Here are all 73 questions on ഭാഷാസവിശേഷതകൾ asked in UPSC Malayalam Literature Optional Paper I (2009–2026), arranged under the 3 topics of this unit. Within each topic the latest questions come first.
Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

2.1] മണിപ്രവാളം: ഭാഷ
32 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മണിപ്രവാളത്തിലെ കേരളഭാഷയുടെ സ്വരൂപത്തെ സംബന്ധിച്ച് ലീലാതിലകം നൽകുന്ന ഉൾക്കാഴ്ചകൾ എന്തൊക്കെ? [2026/15m/3b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അവ്യവസ്ഥിതമായ ഒരു ഭാഷാശൈലിയാണ് പ്രാചീന ചമ്പുക്കളിൽ പ്രകടമാകുന്നത് എന്ന നിരീക്ഷണത്തിന്റെ സാധുത പരിശോധിക്കുക. [2026/15m/4b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ചമ്പുക്കളുടെയും ആട്ടക്കഥകളുടെയും രംഗഭാഷാവഴക്കം ചർച്ച ചെയ്യുക. [2025/15m/2b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. പാട്ട്, മണിപ്രവാളം എന്നീ രണ്ട് ഭാഷാ രീതികളെ സോദാഹരണം പരിചയപ്പെടുത്തുക. [2024/10m/1b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ആട്ടക്കഥകളിലെ സംസ്കൃതഭാഷാബാഹുല്യം മലയാള ഭാഷയുടെ വികാസപരിണാമ പഠനത്തിനു് നല്കുന്ന സൂചനകൾ എന്തെല്ലാം? [2024/10m/1d]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘ഉണ്ണിയച്ചിചരിത’ ത്തിന്റെ ചരിത്രപരവും ഭാഷാപരവുമായ പ്രത്യേകതകളെക്കുറിച്ച് ഉപന്യസിക്കുക. [2024/20m/3a]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ‘ഉത്തമം’, ‘ഉത്തമകല്പം’, ‘അധമം’ എന്നീമണിപ്രവാള രീതികളെ ലക്ഷ്യ ലക്ഷണ സമന്വയം ചെയ്യുക. [2024/10m/5b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ലീലാതിലകത്തിലെ മണിപ്രവാളലക്ഷണം വർഗ്ഗീകരിച്ചു വിശദമാക്കുക. [2023/20m/3a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. അവതരണകലകൾക്ക് അനുയോജ്യമായ ‘രംഗഭാഷാവഴക്കം’ ചമ്പു ആട്ടക്കഥ എന്നിവയെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുക. [2023/20m/6a]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ലീലാതിലകത്തിലെ മണിപ്രവാള ചർച്ചയിൽ നിന്നും ലഭ്യമാകുന്ന മലയാളഭാഷയെ സംബന്ധിച്ച നിരീക്ഷണങ്ങൾ എന്തെല്ലാം? [2022/10m/1c]
പ്രാചീന ചമ്പുക്കളിലെ ഭാഷാപരമായ സവിശേഷതകൾ സോദാഹരണം വിശദമാക്കുക. [2022/20m/3a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആദ്യകാലചമ്പുക്കളിൽ നിന്നു് മധ്യകാലചമ്പുക്കളിലെത്തുമ്പോൾ അവയിലെ ഭാഷയ്ക്കു് സംഭവിച്ച പരിണാമം വിശദീകരിക്കുക. [2021/20m/3a]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മണിപ്രവാളം ഭാഷാമിശ്രത്തിൽ നിന്ന് എങ്ങനെ വ്യത്യാസ്തമാവുന്നു? ലീലാതിലകകാരന്റെ അഭിപ്രായം മുൻനിർത്തി വിവരിക്കുക. [2020/10m/1b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ആട്ടകഥകളിൽ ദൃശ്യമാവുന്ന ഭാഷാപരമായ പ്രത്യേകതകൾ ഏവ? ഉണ്ണായിവാരിയരുടെ നളചരിതത്തിലെഭാഷ ഇവയിൽനിന്നു് വ്യത്യസ്തമാണോ? [2020/10m/1d]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. അപാമരജനപ്രസിദ്ധമായ ഉത്കൃഷ്ടഭാഷ എന്ന് ലീലാതിലകകാരൻ പറയുന്നത് ഭാഷയുടെ ഏതു രൂപത്തെപ്പറ്റിയാണ്? മണിപ്രവാളം എന്നും മിശ്രഭാഷ എന്നും വിശേഷിപ്പിക്കപ്പെടുന്ന ഭാഷാരൂപങ്ങളുടെ ലക്ഷ്യ-ലക്ഷണങ്ങൾ വ്യക്തമാക്കുക. [2019/10m/1b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആട്ടക്കഥകളും തുള്ളൽകഥകളും പ്രാധാന്യേന ഒരു നൂറ്റാണ്ടിൽ രചിക്കപ്പെട്ടവയാണ്. ഏതെല്ലാം രീതിയിലാണ് ഈ രണ്ടു ദൃശ്യസാഹിത്യ രൂപങ്ങളും ഭാഷയെ സമ്പന്നമാക്കിയിട്ടുളത്? [2019/20m/3a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ഗദ്യപദ്യോദയമായ ചമ്പുക്കൾ സംസ്കൃതത്തിലെ ചമ്പുസാഹിത്യത്തോട് കടപ്പെട്ടിരിക്കുന്നു. മലയാളഭാഷയുടെ വളർച്ചയ്ക്ക് ചമ്പുക്കൾ എത്ര ഉപകരിച്ചിട്ടുണ്ട് എന്ന് നിർണ്ണയിക്കുക. [2019/15m/4b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആട്ടക്കഥകളിൽ ശ്ലോകങ്ങളും പദങ്ങളും ചുരുക്കമായി ദണ്ഡകങ്ങളും ഉൾപ്പെടുത്തികാണാം. ഈ ഘടന ദൃശ്യകാവ്യത്തിന്റെ ഭാഷാപരമായ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നുണ്ടോ? പരിശോധിക്കുക. [2019/20m/7a]
‘ഉണ്ണുനീലിസന്ദേശം’, ‘ചന്ദ്രോത്സവം’ എന്നീ കാവ്യങ്ങൾ മുൻനിറുത്തി മണിപ്രവാളത്തിന്റെ ഭാഷാപരമായ പ്രത്യേകതകൾ വിശദമാക്കുക. [2018/15m/2b]
ഉണ്ണായിവാര്യരുടെ കാവ്യഭാഷയുടെ പ്രത്യേകതകൾ വിവരിക്കുക. [2018/15m/3b]
ചമ്പുക്കളിലെ ഭാഷാസ്വാഭാവത്തെക്കുറിച്ചു് പ്രതിപാദിക്കുക. [2018/15m/3c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: ‘മണിപ്രവാളം’ എന്നാലെന്തു്? ഏതെങ്കിലും ഒരു മണിപ്രവാളകൃതിയെ ആസ്പദമാക്കി അതിന്റെ ഭാഷാപരമായ പ്രത്യേകതകൾ വിശദീകരിക്കുക. [2016/20m/2b]
പ്രാചീന മണിപ്രവാള കൃതികളിലെ ഭാഷാപരമായ സവിശേഷതകൾ വിശദമാക്കുക. [2015/12.5m/3b]
മണിപ്രവാള ഭാഷയുടെ ഏറ്റവും മികച്ച മാതൃകയായി കാണാൻ കഴിയുക ഉണ്ണുനീലി സന്ദേശത്തെയാണ് – ശരിയോ? [2015/12.5m/4c]
മണിപ്രവാളം എന്നാലെന്തു്? പ്രാചീനമണിപ്രവാളത്തിന്റെ ഭാഷ മദ്ധ്യകാലമണിപ്രവാളത്തിൽ നിന്നു് വ്യത്യസ്തമാവുന്നുണ്ടോ? വിവരിക്കുക. [2014/20m/3a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. പ്രാചീന മണിപ്രവാളചമ്പുക്കളുടെ ഭാഷാപരമായ സവിശേഷകളെന്തെല്ലാം? [2013/20m/2b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- ആട്ടക്കഥയിലെ ശ്ലോകവും പദവും തമ്മിലുള്ള വ്യത്യാസം എന്ത്? [2012/12m/1b]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- കേരളീയ സന്ദേശകാവ്യങ്ങളുടെ സവിശേഷത എന്ത്? [2012/20m/3b]
ഓരോ ചോദ്യത്തിനും നാനൂറു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- പാട്ടും മണിപ്രവാളവും ഭാഷാ പ്രസ്ഥാനങ്ങളോ സാഹിത്യ പ്രസ്ഥാനങ്ങളോ? [2012/30m/4a]
താഴെ നൽകിയിട്ടുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുന്നൂറുവാക്കിൽ കവിയരുതു്. ഓരോന്നിനും പതിനഞ്ച് മാർക്കു് വീതം: ‘ആട്ടക്കഥ’ എന്നാലെന്തു്? മലയാളഭാഷയുടെ വളർച്ചയിൽ അതിനുള്ള സ്ഥാനം നിർണയിക്കുക. [2011/15m/1b]
‘മണിപ്രവാളം’ എന്നാലെന്തു്? ഏതെങ്കിലും ഒരു മണിപ്രവാള കൃതിയെ ആസ്പദമാക്കി മണിപ്രവാള ഭാഷയുടെ പ്രത്യേകതകൾ വിശദമാക്കുക. [2011/30m/2a]
താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു് വീതം: മണി പ്രവാളത്തില ‘ഭാഷ’ അപാമര ജനവർത്തിയായിരിക്കണം എന്ന നിഷ്കർഷത്തിന്റെ പ്രസക്തി എന്തു്? [2010/20m/1b]
2.2] നാടോടിപ്പാട്ടുകൾ: ഭാഷ
18 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. തെക്കൻപാട്ടുകളുടെയും വടക്കൻ പാട്ടുകളുടെയും ഭാഷാപരമായ പ്രത്യേകതകൾ തുലനം ചെയ്ത് വിശദീകരിക്കുക. [2026/15m/2b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. വടക്കൻപാട്ടുകൾ മലയാളഭാഷയുടെ വികാസപരിണാമത്തിന്റെ ഏതു ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു് സോദാഹരണം വിശദമാക്കുക. [2025/10m/1b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘അറബിമലയാളം’ – വംശീയഭാഷാവഴക്കമെന്ന നിലയിൽ ഇതിന്റെ പ്രസക്തി നിർണ്ണയിക്കുക. [2025/15m/4b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. നാടൻപാട്ടുകളിൽ പ്രകടമായിക്കാണുന്ന വാമൊഴിമലയാളത്തിന്റെ പ്രത്യേകതകൾ ഉദാഹരണ സഹിതം വിവരിക്കുക. [2024/10m/1c]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മാപ്പിളമലയാളം ഒരു ഭാഷാ വഴക്കമായിത്തീരുന്നതിന്റെ അടിസ്ഥാനം മാപ്പിളപ്പാട്ടുകളെ മുൻനിറുത്തി പരിശോധിക്കുക. [2023/10m/1e]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മാപ്പിളപ്പാട്ടുകളുടെ ഭാഷാപരമായ സവിശേഷതകൾ വിവരിക്കുക. [2022/10m/1d]
വടക്കൻപാട്ടുകളെ മുൻനിർത്തി ഉത്തരകേരളത്തിലെ ഭാഷാസവിശേഷതകൾ വിവരിക്കുക. [2022/15m/3b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളത്തിലെ നാടൻപാട്ടുകളെ വർഗ്ഗീകരിച്ചു് ഒരോ വിഭാഗത്തിലും പ്രകടമാകുന്ന ഭാഷാപരമായ പ്രത്യേകതകൾ വെളിപ്പെടുത്തുക. [2021/15m/3b]
പ്രധാനപ്പെട്ട തെക്കൻ പാട്ടുകൾ ഏവ? അവയുടെ ഭാഷാപരമായ പ്രാദേശിക മുദ്രകൾ കണ്ടെത്തുക. [2020/15m/2b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. വടക്കൻ പാട്ടിന്റെയും തെക്കൻ പാട്ടിന്റെയും ഭാഷാപരമായ സവിശേഷതകൾ ചൂണ്ടിക്കാട്ടി ഭാഷാവികാസത്തിൽ അവയ്ക്കുള്ള സ്ഥാനം എന്തെന്നു് നിർണ്ണയിക്കുക. [2019/10m/1c]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ‘ഇരവിക്കുട്ടിപ്പിള്ളപ്പോരി’ലെ ഭാഷയുടെ പ്രത്യേകതകൾ ചൂണ്ടികാണിക്കുക. [2018/10m/1b]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: വടക്കൻപാട്ടിന്റെയും തെക്കൻപാട്ടിന്റെയും ഭാഷാപരമായ സവിശേഷതകൾ താരതമ്യം ചെയ്തു വിശദമാക്കുക. [2017/10m/1c]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: മാപ്പിളപ്പാട്ടുകളിൽ പ്രകടമാകുന്ന ഭാഷയുടെ വിശേഷസ്വഭാവം വ്യക്തമാക്കുക. [2017/15m/2c]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മാപ്പിളപ്പാട്ടിലെ ഭാഷയുടെ പ്രത്യേകതകൾ വിവരിക്കുക. [2016/10m/1b]
ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– മാപ്പിളപ്പാട്ടുകളുടെ ഭാഷയിൽ പ്രാദേശിക സ്വാധീനം ഏറിയിരിക്കുന്നു – ശരിയോ? [2015/10m/1b]
വടക്കൻ പാട്ടുകളിലെയും തെക്കൻ പാട്ടുകളിലെയും ഭാഷകൾക്കു തമ്മിലുള്ള വ്യത്യാസം എടുത്തുകാട്ടുക. [2015/12.5m/2c]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: തെക്കൻപാട്ടിലെയും വടക്കൻപാട്ടിലെയും ഭാഷ താരതമ്യം ചെയ്യുക. [2014/10m/1c]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. മാപ്പിളപ്പാട്ടിലെ ഭാഷയുടെ പ്രത്യേകതകൾ ചൂണ്ടിക്കാണിക്കുക. [2013/10m/1d]
2.3] ആദ്യകാല മലയാളഗദ്യം
23 questions
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. തമിഴ് മലയാളമായി പരിണമിച്ചുകൊണ്ടിരുന്ന അന്തരാള ദശയിലെ ഭാഷയാണ് ഭാഷാകൗടിലീയത്തിലേത് എന്ന പണ്ഡിതമതത്തിന്റെ സാംഗത്യം എന്ത്? [2026/10m/1b]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. ഭരണഭാഷയുടെ പ്രാക്തനനില ഭാഷാ കനടലീയത്തെ ഉദാഹരണമാക്കി വിശകലനം ചെയ്യുക. [2025/10m/1d]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “വ്യാകരണപരമായ തികഞ്ഞ അവ്യവസ്ഥയും അരാജകത്വവും ഭാഷാകൗടലീയ ഭാഷയിൽ ഉടനീളം ദർശിക്കാവുന്നതാണു്” – ഈ അഭിപ്രായത്തെ സോദാഹരണം സമർത്ഥിക്കുക. [2024/15m/4c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളഗദ്യത്തിന്റെ പൂർവകാല വിനിമയസവിശേഷതകൾ സോദാഹരണം വെളിപ്പെടുത്തുക. [2023/15m/3b]
ഭാഷാകൗടലീയത്തിൽനിന്നു് ആദ്യകാലമലയാളത്തെ കുറിച്ച് ലഭ്യമാകുന്ന വിവരങ്ങൾ എന്തെല്ലാം? [2022/15m/3c]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. ബ്രഹ്മാണ്ഡപുരാണം എന്ന ഗദ്യത്തിന്റെ ഭാഷാപരമായ പ്രത്യേകതകൾ വിവരിക്കുക. [2021/10m/1b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആട്ടപ്രകാരത്തിലും ക്രമദീപികയിലും പ്രതിഫലിക്കുന്ന പ്രാചീന മലയാളത്തിന്റെ സവിശേഷതകൾ വിവരിക്കുക. [2021/15m/3c]
പ്രാചീന മലയാളഗദ്യം എത്രത്തോളം സമ്പന്നമാണ്? ഭാഷാ കൗടലീയം, ബ്രഹ്മാണ്ഡ പുരാണം; ആട്ടപ്രകാരം, ക്രമദീപിക എന്നിവയെ അടിസ്ഥാനമാക്കി ചർച്ചചെയുക. [2020/15m/4b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആദ്യകാല മലയാളഭാഷയുടെ ഗദ്യസ്വരുപം ഗ്രഹിക്കാൻ ഏതെല്ലാം ഉപാദാനങ്ങൾ അണ് ഉള്ളത്? അവയിൽ നിന്നു ലഭിക്കുന്ന വസ്തുതകൾ എന്തെല്ലാം? [2019/15m/2c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ആട്ടപ്രകാരങ്ങളും ക്രമദീപികകളും രചിക്കപ്പെട്ടത് എന്തിനുവേണ്ടിയായിരുന്നു? അവയുടെ സ്വരൂപം മലയാളത്തിന്റെ ഏതു വികാസദശയ്ക്ക് നിദർശനമാണെന്ന് പരിശോധിക്കുക. [2019/15m/3b]
‘ഭാഷാകൗടലീയ’ത്തിൽനിന്നും ‘ബ്രഹ്മാണ്ഡപുരാണ’ത്തിലേയ്ക്കു് വരുമ്പോൾ മലയാള ഗദ്യഭാഷയ്ക്കു് സംഭവിച്ച പരിണാമത്തിന്റെ സ്വഭാവം പരിശോധിക്കുക. [2018/20m/3a]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: നമ്പ്യാന്തമിഴിലെ ഭാഷാപരമായ സവിശേഷതകളെന്തെല്ലാം? [2017/20m/2a]
(a) എന്ന ചോദ്യത്തിനു ഇരുന്നൂറ്റമ്പതു വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു നൂറ്റമ്പതു വാക്കുകളിലും ഉത്തരമെഴുതുക: മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതിയായി കരുതിവരുന്ന ‘ഭാഷാകൗടലീയ’ത്തിലെ ഭാഷയെക്കുറിച്ച് ചർച്ചചെയ്യുക. [2017/15m/2b]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: മലയാള ഗദ്യത്തിന്റെ വളർച്ചയുടെ ഒരു സുപ്രധാനഘട്ടത്തെയാണു് ‘ഭാഷാകൗടലീയം’ പ്രതിനിധീകരിക്കുന്നതു്. ചർച്ചചെയ്യുക. [2016/10m/2c]
‘ഭാഷാകൗടലീയ’ത്തിലെ ഗദ്യം മാനകീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഭാഷയുടെ ആദ്യഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന അഭിപ്രായം സ്വീകാര്യമാണോ? [2015/12.5m/4b]
ഭാഷാകൌടലീയത്തിന്റെയും ബ്രഹ്മാണ്ഡപുരാണത്തിന്റെയും ഭാഷാപരമായ പ്രത്യേകതകൾ വിവരിക്കുക. [2014/20m/2b]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. നമ്പ്യാന്തമിഴിന്റെ ഭാഷാസ്വഭാവം വിശദീകരിക്കുക. [2013/10m/1b]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ആട്ടപ്രകാരത്തിന്റെയും ക്രമദീപികയുടെയും ഭാഷാചരിത്രപ്രാധാന്യമെന്തു്? [2013/10m/1c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. ‘ഭാഷാകൗടലീയം’, ‘കൗടലീയ’ത്തിന്റെ വിവർത്തനമോ വ്യാഖ്യാനമോ? [2013/10m/2c]
ഓരോ ചോദ്യത്തിനും നാനൂറു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- പാശ്ചാത്യ സമ്പർക്കത്തിനു മുമ്പുതന്നെ മലയാളത്തിൽ കാര്യശേഷിയുള്ള ഗദ്യം വികസിച്ചിരുന്നു എന്നു അവകാശപ്പെടാമോ? എന്തുകൊണ്ട്? [2012/30m/4b]
താഴെ നൽകിയിട്ടുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുന്നൂറുവാക്കിൽ കവിയരുതു്. ഓരോന്നിനും പതിനഞ്ച് മാർക്കു് വീതം: ‘ആട്ടപ്രകാരം’, ‘ക്രമദീപിക’ – ഇവയുടെ സാമ്യ വ്യത്യാസങ്ങൾ വ്യക്തമാക്കി, പ്രാചീന മലയാള ഗദ്യ സ്വരൂപവുമായി ഇവ എങ്ങനെ ബന്ധ പ്പെടുന്നുവെന്നു് പരിശോധിക്കുക. [2011/15m/1d]
മധ്യകാല മലയാള ഗദ്യകൃതികളുടെ ഭാഷാപരമായ സവിശേഷതകൾ വിവരിച്ചു് ഈ ഭാഷ ഭാഷാ കൗടിലീയ ഭാഷയിൽ നിന്നും വ്യതിരിക്തമായിരിക്കുന്നതു് എപ്രകാരമെന്നു ചൂണ്ടിക്കാണിക്കുക. [2010/60m/3]
താഴെ നൽകിയിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്. ഓരോന്നിനും ഇരുപത് മാർക്കുവീതം:- മലയാളഗദ്യത്തിന്റെ വളർച്ചയിലെ ഒരു സുപ്രധാന ഘട്ടത്തെയാണ് ‘ഭാഷാ കൗടലീയം’ പ്രതിനിധീകരിക്കുന്നത് – ചർച്ച ചെയ്യുക. [2009/20m/1b]
« Previous: മലയാളഭാഷയുടെ ആദ്യഘട്ടം · Next: മലയാളത്തിന്റെ മാനകീകരണം »
Back to: Malayalam Literature Optional PYQs – Topic-wise
Last updated: 2 November 2026

