Here are all 84 questions on മലയാളഭാഷയുടെ ആദ്യഘട്ടം asked in UPSC Malayalam Literature Optional Paper I (2009–2026), arranged under the 3 topics of this unit. Within each topic the latest questions come first.
Each question ends with a code such as [2024/15m/3b] – the year, the marks, the word limit (where UPSC set one) and the question number in the paper.

1.1] ഭാഷോല്പത്തിവാദങ്ങൾ
25 questions
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. മലയാള ഭാഷോല്പത്തിസിദ്ധാന്തങ്ങളിൽ സംസ്കൃതജന്യവാദത്തിന് പ്രസക്തിയുണ്ടോ? വിമർശാത്മകമായി പരിശോധിക്കുക. [2026/10m/1a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. മലയാളഭാഷയുടെ ഉല്പത്തിസംബന്ധമായി ആറ്റൂർ കൃഷ്ണപിഷാരടി അവതരിപ്പിച്ച സിദ്ധാന്തം യുക്തിസഹമോ എന്നു് പര്യാലോചിക്കുക. [2026/15m/2c]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. സംബന്ധികാവിഭക്തിപ്രത്യയത്തിന്റെ രൂപപരിണാമം ഭാഷോല്പത്തിവാദത്തിൻ പ്രസക്തമാകുന്നുണ്ടോ? [2025/10m/1e]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. തമിഴിന്റെ ഉപശാഖയാണ് മലയാളമെന്നു് സ്ഥാപിക്കുന്നതിന് ആസ്പദമായിട്ടുള്ള വാദമുഖങ്ങൾ വിശദീകരിക്കുക. [2024/10m/1a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭാഷാ ചരിത്രത്തിന്റെ ഘട്ടവിഭജനത്തെക്കുറിച്ചുള്ള വ്യത്യസ്ത മതങ്ങൾ നിരൂപണ ദൃഷ്ട്യാ പരിശോധിക്കുക. [2024/20m/2a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘ഭാഷാസംക്രമണവാദം’ – വിശദമാക്കുക. [2023/15m/2c]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളഭാഷയുടെ രൂപീകരണത്തെ സംബന്ധിച്ച ‘പൂർവ്വതമിഴ് മലയാളവാദം’ എന്തെന്നു് വിശദമാക്കുക. [2022/10m/1b]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മലയാളഭാഷാരൂപീകരണത്തെപ്പറ്റിയുള്ള ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം സ്വീകാര്യമാണോ? [2021/10m/1a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളം സംസ്കൃതത്തിൽ നിന്നുണ്ടായ ഭാഷയാണു് എന്ന പണ്ഡിതാഭിപ്രായത്തെ വിമർശനവിധേയമാക്കുക. [2021/15m/2c]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. മൂലദ്രാവിഡഭാഷയിൽ നിന്നും ഉണ്ടായ സ്വതന്ത്ര ശാഖയാണ് മലയാളം എന്നു് വാദിക്കുന്ന പണ്ഡിതന്മാർ ആരൊക്കെ? അവരുടെ വാദങ്ങൾ സംഗ്രഹിച്ചു് അവ എത്രത്തോളം സ്വീകാര്യമാണു് എന്ന് പരിശോധിക്കുക. [2020/10m/1a]
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ഉത്ഭവത്തോടുബന്ധപ്പെട്ട് ലീലാതിലകത്തിൽനിന്ന് ലഭിക്കുന്ന വസ്തുതകൾ എന്തെല്ലാം? [2020/15m/3b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. “സംസ്കൃത ഹിമഗിരിഗളിതാ ദ്രാവിഡഭാഷാ കളിന്ദജാമിളിതാ” എന്ന് മലയാള ഭാഷയുടെ ഉത്പത്തിയെപ്പറ്റി കോവുണ്ണി നെടുങ്ങാടി നിർണ്ണയിച്ചത് പിൽക്കാല ഭാഷാശാസ്ത്രജ്ഞന്മാർ അംഗീകരിക്കുന്നണ്ടോ? [2019/10m/1a]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാളഭാഷയുടെ ഉത്ഭവത്തെപ്പറ്റിയുള്ള എൽ.വി. രാമസ്വാമി അയ്യരുടെ നിരിക്ഷണങ്ങൾ എന്തെല്ലാം? [2018/10m/1a]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: “ശാസനങ്ങളിലെ ഭാഷ അതിന്റെ നിർമ്മാണകാലത്തെ വ്യവഹാരഭാഷാരീതിയെ പ്രതിനിധാനം ചെയ്യുന്നു.” ഈ അഭിപ്രായം പരിശോധിക്കുക. [2018/10m/1c]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ഭാഷാ സംക്രമണവാദത്തിന്റെ അടിസ്ഥാന തത്വങ്ങൾ പരിശോധിക്കുക. [2017/10m/1d]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മൂലദ്രാവിഡത്തിൽ നിന്നു് നേരിട്ടു പിരിഞ്ഞു വന്നതാണു് മലയാള ഭാഷ എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. അവരുടെ വാദങ്ങളുടെ സ്വീകാര്യത പരിശോധിക്കുക. [2016/10m/1a]
ഓരോ ചോദ്യത്തിനും 150 വാക്കിൽ കവിയാതെ ഉത്തരമെഴുതുക:– മലയാള ഭാഷയുടെ ഉത്പത്തിയെക്കുറിച്ചുള്ള ഉള്ളൂരിന്റെ അഭിപ്രായം എന്ത്? ചർച്ച ചെയ്യുക. [2015/10m/1a]
ഭാഷോത്പത്തി ചർച്ചയിൽ ‘സംസ്കൃതജന്യ വാദക്കാർ’ ഉന്നയിക്കുന്ന പ്രധാന വാദമുഖങ്ങൾ എന്തെല്ലാം? [2015/12.5m/2a]
മധ്യകാല മലയാള ഭാഷയിലുണ്ടായ സംസ്കൃത വ്യാപനമാണ് ആധുനിക മലയാളത്തിന് രൂപം കൊടുത്തതെന്നുള്ള അഭിപ്രായം പരിശോധിക്കുക. [2015/12.5m/3d]
മൂലദ്രാവിഡ ഭാഷയുടെ സ്വതന്ത്രശാഖയാണു് മലയാളം എന്നു് വാദിക്കുന്ന പണ്ഡിതന്മാർ ആരൊക്കെ? അവരുടെ വാദം സംഗ്രഹിക്കുക. [2014/20m/4a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. ഭാഷോത്ഭവത്തെക്കുറിച്ചുള്ള കെ. ഗോദവർമ്മയുടെ അഭിപ്രായം വിലയിരുത്തുക. [2013/10m/3c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. മലയാളഭാഷയുടെ വളർച്ചയിൽ സംസ്കൃതം വഹിച്ച പങ്കെന്തു്? [2013/20m/4a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. എ. ഡി പത്താംനൂറ്റാണ്ടിനുമുമ്പുള്ള മലയാള ലിഖിത മാതൃകകൾ പരിചയപ്പെടുത്തുക. [2013/20m/4b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- എഫ്. ഡബ്ല്യൂ. എല്ലിസ് ദ്രാവിഡ ഗോത്ര പഠനത്തിനും മലയാള പഠനത്തിനും നൽകിയ സംഭാവന വിലയിരുത്തുക. [2012/12m/1a]
താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു് വീതം: മലയാളത്തിനു് ഔത്പത്തികമായി തമിഴിനോട് ബന്ധം കല്പിക്കാനാവില്ലെന്നും, അതു് മുലദ്രാവിഡത്തിൽനിന്നു് നേരിട്ടു പിരിഞ്ഞുവന്നതാണെന്നും ചില പണ്ഡിതന്മാർ വാദിച്ചിട്ടുണ്ടു്. അവരുടെ വാദങ്ങളുടെ സ്വീകാര്യത പരിശോധിക്കുക. [2010/20m/1a]
1.2] തമിഴും മലയാളവും
25 questions
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. കേരളപാണിനി അവതരിപ്പിച്ച ആറു നയങ്ങളിൽ സ്വരസംവരണം, വിലോപസംഗ്രഹം എന്നിവ വിശദീകരിക്കുക. [2026/15m/3c]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. പുരുഷഭേദനിരാസം സംബന്ധിച്ച വിവിധ വാദമുഖങ്ങൾ ക്രോഡീകരിക്കുക. [2025/10m/1a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. അനുനാസികാതിപ്രസരവും താലവ്യാദേശവും സന്ധിവികാരം മാത്രമാണോ? കേരളപാണിനീയത്തെ മുൻനിറുത്തി പരിശോധിക്കുക. [2025/15m/2c]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ലീലാതിലകത്തിലെ ‘കൂന്തൽവാദ’ത്തിനു ഭാഷോല്പത്തിപഠനത്തിലുള്ള പ്രാധാന്യമെന്തു്? [2025/20m/3a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘പുരുഷഭേദനിരാസം’, ‘അംഗഭംഗം’, ‘സ്വരസംവരണം’ എന്നീ നയങ്ങൾ വിവരിച്ചുദാഹരിക്കുക. [2024/20m/4a]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. പുരുഷഭേദനിരാസം – വിവിധ ഭാഷോല്പാത്തിവാദങ്ങളിലെ നിഗമനങ്ങൾ എന്തെല്ലാം? [2023/10m/1c]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. കൂന്തൽവാദവും ആറുനയങ്ങളും താരതമ്യം ചെയ്യുക. [2023/10m/1d]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. “‘അനുനാസികാതിപ്രസരം’ മലയാളഭാഷയിൽ സംഭവിച്ച ചരിത്രപരമായ ആഭ്യന്തര പരിണാമമാണു്” എന്ന നിരീക്ഷണത്തെ വിമർശാത്മകമായി വിലയിരുത്തുക. [2022/10m/1a]
“താലവ്യാദേശത്തിനു് മലയാളഭാഷയുടെ ഉത്പത്തിചിന്തയിൽ ഭാഗികപ്രസക്തിയേ കല്പിയ്ക്കാനാവൂ” എന്ന നിരീക്ഷണത്തിന്റെ ഔചിത്യമെന്ത്? [2022/20m/2a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ദ്രാവിഡഭാഷകളിൽ മലയാളം തമിഴിനോടാണു് ഏറ്റവും അടുത്തുനിൽക്കുന്നതു് എന്നു് നിരീക്ഷിച്ചവരിൽ പ്രമുഖർ ആരെല്ലാം? അവരുടെ നിരീക്ഷണങ്ങൾക്കു് ഉപോദ്ബലകമായ കാര്യങ്ങൾ എന്തെല്ലാം? ചർച്ച ചെയ്യുക. [2021/20m/2a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കേരളപാണിനി നിർദ്ദേശിക്കുന്ന ‘അനുനാസികാതിപ്രസരം’ തുടങ്ങിയ ആറു നയങ്ങളും രാമചരിതത്തിൽ പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടോ? പരിശോധിക്കുക. [2021/15m/2b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. കൊടുന്തമിഴ് മലയാളമായി പരിണമിക്കുന്നതിനിടയിലുള്ള കാലത്തെ വ്യത്യസ്തഘട്ടങ്ങളായി ഏ.ആർ. വിഭജിക്കുന്നതിന്റെ യുക്തി പരിശോധിക്കുക. [2020/10m/1e]
മലയാള ഭാഷയ്ക്ക് തമിഴുമായുള്ള ബന്ധത്തെപ്പറ്റി പി. ഗോവിന്ദപ്പിള്ള, ഏ.ആർ. എന്നിവർ പുറപ്പെടുവിച്ച അഭിപ്രായത്തിന്റെ യുക്തി പരിശോധിക്കുക. [2020/15m/3c]
എ.ആർ. രാജരാജ വർമ്മ അവതരിപ്പിക്കുന്ന ആറു് നയങ്ങൾ ഏതൊക്കെ? അവ കൊടുന്തമിഴിൽ നിന്നു് മലയാളമുണ്ടായി എന്ന് സ്ഥാപിക്കാൻ സമർത്ഥമാണോ? [2020/20m/4a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കൊടുന്തമിഴ് മലയാളം ആയതെങ്ങനെയെന്ന് കേരളപാണിനി ചർച്ച ചെയ്യുന്നു. ഭാഷാസാഹിത്യ വികാസചരിത്രത്തിൽ ഘട്ടവിഭാഗം നിർദ്ദേശിക്കുകയും ചെയ്യുന്നു. ഈ സൈദ്ധാന്തികചർച്ച പരിശോധിച്ച് മലയാളത്തിന്റെ വ്യവസ്ഥാപനം ഉണ്ടായതെങ്ങനെ എന്ന് വ്യക്തമാക്കുക. [2019/20m/2a]
‘കേരളപാണിനീയ’ത്തിലെ ആറു് നയങ്ങളുടെ സ്വീകാര്യത പരിശോധിക്കുക. [2018/20m/2a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: കേരളപാണിനി ഉന്നയിക്കുന്ന ‘ആറുനയം’ ‘ലീലാതിലക’ത്തിലെ ‘കൂന്തൽവാദ’വുമായി താരതമ്യം ചെയ്തു പരിശോധിക്കുക. [2017/10m/1a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: മലയാളം തമിഴിൽനിന്നും ഉടലെടുത്തെന്ന വാദത്തിന്റെ തെളിവുകളായി എ.ആർ. രാജരാജവർമ്മ നിരത്തുന്ന ആറു നയങ്ങൾ എന്തൊക്കെയാണു്? ആ തെളിവുകൾ പര്യാപ്തമാണോ? [2016/10m/1e]
മലയാളം തമിഴിൽനിന്നും ഉണ്ടായതാണെന്നതിന്റെ തെളിവുകളായി കണക്കാക്കുവാൻ കേരള പാണിനിയുടെ ആറു നയങ്ങൾ പര്യാപ്തമാണോ? [2015/12.5m/3a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: മലയാള ഭാഷയുടെ ഉൽപ്പത്തിയെക്കുറിച്ചു് എ.ആർ. രാജരാജവർമ്മ രൂപപ്പെടുത്തിയ ആറ് നയങ്ങൾ ഏവ? വിവരിക്കുക. [2014/10m/1a]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോന്നും ഇരുനൂറ്റമ്പത് വാക്കിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പത് വാക്കിലും കവിയരുതു്. കേരളപാണിനിയുടെ ആറുനയങ്ങൾ തമിഴും മലയാളവും തമ്മിലുള്ള വ്യത്യാസങ്ങൾ വ്യക്തമാക്കുന്നു – ശരിയോ? എന്തുകൊണ്ട്? [2013/20m/2a]
ഓരോ ചോദ്യത്തിനും ഇരുനൂറ്റമ്പതു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- പുരുഷഭേദ നിരാസം എന്ത്? എങ്ങനെ? [2012/20m/2a]
താഴെ നൽകിയിട്ടുള്ള എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുന്നൂറുവാക്കിൽ കവിയരുതു്. ഓരോന്നിനും പതിനഞ്ച് മാർക്കു് വീതം: മലയാള ഭാഷയുടെ ഉത്പത്തിയെപ്പറ്റിയുള്ള ചർച്ചയിൽ കേരളപാണിനി അവതരിപ്പിക്കുന്ന ആറ് നയങ്ങൾ ഏതെല്ലാം? ഉദാഹരണസഹിതം വിശദമാക്കുക. [2011/15m/1a]
അഞ്ചുനാടുകൾ ഉൾപ്പെടുന്ന കേരളത്തിലെ കൊടുന്തമിഴാണു് മലയാളമായിപ്പരിണമിച്ചതു് എന്ന വാദത്തിനു് അവലംബമായി ഏ.ആർ. രാജരാജവർമ്മ അവതരിപ്പിച്ച ബാഹ്യവും ആഭ്യന്തരവുമായ തെളിവുകൾ എന്തെല്ലാം? ഈതെളിവുകൾ ക്കെതിരേ പില്ക്കാല ഭാഷാ ഗവേഷകർ ഉന്നയിച്ച യുക്തികളേവ? ഇരുപക്ഷത്തെയും വാദമുഖങ്ങൾ വിമർശന ദൃഷ്ട്യാ പരിശോധിക്കുക. [2010/60m/2]
താഴെ നൽകിയിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്. ഓരോന്നിനും ഇരുപത് മാർക്കുവീതം:- തമിഴ്-മലയാള ബന്ധത്തെപ്പറ്റി പണ്ഡിതന്മാർ ഉന്നയിച്ച വിഭിന്ന മതങ്ങൾ സൂചിപ്പിച്ച് സ്വാഭിപ്രായം വ്യക്തമാക്കുക. [2009/20m/1a]
1.3] പാട്ടുപ്രസ്ഥാനം: ഭാഷ
35 questions
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. ലീലാതിലകം നൽകുന്ന പാട്ടിന്റെ ലക്ഷണം രാമചരിതത്തിനും നിരണം കൃതികൾക്കും എത്രത്തോളം യോജിക്കുന്നുണ്ടെന്ന് വിശകലനം ചെയ്യുക. [2026/10m/1c]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. പതിനാറാം ശതകംവരെ കേരളത്തിൽ പ്രബലമായിരുന്ന പാട്ട്, മണിപ്രവാളം എന്നീ പ്രസ്ഥാനങ്ങളിൽ നിന്ന് കൃഷ്ണഗാഥയിലെ ഭാഷ എങ്ങനെ വ്യത്യസ്തമാകുന്നു? [2026/10m/1d]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. രാമചരിതഭാഷയെയും കൃഷ്ണഗാഥാഭാഷയെയും ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയിൽ നിരണംകവിതകളെ പരിഗണിക്കാനാകുമോ? [2025/20m/2a]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഭാഷയെ ജനകീയമാക്കുന്നതിൽ ‘കൃഷ്ണഗാഥ’ വഹിച്ച പങ്ക് വിശദമാക്കുക. [2025/20m/4a]
എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. പാട്ട്, മണിപ്രവാളം എന്നീ രണ്ട് ഭാഷാ രീതികളെ സോദാഹരണം പരിചയപ്പെടുത്തുക. [2024/10m/1b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ‘മലയാളഭാഷയുടെ പ്രാക്തന ഘട്ടത്തെക്കുറിച്ചും പാട്ടു-ഭാഷയെക്കുറിച്ചും അറിവുതരുന്ന ഒരു അമൂല്യഗ്രന്ഥമാണു് രാമചരിതം’ – വിശദീകരിക്കുക. [2024/15m/2b]
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. “വാമൊഴിയെ വരമൊഴിയാക്കുന്നു കാഴ്ച കൃഷ്ണഗാഥയിൽ പലദിക്കിലും കാണാവുന്നതാണ്” വിശദീകരിക്കുക. [2024/15m/3b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. പാട്ടുഭാഷയും മണിപ്രവാളഭാഷയും തമ്മിലുള്ള സംയോജനമായിരുന്നു നിരണംകാവ്യങ്ങളിൽ സംഭവിച്ചതെന്നു പറയാമോ? [2023/20m/2a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. ‘മലയാളകാവ്യഭാഷാപരിണാമം’ – രാമചരിതം കണ്ണശ്ശകൃതികൾ, കിളിപ്പാട്ടുകൃതികൾ എന്നിവയെ മുൻനിറുത്തി പരിശോധിക്കുക. [2023/15m/3c]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. മലയാളഭാഷയുടെ ‘തനിമ’ പ്രകടമാക്കുന്ന കൃതിയായി കൃഷ്ണഗാഥയെ പരിഗണിക്കാനാകുമോ? [2023/15m/4c]
രാമചരിതത്തിൽനിന്നു് കൃഷ്ണഗാഥയിലെത്തുമ്പോൾ മലയാളഭാഷയ്ക്കു സംഭവിച്ച വികാസപരിണാമങ്ങൾ എന്തെല്ലാം? [2022/15m/2b]
പാട്ടുകാവ്യങ്ങളുടെ ഭാഷാപരമായ സവിശേഷതകളെ കുറിച്ചുള്ള ലീലാതിലകത്തിലെ ശ്രദ്ധേയങ്ങളായ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുക. [2022/15m/2c]
ഓരോ ചോദ്യത്തിനും 150 വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. രാമചരിതഭാഷ ഒരു മിശ്രഭാഷയാണെന്ന അഭിപ്രായത്തിന്റെ യുക്തിപരിശോധിക്കുക. [2021/10m/1e]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കേരളപാണിനി നിർദ്ദേശിക്കുന്ന ‘അനുനാസികാതിപ്രസരം’ തുടങ്ങിയ ആറു നയങ്ങളും രാമചരിതത്തിൽ പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടോ? പരിശോധിക്കുക. [2021/15m/2b]
ഓരോ ചോദ്യത്തിനും നൂറ്റമ്പതു് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക. പാട്ടിന്റെ നിർവ്വചനമെന്തു്! അതു പൂർണമായും രാമചരിതം ഉൾക്കൊള്ളുന്നുണ്ടോ? [2020/10m/1c]
നിരണം കൃതികളുടെ ഭാഷാപരമായ സവിശേഷതകൾ വ്യക്തമാക്കുക? [2020/20m/2a]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. രാമചരിതവും രാമകഥപ്പാട്ടും തിരുവനന്തപുരത്ത് രചിക്കപ്പെട്ട കൃതികളാണ്. അവയിലെ ഭാഷ മലയാളത്തിന്റെ വികാസചരിത്രത്തിൽ ഏതുരൂപമായാണ് പ്രതിബിംബിപ്പിക്കുന്നത് എന്ന് പരിശോധിക്കുക. [2019/15m/2b]
(a) എന്ന ചോദ്യത്തിനു് 250 വാക്കുകളിലും (b), (c) എന്നീ ചോദ്യങ്ങൾക്കു് 150 വാക്കുകളിലും ഉത്തരമെഴുതുക. കൃഷ്ണഗാഥയിലെ ഭാഷയും തുള്ളൽകഥകളിലെ ഭാഷയും പില്കാല മലയാള ഭാഷാസ്വരൂപത്തോട് എത്രമാത്രം അടുത്തിരിക്കന്നു? സോദാഹരണം വിവരിക്കുക. [2019/15m/3c]
‘കണ്ണശ്ശരാമായണ’ത്തിൽനിന്നും ‘കൃഷ്ണഗാഥ’യിലേക്കെത്തുമ്പോൾ ഭാഷയ്ക്കു് സംഭവിച്ച മാറ്റങ്ങൾ എന്തല്ലാം? [2018/15m/2c]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: പാട്ടുലക്ഷണം പൂർണ്ണമായും യോജിക്കുന്ന കൃതിയാണോ രാമചരിതം? വിലയിരുത്തുക. [2017/10m/1b]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: കൃഷ്ണഗാഥയിലെ ഭാഷയുടെ സ്വഭാവം വ്യക്തമാക്കുക. ആ ഭാഷ അക്കാലത്തെ മറ്റു കാവ്യങ്ങളിൽനിന്നും വ്യത്യസ്തമാവുന്നതു് എങ്ങനെ? [2016/10m/1c]
(a), (b) എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരോന്നും ഇരുനൂറ്റമ്പതു് വാക്കുകളിലും (c) എന്ന ചോദ്യത്തിനുള്ള ഉത്തരം നൂറ്റമ്പതു് വാക്കുകളിലും കവിയാതെ എഴുതുക: രാമചരിതത്തിൽ നിന്നു് കണ്ണശ്ശകൃതികളിലേയ്ക്കു് വരുമ്പോൾ അവയുടെ ഭാഷയ്ക്കു് വരുന്ന മാറ്റങ്ങൾ വിശദമാക്കുക. [2016/20m/2a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും നൂറ്റമ്പതു വാക്കുകളിൽ കവിയാതെ ഉത്തരമെഴുതുക: ഭാഷാ സാംസ്കാരിക രംഗങ്ങളിൽ നിരണം കവികൾ തുടങ്ങിവച്ച പരിഷ്കരണം പൂർണ്ണതയിൽ എത്തുന്നതു് എഴുത്തച്ഛനിലാണു്. ചർച്ചചെയ്യുക. [2016/10m/5b]
പാട്ടിന്റെ ലക്ഷണത്തിന് ക്രമികമായുണ്ടായ പരിണാമങ്ങൾക്ക് നിദർശനമാണ് ‘കർണ്ണശ്ശ രാമായണം’ – നിരൂപിക്കുക. [2015/12.5m/2b]
രാമചരിതത്തിന്റെ ഭാഷയെക്കുറിച്ചുള്ള പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ സംഗ്രഹിക്കുക. [2015/12.5m/4a]
താഴെ കൊടുത്തിരിക്കുന്ന ഓരോ ചോദ്യത്തിനും ഏകദേശം നൂറ്റമ്പത് വാക്കുകളിൽ ഉത്തരമെഴുതുക: കൃഷ്ണഗാഥയിലെ ഭാഷയുടെ സ്വഭാവം വ്യക്തമാക്കുക. ആ ഭാഷ അക്കാലത്തെ മറ്റു കാവ്യങ്ങളിൽ നിന്നും വ്യത്യസ്തമാവുന്നതു് എങ്ങനെ? [2014/10m/1b]
പാട്ടിനു് ലീലാതിലകകാരൻ നല്കുന്ന നിർവ്വചനമെന്തു്? രാമചരിതത്തിൽ നിന്നു് നിരണം കൃതികളിലേക്കു് വരുമ്പോൾ പാട്ടുഭാഷയ്ക്കു് സംഭവിക്കുന്ന പരിണാമം എന്തൊക്കെ? [2014/20m/2a]
ഓരോ ചോദ്യത്തിനും നൂറ്റമ്പത് വാക്കിൽ കവിയാതെ ഉത്തരമെഴുതുക. ‘ദ്രമിഡസംഘാതാക്ഷരനിബദ്ധ’ മെന്ന വ്യവസ്ഥ പാട്ടുപ്രസ്ഥാനത്തിന്റെ മൗലിക ലക്ഷണമാണോ? [2013/10m/1a]
ഓരോ ചോദ്യത്തിനും നാനൂറു വാക്കിൽ കവിയാതെ ഉത്തരം എഴുതുക:- പാട്ടും മണിപ്രവാളവും ഭാഷാ പ്രസ്ഥാനങ്ങളോ സാഹിത്യ പ്രസ്ഥാനങ്ങളോ? [2012/30m/4a]
‘കൃഷ്ണഗാഥ’ യിലെ ഭാഷ ആധുനിക മലയാളത്തോട് സാമീപ്യം പുലർത്തുന്നുണ്ടോ യെന്നു് സോദാഹരണം പരിശോധിക്കുക. [2011/30m/3a]
പാട്ടുഭാഷയ്ക്കു് കണ്ണശ്ശരാമായണം, കൃഷ്ണഗാഥ, ആദ്ധ്യാത്മരാമായണം ഇവയിലൂടെ ഉണ്ടായ ക്രമികമായ പരിണാമത്തെക്കുറിച്ച് ചർച്ചചെയ്യുക. [2011/30m/6b]
താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു് വീതം: ഭാഷാ സാംസ്കാരിക രംഗങ്ങളിൽ നിരണം കവികൾ തുടങ്ങിവച്ച പരിഷ്കരണം പുർണ്ണതയിൽ എത്തുന്നതു് എഴുത്തച്ഛനിലാണു് – ചർച്ച ചെയ്യുക. [2010/20m/1c]
താഴെകൊടുത്തിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനുറുവാക്കിൽ കവിയരുതു്. ഓരോന്നിനും ഇരുപതു മാർക്കു് വീതം: ‘കുറച്ചു പറഞ്ഞു കുടുതൽ ധ്വനിപ്പിക്കുകയല്ല; കുടുതൽ പറഞ്ഞു കുറച്ചു ധ്വനിപ്പിക്കുകയാണു് ചെറുശ്ശേരിയുടെ ശൈലി’ – ഈ നിരീക്ഷണം പുർണ്ണമായും ശരിയാണോ? [2010/20m/1d]
താഴെ നൽകിയിട്ടുള്ള (a), (b), (c), (d) വിഭാഗങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ഉത്തരവും ഇരുനൂറ് വാക്കിൽ കവിയരുത്. ഓരോന്നിനും ഇരുപത് മാർക്കുവീതം:- നിരണം കൃതികളുടെ ഭാഷാപരമായ പ്രത്യേകതകൾ പരിഗണിച്ച് പാട്ടുപ്രസ്ഥാനത്തിൽ അവയുടെ സ്ഥാനം എന്തെന്ന് നിർണയിക്കുക. [2009/20m/1c]
കൃഷ്ണഗാഥയുടെ ഭാഷാപരമായ സവിശേഷതകൾ സോദാഹരണം വിശദമാക്കുക. [2009/60m/2]
Next: ഭാഷാസവിശേഷതകൾ »
Back to: Malayalam Literature Optional PYQs – Topic-wise
Last updated: 2 November 2026

