശദമാക്കുക. [2014/20m/8b]

  25. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– ഒരു ദുരന്തനായികയായി കറുത്തമ്മയെ അവതരിപ്പിക്കുന്നതിൽ തകഴി എത്രമാത്രം വിജയിക്കുന്നുണ്ട്? പരിശോധിക്കുക. [2013/10m/5b]

  26. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– “ഭാവോന്മീലനത്തിനു യോജിച്ച ഭാഷയാണ് ‘ചെമ്മീൻ’ എന്ന നോവലിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നത്” – ഉദാഹരണ സഹിതം സമർത്ഥിക്കുക. [2013/16.7m/6c]

  27. ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- ‘ചെമ്മീൻ എന്ന നോവലിന്റെ പ്രാഥമികമായ ആകർഷകത്വം അതൊരു പ്രേമകഥയാണ് എന്നതാണ്. പക്ഷേ, അതൊരു ദുരന്ത പ്രേമകഥയാണ്’. പരിശോധിക്കുക. [2012/12m/5c]

  28. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ‘ചെമ്മീൻ’ എന്ന നോവലിന് സംവേദനം ചെയ്യാനുള്ളത് പ്രണയത്തിന്റെ വിജയമാണോ, ഉൽക്കർഷേച്ഛയുടെ വ്യർത്ഥതയാണോ? പരിശോധിക്കുക. [2012/20m/6b]

  29. ‘ചെമ്മീൻ’ എന്ന നോവലിന്റെ അനിതരസാധാരണമായ കലാമൂല്യത്തിനു് നിദാനമായ വസ്തൂതകൾ താഴെച്ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ വിശദമാക്കുക. ‘ചെമ്മീനി’ ലേതു് ഉജ്വലമായ ഒരു പ്രണയകഥയാണോ? [2011/20m/6a]

  30. ‘ചെമ്മീൻ’ എന്ന നോവലിന്റെ അനിതരസാധാരണമായ കലാമൂല്യത്തിനു് നിദാനമായ വസ്തൂതകൾ താഴെച്ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ വിശദമാക്കുക. റീയലിസത്തെക്കാൾ കാല്പനികതയ്ക്കാണു് ‘ചെമ്മീനിൽ സ്ഥാനമെന്നു കരുതാമോ? [2011/20m/6b]

  31. ‘ചെമ്മീൻ’ എന്ന നോവലിന്റെ അനിതരസാധാരണമായ കലാമൂല്യത്തിനു് നിദാനമായ വസ്തൂതകൾ താഴെച്ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ വിശദമാക്കുക. അരയ സമുദായവും അവരുടെ വിശ്വാസ പ്രമാണങ്ങളും ഈനോവലിൽ അന്തർദ്ധാരയായി വർത്തിക്കുന്നില്ലേ? [2011/20m/6c]

  32. മൂന്നുചോദ്യങ്ങൾക്കു് ഉത്തരമെഴുതുക. ഓരോന്നും ഇരുനുറു് വാക്കിൽ കവിയരുതു്: ‘ചെമ്മീൻ’എന്ന നോവലിൽ തകഴി അന്ധവിശ്വാസത്തെ ദൃഢമാക്കുകയാണു് ചെയ്തത് എന്ന വിമർശനത്തെ നിങ്ങൾ സാധുകരിക്കുന്നുണ്ടോ? വിശദീകരിക്കുക. [2010/20m/5a]

4.3] ഒ.വി. വിജയൻ

21 questions

  1. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. ‘അതോടു സത്തിയം എന്ന’ – ഖസാക്കിലെ കഥാപാത്രങ്ങൾ നിരന്തരം അന്വേഷിക്കുന്ന ഈ ‘സത്തിയ’ത്തിനു് നോവലിന്റെ ഭാവഘടനയിലുള്ള സ്ഥാനമെന്ത്? [2026/10m/5d]

  2. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. “ഈ കിളിയ്ക്ക് എന്നും സന്ധ്യയാണുമാഷേ. എന്നാലോ കുടൊട്ടുപറ്റൂമില്ല” മാധവൻ നായരുടെ ഈ വാക്കുകളിലൂടെ അപ്പുക്കിളിയെ പരിചയപ്പെടുത്തുക. [2025/10m/5e]

  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സങ്കീർണമായ ജീവിതസമസ്യകളുടെയും നവീനമായ തത്ത്വചിന്തയുടെയും സർഗ്ഗാത്മകവ്യാഖ്യാനമാണ് ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ വിമർശാത്മകമായി വിലയിരുത്തുക. [2024/20m/6a]

  4. (a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ജീവിതത്തിന്റെ അർത്ഥഗൂന്യത, നിഷ്ഫലത എന്നിവയെപ്പറ്റിയുള്ള അവബോധമാണ് ഖസാക്കിന്റെ ഇതിഹാസം അവശേഷിപ്പിക്കുന്നുത്. ചർച്ചയെയ്യുക. [2023/20m/6a]

  5. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. പ്രമേയം, ഇതിവൃത്തം, ഭാഷ എന്നിവയിലെ നൂതനത്വം ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ വ്യതിരിക്തമായ നോവലാക്കി മാറ്റി. ചർച്ച ചെയ്യുക. [2022/10m/5e]

  6. മിത്തുകളും ഐതിഹ്യങ്ങളും പ്രാദേശികചരിത്രങ്ങളും കൊണ്ടു സവിശേഷമായ ഒരനുഭവതലം നല്കുവാൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനു കഴിയുന്നു. വിശകലനം ചെയ്യുക. [2022/15m/7c]

  7. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. വിധിയുടേയും യാദൃച്ഛികസംഭവങ്ങളുടേയും ഒഴുക്കിൽപ്പെട്ടു് അലയുന്ന ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ മുഖ്യകഥാപാത്രത്തിന്റെ മാനസിക-ദാർശനികഭാവങ്ങൾക്കു് വേണ്ടത്ര ഉൾക്കരുത്തുള്ളതായി തോന്നുന്നില്ല. വിമർശിക്കുക. [2021/10m/5a]

  8. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുത്. ഖസാക്കിലെ രവിയെ പിൻതുടരുന്ന പാപമ്പോധത്തിന്റെ വ്യഥകളെ പ്രമേയ സന്ദർഭങ്ങളിലൂടെ പരിചയപ്പെടുത്തുക. [2020/10m/5d]

  9. മനുഷ്യന്റെ അസ്തിത്വത്തെ സംമ്പന്ധിച്ച ദാർശനികവ്യഥകളാണു് ഖസാക്കിനെ ഒരു ഇതിഹാസമാക്കിമാറ്റുന്നതു് – ചർച്ചചെയ്യുക. [2020/15m/8c]

  10. ഖസാക്കിലെ നാട്ടുഭാഷാ വഴക്കത്തെ സോദാഹരണം പരിചയപ്പെടുത്തുക. [2019/15m/6b]

  11. “ഇതു് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണു്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ.” ഖസാക്കിന്റെ ഇതിഹാസത്തിലെ ഈ ജ്ഞാനോക്തികൾ നോവലിന്റെ കഥാഗതിയെ പിന്തുടരുന്നതെങ്ങനെ? [2018/20m/6a]

  12. ‘കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥ’യെന്ന് ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ വിശേഷിപ്പിക്കുന്നതു് ഉചിതമാണോ? പരിശോധിക്കുക. [2017/15m/6c]

  13. താഴെ കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: “ശൈലീവിശേഷതകളാണു് ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ ശ്രദ്ധേയമാക്കുന്നതു്.” നിരൂപിക്കുക. [2016/10m/5a]

  14. “രവിയുടെ പാപം അയാളുടെ ദൗർബല്യമാണ്, അതിന്റെ ഏറ്റുപറയൽ അയാളുടെ പ്രാർത്ഥനയും.” ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ നായകനെക്കുറിച്ചുള്ള ഈ പ്രസ്താവം വിലയിരുത്തുക. [2016/15m/6c]

  15. മലയാളനോവലിൽ ‘ഖസാക്കിന്റെ ഇതിഹാസം’ ഒരു അനന്വയമാണു്. ഇതിവൃത്തം, പ്രതിപാദനം, ഭാഷ ഇവയെ അടിസ്ഥാനപ്പെടുത്തി ചർച്ചചെയ്യുക. [2015/20m/8a]

  16. സ്വത്വമില്ലായ്മയും പ്രത്യയശാസ്ത്ര ശൂന്യതയുമാണ് ഖസാക്കിലെ രവിയുടെ പാത്ര രചനയിൽ വിജയൻ സ്വീകരിച്ച മാർഗ്ഗം – ചർച്ച ചെയ്യുക. [2014/20m/6a]

  17. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– ശിഥില ചിത്രങ്ങളുടെ സമാഹാരമായി മാത്രം ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ കാണാൻ കഴിയുമോ? [2013/10m/5c]

  18. (a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– ഒരു മൂല്യത്തെയല്ല, സർവസാധാരണമായ ഒരു അസ്തിത്വ ദൗർബല്യത്തെ പകർത്തുക മാത്രമാണ് താൻ ചെയ്തതെന്ന വിജയന്റെ വാദം ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ മുൻനിർത്തി പരിശോധിക്കുക. [2013/16.7m/6b]

  19. ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- ‘മലയാളത്തിൽ നോവൽ ശില്പത്തെക്കുറിച്ചുണ്ടായിരുന്ന സങ്കല്പം മാറ്റി മറിച്ച കൃതിയാണ് ‘ഖസാക്കിന്റെ ഇതിഹാസം’. അതിലെ പാത്രസൃഷ്ടിയെ ആസ്പദമാക്കി ചർച്ച ചെയ്യുക. [2012/12m/5a]

  20. ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ‘മരണത്തിനുപോലും ഒരാഘാതവും ഏല്പിക്കാനാവാത്ത വിധം നിസ്സംഗനായി കഴിഞ്ഞിരുന്നു രവി’. വിശദമാക്കുക. [2012/20m/6c]

  21. “ശൂന്യതാബോധത്തെ കടുത്ത ഒരാഘാതമായി അനുഭവിപ്പിക്കുന്ന ആദ്യത്തെ മലയാള നോവൽ ‘ഖസാക്കിന്റെ ഇതിഹാസ’മാണ്” – ചർച്ച ചെയ്യുക. [2009/60m/6]

Cover of the UPSC Mains Topic-wise and Year-wise PYQs book (2013–2026)

From the Optional Province team

Strengthen your GS papers

Our UPSC Mains Topic-wise & Year-wise PYQ Book (2013–2026) maps every GS question to the syllabus, so you know what UPSC asks and how often. Now available as a hard copy and an eBook.

Buy Hard Copy on AmazonBuy eBook (PDF)

Download a free sample

Spotted an error? Tell us.

We classify every PYQ with care, but mistakes can slip in. If a question is in the wrong topic, has a typo, the wrong year, or is missing, let us know. We review every report and update the page.

Report an Error

« Previous: ആധുനികകവിത ii · Next: കഥ, നാടകം »

Back to: Malayalam Literature Optional PYQs – Topic-wise

Last updated: 2 November 2026