Here are all 67 questions on ആധുനികകവിത ii asked in UPSC Malayalam Literature Optional Paper II (2009–2026), arranged under the 4 topics of this unit. Within each topic the latest questions come first.
Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

3.1] ഒ.എൻ.വി.
16 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ തകർച്ച മനുഷ്യനും അവന്റെ ആവാസ വ്യവസ്ഥയ്ക്കും സംഭവിക്കുന്ന വിപത്തുകൾ, അത്യന്തികമായി ഭൂമിയുടെ സർവ്വനാശം – ഈ പ്രമേയങ്ങളിലൂടെ ഭാവിയുടെ ഒരു ദീർഘദർശനം നടത്തുകയാണ്, ഭൂമിക്കൊരു ചരമ ഗീതത്തിൽ ഓ.എൻ.വി വിശദമാക്കുക. [2026/15m/3c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സർവ്വംസഹയായ ഭൂമിയെ സർവ്വംസഹയായ മാതാവിലേക്ക് ഒ.എൻ.വി. കുറുപ്പ് സംക്രമിപ്പികുന്നതെങ്ങനെ? [2025/15m/3c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭ്രമാതാവിനെക്കുറിച്ചുള്ള അമൃതസ്മൃതികളിൽ നിന്ന് ചരമശുശ്രൂഷാഗീതമെഴുതേണ്ട ദുര്യോഗത്തിലേക്കു് കവിയെ നയിച്ച സാഹചര്യങ്ങൾ വിശദീകരിച്ച് ‘ഭൂമിക്കു് ഒരു ചരമഗീതം’ എന്ന കവിതയുടെ കാലികപ്രസക്തി വ്യക്തമാക്കുക. [2024/15m/3c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ഇനിയും മരിക്കാത്ത ഭൂമിക്കുവേണ്ടി പുതിയൊരു പാരിസ്ഥിതികാവബോധം ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയിൽ കവി ആവിഷ്കരിക്കുന്നുണ്ടു്. വിശദമാക്കുക. [2023/15m/2b]
സാർവ്വലൗകികതയും സമകാലപ്രസക്തിയും ഏറെയുള്ള കവിതയാണ് ‘ഭൂമിക്കൊരു ചരമഗീതം’. നിരൂപിക്കുക. [2022/15m/3c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘ഇനിയും മരിക്കാത്ത ഭൂമി’യിൽ ജീവിക്കുന്നവർക്കു് ഒരു നവപാരിസ്ഥിതികാവബോധം പ്രദാനം ചെയ്യാൻ ‘ഭൂമിക്കൊരുചരമഗീതം’ എന്ന കവിത പര്യാപ്തമാണോ എന്നു് പര്യാലോചിക്കുക. [2021/15m/3b]
ഭൂമിയുടെ ചരമം എന്ന സങ്കല്പത്തിലേക്കു് കവിയെ എത്തിച്ച സംഘർഷങ്ങളും വ്യഥകളും നമ്മുടെ കാലത്തിന്റെ തന്നെ രോദനമായിത്തീർന്നിട്ടുണ്ട് – നിരൂപണംചെയ്യുക. [2020/15m/3c]
സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. ബോധമാം നിറനിലാവൊരുതുള്ളിയെങ്കിലും
ചേതനയിൽ ശേഷിക്കുവോളം
നിന്നിൽനിന്നുരുവായി
നിന്നിൽനിന്നുയിരാർന്നൊ –
രെന്നിൽ നിന്നോർമകൾ മാത്രം. [2019/10m/1d]നവീന പരിസ്ഥിതി ചിന്തയുടെ വെളിച്ചത്തിൽ ‘ഭൂമിയ്ക്കൊരു ചരമഗീതം’ എന്ന കവിതയെ അപഗ്രഥിയ്ക്കുക. [2018/15m/4c]
“പ്രകൃതിയുടെ നിത്യവാത്സല്യവും മനുഷ്യജീവിതത്തിന്റെ പ്രശ്നാകുലമായ പരുക്കൻ ഭാവവും ഒ.എൻ.വി. കുറുപ്പിന്റെ കവിതകൾക്കു് പ്രചോദകമായിട്ടുണ്ടു്.” ‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിതയെ മുൻനിറുത്തി വിശദമാക്കുക. [2017/20m/4a]
“വനനശീകരണംകൊണ്ടുള്ള പ്രാദേശികദുരന്തത്തിന്റെ ചിത്രം മാത്രമല്ല, മനുഷ്യവർഗ്ഗത്തിന്റെ പരമവിനാശത്തിന്റെ ചിത്രം കൂടിയാണ് ‘ഭൂമിക്കൊരു ചരമഗീതം’.” ചർച്ചചെയ്യുക. [2016/15m/4b]
സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുതു്: നിന്നിൽ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീർത്തുള്ളിയിൽപ്പോലും
ഒരു കുഞ്ഞുസൂര്യനുണ്ടതുകണ്ടുദിച്ചിതെൻ
കരളിലൊരു വിസ്മയ വിഭാതം ! [2015/10m/1e]സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– നീ, യെന്റെ രസനയിൽ വയമ്പും നറുതേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീയെന്റെ തിരികെടും നേരത്തു തീർഥകണ-
മായലിയുമന്ത്യാനുഭൂതി! [2014/10m/1b](a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– സർവ്വം സഹയായ ഭൂമിയെ സ്വാർത്ഥപൂരണത്തിനായി ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഒ.എൻ.വി.യുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിത. വിശദീകരിക്കുക. [2013/16.7m/4b]
ഓരോ ഉത്തരവും 150 വാക്കിൽ കവിയരുത്:- ഭൂമിയുടെമേൽ ആധുനിക മനുഷ്യർ നടത്തുന്ന പ്രഹരവും അതിന്റെ പ്രത്യാഘാതങ്ങളും ഒ.എൻ.വിയുടെ കാവ്യ ജീവിതത്തിലെ അനശ്വരമായ കൃതിയാണ് “ഭൂമിയ്ക്കൊരു ചരമ ഗീത”മെന്ന് സ്ഥാപിക്കുക. [2012/12m/5e]
പ്രകൃതിയോടുള്ള അതിരറ്റസ്നേഹവും മനുഷ്യജീവിതത്തിന്റെ പ്രശ്നാകുലമായ പരുക്കൻ ഭാവവും ഒ.എൻ.വി. കുറുപ്പിന്റെ കവിതകൾക്ക് പ്രചോദകമായിട്ടുണ്ട് എന്നതിന് നല്ലൊരുദാഹരണമാണ് ‘ഭൂമിക്കൊരു ചരമഗീതം’ – നിരൂപിക്കുക. [2009/60m/4]
3.2] അയ്യപ്പപ്പണിക്കർ
17 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ആധുനിക കവിതയെ നവഭാവുകത്വത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്കു് എത്തിച്ചതിൽ അയ്യപ്പപ്പണിക്കർക്കും ആറ്റൂർ രവിവർമ്മയ്ക്കുമുള്ള പങ്കെന്ത്? [2026/15m/4c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. പ്രമേയം, ഭാഷ, ആഖ്യാനം എന്നിവയിൽ തികച്ചും പുതുമപുലർത്തുന്ന കാവ്യമാണ് ‘കുരുക്ഷേത്രം’ സോദാഹരണം വിശദീകരിക്കുക. [2025/15m/4c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “നീറുമെന്നുള്ളിൻ നിറയെ വ്യഥകൾ” അയ്യപ്പപണിക്കരുടെ “കുരുക്ഷേത്രം” എന്ന കവിതയെ ആസ്പദമാക്കി ഒരു നിരൂപണം രചിക്കുക. [2024/20m/3a]
സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. തത്ത്വശാസ്ത്രങ്ങൾ തേടുന്ന ബുദ്ധികൾ
ചുററുപാടും തളർന്നു കിടക്കവേ
ആരുവേവിച്ചു നല്കുമിപ്പുത്തൻ
വേദവാക്യം? കടുകുവറുക്കണോ? [2023/10m/1d]വെറുപ്പും മടുപ്പും ആധുനിക നാഗരികത സൃഷ്ടിച്ച മൂല്യസംഘർഷങ്ങളും ‘കുരുക്ഷേത്രം’ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് വിമർശാത്മകമായി പരിശോധിക്കുക. [2022/20m/3a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. കവിതയുടെ സ്ഥാപിതരൂപ-ഭാവസങ്കല്പങ്ങളെ മാറ്റിമറിച്ചു് ശ്ലഥബിംബങ്ങളേയും ആക്ഷേപഹാസ്യകല്പനകളേയും നൂതനപദഘടനാരീതികളേയും കാവ്യവിഭവങ്ങളാക്കാൻ ‘കുരുക്ഷേത്ര’ത്തിൽ കവി കാണിക്കുന്ന സർഗ്ഗാത്മക വൈദഗ്ദ്ധ്യം വിശകലനം ചെയ്യുക. [2021/15m/3c]
സ്ഥാപിതമായതിനെയെല്ലാം തിരസ്കരിച്ച് അവനവന്റെ മനഃസാക്ഷിക്കനുസരണമായ പാതകണ്ടെത്തുക എന്നതാണു് കുരുക്ഷേത്രം നൽകുന്ന ദർശനത്തിന്റെ സാരം – സമർഥിക്കുക. [2020/15m/3b]
പഴയ കുരുക്ഷേത്രയുദ്ധം കൂടുതൽ വ്യാപകമായി നമ്മുടെ കാലത്തും ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന ദുരന്തസത്യത്തിന്റെ ഭാവമണ്ഡലത്തെ അയ്യപ്പപ്പണിക്കർ എങ്ങനെ വ്യാഖ്യാനിക്കുന്നു? [2019/15m/3b]
കവിതയെപ്പറ്റി നിലവിലുള്ള ധാരണകൾ പുതുക്കുന്നതിൽ ആധുനിക കവിത വഹിച്ച പങ്ക് ‘കുരുക്ഷേത്രം’ എന്ന കവിതയെ മുൻനിറുത്തി വിവരിക്കുക. [2018/20m/4a]
സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: “കന്യമാർക്കു നവാനുരാഗങ്ങൾ
ക്രമശോണ സ്ഫടിക വളകൾ;
ഒന്നു പൊട്ടിയാൽ മറ്റൊ-ന്നിവണ്ണ-
മുന്നയിപ്പുഞാൻ തത്ത്വനിരകൾ.” [2017/10m/1c]അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം’ മലയാളകവിതയുടെ വഴിത്തിരിവിനു് കാരണമായതെങ്ങനെയെന്നു് പരിശോധിക്കുക. [2017/15m/4b]
“കുരുക്ഷേത്രം എന്ന ആദിരൂപത്തിലേക്കു് കാലികപ്രശ്നങ്ങൾ ഉൾക്കൊള്ളിക്കാനുള്ള ശ്രമത്തിൽ കവിത പൊയ്പോയി” എന്ന വാദം സ്വീകാര്യമാണോ? പരിശോധിക്കുക. [2016/20m/4a]
രൂപഭാവതലങ്ങളുടെ കാര്യത്തിൽ മലയാളകവിതയ്ക്കു പുതിയൊരു ഭാഷയും ഭാവുകത്വവും നല്കുന്നതാണു് ‘കുരുക്ഷേത്രം’. വിശദീകരിക്കുക. [2015/20m/4a]
കാവ്യഭാഷയിൽ അയ്യപ്പപ്പണിക്കർ വരുത്തിയ പരിവർത്തനങ്ങൾ ‘കുരുക്ഷേത്ര’ത്തെ അടിസ്ഥാനമാക്കി ചർച്ച ചെയ്യുക. [2014/10m/4c]
(a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– കവിതക്ക് പുതിയൊരു ഭാവുകത്വവും ഭാഷയും നല്കുകയാണ് അയ്യപ്പപ്പണിക്കർ ചെയ്തതെന്ന പ്രസ്താവം കുരുക്ഷേത്രം എന്ന കവിതയുടെ രൂപഭാവതലങ്ങളെ മുൻനിർത്തി പരിശോധിക്കുക. [2013/16.7m/4a]
ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപതു വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ആധുനിക മലയാള കവിതയിലെ ‘ആധുനികത’യുടെ മുഖ്യ ഘടകങ്ങളേവ? ‘കുരുക്ഷേത്രം’ എന്ന കൃതിയെ ആസ്പദമാക്കി വിവരിക്കുക. [2012/20m/4c]
മൂന്നെണ്ണത്തിന്റെ സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്:- “കന്യമാർക്കു നവാനുരാഗങ്ങൾ
ക്രമശോണ സ്ഫടിക വളകൾ,
ഒന്നുപൊട്ടിയാൽ മറ്റൊ- ന്നിവണ്ണ
മുന്നയിപ്പുഞാൻ തത്ത്വനിരകൾ.” [2009/20m/1c]
3.3] അക്കിത്തം
20 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ’ – ഈ വരികളുടെ ആർഥികവിവക്ഷകളിലൂടെ പണ്ടത്തെ മേശാന്തിയുടെ ഭാവാന്തരീക്ഷത്തെ വിശകലനം ചെയ്യുക. [2026/20m/4a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “പണ്ടത്തെമേശാന്തി നിന്നുതിരിയുന്നു ചണ്ടിത്തമേറുമീ ഫാക്ടറിക്കുള്ളിൽ ഞാൻ” എന്തായിരുന്നു ആ പരിണാമചരിത്രം? [2025/20m/2a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. സാമാന്യമനുഷ്യന്റെ തീവ്രമായ ജീവിതപ്രശ്നങ്ങളോട് ചേർന്നു നിന്നുകൊണ്ട് വ്യവസ്ഥിതിയെ വിമർശിക്കുന്ന കവിതയാണ് ‘പണ്ടത്തെ മേശാന്തി’ – സമർത്ഥിക്കുക. [2024/15m/2b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. ‘പണ്ടത്തെ മേശ്ശാത്തി’ യിൽ അടിമത്തത്തിന്റെ കണ്ണീർ ആമാശയത്തിലകപ്പെട്ട ഇരുമ്പു സൂചിയായി രൂപം കൊള്ളുന്നു. വിമർശന ബുദ്ധ്യാ വിലയിരുത്തുക. [2023/15m/2c]
സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. ‘ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ
ചൊൽപ്പടിക്കെന്നെബ്ബലികൊടുക്കുന്നു ഞാൻ !’ [2022/10m/1e]സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു് വാക്കുകളിൽ കവിയരുതു്. കാണായതപ്പടി കണ്ണനീരെങ്കിലും
ഞാനുയിർക്കൊള്ളുന്നു വിശ്വാസശക്തിയാൽ. [2021/10m/1e]‘പണ്ടത്തെ മേശാന്തി’ ആഢ്യത്വത്തിന്റെയും നമ്പൂരിത്തത്തിന്റെയു അനുകമ്പാർഹമായ പതനം വെളിപ്പെടുത്തുന്നത് ഏതൊക്കെ വിധത്തിൽ? വിവരിക്കുക. [2020/15m/4c]
“എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ
എന്റെയല്ലി മഹാക്ഷേത്രവും മക്കളേ.” ഈ വരികളുടെ ഭാവഗരിമ ‘പണ്ടത്തെ മേശാന്തി’ യെ മുൻനിർത്തി ചർച്ച ചെയ്യുക. [2019/15m/2b]സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു് വാക്കിൽ കവിയരുതു്: “പൂർവ്വജന്മത്തിലെക്കർമ്മ”മെന്നച്ഛന്റെ
പൂണുനൂലിൽച്ചുടുകണ്ണീർ പതിയ്ക്കവേ,
കണ്ണുപറിച്ചുനടന്നേൻ; ഉദാസീന –
നെന്നുടെ പാപമിജ്ജന്മത്തെയല്ലയോ? [2018/10m/1e]സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: “ഇല്ല ഗതിയെന്നു തീർച്ചയായാൽപ്പുലി
പുല്ലും പതുക്കെത്തിന്നുമെന്നില്ലയോ?” [2017/10m/1e]സന്ദർഭം സൂചിപ്പിച്ചു് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുതു്: ഇത്തിരിപ്പോന്നൊരു വെൺകുളിർ
കല്ലേറ്റ് ഭിത്തി പൊടിഞ്ഞു തകരുന്ന മാത്രയിൽ
കണ്ണാടി മാളികയിൽ ഉറങ്ങിക്കിട-
ക്കുന്നോരുണ്ണിപോൽ ഞാനൊന്നു ഞെട്ടിത്തരിച്ചുപോയ്. [2016/10m/1e]പുതുമയെ കൈക്കൊള്ളുമ്പോഴും പാരമ്പര്യത്തെയും വിശ്വാസങ്ങളെയും വിസ്മരിക്കാൻ കഴിയാത്ത കഥാപാത്രമാണു് ‘പണ്ടത്തെ മേശാന്തി’യിലെ തുപ്പൻ. ചർച്ചചെയ്യുക. [2015/15m/4b]
സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– വ്യാജമെന്നുള്ളത് കാട്ടീലൊരിക്കലും
പൂജയിലെന്നതു സത്യമാണെങ്കിലും
പോരാനിടവന്നു വെങ്കിട്ടനെമ്പറാൻ
പോന്നവഴിക്കേ വെറും കൂപ്പുകയ്യുമായ്! [2014/10m/1d]പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിലെ വൈരുദ്ധ്യത്തെ ‘പണ്ടത്തെ മേശ്ശാന്തി’യിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു? [2014/20m/4a]
സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതു വാക്കിൽ കവിയരുത്:– നീതിക്കുവേണ്ടി ക്കരഞ്ഞുഴന്നീടവേ
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ. [2013/10m/1e]ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപതു വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- ‘എല്ലാം സ്വന്തമാണെന്ന് തോന്നുമ്പോഴും ഒന്നും സ്വന്തമല്ലാത്ത വൈരുദ്ധ്യം അനുഭവിക്കാൻ വിധിക്കപ്പെട്ടവനാണ് സാധാരണ മനുഷ്യൻ’. ‘പണ്ടത്തെ മേശാന്തി’യെ ആസ്പദമാക്കി ചർച്ച ചെയ്യുക. [2012/20m/4b]
കേരളത്തിലെ സാമൂഹിക – സാമ്പത്തിക മണ്ഡലങ്ങളിൽ കഴിഞ്ഞ അരന്നുറ്റാണ്ടിനു മുൻപ് തുടങ്ങിവച്ച പരിവർത്തനങ്ങളുടെ ചിത്രമാണോ പണ്ടത്തെ മേശാന്തി എന്ന കവിത കാഴ്ച വയ്ക്കുന്നതു്? താഴെ ച്ചേർക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ പരിശോധിക്കുക. ഇക്കവിതയുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം എന്താണു്? [2011/20m/4a]
കേരളത്തിലെ സാമൂഹിക – സാമ്പത്തിക മണ്ഡലങ്ങളിൽ കഴിഞ്ഞ അരന്നുറ്റാണ്ടിനു മുൻപ് തുടങ്ങിവച്ച പരിവർത്തനങ്ങളുടെ ചിത്രമാണോ പണ്ടത്തെ മേശാന്തി എന്ന കവിത കാഴ്ച വയ്ക്കുന്നതു്? താഴെ ച്ചേർക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ പരിശോധിക്കുക. സാമൂഹിക – സാമ്പത്തിക രംഗങ്ങളിലുണ്ടായ പുരോഗതിക്കു് അടിസ്ഥാനമായ വസ്തുതകളേവ? [2011/20m/4b]
കേരളത്തിലെ സാമൂഹിക – സാമ്പത്തിക മണ്ഡലങ്ങളിൽ കഴിഞ്ഞ അരന്നുറ്റാണ്ടിനു മുൻപ് തുടങ്ങിവച്ച പരിവർത്തനങ്ങളുടെ ചിത്രമാണോ പണ്ടത്തെ മേശാന്തി എന്ന കവിത കാഴ്ച വയ്ക്കുന്നതു്? താഴെ ച്ചേർക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ പരിശോധിക്കുക. ജാതിക്കോയ്മയ്ക്കും ജന്മിത്വത്തിനും ഉണ്ടായിരുന്ന ഭൂതകാലപ്രൗഢി കവി എങ്ങനെ വരച്ചു കാണിക്കുന്നു? [2011/20m/4c]
മൂന്നെണ്ണത്തിന്റെ സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്:- “ഇഷ്ടമാണെ”ന്നേ പറഞ്ഞൂ ഞാൻ, കഞ്ഞിയോ-
ടിഷ്ടവു മുണ്ടെനിക്കത്രമേ, ലെങ്കിലും
അമ്മതൻ ഗദ്ഗദം വിങ്ങീ ചെവിക്കുള്ളി
ലാഴിത്തിരകൾ തന്നാരവം പോലവേ.” [2009/20m/1b]
3.4] ആറ്റൂർ രവിവർമ്മ
15 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ആധുനിക കവിതയെ നവഭാവുകത്വത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്കു് എത്തിച്ചതിൽ അയ്യപ്പപ്പണിക്കർക്കും ആറ്റൂർ രവിവർമ്മയ്ക്കുമുള്ള പങ്കെന്ത്? [2026/15m/4c]
സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. “അണുധൂളിപ്രസാരത്തി –
ന്നവിശുദ്ധദിനങ്ങളിൽ
മുങ്ങിക്കിടന്നു നീപൂർവ്വ
പുണ്യത്തിന്റെ കയങ്ങളിൽ” [2025/10m/1e]സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻമ്പതുവാക്കുകളിൽ കവിയരുത്. “അന്ധർനിൻ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിൻ വാലിൻ
രോമം കൊണ്ടൊരു മോതിരം” [2024/10m/1e]സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയൻപതുവാക്കുകളിൽ കവിയരുതു്. എനിക്കുകൊതി നിൻവാലിൻ
രോമംകൊണ്ടൊതു മോതിരം. [2023/10m/1e]അധൃഷ്യമായ കാവ്യചോദനയും സർഗ്ഗാത്മകതയും കൂടിക്കലർന്ന കവിത്വത്തിന്റെ പ്രതീകാത്മകമായ ആവിഷ്കരണമാണ് മേഘരൂപൻ’. ചർച്ച ചെയ്യുക. [2022/15m/2c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് ഓരോന്നിനും 200 വാക്കുകളിലും കവിയാതെ ഉത്തരമെഴുതുക. പദങ്ങളുടേയും ഇമേജറികളുടേയും ദ്വയാർത്ഥ സങ്കല്പനങ്ങളും പാരിസ്ഥിതികവിഭവങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ‘മേഘരൂപൻ’ എന്ന കവിത ശയ്യാഗുണമുള്ള ഒരു സർഗ്ഗാത്മക സൃഷ്ടിയാണെന്നു കരുതുക വയ്യ. ഈ അഭിപ്രായത്തിന്റെ സാധുത നിരീക്ഷിക്കുക. [2021/15m/4b]
ഒരു ആന നമ്മുടെ പാരമ്പര്യത്തിലെ കലാനുഭവങ്ങളുടേയും മഹത്വാകാംക്ഷയുടേയും സദ്ഗുണങ്ങളുടേയും സഞ്ചിതരൂപമായിത്തീരുന്നു – യഥാർഥ കലാകാരനായിത്തിരുന്നു. മേഘരൂപനെ ഇങ്ങനെ വ്യാഖ്യാനിക്കാമോ? [2019/20m/4a]
“കാവ്യകലയുടെ അപാരവും വന്യവും സുന്ദരവുമായ സർഗ്ഗപ്രഭാവങ്ങളെ ഉണർത്തുകയാണു് ‘മേഘരൂപൻ’.” സമർത്ഥിയ്ക്കുക. [2018/15m/4b]
പി. കുഞ്ഞിരാമൻനായരുടെ വ്യക്തിത്വത്തെ മുന്നിൽക്കണ്ടെഴുതിയ ‘മേഘരൂപൻ’ ഔപചാരികതയുടെ സീമകളെ ലംഘിച്ച് ദീപ്തമായ ആവിഷ്കാരമായി മാറുന്നതെങ്ങനെയെന്ന് സ്പഷ്ടമാക്കുക. [2017/15m/4c]
‘മേഘരൂപൻ’എന്ന കവിതയിൽ പി. കുഞ്ഞിരാമൻ നായരുടെ വ്യക്തിത്വം അനാവൃതമാകുന്നുണ്ടോ? നിരീക്ഷിക്കുക. [2016/15m/4c]
‘മേഘരൂപ’നിലെ കഥാപാത്രം ഒരു വ്യക്തിയല്ല ഏതു മലയാളിയുമാകാം. ‘ഏതോ വളകിലുക്കം കേട്ടലയും ഭ്രഷ്ടകാമുകൻ’ എന്ന കാവ്യഭാഗം ഈ അഭിപ്രായത്തെ സാധൂകരിക്കുന്നുണ്ടോ എന്നു ചിന്തിക്കുക. [2015/15m/4c]
ഭ്രഷ്ട കാമുകനായ കവിയെ മേഘരൂപന്റെ ഔന്നിത്യത്തിലെത്തിക്കുന്ന രാസവിദ്യ ആറ്റൂർ എങ്ങനെ സാധിക്കുന്നു? [2014/20m/3a]
(a), (b), ചോദ്യങ്ങൾ ഓരോന്നിനും മുന്നൂറു വാക്കിൽ കവിയാതെയും (c) ചോദ്യത്തിന് നൂറ്റിയമ്പതു വാക്കിൽ കവിയാതെയും ഉത്തരം എഴുതുക:– ഏതു നിലയിലുള്ള കലാകാരനെയാണ് ‘മേഘരൂപ’നിൽ കാണാൻ കഴിയുന്നത്? ചർച്ചചെയ്യുക. [2013/16.7m/4c]
ഓരോ ഉപചോദ്യത്തിനും ഇരുനൂറ്റിഅൻപതു വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും ഇരുപത് മാർക്കു വീതം:- പി. വിരാജിച്ചിരുന്നത് തന്റേതായ ഒരു കാവ്യലോകത്തായിരുന്നുവോ. ആറ്റൂരിന്റെ ‘മേഘരുപൻ’ എന്ന കൃതിയെ ആസ്പദമാക്കി ചർച്ച ചെയ്യുക. [2012/20m/4a]
മൂന്നെണ്ണത്തിന്റെ സന്ദർഭം സൂചിപ്പിച്ച് ആശയം വിശദമാക്കി സാരസ്യം വ്യക്തമാക്കുക. ഓരോ ഉത്തരവും ഇരുനൂറു് വാക്കിൽ കവിയരുതു്: നിത്യം കടലെടുത്തീടും
ജന്മത്തിന്റെ തുരുത്തിൽ ഞാൻ
വളഞ്ഞിരുന്നു നുലിട്ടേ-
നതിൻ നീലക്കയങ്ങളിൽ. [2010/20m/1d]
« Previous: ആധുനികകവിത i · Next: നോവൽ »
Back to: Malayalam Literature Optional PYQs – Topic-wise
Last updated: 2 November 2026

